jamshedpur fc – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 Jan 2023 05:08:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jamshedpur fc – malayalees.ch https://malayalees.ch 32 32 ഐഎസ്എല്ലിൽ ആധിപത്യം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെ വീഴ്ത്തി തുടർച്ചയായ എട്ടാം ജയം https://malayalees.ch/kerala-blasters-fc-beat-jamshedpur-fc-3/ Wed, 04 Jan 2023 05:07:10 +0000 https://malayalees.ch/?p=73897 ഐഎസ്എല്ലിൽ തോൽവിയറിയാതെ തുടർച്ചയായ എട്ടാം ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷഡ്പൂരിനെ പരാജയപ്പെടുത്തി. കേരളത്തിനായി അപ്പോസ്തോലോസ് ജിയാനോ, ഡിമിട്രിയോസ് ഡയമാന്റിക്കോസ്, അഡ്രിയാൻ ലൂണ എന്നിവർ വലകുലുക്കി. ജംഷഡ്പൂരിനായി നൈജീരിയൻ താരം ദാനിയൽ ചീമ ഗോൾ മടക്കി.

സ്വന്തം തട്ടകത്തിൽ പോരിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടക്കത്തിലെ ലീഡ് നേടാൻ കഴിഞ്ഞു. നിരന്തരമായ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 9 ആം മിനിട്ടിൽ അപ്പോസ്‌റ്റോലോസ് ജിയാനോവിലൂടെ കേരളം മുന്നിൽ. ലീഡ് നേടിയ കേരളത്തെ കൂടുതൽ ആഘോഷിക്കാനുവദിക്കാതെ ജംഷദ്പുർ 17ആം മിനിറ്റിൽ തിരിച്ചടിച്ചു. ദാനിയൽ ചീമയാണ് സ്കോർ ചെയ്തത്.

31 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കി ഡിമിട്രിയോസിലൂടെ കേരളം 2-1 ലീഡ് നേടി. ഗോൾ നിലയിൽ മാറ്റമില്ലാതെ ആദ്യ പകുതി അവസാനിപ്പിച്ച കേരളം രണ്ടാം പകുതിയിൽ ഒരു മാറ്റാവുമായാണ് ഇറങ്ങിയത് ക്യാപ്റ്റൻ ജസലിന് പകരം നിഷു കുമാർ ടീമിലെത്തി. രണ്ടാം പകുതിയുടെ 65 ആം മിനിറ്റിൽ മിന്നും ഗോളിലൂടെ അഡ്രിയാൻ ലൂണ കേരളത്തിന്റെ ഗോൾ നേട്ടം മൂന്നാക്കി. തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ജംഷഡ്പൂർ മുന്നേറ്റങ്ങൾ ഏതാനും കൗണ്ടറുകളിൽ ഒതുങ്ങി. വിജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും കേരളത്തിനായി.

]]>
പോയിൻ്റ് പട്ടികയിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ ജംഷഡ്പൂർ https://malayalees.ch/kerala-blasters-jamshedpur-preview/ Tue, 03 Jan 2023 04:24:15 +0000 https://malayalees.ch/?p=73818 പോയിൻ്റ് പട്ടികയിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. പട്ടികയിൽ പത്താം സ്ഥാനത്തുള്ള ജംഷഡ്പൂർ എഫ്സിയാണ് എതിരാളികൾ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. തുടർച്ചയായ എട്ട് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ഇന്ന് വിജയിച്ചാൽ 25 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തും.

മിഡ്ഫീൽഡ് എഞ്ചിൻ ഇവാൻ കലിയുഷ്നി ഇന്ന് കളിക്കില്ലെന്നത് ബ്ലാസ്റ്റേഴ്സിനു ക്ഷീണമാണ്. നാല് മഞ്ഞ കാർഡ് കണ്ടതാണ് കലിയുഷ്നിയ്ക്ക് തിരിച്ചടിയായത്. ബോക്സ് ടു ബോക്സ് റോൾ അതിഗംഭീരമായി നിർവഹിക്കുന്ന കലിയുഷ്നി നിലവിൽ ഐഎസ്എലിലെ ഏറ്റവും മൂല്യമുള്ള മധ്യനിര താരമാണ്. വർക്ക് റേറ്റും കമ്മിറ്റ്മെൻ്റും കലിയുഷ്നിയെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കിക്കഴിഞ്ഞു.

ആദ്യ പാദത്തിൽ ദിമിത്രിയോസ് ഡിയമൻ്റാകോസിൻ്റെ ഏക ഗോളിൽ ജംഷഡ്പൂരിനെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയിരുന്നു.

]]>