Jammu Kashmir – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Sep 2023 04:53:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jammu Kashmir – malayalees.ch https://malayalees.ch 32 32 ജമ്മു കശ്മീരിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്; ഭീകരര്‍ക്കായി സംയുക്ത സേനയുടെ തെരച്ചില്‍ https://malayalees.ch/military-operation-in-jammu-and-kashmir-anantnag-enters-sixth-day/ Mon, 18 Sep 2023 04:53:30 +0000 https://malayalees.ch/?p=87924 ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്. ഗരോള്‍ വനമേഖലയിലെ ഒളിത്താവളങ്ങളില്‍ കഴിയുന്ന ഭീകരരെ പിടികൂടുക എന്ന ദുഷ്‌ക്കരമായ ദൗത്യത്തിനാണ് സംയുക്ത സേന ശ്രമിക്കുന്നത്. സംയുക്ത സുരക്ഷാസേനയുടെ തിരച്ചില്‍ ഇന്നലെ 5 ആം ദിവസവും ഗാറോള്‍ വന മേഖല കേന്ദ്രീകരിച്ചായിരുന്നു.

ഭീകരര്‍ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി സംയുക്ത സേന എറെ കരുതലോടെ ആണ് പരിശ്രമിക്കുന്നത്. കൂടുതല്‍ ഗ്രാമങ്ങളില്‍ സുരക്ഷാ സവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് കാട്ടിലെ നിരീക്ഷണം.

ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 2 കരസേനാ ഓഫിസര്‍മാരും ജമ്മു കശ്മീര്‍ പൊലീസിലെ ഡിഎസ്പിയും ഒരു ജവാനും വീരമൃത്യു വരിച്ചിരുന്നു. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ദ്വിവേദി അനന്ത്‌നാഗില്‍ ക്യാംമ്പ് ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ ഭീകരര്‍ കാട്ടിലുണ്ടാകാമെന്നാണു പൊലീസിന്റെ നിഗമനം.

]]>
ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം https://malayalees.ch/infiltration-bid-foiled-along-loc-in-jammu-and-kashmirs-poonch/ Mon, 07 Aug 2023 05:04:17 +0000 https://malayalees.ch/?p=85737 ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ജില്ലയിലെ ദിഗ്വാർ ഉപമേഖലയിലെ നിയന്ത്രണരേഖയിൽ രണ്ടിലധികം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്.

ഭീകരരുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. സ്ഥലത്ത് തെരച്ചിൽ നടക്കുകയാണ്. മൂന്ന് പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച കുപ്‌വാര ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഒരു ഭീകരനെ വധിച്ചതായും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കളിൽ നിന്ന് കൊല്ലപ്പെട്ട ഭീകരൻ പാക്‌ പൗരനാണെന്ന് കരുതുന്നതായി പൊലീസ് വക്താവ് പറഞ്ഞു.

]]>
അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി https://malayalees.ch/arunachal-jammu-kashmir-g20-india-china-pakistan/ Mon, 10 Apr 2023 04:13:51 +0000 https://malayalees.ch/?p=79350 ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി ഇന്ത്യ. അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും യോഗങ്ങൾ പ്രഖ്യാപിച്ചത് പോലെ അവിടെ നടക്കുമെന്നും ഇന്ത്യ പറഞ്ഞു. ടൂറിസത്തെക്കുറിച്ചുള്ള ജി – 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ ആണ് പരിപാടിയിലൂടെ ഇന്ത്യയുടെ ലക്ഷ്യം. (arunachal jammu kashmir g20)

അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയെന്ന് ചൈന അറിയിച്ചിരുന്നു. ചൈനയുടെ സിവിൽ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് വാദം. ഇന്ത്യയുടെ ഭാഗമായ അരുണാചൽപ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി.

2017 ഏപ്രിലിലും 2021 ഡിസംബറിലുമായി ഇത് മൂന്നാം തവണയാണ് ചൈന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്‌തെന്ന് അവകാശപ്പെടുന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമീപ വർഷങ്ങളിൽ ചൈന സ്വീകരിച്ച സമാന നടപടികളുടെ തുടർച്ചയാണ് ഇതും. പേര് മാറ്റിയുള്ള ചൈനയുടെ നടപടി ഇതിനുമുൻപും ചൈന നിരസിക്കുകയായിരുന്നു. അരുണാചൽപ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇന്ത്യ ആവർത്തിക്കുന്നു.

ചൈനയുടെ പ്രഖ്യാപനത്തോടെ ചൈനീസ് മാപ്പുകളിൽ ‘സൗത്ത് ടിബറ്റ’നിലെ സ്ഥലങ്ങളുടെ പേരുകൾ പുതിയതായിരിക്കും. സ്ഥലങ്ങളുടെ പേരുകൾക്കൊപ്പം ഭരണകേന്ദ്രങ്ങളുടെ വിഭാഗവും ചൈന പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ചൈനീസ് സർക്കാരിന്റെ ടാബ്ലോയിഡ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

]]>
പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, 2 ജവാന്മാർക്ക് പരുക്ക് https://malayalees.ch/one-terrorist-killed-in-encounter-in-jammu-and-kashmirs-pulwama/ Tue, 28 Feb 2023 04:24:17 +0000 https://malayalees.ch/?p=77000 ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ. പദ്ഗംപുര മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടിയത്. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരുക്കേറ്റു, ഇവർ ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം പ്രദേശം വളയുകയായിരുന്നു. സുരക്ഷാ സേന പ്രദേശം വളഞ്ഞതോടെ ഭീകരർ വെടിയുതിർത്തു.

അതേസമയം ഭീകരന്റെ മൃതദേഹം സൈന്യത്തിന് കണ്ടെത്താനായിട്ടില്ലെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. കശ്മീരി പണ്ഡിറ്റ് ഗാർഡ് സഞ്ജയ് ശർമ്മയെ പുൽവാമയിലെ അച്ചനിലെ വീടിന് സമീപം ഭീകരർ വെടിവെച്ച് കൊന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്.

]]>
ജോഷിമഠിന് ശേഷം കാശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു; വീടുകളിൽ വിള്ളൽ https://malayalees.ch/after-joshimath-cracks-develop-in-jammu-and-kashmir/ Fri, 03 Feb 2023 10:39:01 +0000 https://malayalees.ch/?p=75604 ഇന്ത്യയിൽ വീണ്ടും ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം. ഉത്തരാഖണ്ഡ് ജോഷിമഠിലെ അപൂർവ പ്രതിഭാസം ജമ്മു കാശ്മീരിലും. ജമ്മുവിലെ ടോഡ ജില്ലയിലെ തത്രിയിലാണ് ഭൂമി ഇടിഞ്ഞു താഴ്ന്നത്. പലയിടങ്ങളിലും വീടുകളിൽ വിള്ളലുകളും കണ്ടെത്തി. ഏതിലെങ്കിലും ഭൗമ പ്രതിഭാസത്തിന്റെ ഭാഗമാണോ അല്ലെങ്കിൽ പ്രാദേശികമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാണോ ഈ സംഭവം നടക്കുന്നത് എന്നതിൽ സ്ഥിരീകരണമില്ല.

നിരവധി വീടുകളുടെ ചുവരിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ജോഷിമഠിന് സമാനമായി ഭൂമിയിൽ വിള്ളലുകൾ രൂപം കൊണ്ടിട്ടുണ്ട്. അതിനാൽ തന്നെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ജില്ലാ കളക്ടർ അടക്കമുള്ളവരെ വിവരമറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ സംഗം വരും ദിവസങ്ങളിൽ ജമ്മു കാശ്മീരിലെത്തി പരിശോധനകൾ നടത്തിയാൽ മാത്രമേ ഈ പ്രതിഭാസത്തിന് പുറകിലെന്തെന്ന് മനസിലാക്കാൻ സാധിക്കൂ.

]]>
ജമ്മു ഇരട്ട സ്ഫോടനത്തിനു പിന്നിൽ പാകിസ്താനെന്ന് വിവരം https://malayalees.ch/jammu-bomb-blast-pakistan/ Fri, 03 Feb 2023 04:18:20 +0000 https://malayalees.ch/?p=75578 ജമ്മു ഇരട്ട സ്ഫോടനത്തിനു പിന്നിൽ പാകിസ്താനെന്ന് വിവരം. ഇന്ന് ജമ്മുവിൽ നിന്ന് പിടികൂടിയ ഭീകരവാദികളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

അഞ്ച് ലക്ഷത്തോളം ടെലിഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്ന് 9 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് മൂന്ന് പേരെപ്പറ്റി സൂചന ലഭിച്ചത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ ആളുകൾ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാൻ ഉണ്ട്. അന്വേഷണം തുടരുകയാണ് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഈ മൂന്ന് പേരെ സംബന്ധിച്ച് ഭീകരവാദ സംഘടനകളുമായും പാക് രഹസ്യാന്വേഷണ ഏജൻസിയായിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റുമായും ഇവർക്ക് ബന്ധമുണ്ട്. ഈയൊരു സാഹചര്യത്തിൽ ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളുമായുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. വലിയ ആ സ്ഫോടനങ്ങൾ നടത്തുക, അതിൻറെ ഭാഗമായി ഈ ചെറു സ്ഫോടനങ്ങൾ എന്ന വിധത്തിലാണ് ഈ ഇരട്ട സ്ഫോടനം നടത്തിയത് എന്നതാണ് പൊലീസിൻ്റെ നിഗമനം.

]]>
ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന; നാല് പേർ അറസ്റ്റിൽ https://malayalees.ch/security-forces-bust-terrorist-hideout-in-jammu-and-kashmir/ Mon, 30 Jan 2023 12:07:41 +0000 https://malayalees.ch/?p=75320 ജമ്മു കാശ്മീരിൽ അവന്തിപ്പോരയിൽ ഭീകരവാദികളുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലയിലെ താവളമാണ് തകർത്തത്. നാല് ലഷ്കർ-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തു. Security forces bust terrorist hideout in Jammu and Kashmir

കഴിഞ്ഞ കുറച്ച നാളുകളായി അതിർത്തിയിൽ സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മഞ്ഞുകാലത്തിന്റ മറവിൽ ഭീകരർ അതിർത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറുന്ന സാഹചര്യമുണ്ട്. കനത്ത മഞ്ഞിനിടയിൽ കാഴ്ചകൾക്ക് വ്യക്തത കുറവായിരിക്കും എന്ന വസ്തുത മുൻനിർത്തി കഴിഞ്ഞ കുറച്ചു വർഷങ്ങളായി നുഴഞ്ഞു കയറ്റത്തിന് ഭീകരവാദികൾ മഞ്ഞുകാലം തിരഞ്ഞെടുക്കാറുണ്ടായിരുന്നു. ഭീകര വാദികളുടെ അത്തരത്തിലുള്ള നീക്കത്തിന് ഇത്തവണ താരതമ്യേന കുറവ് വന്നു. എങ്കിലും നുഴഞ്ഞു കയറ്റത്തിന്റെ ഒട്ടനവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അത്തരത്തിൽ ഒരു സംഘം ഭീകരവാദികൾ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലക്ക് ഇടയിലായിരുന്നു ഈ താവളം കണ്ടെത്തിയത്. അതിർത്തി കടന്നെത്തുന്ന ഭീകരവാദികൾക്ക് ഒളിച്ചിരിക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന താവളമായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. താവളം ലക്ഷ്യമാക്കി എത്തിയ സുരക്ഷാ സേനക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായി. തുടർന്നാണ് നടത്തിയ നീക്കത്തിലാണ് നാല് ലഷ്കർ-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തത്. സൈന്യവും പൊലീസും ഒരുമിച്ചായിരുന്നു സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.

ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങൾ അടക്കമുള്ള സാമഗ്രികൾ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിടിയിലായവരെ ചോദ്യം ചെയ്യുന്നുമുണ്ട്. ഇവരുടെ കൂട്ടാളികൾ, ഇവരുമായി സഹകരിച്ചിരുന്നവർ, ആസൂത്രണം ചെയ്ത പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്നാണ് വിശ്വാസം. ജമ്മു കാശ്മീരിൽ അടുത്തിടെ വർദ്ധിച്ച ആക്രമണങ്ങളിൽ ഇവർക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

]]>
ജമ്മുകശ്മീരിലെ ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍ https://malayalees.ch/security-agencies-warn-rahul-gandhi-jodo-yatra-jammu-kashmir/ Tue, 17 Jan 2023 11:27:23 +0000 https://malayalees.ch/?p=74567 ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാ പ്രശ്‌നമുള്ള മേഖലകളില്‍ പകരം കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദേശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജോഡോ യാത്ര ഇന്ന് വൈകിട്ട് പഞ്ചാബ് ഹിമാചല്‍ അതിര്‍ത്തിയിലെത്തും. യാത്ര സുരക്ഷിതമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. 25ന് രാഹുല്‍ ഗാന്ധി ബനിഹാലില്‍ പതാക ഉയര്‍ത്തും. 27ന് ശ്രീനഗറിലെത്തും. നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. ഒന്‍പതോളം സുരക്ഷാ ഭടന്മാരാണ് 24 മണിക്കൂറും രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത്.

2022 സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി30 ന് അവസാനിക്കും. ജനുവരി 30 ന് ശ്രീനഗറില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് യാത്ര അവസാനിക്കുക. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൂടെയാണ് ജോഡോ യാത്ര ഇതുവരെ കടന്നുപോയത്.

പ്രതിപക്ഷത്തുള്ള 21 പാര്‍ട്ടികളുടെ നേതാക്കളെ യാത്രയുടെ സമാപനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാള്‍, എച്ച്ഡി ദേവഗൗഡ, ഒവൈസി തുടങ്ങി എട്ടോളം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ക്ഷണമില്ല.

]]>
കൊക്കയിലേക്ക് വാഹനം മറിഞ്ഞു; ജമ്മു കശ്‌മീരിൽ മൂന്ന് സൈനികർക്ക് വീരമൃത്യു https://malayalees.ch/jammu-kashmir-accident-soldiers-death/ Wed, 11 Jan 2023 10:02:08 +0000 https://malayalees.ch/?p=74322 ജമ്മു കശ്മിരിലെ കുപ്‌വാരയിലുണ്ടായ അപകടത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മലയിടുക്കിലെ കൊക്കയിലേക്ക് സൈനിക വാഹനം മറിയുകയായിരുന്നു. മേഖലയിൽ പതിവ് പരിശോധനകൾ നടത്തവെയായിരുന്നു അപകടം.

കൊടുംത ണുപ്പ് അവഗണിച്ചും തെരച്ചിൽ നടത്തുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. മഞ്ഞ് നിറഞ്ഞ റോഡിലൂടെ വരുകയായിരുന്ന വാഹനം നിയന്ത്രണം നഷ്‌ടമായി വലിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. സൈനികവാഹനവുമായുള്ള ആശയ വിനിമയം നിലച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിൽ അപകടം സ്ഥിരീകരിയ്ക്കുകയായിരുന്നു. മരണമടഞ്ഞ സൈനികരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നല്കും. പ്രദേശവാസികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ശക്തമായ തെരച്ചിലാണ് കുപ്‌വാരയിൽ അടക്കം സൈന്യം നടത്തുന്നത്.

]]>
ജമ്മു കശ്മീരിൽ വീണ്ടും സ്ഫോടനം; ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു https://malayalees.ch/kashmir-blast-child-killed-many-injured/ Mon, 02 Jan 2023 09:51:21 +0000 https://malayalees.ch/?p=73785 ജമ്മു കശ്മീരിൽ ഇന്നലെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തിൽ വീണ്ടും സ്ഫോടനം. അപ്പർ ഡംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് ഇന്ന് വീണ്ടും സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേർ അത്യാസന്ന നിലയിലാണ്. പത്തോളം പേർക്ക് പരുക്കുണ്ട്.

ഇന്നലെയാണ് ഡംഗ്രിയിൽ ആദ്യത്തെ ആക്രമണം നടന്നത്. വൈകീട്ടായിരുന്നു സംഭവം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ നാട്ടുകാരുടെ നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് പേർ ഇന്നലെ തന്നെ മരിച്ചു. പത്തോളം പേർക്ക് പരുക്കേറ്റിരുന്നു. ഇവരിൽ മൂന്ന് പേർ അത്യാസന്ന നിലയിലായിരുന്നു. ഇതിൽപെട്ട ഒരാളാണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അത്യാസന്ന നിലയിലുള്ളവരെ കശ്മീരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

]]>