JAMMU AND KASHMIR – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Oct 2021 04:10:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png JAMMU AND KASHMIR – malayalees.ch https://malayalees.ch 32 32 ജമ്മു കശ്മീരിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു https://malayalees.ch/terrorist-attacks-jammu-and-kashmir/ Wed, 06 Oct 2021 04:10:33 +0000 https://malayalees.ch/?p=50534 ജമ്മു കശ്മീരിൽ ഒരു മണിക്കൂറിനിടെ മൂന്നിടത്ത് ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശ്രീ നഗറിലെ ലാൽ ബസാറിന് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. മൂന്നിടത്തും ആക്രമണത്തിനിരയായത് പ്രദേശവാസികളാണ്. ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ തെരച്ചിൽ തുടരുകയാണ്.

തുടരെയുള്ള ഭീകരാക്രമണത്തിൽ ജമ്മുകശ്‍മീരിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്ത്. ഇന്ന് വൈകീട്ട് ആറ് മണി മുതൽ ഏഴ് മണി വരെയായിരുന്നു ഭീകരാക്രമണങ്ങൾ ഉണ്ടായത്. ശ്രീനഗറിലും ബന്ദിപോരയിലുമാണ് അക്രമണങ്ങൾ ഉണ്ടായത്.

ആദ്യ രണ്ട് ആക്രമണങ്ങൾ ശ്രീ നഗറിലെ ലാൽ ബസാറിലായിരുന്നു. ഫാർമസിസ്റ്റന്റിനു നേരെയാണ് ഭീകരർ ആദ്യം വെടിയുതിർത്തത്. ഇയാൾ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. തുടർന്ന് മിനിറ്റുകൾക്കകം ലാൽ ബസാറിൽ ബീഹാർ സ്വദേശിക്ക് നേരെ ആക്രമണം നടന്നു. തുടർന്നാണ് ബന്ദിപോരയിൽ ഭീകരാക്രമണം ഉണ്ടായത്. പ്രദേശത്തെ ടാക്സി യൂണിയൻ പ്രസിഡന്റ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജമ്മു കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങളാണ് നടക്കുന്നത്.

]]>
കശ്മീരില്‍ ഭീകരാക്രമണം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു https://malayalees.ch/three-bjp-workers-killed-in-terrorist-attack-in-jammu-kashmirs-kulgam/ Fri, 30 Oct 2020 04:58:22 +0000 https://malayalees.ch/?p=34164 തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ബി.ജെ.പി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറിയും വൈ കെ പോറ സ്വദേശിയുമായ ഗുലാം അഹ്‌മദ് യാറ്റൂവിന്‍റെ മകന്‍ ഫിദാ ഹുസയ്ന്‍ യാത്തൂ, പ്രവര്‍ത്തകരായ സോഫത്ത് ദേവ്സര്‍ നിവാസി ഉമര്‍ റാഷിദ് ബേയ്ഗ്, വൈകെ പോറ നിവാസി ഉമര്‍ റംസാന്‍ ഹാജം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. മേഖലയില്‍ പൊലീസും സുരക്ഷാ സേനയും തെരച്ചില്‍ ശക്തമാക്കി. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആക്രമണത്തില്‍ അപലപിച്ചു. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്ന് ഭീകരമായ വാര്‍ത്ത. തീവ്രവാദ ആക്രമണത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതിനെ നിശിതമായി അപലപിക്കുന്നുവെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

]]>
കശ്മീരിന്‍റെ പ്രത്യേക പതാക നിങ്ങൾ പുന:സ്ഥാപിക്കുന്നത് വരെ ഇന്ത്യൻ പതാക ഉയർത്തില്ല-മെഹബൂബ മുഫ്തി https://malayalees.ch/wont-raise-other-flag-till-jammu-kashmirs-flag-is-restored-mehbooba-mufthi/ Sat, 24 Oct 2020 04:45:27 +0000 https://malayalees.ch/?p=33808 ‘ഞങ്ങളുടെ പതാക എന്‍റെ മുന്നിലുണ്ട്. ഈ പതാക നിങ്ങൾ പുനഃസ്ഥാപിച്ചു നൽകുമ്പോൾ ഞങ്ങൾ മറ്റ് പതാകയും ഉയർത്തും, അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല’

ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി ല​ഭി​ച്ച അ​വ​കാ​ശ​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ജ​മ്മു–​ക​ശ്​​മീ​രി‍െൻറ പ്ര​ത്യേ​ക പ​ദവി റ​ദ്ദാ​ക്കു​ക ​വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്​​ത​തെന്ന് പി.ഡി പി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.

370ാം വ​കു​പ്പിന്‍റെ പു​നഃ​സ്ഥാ​പനം മാത്രമല്ല, ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് തന്റെ ലക്ഷ്യമെന്നും കശ്മീരിന്റെ പ്രത്യേക പതാക പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തുകയില്ലെന്നും മെഹബൂബ കൂട്ടിച്ചേർത്തു. 14 മാസത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിതയായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് മെഹബൂബ ഇക്കാര്യം പറഞ്ഞത്.

ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളും സംസ്ഥാന പതാകയും നി​ല​വി​ലി​ല്ലാ​ത്തി​ട​ത്തോ​ളം കാലം തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​വുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ പതാക എന്‍റെ മുന്നിലുണ്ട്. ഈ പതാക നിങ്ങൾ പുനഃസ്ഥാപിച്ചു നൽകുമ്പോൾ ഞങ്ങൾ മറ്റ് പതാകയും ഉയർത്തും, അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല- മെഹബൂബ മുഫ്തി പറഞ്ഞു.

2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് മുകളിൽ ദേശീയ പതാകയോടൊപ്പം ഉണ്ടായിരുന്ന ജമ്മു കശ്മീർ പതാക നീക്കം ചെയ്തിരുന്നു.

]]>
”പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരണം”- മോദി https://malayalees.ch/opposition-wants-to-bring-back-jk-special-status-pm-at-bihar-rally/ Fri, 23 Oct 2020 09:02:43 +0000 https://malayalees.ch/?p=33771 പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്ന് മോദി. ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യമായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ആർട്ടിക്കിൾ 370 റദ്ദാക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ഇവര്‍ ഭരണത്തിലെത്തിയാൽ തീരുമാനം പിൻവലിക്കുമെന്നാണ് പറയുന്നതെന്നും മോദി പറഞ്ഞു.

‘ഇങ്ങനെയൊരു പരാമർശം നടത്തി ബീഹാറിൽ വോട്ട് ചോദിക്കാൻ അവർക്ക് ധൈര്യമുണ്ടെന്നോ? ഇത് ബീഹാറികൾക്കൊരു അപമാനമല്ലേ? രാജ്യത്തെ സംരക്ഷിക്കാൻ മക്കളെ അതിർത്തിയിൽ അയക്കുന്ന സംസ്ഥാനത്തിന് അപമാനമല്ലേ?’ മോദി പറഞ്ഞു.

നേരത്തെ യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ബി.ജെ.പി സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ രാമക്ഷേത്രത്തിൽ ദർശനത്തിന് കൊണ്ടുപോകുമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നു. പാക്കിസ്ഥാനിൽ കയറി നമ്മൾ ഭീകരവാദികളെ കൊല്ലുകയും ചെയ്തുവെന്ന് യോ​ഗി നേരത്തെ ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രസംഗിച്ചിരുന്നു.

]]>
ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു; ഒരു ജവാന്‌ വീരമൃത്യു https://malayalees.ch/pakistan-again-violates-ceasefire-in-jammu-and-kashmir-a-jawan-martyred/ Sat, 01 Aug 2020 08:43:15 +0000 https://malayalees.ch/?p=29445 ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ബാരാമുള്ള സെക്ടറിൽ നടന്ന വെടിവയ്പ്പിൽ ഒരു ജവാന്‌ വീരമൃത്യു വരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ സിപോയ് രോഹിൻ കുമാറാണ് വീരമൃത്യു വരിച്ചത്.

ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ബുധനാഴ്ച പാകിസ്താൻ നടത്തിയ വെടിവയ്പ്പിൽ ഒരു ജവാന് ജീവൻ നഷ്ടമായിരുന്നു. പുഞ്ച്, രജൗരി എന്നിവിടങ്ങളിൽ നടന്ന വെടിവയ്പ്പിൽ 2 മാസത്തിനിടെ 7 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ വർഷം 2700 ലധികം വെടിനിർത്തൽ കരാർ ലംഘനമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

]]>