JAMMU AND KASHIMR – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 Jan 2023 07:23:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png JAMMU AND KASHIMR – malayalees.ch https://malayalees.ch 32 32 ജമ്മു കശ്മീരിലെ ബില്ലവാറിൽ വാഹനാപകടം; 5 മരണം, 15 പേർക്ക് പരുക്ക് https://malayalees.ch/accident-in-jammu-and-kashmirs-billawar-5-dead-15-injured/ Sat, 21 Jan 2023 07:22:38 +0000 https://malayalees.ch/?p=74816 ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. ബില്ലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടം. വളവിൽ വച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

കൗഗിൽ നിന്ന് ദന്നു പരോളിലേക്ക് വരികയായിരുന്ന വാഹനം സിലയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ 60 വയസ്സുള്ള സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ 15 പേരെ ബില്ലവറിലെ സബ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബില്ലവാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

]]>
മോദിക്ക് പിന്നാലെ അമിത് ഷായും ജമ്മു കശ്മീരിലേക്ക് https://malayalees.ch/amit-shah-to-visit-jammu-and-kashmir/ Mon, 25 Apr 2022 04:35:55 +0000 https://malayalees.ch/?p=60648 പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീരിലേക്ക്. മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ഭീകരാക്രമണം നടന്ന മേഖലകളിൽ സർവകക്ഷി സംഘത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭീകരർക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

സുജുവാനിൽ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണ് കഴിഞ്ഞത്.

20000 കോടിയുടെ വികസനം ജമ്മു കശ്മീരിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ വികസനത്തിന്റെ പുതിയ ലോകം തുറക്കുകയാണ് ചെയ്യുന്നത്. വികസനത്തിന്റെ സന്ദേശവുമായാണ് ജമ്മുവിൽ എത്തിയത്. ജമ്മുവിൽ അടിത്തട്ട് വരെ ജനാധിപത്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. 25 വർഷത്തിനുള്ളിൽ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും മോദി വ്യക്തമാക്കി.

ജമ്മു – ശ്രീനഗർ ദേശീയ പാതയിലെ എട്ടു കിലോമീറ്റർ നീളമുള്ള ബനിഹാൾ- ഖാസികുണ്ട് തുരങ്കം പ്രധാനമന്ത്രി തുറന്നുനൽകി. രണ്ടു ജലവൈദ്യുത പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 500 കിലോവാട്ട് സൗരോർജ്ജ പ്ലാൻ്റിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ വധിച്ചിരുന്നു. വെള്ളിയാഴ്ച സിഐഎസ്എഫ് ജവാൻമാർ സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയും ആക്രമണം നടന്നിരുന്നു.

]]>
ജമ്മു കാശ്മീരിൽ ഭീകരാക്രമണം; അപ്നി പാർട്ടി നേതാവിനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി https://malayalees.ch/jammu-kashmir-leader-ghulam-hassan-lone-shot-dead-by-terrorists/ Fri, 20 Aug 2021 04:16:24 +0000 https://malayalees.ch/?p=48387 ജമ്മുകശ്മീരിലെ കുൽഗാമിൽ വീണ്ടും ഭീകരാക്രമണം.അപ്നി പാർട്ടി നേതാവ് ഗുലാം ഹസൻ ലോണിനെയാണ് ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. തെക്കൻ കശ്മീരിലെ ദേവ്സറിലാണ് സംഭവം. പത്ത് ദിവസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയ പ്രവർത്തകനാണ് ഗുലാം ഹസൻ.

സംഭവത്തിൽ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്ത്തി തുടങ്ങിയ നേതാക്കൾ അനുശോചിച്ചു. കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവടക്കം ഭകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.സ്ഥലത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി, ഏഴ് മാസങ്ങള്‍ക്ക് ശേഷം 2020 മാര്‍ച്ചിലാണ് ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി രൂപീകരിച്ചത്. മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡി)യുടെ മുന്‍ നേതാവാണ് അല്‍ത്താഫ് ബുഖാരി.

]]>
ഭീകരാക്രമണ ഭീഷണി; രാജ്യത്തെ പ്രധാന നഗരങ്ങള്‍ അതീവ ജാഗ്രതയില്‍ https://malayalees.ch/terrorist-threat-major-cities-high-alert/ Fri, 20 Nov 2020 04:47:14 +0000 https://malayalees.ch/?p=35412 ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി ഡല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങള്‍ അതീവ ജാഗ്രതയില്‍. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വന്‍ ഭീകരാക്രമണ പദ്ധതിയാണ് സുരക്ഷാസേന കഴിഞ്ഞ ദിവസം കശ്മീരില്‍ പരാജയപ്പെടുത്തിയത്.
ഈ വര്‍ഷം 21 പ്രദേശവാസികളാണ് പാകിസ്താനിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ കശ്മീരില്‍ കൊല്ലപ്പെട്ടത്.

അതിശൈത്യത്തിന്റെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയും മറവില്‍ ഭീകരര്‍ നുഴഞ്ഞുകയറുണ്ടെന്ന്
സുരക്ഷസേന വ്യക്തമാക്കിരുന്നു. ഈ മാസം മാത്രം 37 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശ്രീനഗര്‍, കശ്മീരിലെ പുല്‍വാമ, കത്വാ, ഉദ്ധംപൂര്‍ അടക്കമുള്ള മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനവും അതീവ ജാഗ്രതയിലാണ്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിന്ന് പിടികൂടിയ ജയ്‌ഷെ മുഹമ്മദ് ഭീകരരില്‍ നിന്ന് ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യക്ക് പുറമേ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിട്ടുണ്ട്. നഗറോട്ടയില്‍ നാല് ഭീകരരെ വധിച്ചതിലൂടെയാണ് വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാ സേനയക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞത്.

]]>