Jamia Milliaanti – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Dec 2020 03:57:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jamia Milliaanti – malayalees.ch https://malayalees.ch 32 32 ഡൽഹിയിൽ വീണ്ടും പൗരത്വ പ്രതിഷേധം; പതിനഞ്ചോളം പേർ കസ്റ്റഡിയിൽ https://malayalees.ch/anti-caa-protest-begins-in-delhi-several-got-arrested/ Wed, 16 Dec 2020 03:57:28 +0000 https://malayalees.ch/?p=37005
ഡൽഹിയിൽ വീണ്ടും പൗരത്വ പ്രതിഷേധം ശക്തമാകുന്നു. ജാമിഅ മില്ലിയ സർവകലാശാലക്ക് സമീപം ബട്ല ഹൗസിലാണ് വൈകീട്ട് ആറ് മണിയോടെ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിനിടെ വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷന്‍ എസ്.ക്യു.ആര്‍ ഇല്ല്യാസിന്റെ ഭാര്യ സബീഹ ഖാനം മകള്‍ സാറ ഫാത്തിമ എന്നിവരെയടക്കം പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജാമിഅ മില്ലിയയിലേക്ക് മാർച്ച് ചെയ്യവെയാണ് നടപടി. പൊലീസും അർധ സൈനിക വിഭാഗവും ചേർന്നാണ് നിരായുധരായ പ്രതിഷേധക്കാരെ നേരിട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ജാമിഅ മില്ലിയയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ കാമ്പസിൽ കയറി പൊലീസ് ക്രൂരമായി മർദിച്ചത്.

]]>