JALEEL – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Jun 2021 14:05:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png JALEEL – malayalees.ch https://malayalees.ch 32 32 തടസപെടുത്തിയ ഷംസീറിനെതിരേ പ്രതിപക്ഷ നേതാവ് https://malayalees.ch/opposition-leader-vd-satheeshan-against-an-shamseer/ Thu, 10 Jun 2021 14:05:19 +0000 https://malayalees.ch/?p=45409 നിയമസഭയിൽ തന്‍റെ പ്രസംഗം തുടർച്ചയായി തടസപെടുത്തിയ എം.എൻ. ഷംസീറിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവകലാശാലകളിലെ സ്വജനപക്ഷപാതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഷംസീർ ഇടപെട്ടപ്പോൾ ഷംസീർ എന്ന് മുതലാണ് സ്പീക്കറായത്? എന്നായിരുന്നു സ്പീക്കറോട് സതീശനെ ചോദ്യം. ഷംസീറിനോട് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാൻ ഷംസീറിനോട് ആവശ്യപ്പെട്ട സ്പീക്കർ പ്രതിപക്ഷ നേതാവിനോട് എല്ലാ കമ്മന്റുകളോടും പ്രതികരിക്കണ്ടെന്നും സ്പീക്കർ പറഞ്ഞു. അതിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

– സ്പീക്കർ ചെയറിൽ നിന്ന് പറയേണ്ട കാര്യങ്ങൾ ചിലർ സീറ്റിൽ നിന്ന് പറയുകയാണ്. സ്പീക്കറിന്‍റെ അധികാരം ഷംസീറിന് നൽകിയിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ‘ഷംസീറിന്റെ ക്ലാസ് എനിക്ക് വേണ്ട- ഞാൻ എന്തായാലും ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ല’- വി.ഡി. സതീശൻ പറഞ്ഞു. തുടർന്ന് സഭ കുറച്ച് സമയം ശാന്തമായെങ്കിലും സതീശന്റെ പ്രസംഗം തുടരുന്നതിനിടെ വീണ്ടും ബഹളമുണ്ടായതോടെ പ്രതിപക്ഷ നേതാവ് കൂടുതൽ പ്രകോപിതനാക്കി.

തുടർച്ചയായി പ്രസംഗം തടസപ്പെടുത്തിയ ജലീലിനെയും വിമർശിച്ച സതീശൻ തന്നെ തടസപ്പെടുത്തുന്നവരെ നിയന്ത്രിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു.മന്ത്രിമാർ സംസാരിക്കുമ്പോൾ പ്രതിപക്ഷത്തെ 41 പേരും ബഹളമുണ്ടാക്കിയാൽ ആർക്കെങ്കിലും സംസാരിക്കാൻ സാധിക്കുമോ എന്നും വി.ഡി. സതീശൻ ചോദിച്ചു.

]]>
ഗവർണര്‍ നൽകിയ മറുപടി കത്ത് പുറത്ത് വിടണമെന്ന് മന്ത്രി ജലീൽ https://malayalees.ch/kt-jaleel-demand-to-reveal-governor-letter-to-chennithala/ Sat, 07 Dec 2019 08:49:43 +0000 https://malayalees.ch/?p=20141 സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നെന്ന് മന്ത്രി കെ.ടി ജലീൽ. എം.ജി സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഗവർണര്‍ നൽകിയ മറുപടി കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടണമെന്നും ജലീൽ ആവശ്യപ്പെട്ടു. മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി .

ജെ.ഡി.ടി പോളിടെക്നിക്കിൽ നടന്ന പരിപാടിക്കിടെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കെ.ടി ജലീൽ മറുപടി നൽകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ ജലീൽ വെല്ലുവിളിച്ചു.

എം.ജി സർവ്വകലാശാല വിഷയത്തിൽ മന്ത്രികെ ടി ജലീൽ ഇടപെട്ടിട്ടില്ലെന്നും അത് ഗവർണ്ണർക്കും അറിയാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ മലപ്പുറത്ത് മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി.


]]>
ഗവര്‍ണറുടെ തെളിവെടുപ്പ് സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.ടി ജലീല്‍ https://malayalees.ch/kt-jaleel-governor-update/ Thu, 05 Dec 2019 08:55:03 +0000 https://malayalees.ch/?p=20040 സാങ്കേതിക സര്‍വകലാശാല പുനര്‍മൂല്യ നിര്‍ണയ വിവാദത്തില്‍ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഗവർണ്ണർ തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നതായും അത് ഗവർണ്ണറുടെ നയപരമായ തീരുമാനമാണെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.

സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ പരീക്ഷാപേപ്പര്‍ മൂന്നാമതും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ സര്‍വകലാശാലാ അദാലത്തില്‍ നിര്‍ദേശം നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നടപടി അധികാര പരിധിയുടെ ലംഘനമെന്നാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ കണ്ടെത്തല്‍. ഗുരുതര പരാമര്‍ശമടങ്ങിയ ഈ റിപ്പോര്‍ട്ടിനെ ഏതോ ഒരു അണ്ടര്‍ സെക്രട്ടറിയുടെ നടപടിയായി വിശേഷിപ്പിക്കുകയായിരുന്നു മന്ത്രി കെ.ടി ജലീല്‍.

എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദമായ പരിശോധനയിലേക്ക് ഗവര്‍ണര്‍ കടക്കുന്നുവെന്നാണ് ഹിയറിങ്ങ് നടത്താന്‍ തീരുമാനിച്ചതിലൂടെ മനസിലാകുന്നത്. സേവ് യൂനിവേഴ്സിറ്റി കാമ്പയിന്‍ കമ്മറ്റിക്ക് വേണ്ടി ആര്‍.എസ് ശശികുമാര്‍, എം ഷാജര്‍ഖാന്‍ എന്നിവരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഇവരില്‍ നിന്ന് ഗവര്‍ണര്‍ നേരിട്ട് പരാതി കേള്‍ക്കും. സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍, പരീക്ഷയെഴുതിയ വിദ്യാര്‍ഥി എന്നിവരുടെ ഭാഗവും കേള്‍ക്കും. ഗവര്‍ണറുടെ സെക്രട്രറിയുടെ പ്രതികൂല റിപ്പോര്‍ട്ടിന് പിന്നാലെ ഗവര്‍ണര്‍ ഹിയറിങ് നടത്താന്‍ കൂടി തീരുമാനിച്ചത് സര്‍ക്കാരിന് തലവേദനയുണ്ടാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് പ്രതികൂല പരാമര്‍ശങ്ങളുണ്ടായാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് മന്ത്രി കെ.ടി ജലീലിന് വെല്ലുവിളിയാകും.

അതിനിടെ ചെങ്ങന്നൂരിൽ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധവുമുണ്ടായി.

]]>