JAISH E MOHAMMAD – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Jun 2021 11:36:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png JAISH E MOHAMMAD – malayalees.ch https://malayalees.ch 32 32 എസ്.പി ഓഫിസറേയും കുടുംബത്തേയും ആക്രമിച്ചത് ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്നതായി കശ്മീർ ഐ.ജി https://malayalees.ch/kashmir-ig-on-pulwama-attack/ Mon, 28 Jun 2021 11:36:15 +0000 https://malayalees.ch/?p=46121 ജമ്മു കശ്മീരിലെ പുൽവാമയിൽ എസ്.പി ഓഫിസറേയും ഭാര്യയേയും ആക്രമിച്ചത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ. ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണെന്ന് സംശയമുണ്ട്. ഭീകരർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും ഐ.ജി അറിയിച്ചു.

എസ്പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മകൾ റാഫിയ പിന്നീട് മരണത്തിന് കീഴടങ്ങി. വീട്ടിൽ അതിക്രമിച്ച് കയറിയ ഭീകരവാദികൾ മൂവരെയും വെടിവയ്ക്കുകയായിരുന്നു. ഫയാസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

]]>