Jaipur – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Aug 2021 13:08:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jaipur – malayalees.ch https://malayalees.ch 32 32 ജയ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ച സംഭവം; ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സമയം നല്‍കി https://malayalees.ch/oxygen-shortage-at-jaipur/ Mon, 23 Aug 2021 13:07:56 +0000 https://malayalees.ch/?p=48482 ജയ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണമോ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനോ ആവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്.

കഴിഞ്ഞ ഏപ്രിലിലാണ് ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കൊവിഡ് രോഗികള്‍ മരിച്ചത്. അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ് മുഖേന മരിച്ച ഒന്‍പത് പേരുടെ ബന്ധുക്കളാണ് സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് രേഖ പള്ളിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഡിസംബര്‍ 9ന് വീണ്ടും വാദം കേള്‍ക്കും. ഇതിന് മുന്നോടിയായാണ് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി വീണ്ടും സമയം നീട്ടിനല്‍കിയത്.

അപകടം നടന്ന ജയ്പൂര്‍ ആശുപത്രിയിലെ ഏപ്രില്‍ 23,24 ദിവസങ്ങളിലെ സിസിടിവി ഫൂട്ടേജ് അടക്കമുള്ള തെളിവുകള്‍ പരിശോധിക്കണമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിനിടയിലാണ് കൊവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ ക്ഷാമം തീവ്രമായത്.ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരുന്നു. പല വിദേശരാജ്യങ്ങളും ഈ ഘട്ടത്തില്‍ ഇന്ത്യക്ക് സഹായവും നല്‍കിയിരുന്നു. അതേസമയം ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടത് കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

]]>
പതഞ്ജലിയുടെ മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: രാംദേവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍ https://malayalees.ch/fir-against-ramdev-and-4-others-in-jaipur-over-coronavirus-medicine-claim/ Sat, 27 Jun 2020 08:31:43 +0000 https://malayalees.ch/?p=27697 ഗാല്‍വനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹചിത്രം ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തിന് പിന്നാലെ യോഗാഗുരു രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍. പതഞ്ജലിയുടെ കൊറോണില്‍ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബാബാ രാംദേവ് പതഞ്ജലിയുടെ കൊറോണില്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ആയുഷ് മിനിസ്ട്രി വിശദാംശങ്ങള്‍ തേടിയിരുന്നു. പരസ്യങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പിന്നാലെയാണ് ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും പുറമെ ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍. സെക്ഷന്‍ 420 -വഞ്ചനാകുറ്റം ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.

ഏ​ഴ് ദി​വ​സം കൊ​ണ്ട് കോ​വി​ഡ് രോഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാണ് രാംദേവിന്റെ പ​ത​ഞ്ജ​ലി, ആ​യു​ർ‌​വേ​ദ മ​രുന്ന് പു​റ​ത്തി​റ​ക്കിയത്. കൊ​റോ​ണി​ൽ സ്വാ​സാ​രി എന്നാണ് മരുന്നിന്റെ പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാംദേവ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച കൊണ്ട് 100 ശതമാനവും രോഗവിമുക്തി നേടാമെന്നും അദ്ദേഹം അവകാശപ്പെട്ടു.

100 രോഗികള്‍ക്ക് മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി. അവരില്‍ 69 ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി. ഏഴു ദിവസത്തിനുള്ളില്‍ 100 ശതമാനം രോഗമുക്തരാകും. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നും രാം ദേവ് അവകാശപ്പെട്ടു.

എന്നാല്‍ ഏതെല്ലാം ആശുപത്രികളിലാണ് ഗവേഷണം നടത്തിയത്, ഇത്തരമൊരു പരീക്ഷണം നടത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് അംഗീകാരം നേടിയിരുന്നോ, ഇതിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ രജിസ്ട്രേഷൻ നടത്തിയോ എന്നീ വിശദാംശങ്ങള്‍ കേന്ദ്രം പതഞ്ജലിയോട് ചോദിച്ചിട്ടുണ്ട്.

]]>