jailer – malayalees.ch https://malayalees.ch Malayalam Online News Portal Fri, 08 Sep 2023 08:31:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jailer – malayalees.ch https://malayalees.ch 32 32 ഡബ് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം; ജയിലർ നടൻ മാരിമുത്തു അന്തരിച്ചു https://malayalees.ch/actor-marimuthu-passed-away/ Fri, 08 Sep 2023 08:31:18 +0000 https://malayalees.ch/?p=87434
ജയിലർ നടൻ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെൽസൺ ​ദിലീപ്കുമാർ-രജനികാന്തിന്റെ ജയിലറാണ്.(Actor Marimuthu Passed Away)

വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന്‍രെ വലംകൈ ആയി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു. ജയിലറിലെ നടന്റെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. നടന്റെ വിയോ​ഗത്തിൽ തമിഴ് സിനിമയിൽ നിന്ന് നിരവധിപേരാണ് അനുശോചനമർപ്പിച്ചിരിക്കുന്നത്.

വസന്ത്, എസ് ജെ സൂര്യ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച മാരിമുത്തു കണ്ണും കണ്ണും, ബുലിവാൽ എന്നീ രണ്ട് സിനിമകളുടെ സംവിധായകനായിട്ടുണ്ട്. തുടർന്നാണ് സിനിമയിൽ അഭിനേതാവാകുന്നത്. മിഷ്കിൻ സംവിധാനം ചെയ്ത യുത്തം സെയ് എന്ന ചിത്രത്തിൽ ലീഡ് റോൾ ചെയ്തുകൊണ്ടാണ് മാരി മുത്തു ആ​ദ്യമായി അഭിനയിക്കുന്നത്.

]]>
റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് രജനികാന്തിന്റെ ‘ജയിലര്‍’, ആദ്യ ദിനം നേടിയത് https://malayalees.ch/rajinikanth-jailer-box-office-collection-mohanlal-shiva-rajkumar-hrk-rz7jl5/ Fri, 11 Aug 2023 04:40:18 +0000 https://malayalees.ch/?p=85969 തമിഴകത്ത് രജനി ഷോയാണ് ഇപ്പോള്‍. ‘ജയിലര്‍’ ആവേശം നിറയ്‍ക്കുകയാണ് ആരാധകരില്‍. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ്.

തമിഴ്‍നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷൻ റെക്കോര്‍ഡ് ‘ജയിലറി’ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം നേടിയിരിക്കുന്നത്.  അജിത് നായകനായ ‘തുനിവ്’ 24. 59 കോടി, മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 21 കോടി, ‘വാരിസ്’- 19.43 കോടി, ‘മാവീരൻ’- 7.61 കോടി, ‘മാമന്നൻ’- 7.12 കോടി, ‘വാത്തി’- 5.80 കോടി, ‘പത്തു തല’- 5.36 കോടി എന്നിങ്ങനെയാണ് റിലീസ് ദിവസം 2023ല്‍ നേടിയത്. കേരളത്തില്‍ വിജയ്‍യുടെ ‘വാരിസി’ന്റെ കളക്ഷൻ പഴങ്കഥയാക്കി രജനികാന്തിന്റെ ‘ജയിലര്‍’ ഒന്നാം സ്ഥാനത്ത് എത്തി എന്നും റിപ്പോര്‍ട്ടുണ്ട്.

അടിമുടി രജനികാന്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്രം കളക്ഷനില്‍ പല റെക്കോര്‍ഡുകളും ഭേദിക്കുമെന്ന വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറുവാൻ വരെ ചിത്രത്തിന് കഴിഞ്ഞേക്കും എന്ന് നിരൂപകര്‍ വിലയിരുത്തുന്നു. രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ‘ജയിലറി’നെ സ്വീകരിക്കുന്നതും. ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ തെലുങ്കില്‍ നിന്ന് സുനില്‍ ചിരി നമ്പറുകളുമായി ‘ജയിലറി’നെ ആകര്‍ഷകമാക്കിയിരിക്കുന്നു.

രജനികാന്തിനെ നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രം രാജ്യത്തെമ്പാടും പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ‘ജയിലറി’ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സണ്‍ പിക്ചേഴ്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ഓരോ നാട്ടിലേയും താരങ്ങള്‍ക്ക് രജനികാന്ത് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്’ ജയിലറി’ന്റെ പ്രധാന ആകര്‍ഷണം. മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും ആരാധകരെയും ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
ബോക്സോഫീസ് വിജയത്തിന്‍റെ ഹുക്കും, അതിരടിയായി രജനി : ജയിലര്‍ റിവ്യൂ https://malayalees.ch/jailer-movie-review-blockbuster-action-entertainer-from-rajinikanth-vvk-rz5qtk/ Thu, 10 Aug 2023 07:29:38 +0000 https://malayalees.ch/?p=85928 ണ്ണാത്തയ്ക്ക് ശേഷം രജനികാന്ത് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു എന്നത് തമിഴ് സിനിമ ലോകത്തെ രഹസ്യമായ കാര്യമല്ല. തനിക്ക് അനുയോജ്യമായ ഒരു വേഷത്തെ തേടുകയായിരുന്നു രജനി. രണ്ട് മണിക്കൂര്‍ 48 മിനുട്ട് സമയത്തിന് ശേഷം ജയിലര്‍ സിനിമ അവസാനിച്ച് രചന സംവിധാനം നെല്‍സണ്‍ എന്ന് എഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്ന സംതൃപ്തിയിലുണ്ടാകും രജനി നടത്തിയ ഈ കാത്തിരിപ്പിന്‍റെ ഫലം. ബോക്സോഫീസ് കണക്കുകളില്‍ മുന്നില്‍ നിന്നിട്ടും ഏറെ വിമര്‍ശനം നേരിട്ട ബീസ്റ്റിന് ശേഷം ശരിക്കും നെല്‍സണ്‍ എന്ന സംവിധായകന്‍ നടത്തി അദ്ധ്വാനം കൂടി സ്ക്രീനില്‍ കാണിക്കുന്നുണ്ട് ജയിലര്‍,  ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രം ഒപ്പം തന്നെ ഹ്യൂമറിനും, ഇമോഷനും നല്‍കുന്ന പ്രധാന്യവും എടുത്ത് പറയേണ്ടതാണ്. ശരിക്കും തീയറ്റര്‍ വൈബ് പടമാണ് ജയിലര്‍. 

പൊലീസുകാരനായ മകന്‍, ഭാര്യ, മരുമകള്‍, മകന്‍റെ ആറുവയസുകാരന്‍ മകന്‍ എന്നിവര്‍ക്കൊപ്പം റിട്ടേയര്‍മെന്‍റ് ജീവിതം നയിക്കുന്ന മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പഴയ പൊലീസ് ഓഫീസറായി രജനി എത്തുന്നു. സാധാരണ രജനി ചിത്രങ്ങളില്‍ കാണുന്ന ഇന്‍ട്രോ സോംഗോ, ഗംഭീര എന്‍ട്രിയോ ഇല്ലാതെ സാധാരണമായി രജനിയെ കാണിക്കുന്നു എന്നതില്‍ തന്നെ ജയിലറിലെ പുതുമ പ്രേക്ഷകന് നല്‍കുന്നുണ്ട്. ഒരു കുപ്രസിദ്ധ കേസ് ആന്വേഷിച്ചുവരുകയായിരുന്ന മകന്‍റെ തിരോധാനത്തോടെ അതിന്‍റെ പിന്നിലെ കാരണം അന്വേഷിച്ച് മുത്തുവേല്‍ പാണ്ഡ്യന്‍ ഇറങ്ങുന്നതോടെയാണ് ചിത്രം ടേക്ക് ഓഫ് ചെയ്യുന്നത്. 

ശരിക്കും മാസ് രജനിയുടെ വരവ് പിന്നീടാണ്. ഒരു കമ്പക്കെട്ടിന് തീകൊളുത്തിയ പോലെ പിന്നീട് തീയറ്ററിനെ ഇളക്കി മറിക്കുന്ന പല സ്വീക്വന്‍സുകളും സ്ക്രീനില്‍ എത്തുന്നു. ഇന്‍റര്‍വെല്‍ ബ്ലോക്കാണ് അതില്‍ എടുത്തു പറയേണ്ട ഒരു കാര്യം. നെല്‍സണ്‍ എന്ന സംവിധായകന്‍ പലപ്പോഴും തന്‍റെ  കഴിവ് തെളിയിച്ചിട്ടുള്ള ‘ഡൈനിംഗ് ടേബിള്‍’ സീന്‍ ആണ് ഇത്. ഈ രംഗത്തില്‍ രജനി കാര്യമായ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ല പക്ഷെ തീയറ്റര്‍ ഇളക്കി മറിക്കുന്ന സ്വാഗ് തന്നെ പ്രേക്ഷകന് അനുഭവപ്പെടുന്നു.

ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്ന വിനായകനാണ്. വര്‍മ്മ എന്ന മലയാളിയായ വില്ലന്‍ ശരിക്കും ചിത്രത്തില്‍ നിറഞ്ഞാടുകയാണെന്ന് പറയാം. പല രംഗത്തിലും രജനി സ്ക്രീനില്‍ നില്‍ക്കുമ്പോഴും വിനായകന്‍ സ്കോര്‍ ചെയ്യുന്നു എന്നതാണ് പ്രേക്ഷകന് കിട്ടുന്ന അനുഭവം. അതില്‍ തന്നെ രജനി കുടുംബത്തെ കൊല്ലാന്‍ വേണ്ടി വരുന്ന വിനായകന്‍റെ രംഗം അടക്കം എടുത്തു പറയേണ്ടതാണ്. എന്തായാലും തമിഴ് കരിയറില്‍ വിനയാകന്‍റെ എണ്ണം പറഞ്ഞ റോളായി ജയിലറിലെ പ്രതിനായകന്‍ വര്‍മ്മ അടയാളപ്പെടുത്തു.

ക്യാമിയോ റോളുകളുടെ ഒരു നിര തന്നെ അണിനിരത്തിയാണ് നെല്‍സണ്‍ തന്‍റെ കഥ പറയുന്നത്. ശിവരാജ് കുമാര്‍, ജാക്കി ഷെറോഫ്, മോഹന്‍ലാല്‍, തെലുങ്ക് താരം സുനില്‍, തമന്ന എല്ലാം സ്ക്രീനില്‍ മാസും, കോമഡിയും ഒക്കെ നിറച്ച് ചിത്രത്തിന്‍റെ കഥഗതിയെ സ്വാദീനിക്കുന്നുണ്ട്. നെല്‍സണ്‍ തന്‍റെ സ്ഥിരം രീതിയിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ് ഒരുക്കിയിരിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമറിന്‍റെ ഉപയോഗത്തിനൊപ്പം ഒരോ രംഗത്തിലും താരങ്ങളെ നന്നായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആദ്യഭാഗത്തെ യോഗി ബാബു, രജനി കോമ്പിനേഷന്‍ രംഗങ്ങള്‍ തീയറ്ററില്‍ മികച്ച പ്രതികരണം തന്നെയാണ് സൃഷ്ടിക്കുന്നത്. 

അനിരുദ്ധിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ ആത്മാവ് എന്ന് പറയാം. ഹുക്കും എന്ന ഗാനം നേരത്തെ തന്നെ രജനി ഫാന്‍സ് ഏറ്റെടുത്തതാണ്. ആ ഗാനത്തിനെ ഗംഭീരമായി തന്നെ ഉപയോഗിച്ചിട്ടുണ്ട് അനിരുദ്ധ് ചിത്രത്തില്‍. ഒപ്പം തന്നെ ഇമോഷണല്‍ രംഗത്തില്‍ പോലും ഹുക്ക് ചെയ്യുന്ന രീതിയിലാണ് അനിരുദ്ധ് സംഗീതം നല്‍കിയിരിക്കുന്നത്. 

ബീസ്റ്റ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കുതിച്ച് കയറാനുള്ള നെല്‍സണ്‍ എന്ന സംവിധായകന്‍റെ ശ്രമം വിജയകരമായി എന്നതാണ് ജയിലര്‍ കാണിക്കുന്നത്. അതിന് തുണയായി തലൈവര്‍ രജനിയുടെ സ്വാഗും, ക്യാമിയോ റോളുകളും, മികച്ച വില്ലന്‍ വേഷവും. തീയറ്ററില്‍ ആഘോഷിക്കാന്‍ സാധിക്കുന്ന ഒരു ഫുള്‍ എന്‍റര്‍ടെയ്നറാണ് ജയിലര്‍.

]]>
ജയിലര്‍ റിലീസ് ദിവസം അവധിയും ഫ്രീ ടിക്കറ്റും നല്‍കി സ്വകാര്യ സ്ഥാപനം.! https://malayalees.ch/private-firm-in-chennai-announces-leave-for-its-all-8-branches-on-august-10-due-to-jailer-movie-release-and-offered-free-ticket-vvk-rywfzu/ Sat, 05 Aug 2023 05:36:31 +0000 https://malayalees.ch/?p=85663 ചെന്നൈ: പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാവുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ജയിലര്‍. രജനികാന്തിനൊപ്പം അതിഥിവേഷമെങ്കിലും പ്രാധാന്യമുള്ള റോളില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നത് മലയാളി സിനിമാപ്രേമികളില്‍ ഈ പ്രോജക്റ്റിന്മേലുള്ള കൗതുകം വര്‍ധിപ്പിച്ച ഘടകമാണ്. ഓ​ഗസ്റ്റ് 10 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ പബ്ലിസിറ്റി മെറ്റീരിയലും വലിയ ആവേശത്തോടെയാണ് ആസ്വാദകര്‍ സ്വീകരിക്കാറ്. 

ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് കൌതുകരമായ ഒരു കാര്യമാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനം രജനികാന്തിന്‍റെ ചിത്രം റിലീസ് ആകുന്ന ദിവസം കമ്പനിക്ക് ലീവ് നല്‍കിയിരിക്കുന്നു. ഒപ്പം ചിത്രം കാണാന്‍ ഫ്രീ ടിക്കറ്റും നല്‍കിയിരിക്കുന്നു. 

യുഎന്‍ഒ അക്വാ എന്ന സ്ഥാപനമാണ് അവരുടെ ചെന്നൈയ്ക്ക് പുറമേ എല്ലാം ബ്രാഞ്ചിലും അവധി നല്‍കിയത്. ലീവ് അപേക്ഷകള്‍ കൂടുന്നതിനാലാണ് ഇതെന്ന് സ്ഥാപനം പറയുന്നു. നമ്മുടെ മുത്തച്ഛന്‍റെ കാലം തൊട്ട് നമ്മുടെ പേരമക്കളുടെ കാലം വരെ സൂപ്പര്‍ സ്റ്റാര്‍ രജനി മാത്രമാണെന്ന് ഇത് സംബന്ധിച്ച നോട്ടീസില്‍ സ്ഥാപനം പറയുന്നു.

]]>