Jailer movie – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Sep 2023 08:25:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jailer movie – malayalees.ch https://malayalees.ch 32 32 ജയിലറിന്റെ വിജയക്കുതിപ്പ്; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനീകാന്തിന് നല്‍കി നിര്‍മാതാവ് https://malayalees.ch/after-jailer-movie-success-producer-gives-a-check-of-profit-share-to-rajanikanth/ Fri, 01 Sep 2023 08:25:11 +0000 https://malayalees.ch/?p=87082 മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ ഇതുവരെ നേടിയത് 600 കോടിയാണ്. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേ രജനീകാന്തിന് ലാഭവിഹിതത്തിന്റെ ഒരു ഭാഗം കൂടി നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍.

ചെന്നൈയിലെ രജനീകാന്തിന്റെ വസതിയില്‍ എത്തിയാണ് കലാനിധി മാരന്‍ ചെക്ക് കൈമാറിയത്. ചെക്കിലെ തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. സണ്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ചെക്ക് കൈമാറുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ജയിലറിന്റെ ചരിത്ര വിജയം ആഘോഷിക്കുന്നുവെന്നാണ് പോസ്റ്റിനൊപ്പമുള്ള തലക്കെട്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ സിഇഒ ആണ് കലാനിധി മാരന്‍.

ജയിലറിന് മുമ്പ് സിരുത്തൈ ശിവയുടെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിച്ചത്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പ്രതികൂലമായ അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തെ കുറിച്ച് ആരാധകരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയിലറിലെ രജനിയുടെ ആറാട്ട്. രജനീകാന്തിന് ഒപ്പം വിനായകന്‍, മോഹന്‍ലാല്‍ എന്നിവരും ചിത്രത്തില്‍ തകര്‍ത്താടിയിട്ടുണ്ട്.

]]>
ജയിലർ ഒടിടിയിലേക്ക് ? പ്രതീക്ഷയോടെ ആരാധകർ https://malayalees.ch/jailer-ott-release-soon/ Thu, 24 Aug 2023 11:19:49 +0000 https://malayalees.ch/?p=86714 സൂപ്പർസ്റ്റാർ രജനികാന്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം ജയിലർ ഒടിടിയിൽ എത്താനൊരുങ്ങുന്നുവെന്ന് സൂചന. തമിഴ്‌നാട്, തെലങ്കാന, കർണാടക, , കേരള ഇങ്ങനെ ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി മാറിയ ജയിലർ സെപ്റ്റംബർ 7ന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ( jailer ott release soon )

ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ജയിലർ ഇപ്പോഴും പല തീയറ്ററുകളിലും ഹൗസ്ഫുള്ളാണ്. ആദ്യ ആഴ്ചയിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡും ജയിലർ സ്വന്തമാക്കിയിരുന്നു. നിലവിൽ കോളിവുഡിലെ ആദ്യ മൂന്ന് ഹിറ്റുകളിൽ ഇടംനേടിയിട്ടുണ്ട് ജയിലർ. ഒന്നാം സ്ഥാനം രജനിയുടെ തന്നെ 2.0യ്ക്കാണ്. രണ്ടാം സ്ഥാനം പൊന്നിയൻ സെൽവൻ 1 നേടി. മൂന്നാം സ്ഥാനത്താണ് നിലവിൽ ജയിലർ. എന്നാൽ വൈകാതെ തന്നെ ജയിലർ പൊന്നിയൻ സെൽവനെ മറികടക്കുമെന്നാണ് റിപ്പോർട്ട്.
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും അതിഥി വേഷത്തിൽ എത്തിയ ചിത്രത്തിൽ ജാക്കി ഷ്രോഫ്, രമ്യാ കൃഷ്ണൻ, തമന്ന, വിനായകൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ‘ജയിലറിന്’ സംഗീതം നൽകിയിരിക്കുന്നത്. ‘കാവാല’, ‘ഹുക്കും’ എന്നീ രണ്ട് ഗാനങ്ങളാണ് ചാർട്ട്ബസ്റ്ററുകളായി മാറിയത്.

]]>
അയർലൻഡിൽ ‘ജയിലർ’ സ്പെഷ്യൽ ഷോ; മുഖ്യാതിഥിയായി സഞ്ജു സാംസൺ https://malayalees.ch/jailer-special-show-in-ireland-sanju-samson/ Mon, 21 Aug 2023 13:14:29 +0000 https://malayalees.ch/?p=86531 കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ‘ജയിലർ’ 10 ദിവസത്തിനുള്ളിൽ 500 കോടി താണ്ടി പ്രദർശനം തുടരുമ്പോൾ അയർലൻഡിൽ ചിത്രത്തിനായി സ്പെഷ്യൽ ഷോ ഒരുക്കിയിരിക്കുകയാണ്. പ്രത്യേക ഷോയ്ക്ക് മുഖ്യാതിഥിയായത് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ആയിരുന്നു. അയർലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് സഞ്ജു.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിനിടെ കമന്റേറ്റർ നയാൽ ഒബ്രിയൻ സഞ്ജു തന്റെ ഇഷ്ട നടന്റെ ചിത്രത്തിന് പങ്കെടുത്ത കാര്യം സൂചിപ്പിച്ചിരുന്നു. സഞ്ജുവും ഋതുരാജ് ഗെയ്ക്‍വാദും ക്രീസിലുള്ളപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.

താരത്തിനിത് അഭിമാന നിമിഷമായിരുന്നുവെന്നും കമന്റേറ്റർ പറഞ്ഞു.ഏഴാം ക്ലാസ് മുതൽ രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് സഞ്ജു പല അഭിമുഖങ്ങളിലും പരാമർശിച്ചിട്ടുണ്ട്.

സഞ്ജു കഴിഞ്ഞ മാസം രജനികാന്തിനെ വീട്ടിലെത്തി സന്ദർശിച്ച ചിത്രം വൈറലായിരുന്നു. 21 വർഷത്തെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കൂടിക്കാഴ്ച്ചയിലൂടെ സാധിച്ചതെന്ന് സഞ്ജു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു.

]]>