jail – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Nov 2023 04:52:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png jail – malayalees.ch https://malayalees.ch 32 32 ഉറങ്ങിക്കിടന്ന കൊടി സുനിയെ ജയിൽ ജീവനക്കാർ മുളകുപൊടി എറിഞ്ഞ് മർദ്ദിച്ചെന്ന പരാതി; ഇന്ന് കൊടിസുനിയുടെ മൊഴി രേഖപ്പെടുത്തും https://malayalees.ch/kodi-suni-jail-attack-investigation/ Tue, 07 Nov 2023 04:52:48 +0000 https://malayalees.ch/?p=90692 വിയ്യൂർ അതീവ സുരക്ഷ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായി കൊടി സുനിക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊടിസുനിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പൊലീസ് എത്തിയെങ്കിലും സംസാരിക്കാൻ അവശതകൾ ഉണ്ടെന്ന് കൊടി സുനി അറിയിച്ചതിനെ തുടർന്ന് മടങ്ങുകയായിരുന്നു.

ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചു എന്നാണ് പരാതി. ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊടി സുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്.

വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘർഷത്തിൽ പത്തുപേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. ഇരുമ്പ് വടി കൊണ്ടും കുടിച്ചില്ലുകൊണ്ടും ജയിൽ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു വെന്ന് എഫ്ഐആറിൽ പറയുന്നു. നേരത്തേയുണ്ടായ ആക്രമണത്തിൽ നാലു ജീവനക്കാർക്ക് പരുക്കേറ്റിരുന്നു. പത്തു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

വധശ്രമം തുടങ്ങി കലാപ ആഹ്വാനം വരെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ കലാപ ആഹ്വാനം നടത്തി സംഘർഷം അഴിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. കൊടിസുനിയാണ് കേസിലെ അഞ്ചാം പ്രതി.

കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജയിൽ ഉദ്യോ​ഗസ്ഥർ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലേക്കെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കൊലക്കേസ് പ്രതികളിലൊരാൾ സ്വയം പരിക്കേൽപ്പിച്ചതായും വിവരമുണ്ട്.

സംഘർഷത്തിൽ നിന്ന് ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ജയിൽ ഓഫീസിലെ ഫർണിച്ചറുകളും നശിപ്പിച്ചിരുന്നു.

]]>
പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല; ഗ്രോ വാസു ജയിലിൽ തുടരും https://malayalees.ch/grow-vasu-remain-jail/ Fri, 25 Aug 2023 10:48:59 +0000 https://malayalees.ch/?p=86776 മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിലാണ് 94കാരനായ ഗ്രോ വാസു ജയിലിൽ കഴിയുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗ്രോ വാസുവിനെ ഇന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല. (grow vasu remain jail)

ഇതേ തുടർന്നാണ് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു ജയിലിൽ കഴിയുകയാണ്. കേസിന്റെ വിചാരണ കുന്ദമംഗലം കോടതിയിൽ ആരംഭിച്ചു. പ്രായമായ മനുഷ്യനാണെന്നും എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. അടുത്തമാസം നാലിന് നടത്തുന്ന വിചാരണയിൽ സാക്ഷികളോട് ഹാജരാകാനും കോടതി ഉത്തരവിട്ടു.

മുൻ നക്‌സൽ നേതാവ് ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര വീഴ്ച്ച ഉണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നിരുന്നു. ഗ്രോ വാസു സഹപ്രവർത്തകർക്കൊപ്പം ഇടപഴകിയതും, മാധ്യമങ്ങളെ കണ്ടതും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.

സഹപ്രവർത്തകരോടൊപ്പമുള്ള അമിതമായ ഇടപെടൽ, കോടതിയ്ക്ക് അകത്തേയ്ക്കും പുറത്തേക്കും പൊലീസുകാരെ മാറ്റി നിർത്തി സഹപ്രവർത്തകർ ഗ്രോ വാസുവിനെ ആനയിച്ചത്, ഇതെല്ലാം അകമ്പടി പോയ പോലീസുകാർക്ക് സംഭവിച്ച വീഴ്ചയായാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വ്യക്തിയുടെ പൂർണമായ സുരക്ഷാ ചുമതല അകമ്പടി പോയ പൊലീസുകാർക്കാണ്. എന്നാൽ ഗ്രോ വാസുവിന്റെ കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

സംഭവത്തിൽ ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുന്ദമംഗലം , മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാർക്കെതിരെ നടപടി എടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ ശുപാർശ. 2016 ൽ നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് വേണ്ടി പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഗ്രോ വാസുവിന്റെ റിമാൻഡ് കാലാവധി കോടതി ഈ മാസം 25 വരെ നീട്ടിയിരുന്നു.

]]>
രാജവാഴ്ചക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ്; തായ്ലൻഡിൽ യുവാവിന് 28 വർഷം തടവ് https://malayalees.ch/thailand-jail-posts-monarchy/ Fri, 27 Jan 2023 04:22:37 +0000 https://malayalees.ch/?p=75085 രാജവാഴ്ചക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച യുവാവിന് തായ്ലൻഡിൽ 28 വർഷം തടവ്. 29കാരനായ മോങ്ങ്കോയ് ടിരകോടെയെയാണ് ചിയാങ്ങ് റായിലെ കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ ഇയാൾ രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 42 വർഷത്തെ തടവാണ് ശിക്ഷയെങ്കിലും കോടതി ഇത് വെട്ടിച്ചുരുക്കുകയായിരുന്നു.

]]>
ചീമേനി ജയിൽ നിന്ന് ചാടിപ്പോയ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ https://malayalees.ch/man-who-escaped-from-jail-found-dead-in-cheemeni/ Fri, 25 Nov 2022 10:34:15 +0000 https://malayalees.ch/?p=71868 ചീമേനി തുറന്ന ജയിൽ നിന്ന് ചാടിപ്പോയ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാതമംഗലം സ്വദേശി ജെയിംസ് ജോസഫാണ് മരിച്ചത്. കണ്ണൂർ ഓലയമ്പാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇയാൾ ഇന്നലെ രാത്രിയാണ് ജയിൽ ചാടിയത്.

]]>
ഇലന്തൂർ ഇരട്ടനരബലി; ഷാഫിയെയും ഭഗവൽ സിംഗിനെയും അതി സുരക്ഷാ ജയിലിലേക്ക് മാറ്റി https://malayalees.ch/elanthoor-human-sacrifice-updates-3/ Tue, 25 Oct 2022 12:06:37 +0000 https://malayalees.ch/?p=70188 ഇലന്തൂർ ഇരട്ടനരബലിക്കേസിൽ രണ്ട് പ്രതികളെ വിയ്യൂർ അതി സുരക്ഷ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവൽ സിംഗിനെയുമാണ് മാറ്റിയത്. പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. പ്രതികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ റോസ്‌ലിന്റെ കൊലപാതകകേസിൽ അറസ്റ്റ് രേഖപെടുത്തി.മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലിസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്. അതേസമയം ഇലന്തൂർ ഇരട്ട നരബലി സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്ന് കണ്ടെത്തൽ. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയറിന്‍റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ ഫോറെൻസിക് സംഘം ശേഖരിച്ചിരുന്നു.

കേസിലെ ഡമ്മി പരിശോധന പൂർത്തിയാക്കിയിരുന്നു. റോസിലിനെ കൊല്ലാൻ ഉപയോഗിച്ച കയർ കത്തിച്ചുകളഞ്ഞതായി പ്രതികൾ സമ്മതിച്ചിരുന്നു. നരബലി സംഭവത്തില്‍ പൊലീസ് നായ്ക്കളെ ഇലന്തൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്കരിച്ചത്. സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിൽ സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.

]]>
സംസ്ഥാന സർക്കാരിൻ്റെ നിലപാട് തള്ളി സുപ്രിം കോടതി; മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും https://malayalees.ch/manichan-jail-release-today/ Thu, 20 Oct 2022 04:37:27 +0000 https://malayalees.ch/?p=69895 കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവിൽ തിരുവനന്തപുരം നെട്ടുകാൽ തേരിയിലെ തുറന്ന ജയിലിലാണ് മണിച്ചൻ ഉള്ളത്. കേസിലെ ഏഴാം പ്രതിയായ മണിച്ചൻ 22 വർഷമായി ജയിലിലാണ്.

ജയിൽ മോചിതനാവാൻ സാങ്കേതിക താമസം മാത്രമേയുള്ളൂ. ഉത്തരവ് സംസ്ഥാന സർക്കാരിനാണ് എത്തുന്നതെങ്കിൽ അത് ജയിൽ വകുപ്പിലേക്കെത്താനുള്ള താമസമുണ്ടാവും. എന്നാൽ, ഉത്തരവ് നേരിട്ട് ജയിൽ വകുപ്പിലെത്തിയാൽ 10 മിനിട്ടിനുള്ളിൽ മണിച്ചൻ ജയിൽ മോചിതനാവുമെന്ന് ജയിൽ മേധാവി പ്രതികരിച്ചു.

ഇന്നലെയായിരുന്നു സുപ്രിം കോടതിയുടെ നിർണായക തീരുമാനം. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തടവ് അനുവദിക്കണം എന്ന സംസ്ഥാന സർക്കാർ നിലപാട് കോടതി തള്ളി. 22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകൻ ​കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രിം കോടതി മോചനത്തിന് അനുമതി നൽകിയത്.

മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ നൽകിയ ഹർജിയിലാണ് സംസ്ഥാനം സുപ്രിം കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്. പ്രതി മണിച്ചൻ കോടതി നിർദേശിച്ച പിഴ അടച്ചില്ലെങ്കിൽ 22 വർഷവും ഒമ്പത് മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണെമെന്ന് കേരളം സുപ്രിം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു, ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷ സ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചൻ്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ.

]]>
സംസ്ഥാനത്തെ 5 ജയിലുകളിൽ കുറ്റവാളികൾക്കുള്ള ഭക്ഷണത്തിനായി സർക്കാർ ചെലവാക്കുന്നത് പ്രതിമാസം 79 ലക്ഷം രൂപ https://malayalees.ch/kerala-govt-spend-79-lakh-for-jail-food/ Thu, 18 Aug 2022 08:48:18 +0000 https://malayalees.ch/?p=66599 സംസ്ഥാനത്തെ അഞ്ചു ജയിലുകളിൽ കുറ്റവാളികൾക്കുള്ള ഭക്ഷണത്തിനായി സർക്കാർ ചെലവാക്കുന്നത് പ്രതിമാസം 79 ലക്ഷം രൂപ. തടവുകാർ ജയിലുകളിൽ ചെയ്യുന്ന ജോലികൾക്കുള്ള ശമ്പളം നൽകാൻ അഞ്ചു ജയിലുകളിൽ പ്രതിമാസം വേണ്ടത് മുക്കാൽ കോടി രൂപയെന്നും വിവരാവകാശ രേഖ. തടവുകാരെ ജോലി ചെയ്യിപ്പിക്കുന്നതിലൂടെ 2021-2022 കാലത്ത് 48 ലക്ഷം രൂപയുടെ വരുമാനം ഉണ്ടായതായും സർക്കാർ രേഖ വ്യക്തമാക്കുന്നു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ എം.കെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.

വിയ്യൂർ, പൂജപ്പുര, കണ്ണൂർ എന്നീ സെൻട്രൽ ജയിലുകളിലും ചീമേനി, നെട്ടുകാൽത്തേരി തുറന്ന ജയിലുകളിലുമായാണ് കുറ്റവാളികളുടെ ഭക്ഷണത്തിനും മറ്റു ചെലവിനും മാത്രമായി പ്രതിമാസം സർക്കാർ 79. 49 ലക്ഷം രൂപ ചെലവഴിക്കുന്നത്. ഇതിന് പുറമെ തടവുപുള്ളികൾ ജോലി ചെയ്യുന്നതിന് ശമ്പളം നൽകാൻ ഈ അഞ്ചു ജയിലുകളിലായി സര്ക്കാർ 75.84 ലക്ഷം രൂപയും ചെലവാക്കുന്നു.. വിവിധ കാറ്റഗറി തിരിച്ചാണ് കുറ്റവാളികൾക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. അപ്രന്റീസിന് 63 രൂപയും സെമി സ്‌കിൽഡ് ലേബറിന് 127 രൂപയും സ്‌കിൽഡ് ലേബറിന് 150 രൂപയും പ്രെട്രോൾ പമ്പിൽ ജോലി ചെയ്യുന്നവർക്ക് 170 രൂപയുമാണ് പ്രതിദിന വേതനം. ഫുഡ് യൂണിറ്റുകളിൽ പ്രവർത്തിക്കുന്നവര്ക്ക് 148 രൂപയും വേതനം ലഭിക്കും

അതേസമയം, തടവുകാരുടെ പെട്രോൾ പമ്പ് നടത്തിപ്പിലൂടെയും കന്നുകാലി-ഫിഷ് ഫാം പ്രവർത്തനങ്ങളിലൂടെയും അഞ്ചു ജയിലുകളിൽ നിന്നായി കഴിഞ്ഞ സാമ്പത്തിക വർഷം 48.78 ലക്ഷം രൂപയുടെ വരുമാനവും ഉണ്ടായിട്ടുണ്ട്. ജയിൽ അന്തേവാസികൾ ജോലി ചെയ്ത വകയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത് വിയ്യൂർ സെൻട്രൽ ജയിലാണ്, 38 ലക്ഷം രൂപ. പൂജപ്പുര സെൻട്രൽ ജയിലിൽ 1114 തടവുകാരും വീയ്യൂരിൽ 879 തടവുകാരും കണ്ണൂരിൽ 1041 തടവുകാരുമാണ് നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നത്.

]]>
കാമുകിയെ ക്രൂരമായി മർദിച്ചു, പാസ്പോർട്ട് നശിപ്പിച്ചു; ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് തടവ് ശിക്ഷ https://malayalees.ch/indian-origin-malaysian-jailed-for-terrorising-girlfriend/ Thu, 23 Jun 2022 08:23:59 +0000 https://malayalees.ch/?p=63790 കാമുകിയെ ക്രൂരമായി മർദിച്ചതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് ജയിൽ ശിക്ഷ. പാർതിബൻ മണിയം എന്ന 30 കാരന് ഏഴ് മാസവും മൂന്നാഴ്ചയുമാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കാമുകിയെ മർദിക്കുകയും സിം കാർഡ് വിഴുങ്ങിയ ശേഷം ഫോൺ തകർക്കുകയും പാസ്‌പോർട്ട് വലിച്ചുകീറുകയും കൈകൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്‌തെന്ന കേസിലാണ് സിംഗപ്പൂർ കോടതിയുടെ വിധി.

തന്റെ 38 വയസ്സുള്ള പങ്കാളിയുമൊത്ത് കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജനുവരി 23 വരെ യുവതിയുടെ ബന്ധുവിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ലിവിങ് റിലേഷനിലാണ്. ജനുവരി 23 ന് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാൻ പോയി തിരിച്ച് വീട്ടിലെത്തിയ പാർതിബൻ, മറ്റൊരു പുരുഷനോടൊപ്പമാണെന്ന് ആരോപിച്ച് യുവതിയെ അസഭ്യം പറഞ്ഞു. യുവതിയെ ആക്രമിക്കുന്ന അവസരങ്ങളിലെല്ലാം ഇയാൾ മദ്യലഹരിയിലായിരുന്നു.

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി യുവതിയുടെ ബന്ധു ഇടപെട്ടെങ്കിലും പാർതിബൻ കാമുകിയെ തല്ലുകയും മർദിക്കുകയും ചെയ്തു. ഫ്ലാറ്റിൽ തിരിച്ചെത്തിയ പാർതിബൻ കാമുകിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അടുക്കള കത്തി കാമുകിയുടെ കഴുത്തിൽ വച്ചു. പിന്നീട് ടവൽ ഹോൾഡർ കൊണ്ട് യുവതിയുടെ തലയിൽ അടിച്ചു. ഇരുവരും തമ്മിൽ അടിപിടിയിലെത്തി. ബന്ധു പൊലീസിനെ വിളിക്കുകയും പാർതിബനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാൽ ജാമ്യത്തിൽ തിരിച്ചെത്തിയ ഇയാൾ വീണ്ടും യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരിക്കൽ കൂടി ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ വീണ്ടും യുവതിയുടെ ഫ്ലാറ്റിലെത്തി. യുവതിയെ ഇടിക്കുകയും മലേഷ്യൻ പാസ്പോർട്ട് വലിച്ചുകീറുകയുമായിരുന്നു. പിന്നീട് വീണ്ടും പൊലീസെത്തി ഇയാളെ പിടികൂടി, കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇയാളെ ശിക്ഷിക്കുകയായിരുന്നു.

]]>
വനിതാ ജയിലിലെ ചന്ദനമരങ്ങൾ മോഷ്ടിച്ച് അജ്ഞാതൻ https://malayalees.ch/sandalwood-trees-stolen-from-open-jail-for-women/ Thu, 06 May 2021 03:55:33 +0000 https://malayalees.ch/?p=43757 വനിതാ ജയിലിലെ ചന്ദനമരങ്ങൾ മോഷ്ടിച്ച് അജ്ഞാതൻ. മഹാരാഷ്ട്ര യെർവഡയിലെ തുറന്ന വനിതാ ജയിലിലെ മൂന്ന് ചന്ദനമരങ്ങളാണ് മോഷണം പോയത്. ഏപ്രിൽ 24നും 25നും ഇടയിലായിരുന്നു മോഷണം. 15 വർഷം പഴക്കമുള്ള ചന്ദനമരങ്ങളാണ് മോഷണം പോയതെന്ന് പൊലീസുകാർ അറിയിച്ചു. പുറമേ നിന്നുള്ള ആർക്കും ജയിലിനുള്ളിൽ പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ, ജയിലിനുള്ളിൽ ആരൊക്കെയോ അതിക്രമിച്ചുകയറി എന്നും മരങ്ങൾ മുറിച്ചുകൊണ്ടു പോയി എന്നും പൊലീസുകാർ പറഞ്ഞു. മരങ്ങൾക്കെല്ലാം കൂടി ഏതാണ്ട് 1.3 ലക്ഷം രൂപയാണ് മതിപ്പ്.

]]>