Jaick C thomas – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Sep 2023 04:59:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jaick C thomas – malayalees.ch https://malayalees.ch 32 32 നിങ്ങൾ തോറ്റുപോയാലോ? പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും റെഡിയാണെന്ന് ജെയ്ക്, അതാണ് സഖാവ്; സുബീഷ് സുധി https://malayalees.ch/subish-sudhi-about-jaick-c-thomas/ Sat, 09 Sep 2023 04:59:33 +0000 https://malayalees.ch/?p=87474 പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ നിലപാടുകൾ കൊണ്ടും ചിന്താശേഷി കൊണ്ടും ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്‌ക് സി തോമസെന്ന് നടൻ സുബീഷ് സുധി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ താൻ ജെയ്ക്കിനോട് തോറ്റുപോയാലോ എന്ന് ചോദിച്ചെന്നും, അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി തന്നെ അത്ഭുതപെടുത്തിയെന്നും സുബീഷ് സുധി ഫേസ്ബുക്കിൽ കുറിച്ചു.(Subish Sudhi about Jaick c thomas)

‘കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറഞ്ഞു, പുതുപ്പള്ളിയിൽ എന്തായാലും ഒരു ഉമ്മൻചാണ്ടി ഇഫക്ട് ഉണ്ടാവും. അതിനാൽ തന്നെ ഞാൻ പറഞ്ഞു, ‘നിങ്ങള് തോറ്റ് കഴിഞ്ഞാൽ’ അപ്പോൾ അയാൾ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ‘സുബീഷേട്ടാ… പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്’, സുബീഷ് സുധി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഇവിടെ ഞാൻ കുറിക്കുന്നത് രണ്ട് മനുഷ്യരെക്കുറിച്ചാണ്. ഒന്ന് ജീവിച്ചിരിക്കുന്നൊരാൾ, മറ്റൊന്ന് മരിച്ചുപോയൊരാൾ. ആദ്യം എന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ളൊരാളെക്കുറിച്ചാണ്. ജെയ്ക് സി തോമസ്. ജെയ്ക്കിനെ ഞാൻ മിനിഞ്ഞാണ് വിളിച്ചു. പുതുപ്പള്ളിപോലൊരു യു ഡി എഫ് അനുകൂല മണ്ഡലത്തിൽ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ നിലപാടുകൾ കൊണ്ടും തന്റെ ചിന്താശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യൻ.. അതുകൊണ്ടുതന്നെ അയാളുൾക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ രാഷ്ട്രീയം പറയുന്ന ഒരാൾ വരണം എന്നു ചിന്തിക്കുന്ന ആൾക്കാരും അയാളുടെ വിജയം പ്രതീക്ഷിച്ചു. അതുകൊണ്ട് ജെയ്ക്കിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറഞ്ഞു, പുതുപ്പള്ളിയിൽ എന്തായാലും ഒരു ഉമ്മൻചാണ്ടി ഇഫക്ട് ഉണ്ടാവും. അതിനാൽതന്നെ ഞാൻ പറഞ്ഞു, ‘നിങ്ങള് തോറ്റ് കഴിഞ്ഞാൽ…’ അപ്പോൾ അയാൾ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ‘സുബീഷേട്ടാ.. പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്. പിന്നെ ഉമ്മൻ ചാണ്ടിയെക്കുറിച്ച്. 4 വരിയിൽ ഞാനത് ഒതുക്കുന്നു. രാഷ്ട്രീയമായി എനിക്കും വിയോജിപ്പിക്കുകയുണ്ടായ വ്യക്തിയാണദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും,എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. ജീവിതത്തിൽ മറ്റുള്ളവന്റെ വേദന മനസ്സിലാക്കുന്നവരാണ് യഥാർത്ഥ മനുഷ്യനെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റുള്ളവന്റെ വേദന മനസ്സിലാക്കി ജീവിക്കാൻ ഇനി വരുന്ന ഓരോ മനുഷ്യനും ഓരോ രാഷ്ട്രീയക്കാരനും കഴിയട്ടെ എന്ന് ഞാൻ ആശിക്കുന്നു.

]]>
ബിജെപി വോട്ടുകൾ വ്യാപകമായി ചോർന്നു,എൽ ഡി എഫ് വോട്ട് ചോർന്നിട്ടില്ല; ജെയ്ക്ക് സി തോമസ് https://malayalees.ch/ldfs-core-votes-have-not-leaked-jaick-cthomas/ Fri, 08 Sep 2023 10:34:10 +0000 https://malayalees.ch/?p=87452 പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ജെയ്ക്ക് സി തോമസ്.ജനവിധി മാനിക്കുന്നു. എൽ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോർന്നിട്ടില്ല. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാർത്ഥിയെന്ന നിലയിൽ ഉത്തരവാദിത്തം നിർവ്വഹിച്ചു.(Ldfs core votes have not leaked jaick cthomas)

ഉമ്മൻ ചാണ്ടി മരിച്ചിട്ട് ദിവസങ്ങൾക്ക് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ഇവിടെ രാഷ്ട്രീയം 2021 ലേതു പോലെ ചർച്ച ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നിട്ടില്ല’. ജെയ്ക് പറഞ്ഞു.2021 ലെ ഭൂരിപക്ഷത്തിലേക്ക് എത്താൻ ഇത്തവണ കഴിഞ്ഞിട്ടില്ലെന്നും അക്കാര്യം പരിശോധിക്കും.

ബിജെപിയുടെ വോട്ടുകൾ വ്യാപകമായി ചോർന്നിട്ടുണ്ട്. ബി ജെ പി യും കോൺഗ്രസും ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്ന് പരിശോധിക്കണം.വോട്ടു ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിയുക്ത എംഎൽഎക്ക് ഭാവുകങ്ങൾ.

ഏതെങ്കിലും ഒരു സമുദായത്തിന്‍റെയോ ജാതിയുടെയോ പിന്തുണ കൊണ്ടല്ല 2021 ല്‍ ഇടതുപക്ഷത്തിന് മികച്ച വോട്ട് ലഭിച്ചത്. ബി.ജെ.പിയുടെ വോട്ടുകൾ ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ഈകണക്കുകളോട് ചേർത്ത് നിർത്താൻ കഴിയുന്നതായിരിക്കും. അക്കാര്യം കോണ്‍ഗ്രസ് തന്നെ വിശദീകരിക്കട്ടെയെന്നും ജെയ്ക് പറഞ്ഞു.

]]>
പുതുപ്പള്ളി ലൈവാണ്, കഴിഞ്ഞ രണ്ട് തവണ തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ്; ജെയ്ക് സി തോമസ് https://malayalees.ch/jaick-c-thomas-about-his-onam-memories/ Fri, 01 Sep 2023 05:52:15 +0000 https://malayalees.ch/?p=87067 ഓണമാഘോഷങ്ങൾക്ക് ശേഷം വീണ്ടും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് നീങ്ങിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്.കുടുംബസമേതമുള്ള ഓണം ആഘോഷങ്ങളുടെ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചു. (Jaick C Thomas About his Onam Memories)

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പരിപാടിയോടൊപ്പമാണ് തിരുവോണ ദിനം ചെലവഴിച്ചതെന്നും ജെയ്ക് വ്യക്തമാക്കി . കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ് എന്നും ജെയ്ക് പറഞ്ഞു.

ജെയ്ക് സി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഓണവും എട്ട് നോമ്പും തിരഞ്ഞെടുപ്പും ഒക്കെയായി പുതുപ്പള്ളി ലൈവാണ്. പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഞാൻ നിയോഗിക്കപ്പെട്ടത് മുതൽ നിങ്ങൾ ഓരോരുത്തരെയും നേരിൽ കാണാനും കഴിഞ്ഞ രണ്ട് തവണ മത്സരിച്ചപ്പോഴും നിങ്ങൾ തന്ന പിന്തുണ മൂന്നാം തവണയും ഉറപ്പാക്കാനുമുള്ള ശ്രമത്തിലാണ്. ഓണ നാളുകളിലും അത് അങ്ങനെ തന്നെ തുടരുന്നു. ഓണത്തിന് സാധാരണയായി വീട്ടിൽ നിന്നുള്ള ഉച്ചയൂണ് കുറച്ചു കാലങ്ങളായി പതിവില്ല. കഴിഞ്ഞ നാല് വർഷമായി കോട്ടയം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന ഹൃദയപൂർവ്വം പരിപാടിയോടൊപ്പമാണ് തിരുവോണദിനം. ഇത്തവണയും അതങ്ങനെ തന്നെയായിരുന്നു. എന്നാൽ ഇത്തവണ ഓണ സദ്യയുണ്ടത് വെള്ളൂർ ഗ്രാമറ്റം അമ്മ വീട്ടിലെ അമ്മമാർക്കൊപ്പമായിരുന്നു. ദീർഘകാലമായുള്ള ബന്ധമാണ് അമ്മ വീടുമായുള്ളത്. ഈ പരിപാടികൾക്ക് ശേഷമാണ് വീട്ടിലേക്കെത്തിയത്. അമ്മയും ഭാര്യയും ചേട്ടനും ചേട്ടത്തിയും അവരുടെ കുട്ടികളും ഭാര്യയുടെയും ചേട്ടത്തിയുടെയും മാതാപിതാക്കളും ഉൾപ്പെടെ വളരെ കുറച്ചു പേരോടൊപ്പം അൽപ്പ നേരം വീട്ടിൽ ചിലവഴിച്ചു. പിന്നീട് വീണ്ടും തിരഞ്ഞെടുപ്പ് തിരക്കിലേക്ക്.

]]>
അയ്യൻകാളി ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ദീപശിഖ ഏന്തിയാണ് മുൻ മുഖ്യമന്ത്രി പഠിച്ച പുതുപ്പള്ളിയിലെ വിദ്യാലയത്തെ ഇടതുപക്ഷ സർക്കാർ വികസിപ്പിച്ചത്; ജെയ്ക് സി തോമസ് https://malayalees.ch/jaick-c-thomas-rememebers-ayyankali/ Mon, 28 Aug 2023 08:35:36 +0000 https://malayalees.ch/?p=86891 മഹാത്മാ അയ്യൻകാളി ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ദീപശിഖ ഏന്തിയാണ് മുൻ മുഖ്യമന്ത്രി പഠിച്ച പുതുപ്പള്ളിയിലെ വിദ്യാലയത്തെയും ആധുനിക വിദ്യാലയമാക്കി ഇടതുപക്ഷ സർക്കാർ വികസിപ്പിച്ചതെന്ന് ജെയ്ക് സി തോമസ്.

ലോകമറിയുന്ന കേരളത്തിന്റെ നൂറ് നൂറ് മികവുകൾക്ക് അടികല്ല് പാകിയ മഹാത്മാ അയ്യൻകാളിക്ക് കേരളീയ യൗവ്വനത്തിന്റെ ബിഗ് സല്യൂട്ട്. അയ്യൻകാളി , അറിവിനെ ആയുധമാക്കുകയും സാമൂഹ്യ അനീതികളെ മറികടക്കുകയും ചെയ്തു എന്നാണ് ഫേസ്ബുക്കിൽ ജെയ്ക് പങ്കുവെച്ചത്.

ജെയ്ക് സി തോമസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് മഹാത്മാ അയ്യൻകാളിയുടെ നൂറ്റിയറുപതാം ജന്മദിനം. അറിവിനെ ആയുധമാക്കി സാമൂഹ്യ അനീതികളെ മറികടക്കുകയും ഇന്ത്യൻ നവോത്ഥാനത്തിന്റെ ദീപ്ത ലക്ഷ്യങ്ങൾക്ക് ചരിത്ര മുദ്ര നൽകുകയും ചെയ്ത സമര ജ്വാലയാണ് മഹാത്മാ അയ്യൻകാളി. പാടത്തും ചേറിലും പണിയെടുത്ത് നാടിന് അന്നം നൽകുന്നവർക്ക് അറിവ് നിഷേധിച്ചാൽ അറിവ് നിഷേധിക്കുന്നവർക്ക് അവരുടെ അന്നമാണ് നിഷേധിക്കപ്പെടുകയെന്ന തിരിച്ചടിയാണ് ജാതി വ്യവസ്ഥയോട് ഒരിക്കലും സമരസപ്പെടാത്ത അയ്യൻകാളി എന്ന സമരനായകൻ പകർന്നു നൽകിയത്.

അഞ്ചു വയസ്സുകാരി പഞ്ചമിയുടെ കൈപിടിച്ച് എല്ലാ കുട്ടികളും പഠിക്കുന്ന സ്‌കൂളിൽ തന്നെ പഞ്ചമിയും പഠിക്കുമെന്ന് പ്രഖ്യാപിച്ച അയ്യൻകാളിയുടെ ശാഠ്യം അതിന്റെ പൂർണതയിലേക്ക് നയിക്കപ്പെട്ടത് ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടെയാണ്. മഹാത്മാ അയ്യൻകാളി ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ദീപശിഖ ഏന്തിയാണ് മുൻ മുഖ്യമന്ത്രി പഠിച്ച പുതുപ്പള്ളിയിലെ വിദ്യാലയത്തെയും ആധുനിക വിദ്യാലയമാക്കി ഇടതുപക്ഷ സർക്കാർ വികസിപ്പിച്ചത്. ലോകമറിയുന്ന കേരളത്തിന്റെ നൂറ് നൂറ് മികവുകൾക്ക് അടികല്ല് പാകിയ മഹാത്മാ അയ്യൻകാളിക്ക് കേരളീയ യൗവ്വനത്തിന്റെ ബിഗ് സല്യൂട്ട്

]]>
ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് https://malayalees.ch/jaick-c-thomas-election-campaign/ Fri, 25 Aug 2023 05:08:35 +0000 https://malayalees.ch/?p=86751 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും. മണർകാട് പൊടിമറ്റത്ത് നിന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പര്യടനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ പങ്കെടുക്കുന്ന വികസന സദസ്സുകൾ തുടരുകയാണ്. ( jaick c thomas election campaign )

മുഖ്യമന്ത്രി ഇന്നലെ എത്തിയത് എൽഡിഎഫ് ക്യാമ്പിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം കൂടി മുഖ്യമന്ത്രിയുടെ പരിപാടികൾ മണ്ഡലത്തിൽ ഉണ്ടാകും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മാന്റെ മണ്ഡല പര്യടനം തുടരുകയാണ്. എൻഡിഎ സ്ഥാനാർഥി ലീജിൻലാൽ വരുംദിവസങ്ങളിൽ വാഹനപര്യടനത്തിലേക്ക് കടക്കും.

ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കാൻഡിഡേറ്റ് സെറ്റിംഗ് ഇന്ന് കോട്ടയം ബസേലിയസ് കോളജിൽ നടക്കും. സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങളിൽ ക്രമീകരണം നടത്തുന്നത് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ കൂടി സന്നിധ്യത്തിലാണ്. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീടുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി അപേക്ഷ നൽകിയ വോട്ടർമാരുടെ വീടുകളിൽ ഇന്ന് പ്രത്യേക പോളിംഗ് സംഘം സന്ദർശനം നടത്തുന്നുണ്ട്.

]]>
മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്; ജെയ്ക് സി തോമസിന് വേണ്ടി പ്രചരണത്തിനിറങ്ങും https://malayalees.ch/ministers-to-puthuppally-will-campaign-for-jake-c-thomas/ Wed, 23 Aug 2023 04:39:35 +0000 https://malayalees.ch/?p=86607 പുതുപ്പളളി തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി മന്ത്രിപ്പട പുതുപ്പള്ളിയിലേക്ക്.മുഴുവൻ മന്ത്രിമാരും ജെയ്ക്കിന് വേണ്ടി പ്രചരണത്തിനിറങ്ങും. ഇന്ന് മുതൽ ആരംഭിക്കുന്ന വികസന സദസ്സുകൾ മന്ത്രിമാരുടെ പ്രധാനവേദിയാകും. കുടുംബയോഗങ്ങളിലും മന്ത്രിമാർ പങ്കെടുക്കും.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മന്ത്രിമാർ വിട്ടുനിൽക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുക കൂടിയാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വീടുകയറി വോട്ടു ചോദിക്കാനടക്കം എത്തിയ മന്ത്രിമാർ പുതുപ്പള്ളിയിൽ നിന്നു വിട്ടു നിൽക്കുകയാണെന്നു വിമർശനം ഉയർന്നിരുന്നു. മന്ത്രിമാരെ ‘മിസ്’ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചിരുന്നു.

പുതുപ്പള്ളിയിൽ വോട്ടർമാർ പോളിങ് ബൂത്തിലെത്താൻ ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പ്രചരണം കൊഴുക്കുകയാണ്. സ്ഥാനാർഥികളുടെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതോടെ മത്സരചിത്രം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇവർക്കുള്ള ചിഹ്നങ്ങളും അനുവദിച്ചു. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് പുറമെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയും മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളുമാണ് ജനവിധിതേടുന്നത്. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം പുതുപ്പള്ളി മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണം നയിക്കുന്നത്. സ്ഥാനാർഥികൾ മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനത്തിലേക്ക് കടന്നിട്ടുണ്ട്.

]]>
വികസന സംവാദത്തിന് ചാണ്ടി ഉമ്മന് ഭയമെന്ന് ജെയ്ക് സി തോമസ്; എതിരാളികളുടെ കൈയിൽ മറ്റ് ആയുധമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അച്ചു ഉമ്മൻ https://malayalees.ch/jaick-c-thomas-and-achu-oommen-puthuppally-election/ Sat, 19 Aug 2023 07:25:58 +0000 https://malayalees.ch/?p=86446 സ്ഥാനാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് അച്ചു ഉമ്മൻ. താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും അവധി കഴിഞ്ഞയുടൻ ദുബായിലേക്ക് മടങ്ങുമെന്നും അച്ചു ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളിയിൽ വികസനമില്ല എന്ന പ്രചാരണത്തിനെതിരെയും അച്ചു ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയിൽ താമസിക്കുന്ന വ്യക്തികൾക്കറിയാം ഈ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി എന്തെല്ലാം വികസനം നടത്തിയെന്നത്. എതിരാളികളുടെ കൈയിൽ മറ്റ് ആയുധമില്ലാത്തതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്ന് അച്ചു ഉമ്മൻ പറഞ്ഞു.

വികസന സംവാദത്തിന് ചാണ്ടി ഉമ്മന് ഭയമെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. വികസനം തന്നെയാവും പുതുപ്പള്ളിയിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്ന് വി.കെ സനോജും പറഞ്ഞു.

]]>
‘സ്വത്തുമായി ബന്ധപ്പെട്ട് വ്യക്തി അധിക്ഷേപം, കോൺ​ഗ്രസ് നേതൃത്വം മറുപടി പറയണം, കിട്ടിയത് പിതാവിന്റെ സ്വത്ത്’ https://malayalees.ch/personal-abuse-related-to-property-says-jaick-c-thomas-ldf-candidate-puthuppally-sts-rzgsdt/ Wed, 16 Aug 2023 05:08:22 +0000 https://malayalees.ch/?p=86238 കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ടുള്ളത് വ്യക്തി അധിക്ഷേപമെന്ന് പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണ്.  വ്യക്തി അധിക്ഷേപത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടു.  കോൺഗ്രസ് സൈബർ സംഘത്തിന്റേത് തരംതാണ പ്രചാരണമാണെന്നും ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടു. ജെയ്ക് സി തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. കോട്ടയം കളക്ടറേറ്റിൽ വരണാധികാരിയായ ആർഡിഒ മുൻപാകെ രാവിലെ 11 മണിക്കാണ് ജെയ്ക് പത്രിക സമർപ്പിക്കുക. ഇടത് കൺവീനർ ഇ. പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ജെയ്ക്കിനെ അനുഗമിക്കും. 

ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകളുടെ മുപ്പതാം നാളായ ഇന്ന് പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനകൾ നടത്തിയ ശേഷമാകും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രചാരണം തുടങ്ങുക. ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകാൻ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ഇന്ന് പുതുപ്പള്ളിയിൽ എത്തും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിനാണ് സിപിഎം ഇറക്കിയിരിക്കുന്നത്. പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളെത്തും. 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോ​ഗങ്ങളിൽ പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ പങ്കെടുക്കുന്നില്ല. 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണം. 

]]>