Jagathy Sreekumar – malayalees.ch https://malayalees.ch Malayalam Online News Portal Fri, 26 Aug 2022 08:06:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jagathy Sreekumar – malayalees.ch https://malayalees.ch 32 32 ജഗതിക്ക് ഓണക്കോടി നൽകി സുരേഷ്‌ഗോപി; ഒപ്പം ‘ജഗതി എന്ന അഭിനയ വിസ്‍മയം’പുസ്‌തക പ്രകാശനവും https://malayalees.ch/suresh-gopi-gifts-onakkodi-to-jagathy/ Fri, 26 Aug 2022 08:06:22 +0000 https://malayalees.ch/?p=67123 മലയാള സിനിമയ്ക്ക് ലഭിച്ച അതുല്യ പ്രതിഭകളിൽ ഒരാളാണ് ജഗതി. അപ്രതീക്ഷിമായി സംഭവിച്ച അപകടത്തെ തുടർന്ന് മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു താരം. മികച്ച ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് സുരേഷ് ഗോപിയും ജഗതി ശ്രീകുമാറും. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുകയാണ് ഇരു താരങ്ങളും. വരനെ ആവശ്യമുണ്ട്, പാപ്പൻ എന്നീ ചിത്രങ്ങളുടെ വലിയ വിജയത്തിലൂടെ സുരേഷ് ഗോപി മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചു വരുമ്പോൾ സിബിഐ 5 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ജഗതി ശ്രീകുമാറും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഇപ്പോൾ ജഗതിക്ക് ഓണക്കോടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചത്. അതോടൊപ്പം ജഗതിയെ പറ്റി രമേശ് പുതിയമഠം എഴുതിയ ‘ജഗതി എന്ന അഭിനയ വിസ്‍മയം’ എന്ന പുസ്‍തകത്തിന്‍റെ പ്രകാശനവും ഈ വേളയിൽ സുരേഷ് ഗോപി നിര്‍വ്വഹിച്ചു. സുരേഷ് ഗോപി ജഗതിയുടെ വീട് സന്ദർശിച്ചതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

അതേ സമയം ജോഷി ചിത്രം ‘പാപ്പൻ’ വമ്പൻ വിജയമായ സന്തോഷത്തിലാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് പാപ്പൻ. aതിയേറ്ററുകൾ നേരിടുന്ന പ്രതിസന്ധികൾ വലിയ ചർച്ച വിഷയമായി മാറിയ സമയത്താണ് സംവിധായകൻ ജോഷിയുടെ സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ പ്രദർശനത്തിനെത്തിയത്. ആളുകൾ ഇനി തിയേറ്ററിലേക്ക് മടങ്ങിയെത്തുമോ എന്ന ചർച്ചകളെ കാറ്റിൽ പറത്തി ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. 50 കോടി ചിത്രം നേടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

]]>
ചിരിയുടെ തമ്പുരാന് ഇന്ന് എഴുപതാം പിറന്നാള്‍ https://malayalees.ch/jagathy-sreekumar-celebrates-70th-birthday/ Tue, 05 Jan 2021 07:47:54 +0000 https://malayalees.ch/?p=38054 മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. 2012ലെ വാഹനാപകടത്തെ തുടർന്ന് അഭിനയ രംഗത്തോട് താത്കാലികമായി വിട പറഞ്ഞ ജഗതി എത്രയും പെട്ടെന്ന് ചലച്ചിത്ര രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മലയാള സിനിമ എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്‍മയ നടൻ. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ജഗതി ശ്രീകുമാറിന്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്‍മയിപ്പിച്ച അമ്പിളിച്ചേട്ടന്‍റെ കഥാപാത്രങ്ങൾ സിനിമാ പ്രേമികൾ ഒരിക്കലും മറക്കാനിടയില്ല.

നാടകത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ജഗതി വെള്ളിത്തിരയിലെത്തുന്നത് അടൂർ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ്. പിന്നീടങ്ങോട്ട് മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത കലാകാരനായി ജഗതി മാറി. ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം ഇതിനോടകം വേഷമിട്ടത് 1500 ലേറെ ചിത്രങ്ങളിൽ.

ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യനായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജഗതിക്ക് അധിക നാളൊന്നും വേണ്ടി വന്നില്ല മലയാള ചലച്ചിത്ര ലോകം അടക്കി വാഴാൻ. കാലങ്ങളായി മലയാള ഹാസ്യത്തിന്‍റെ മറുവാക്കായി തുടരുന്ന ഈ അമ്പിളിക്കല അരശുംമൂട്ടിൽ അപ്പുക്കുട്ടനായും കൃഷ്‍ണവിലാസം ഭഗീരഥൻ പിള്ളയായും കുമ്പിടിയായും ഫോട്ടോഗ്രാഫർ നിശ്ചൽ ആയും പാച്ചാളം ഭാസിയായും സർദാർ കൃഷ്ണൻ കുറുപ്പായും കെ ആൻഡ് കെ ഓട്ടോമൊബൈൽസ് പ്രൊപ്പ്രൈറ്റർ മനോഹരനായുമെല്ലാം വെള്ളിത്തിരയെ ആവേശത്തിലാക്കി.

ഹാസ്യനടൻമാരുടെ ശ്രേണിയിലാണ് ജഗതിയുടെ സ്ഥാനമെങ്കിലും ക്യാരക്ടർ റോളുകളും തനിക്ക് നിഷ്‍പ്രയാസം വഴങ്ങുമെന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചു. പത്മരാജന്‍റെ മൂന്നാംപക്കം, അടൂർ ഗോപാലകൃഷ്ണന്‍റെ നിഴൽക്കുത്ത്, കെ. മധുവിന്‍റെ അടിക്കുറിപ്പ്, എം.പി സുകുമാരൻ നായരുടെ രാമാനം എന്നിവ ഇതിന് ഉദാഹരണം. നിഴൽക്കൂത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് വരെ ജഗതി ശ്രീകുമാറിന് ലഭിച്ചു. വില്ലനായും ജഗതി പ്രേക്ഷകർക്ക് മുന്നിലെത്തി. അങ്ങനെ അഭ്രപാളിയെ ഹരം കൊള്ളിച്ച എത്രയെത്ര കഥാപാത്രങ്ങൾ. മാറ്റങ്ങളുമായി മലയാള സിനിമ മുന്നോട്ട് കുതിക്കുകയാണ്, ഉടനെ തന്നെ അമ്പിളിക്കല വെള്ളിത്തിരയിൽ മിന്നുമെന്ന പ്രതീക്ഷയിൽ. പകരം വെക്കാൻ ആളില്ലാത്ത ഈ അഭിനയപ്രതിഭക്ക് ഒരായിരം ജന്മദിനാശംസകൾ

]]>
ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍ https://malayalees.ch/jagathy-sreekumars-birthday/ Sat, 05 Jan 2019 08:26:13 +0000 https://malayalees.ch/?p=286 മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട്. കിലുക്കം, മിന്നാരം, മിഥുനം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ഇപ്പോഴും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ജോഡികളെ വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും. ഇന്ന് ജഗതിയുടെ പിറന്നാളാണ്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമാലോകത്ത് നിന്നും ഇടവേള എടുത്ത ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ജഗതിക്ക് ആശംസകള്‍ നേര്‍ന്നു. ”എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ” ജഗതിയുമൊത്തുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

]]>