Jacqueline Fernandez – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Jun 2022 13:00:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Jacqueline Fernandez – malayalees.ch https://malayalees.ch 32 32 കള്ളപ്പണം വെളുപ്പിക്കൽ: ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തു https://malayalees.ch/jacqueline-fernandez-appears-before-ed/ Mon, 27 Jun 2022 13:00:21 +0000 https://malayalees.ch/?p=63967 കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കേസിൽ മൊഴി രേഖപ്പെടുത്താൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് ജാക്വിലിൻ ഇഡി ആസ്ഥാനത്ത് ഹാജരായത്. നേരത്തെ മൂന്ന് തവണ ഏജൻസി നടിയെ ചോദ്യം ചെയ്തിട്ടുണ്ട്. നടിയുടെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടുകയും ചെയ്തു.

200 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന​ കേസിലാണ്​ ചോദ്യം ചെയ്യൽ. സുകേഷ്​ ചന്ദ്രശേഖർ എന്നയാളാണ്​ കേസിലെ പ്രധാന പ്രതി. ഫോർട്ടിസ് ഹെൽത്ത് കെയർ സ്ഥാപനത്തിലെ പ്രൊമോട്ടറായ മോഹൻ സിംഗിനെ ജയലിൽ നിന്ന് പുറത്തിറക്കാമെന്ന് പറഞ്ഞ് ഭാര്യ അതിഥി സിംഗിന്റെ പക്കൽ നിന്ന് 215 കോടി തട്ടിയ കേസിലാണ് സുകേഷിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്നത്. ചന്ദ്രശേഖറിന്റെ ചെന്നൈയിലെ ബംഗ്ലാവ്, 26 കാറുകൾ, 45 കോടി രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.

സുകേഷ്​ ചന്ദ്രശേഖറുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ്​ ഇ.ഡി അന്വേഷിക്കുന്നത്​. തട്ടിയെടുത്ത പണത്തിൽ നിന്നും തനിക്ക് കാർ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ സുകേഷ് വാങ്ങി നൽകിയെന്ന് ജാക്വിലിൻ ഇഡിയോട് വ്യക്തമാക്കിയിരുന്നു. ജ്വാക്വിലിൻ ഫെർണാണ്ടസിനെ കൂടാതെ നോറ ഫത്തേഹി തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളുടെ പേര് ചേർത്താണ് കേന്ദ്ര ഏജൻസി ചാർജ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്.

]]>
ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് നോട്ടിസ് അയച്ച് ഇ.ഡി; ചോദ്യം ചെയ്യലിന് ഹാജരാകണം https://malayalees.ch/jacqueline-fernandez-summoned-by-ed/ Tue, 07 Dec 2021 04:16:19 +0000 https://malayalees.ch/?p=53584 കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. ഡിസംബര്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നടി ലീന മരിയ പോളിന്റെ ഭര്‍ത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ജാക്വലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നത്.

രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ ജാക്വലിനെ കഴിഞ്ഞ ദിവസം എമിഗ്രേഷന്‍ അധികൃതര്‍ ഇഡി നിര്‍ദേശപ്രകാരം മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ എത്താനാണ് ജാക്വലിന് ഇഡി നല്‍കിയിരിക്കുന്ന നിര്‍ദേശം. സമാന കേസില്‍ നേരത്തെ രണ്ടുതവണ ഇഡി നടിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. സുകേഷ് ചന്ദ്രശേഖറിനെതിരായ കേസില്‍ ജാക്വലിന്റെ പേരും അന്വേഷണ സംഘം പരാമര്‍ശിച്ചിട്ടുണ്ട്.

കേസില്‍ സുകേഷ് ജയിലിലായിരുന്ന സമയത്ത് ജാക്വലിന് 10 കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍ അയച്ചുനല്‍കിയെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിനായി മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് ചാര്‍ട്ടേഡ് വിമാനവും ബുക്ക് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് സുകേഷ് ചന്ദ്രശേഖര്‍, ഭര്‍ത്താവിനെ സഹായിക്കാമെന്ന വ്യാജേന 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

]]>
നടി ജാക്വലിൻ ഫെർണാഡസിനെ ഇ.ഡി. ചോദ്യം ചെയ്യും https://malayalees.ch/ed-to-question-jacqueline-fernandez/ Fri, 17 Sep 2021 04:42:19 +0000 https://malayalees.ch/?p=49715 ബോളിവുഡ് നടി ജാക്വലിൻ ഫെർണാഡസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 25 നടിയോട് ഹാജരാകാൻ ഇ.ഡി നിർദേശിച്ചു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് ഇതിന് മുൻപും നദിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖരുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. ഈ കേസിലെ സാക്ഷിയെന്ന നിലയിലാണ് നടിയെ ചോദ്യം ചെയ്തതെന്നാണ് വിവരം.

അതേസമയം, നടി ലീന മരിയ പോളിനെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് വിട്ടത്. പതിനഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി. ലീന മരിയ പോൾ അടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ടുപേരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്.

ഇന്നലെയാണ് ലീന മരിയ പോളിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ടതാണ് കേസ്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള സുകേഷ് ഉപയോഗിച്ച ഫോൺ വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.

ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദർ സിങ്ങിന്റെ ഭാര്യയിൽ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്ന ശിവേന്ദർ സിങ്ങിനെയും സഹോദരൻ മൽവീന്ദർ മോഹൻ സിങ്ങിനെയും പുറത്തിറക്കാൻ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്നു ലീന മരിയ പോൾ. കാനറ ബാങ്കിന്റെ അമ്പത്തൂർ ശാഖയിൽ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.

]]>