J Chinju Rani – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Nov 2022 04:17:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png J Chinju Rani – malayalees.ch https://malayalees.ch 32 32 ഡിസംബര്‍ ആദ്യവാരത്തോടെ പാല്‍ വില കൂടും; മന്ത്രി ജെ.ചിഞ്ചുറാണി https://malayalees.ch/milk-price-will-increase-says-minister-j-chinchu-rani/ Wed, 16 Nov 2022 04:17:26 +0000 https://malayalees.ch/?p=71351 ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷം തുകയില്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാവും വിലവര്‍ധനവ്.

മില്‍മയ്ക്ക് വില വര്‍ധിപ്പിക്കാനുള്ള അധികാരം ഉണ്ടെങ്കിലും വിലവര്‍ധിപ്പിക്കുക സര്‍ക്കാരുമായി കൂടിയാലോചിച്ചെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി പുനരാരംഭിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.

ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടണമെന്നാണ് മില്‍മയുടെ ശുപാര്‍ശ. ഈ മാസം 21നകം വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്തണമെന്നാണ് മില്‍മ സര്‍ക്കാരിന് നല്‍കുന്ന ശുപാര്‍ശയില്‍ പറയുന്നത്. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് നിലവിലെ തീരുമാനം.പാലക്കാട് കല്ലേപ്പുളളിയില്‍ ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തില്‍ മില്‍മ പാല്‍ ലിറ്ററിന് 8 രൂപ 57 പൈസ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്.

]]>
സ്ത്രീത്വത്തിനോടുള്ള അപമാനം, ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകും; ജെ.ചിഞ്ചു റാണി https://malayalees.ch/j-chinju-rani-reacts-to-the-incident-happened-in-kollam-ayoor-neet-exam/ Mon, 18 Jul 2022 12:53:16 +0000 https://malayalees.ch/?p=65012 കൊല്ലം ആയൂര്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ജെ.ചിഞ്ചു റാണി. ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകും. സ്ത്രീത്വത്തിനോടുള്ള അപമാനമാണ് ഉണ്ടായത്. സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു.

അതിനിടെ പരീക്ഷാ ഏജൻസിക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥിനിയുടെ പിതാവ് രംഗത്തുവന്നു. ഏജൻസിയുടെ പ്രതിനിധിയായി വന്ന സ്ത്രീയാണ് വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയത്. മാനസിക സമ്മർദ്ദത്താൽ കുട്ടിക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. നൂറ് കണക്കിന് കുട്ടികൾക്ക് സമാന അനുഭവം ഉണ്ടായി. മാനസികാഘാത്തിൽ നിന്ന് കുട്ടി ഇനിയും മോചിതയായിട്ടില്ലെന്ന് പിതാവ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. നാഷണല്‍ ടെറ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍ അവര്‍ക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്. മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രവേശന കേന്ദ്രത്തില്‍ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ നടപടി മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

]]>