IUML – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Mar 2023 04:07:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IUML – malayalees.ch https://malayalees.ch 32 32 കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ് https://malayalees.ch/muslim-league-will-transform-to-cadre-party/ Mon, 06 Mar 2023 04:07:02 +0000 https://malayalees.ch/?p=77403 കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു. ( muslim league will transform to cadre party )

https://6cc74820bc12a126c2b9dd5f1cc21262.safeframe.googlesyndication.com/safeframe/1-0-40/html/container.html

ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. മതേതര കക്ഷികൾ ഒന്നിക്കണം എന്നതാണ് ലീഗ് നിലപാടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

‘മുസ്ലിം ലീഗ് എന്നും മതേതര കക്ഷികളുമായി യോജിക്കുന്ന പ്രസ്താനമാണ്. പ്രത്യേകിച്ച് വർഗീ. ഫാസിസത്തിനെതിരെ. മതേതര കൂട്ടായ്മ ശക്തിപ്പെടണമെന്ന് എപ്പോഴും പറയുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്’- സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

പുതിയ കമ്മറ്റികൾക്ക് മുമ്പിൽ പ്രത്യേക സ്ട്രാറ്റജി അവതരിപ്പിക്കുകയും ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പാർട്ടിയുടെ ഏഴര പതിറ്റാണ്ടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും.

]]>
സിറ്റിങ് സീറ്റ് ഉറപ്പായി; തമിഴ്‌നാട്ടിൽ ലീഗിന്റെ സ്ഥിതി ഇങ്ങനെ https://malayalees.ch/muslim-league-to-contest-in-kadayanallur-again/ Wed, 10 Mar 2021 11:26:56 +0000 https://malayalees.ch/?p=41340 തമിഴ്‌നാട്ടിൽ ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണിയിൽ ജനവിധി തേടുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തങ്ങളുടെ സിറ്റിങ് സീറ്റായ കടയനല്ലൂരിൽ ഇത്തവണയും മത്സരിക്കും. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിൽ മത്സരിച്ചിരുന്ന ലീഗിന് ഇത്തവണ മൂന്ന് സീറ്റാണ് ഡി.എം.കെ നൽകിയിരിക്കുന്നത്. മറ്റു രണ്ട് സീറ്റുകൾ തീരുമാനമായിട്ടില്ലെന്ന് ലീഗ് ദേശീയ പ്രസിഡണ്ട് ഖാദർ മൊയ്തീൻ പറഞ്ഞു. ശേഷിക്കുന്ന രണ്ട് സീറ്റുകളുടെ കാര്യത്തിൽ ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും.

ഡി.എം.കെയുമായുള്ള ചർച്ചയിൽ സിറ്റിങ് സീറ്റായ കടയനല്ലൂരും തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി, ആമ്പൂർ മണ്ഡലങ്ങളിലെ ഏതെങ്കിലുമൊന്നും പാപനാശം, ചിദംബരം, തിരുവാടാണൈ, തിരുച്ചി കിഴക്ക്, ചെന്നൈ ജില്ലയിലെ ഒരു മണ്ഡലം എന്നിവയിൽ ഏതെങ്കിലുമൊന്നുമാണ് ലീഗ് ആവശ്യപ്പെട്ടത്. ഇതിൽ കടയനല്ലൂർ നൽകാമെന്ന് ധാരണയായി. പരമ്പരാഗതമായി ലീഗ് മത്സരിക്കുന്ന തിരുപ്പത്തൂർ ജില്ലയിലെ ഒരു സീറ്റും മറ്റൊരിടത്ത് ഒരു സീറ്റുമാവും ഇനി ലഭിക്കുക. ഇവയിൽ ആമ്പൂർ ലഭിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. ഇതിനു പുറമെ പാപനാശം, ചിദംബരം മണ്ഡലങ്ങളിൽ ഒന്നും ലഭിക്കും.

2016-ൽ വാണിയമ്പാടി, കടയനല്ലൂർ, പൂംപുഹർ, വില്ലുപുരം, മണപ്പാറൈ സീറ്റുകളിലാണ് ലീഗ് മത്സരിച്ചിരുന്നത്. ഇതിൽ കടയനല്ലൂർ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളോട് തോറ്റു. കടയനല്ലൂരിൽ ലീഗിന്റെ മുഹമ്മദ് അബൂബക്കർ കെ.എ.എം അണ്ണാ ഡി.എം.കെയുടെ ഷെയ്ഖ് ദാവൂദിനെ 1194 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.

]]>
ഇബ്രാഹിംകുഞ്ഞും കമറുദ്ദീനും ഇല്ല; മുസ്‌ലിം ലീഗിന്റെ സാധ്യതാ പട്ടിക ഇങ്ങനെ https://malayalees.ch/iuml-possible-candidate-list-election-news/ Wed, 03 Mar 2021 04:14:18 +0000 https://malayalees.ch/?p=40959 സിറ്റിങ് എം.എൽ.എമാരെ മാറ്റി നിർത്തി മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി സാധ്യതാ പട്ടിക. മുതിർന്ന നേതാക്കൾക്കൊപ്പം, പുതുമുഖങ്ങൾക്ക് കൂടി അവസരം നൽകുന്നതാണ് ലീഗിൻ്റെ സ്ഥാനാർഥി പട്ടിക. മലപ്പുറം,വേങ്ങര, മഞ്ചേരി എന്നീ മണ്ഡലങ്ങളിലേതുള്‍പ്പെടെ ആറോളം സിറ്റിങ് എം.എല്‍.എമാര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് സാധ്യതാ പട്ടികയില്‍ നിന്ന് മനസിലാകുന്നത്. പാലാരിവട്ടം പാലം അഴിമതിക്കുരുക്കില്‍പ്പെട്ട വി.കെ ഇബ്രാഹിംകുഞ്ഞിന്റെയും നിക്ഷേപതട്ടിപ്പ് കേസില്‍ അകപ്പെട്ട എം.സി കമറുദ്ദീന്റെയും പേരുകളില്ല എന്നതാണ് ശ്രദ്ധേയം.

ചില മണ്ഡലങ്ങളില്‍ ഒന്നിലേറെ പേരുകളുണ്ട്. പി.വി അബ്ദുല്‍ വഹാബിന് മഞ്ചേരി സീറ്റ് നല്‍കാനാണ് ആലോചന. കെ.എം ഷാജിയെ കാസർകോട്ട് സിറ്റിങ് എം.എൽ.എ, എൻ.എ നെല്ലിക്കുന്നിനൊപ്പം പരിഗണിക്കുന്നു. ലോക്‌സഭാംഗത്വം രാജിവെച്ചെത്തുന്ന കുഞ്ഞാലിക്കുട്ടിയുടെ പേരാണ് വേങ്ങരയില്‍. വള്ളിക്കുന്നില്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഏറനാട്ടില്‍ പി.കെ ബഷീര്‍, കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിം എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കിയേക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

]]>