Italy – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Jan 2024 11:49:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Italy – malayalees.ch https://malayalees.ch 32 32 ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു https://malayalees.ch/uigi-riva-italys-record-goalscorer-dies-aged-79/ Tue, 23 Jan 2024 11:49:25 +0000 https://malayalees.ch/?p=95165 ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു.79 വയസായിരുന്നു. ഇറ്റലി ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് റിവ. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് അദ്ദേഹം നേടിയത്.

1968ല്‍ റിവയുടെ മികവിലാണ് ഇറ്റലി യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം റിവ ഇറ്റലിയെ ലോകകപ്പ് ഫൈനലിലേയ്ക്കും നയിച്ചു. കാഗ്ലിയാരിയുടെ ചരിത്രത്തിലെ ഏക സീരി എ കിരീടനേട്ടവും റിവയുടെ സുവര്‍ണകാലത്താണ്.

1990-2013 കാലഘട്ടത്തിൽ ദേശീയ ടീമിന്റെ ടീം മാനേജർ കൂടിയായിരുന്ന അദ്ദേഹം. 2006-ൽ ഇറ്റലി നാലാം ലോകകപ്പ് നേടുന്നതിൽ നിർണായക പങ്കുവഹിച്ചു.

]]>
വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി https://malayalees.ch/an-ancient-temple-found-under-water-in-italy/ Mon, 17 Apr 2023 11:25:05 +0000 https://malayalees.ch/?p=79721 ഇറ്റലിയിൽ വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്താണ് പുരാവസ്തു ഗവേഷകർ ഇത് കണ്ടെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ട് എല്ലാവരും അമ്പരന്നു.

നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്ന ഈ കണ്ടെത്തിയ അവശിഷ്ടങ്ങൾ എന്ന പ്രാഥമിക നിഗമനത്തിലാണ് ഗവേഷകർ. നബാറ്റിയൻ ദേവതയായ ദസറയ്ക്ക് സമർപ്പിച്ചിരുന്നതാണ് ഈ ക്ഷേത്രം. കാഴ്ചയിൽ അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു നബാറ്റിയൻ എന്ന് അറിയപ്പെടുന്നു

റോമൻ കാലഘട്ടത്തിൽ യൂഫ്രട്ടീസ് നദി മുതൽ ചെങ്കടൽ വരെ വ്യാപിച്ചു കിടന്നതാണ് നബാറ്റിയൻ സാമ്രാജ്യം. അറേബ്യൻ പെനിൻസുലയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന പെട്ര ഒരു കാലത്ത് നബാറ്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചതിന് പിന്നാലെ കൂടുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഈ പുരാതന ഇറ്റലിയുടെ ചരിത്രത്തിന്റെ കൂടുതൽ തിരശ്ശീലകൾ തുറന്നേക്കാവുന്ന ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

]]>
ഇറ്റലിയിൽ അഭയാർത്ഥി ബോട്ട് തകർന്ന് 59 മരണം https://malayalees.ch/59-migrants-die-in-boat-wreck-off-italy/ Mon, 27 Feb 2023 12:01:30 +0000 https://malayalees.ch/?p=76976 ഇറ്റലിയിലെ കലാബ്രിയയിൽ അഭയാർത്ഥി കൾ സഞ്ചരിച്ച ബോട്ട് തകർന്ന് 59 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.
150 ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞ നിലയിലാണു കണ്ടെത്തിയത്. ‌

ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം.

അതേസമയം അനധികൃതമായി അഭയാർഥികളെ എത്തിക്കുന്നതു കർശനമായി തടയുമെന്ന് ഇറ്റലി ആഭ്യന്തരമന്ത്രി മതിയോ പിയാന്റെഡോസി പറഞ്ഞു. യൂറോപ്പിലേക്ക് അഭയാർഥികൾ എത്തുന്നത് മെഡിറ്ററേനിയൻ കടൽവഴി ഇറ്റലിയിലാണ്. വളരെ അപകടകരമായ ജലമാർഗമാണിത്. ഈ വഴി യൂറോപ്പിലേക്കു കടക്കാൻ ശ്രമിച്ച 20,333 പേർ 2014നു ശേഷം മാത്രം കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

]]>
വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് പൊലീസ് ലംബോർഗിനി; രക്ഷിച്ചത് രണ്ട് ജീവൻ https://malayalees.ch/lamborghini-supercar-delivers-kidneys-donor-patients-italy-police/ Tue, 27 Dec 2022 10:44:51 +0000 https://malayalees.ch/?p=73495 വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്നു റോമിലുള്ള രോഗിക്കായിയുള്ള വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് ഇറ്റലീലിയിലെ പൊലീസ്. രക്ഷിച്ചത് രണ്ട് ജീവൻ. അവയവങ്ങൾ എത്തിക്കാൻ ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലൻസ് ഉപയോ​ഗിച്ചായിരുന്നു യാത്ര. ലംബോര്‍ഗിനി ഹുറാക്കനാണ് ഈ അതിവേഗ ദൗത്യം ഇറ്റാലിയന്‍ പൊലീസിന് സാധ്യമാക്കികൊടുത്തത്.

കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു അവയവദാന ദൗത്യം ഹുറാക്കനും ഇറ്റാലിയന്‍ പൊലീസും നടപ്പിലാക്കിയത്. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പൊലീസ് ഹുറാക്കന്‍ പുറപ്പെട്ടത്. ലക്ഷ്യസ്ഥാനമായ റോമിലെത്തുമ്പോഴേക്കും ഹുറാക്കന്‍ 550 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ഈയൊരു യാത്രകൊണ്ട് രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്. വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തി.

2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന്‍ രാജ്യത്തെ പൊലീസിന് കൈമാറിയത്. നീലയും വെള്ളയും നിറം നൽകിയിരിക്കുന്ന വാഹനത്തിൽ പൊലിസിയ എന്ന് എഴുതിയിട്ടുമുണ്ട്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്‌കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പൊലീസ് സേനയുടെ ഭാഗമാണ്.

]]>
‘അല്‍പവസ്ത്രം അനാചാരം’; ബിക്കിനിക്ക് നിരോധനവുമായി ഇറ്റാലിയന്‍ തീരദേശ നഗരം https://malayalees.ch/italian-city-sorrento-ban-bikini/ Fri, 08 Jul 2022 08:26:56 +0000 https://malayalees.ch/?p=64480 ബിക്കിനി എന്ന വസ്ത്രത്തെ ഈ ആധുനിക കാലത്തും പല നാടുകളും പല മനുഷ്യരും അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്നത് കാണാം. മനുഷ്യ സ്വാതന്ത്ര്യം പോലെ വസ്ത്ര സ്വാതന്ത്ര്യവും ബിക്കിനിയെ ബാധിക്കുന്നത് കാലങ്ങളായി ഏല്ലാ നാടുകളിലും കാണുന്ന പതിവ് രീതിയാണ്.

എല്ലാ വസ്ത്രങ്ങളും പോലെ തന്നെ ഒന്നായി ബിക്കിനിയും പതിയെ സ്വീകാര്യത നേടുന്നതിനിടെയാണ് ഇറ്റലിയില്‍ നിന്നൊരു ബിക്കിനി നിരോധന വാര്‍ത്ത വരുന്നത്. ഇറ്റലിയിലെ തീരദേശ നഗരമായ സോറന്റോയാണ് ബിക്കിനിയെ നിരോധിക്കാനൊരുങ്ങുന്നത്. സോറന്റോയിലെ ഏറെ ജനപ്രീതിയുള്ള റിസോര്‍ട്ടിലേക്ക് ബിക്കിനും ധരിച്ച് പോകാമെന്ന് വിനോദ സഞ്ചാരികള്‍ മോഹിക്കുന്നുണ്ടെങ്കില്‍ അതിന് കനത്ത പിഴ ഒടുക്കേണ്ടിവരും.

നീന്തല്‍ വസ്ത്രങ്ങള്‍, ബിക്കിനി ഉള്‍പ്പെടെയുള്ള ‘അല്‍പവസ്ത്രങ്ങള്‍ ധരിക്കുന്നത് അനാചാരം’ എന്ന രീതിയിലാണ് ഈ നഗരം ഇപ്പോള്‍ കാണുന്നത. അതിനാലാണ് ഇത്തരമൊരു തീരുമാനവും. ഇത്തരത്തില്‍ അല്‍പസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അത് കാണുന്നവരെ അസ്വസ്ഥരാക്കുന്നു എന്നാണ് സോറന്റോ നഗരത്തിലെ മേയര്‍ മാസിമോ കൊപ്പേളയുടെ വിശദീകരണം. നിയമം ലംഘിക്കുന്നവര്‍ക്ക് 500 യൂറോ വരെയാണ് പിഴ ഈടാക്കുക.

‘ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് നഗരത്തിലെ താമസക്കാരിലും സന്ദര്‍ശകരിലും അസ്വസ്ഥത ഉണ്ടാക്കും. ഇത് നമ്മുടെ ജീവിത നിലവാരത്തെ പ്രതികൂലമായി വിലയിരുത്തുന്നതിന് ഇടയാക്കും. വിനോദ സഞ്ചാര മേഖലയെ പോലും ഇത് ബാധിക്കും’. മേയര്‍ പറഞ്ഞു.

]]>
നിയമസഭാ തെരെഞ്ഞെടുപ്പ്; ഇറ്റലി സന്ദർശനം നിർത്തി രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് https://malayalees.ch/rahulgandhi-cancel-italy-visit/ Fri, 07 Jan 2022 04:15:39 +0000 https://malayalees.ch/?p=55147 ഇറ്റലി സന്ദർശനം മതിയാക്കി രാഹുൽ ഗാന്ധി മടങ്ങിയെത്തും. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് രാഹുൽ ഗാന്ധി നേതൃത്വം നൽകും. ഒരു മാസത്തെ സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി ഇറ്റലിക്ക് പോയത്. എന്നാൽ അടിയന്തരമായി മടങ്ങിയെത്താൻ കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയെത്തുന്നത്.

വ്യത്യസ്ഥ സംസ്ഥാങ്ങളിലെ സ്ഥാനാർത്ഥി നിർണയം സുഗമമായി പൂർത്തിയാക്കാം എന്നാണ് കോൺഗ്രസ് കരുതിയിരുന്നത് പക്ഷെ ആ വിധത്തിലല്ല കാര്യങ്ങൾ പോകുന്നത്,പഞ്ചാബിലും ഉത്തരാഖണ്ഡിലും വലിയ പ്രശ്നങ്ങൾ കോൺഗ്രസ് നേരിടുന്നു. ഉത്തരാഖണ്ഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടൽ അനിവാര്യമാണ്. പഞ്ചാബിലെ കാര്യത്തിൽ സ്ഥാർത്ഥികളുടെ വിഷയത്തിൽ ഇതുവരെയും സമവായത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല.

അതുകൊണ്ട് രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഈ ഘട്ടത്തിൽ ആവശ്യമാണ്. നേരത്തെ തീരുമാനിച്ചത് പ്രചാരണ പരിപാടികളിൽ കോൺഗ്രസ് അധ്യക്ഷ നേരിട്ട് പങ്കെടുക്കും എന്നായിരുന്നു എന്നാൽ ഒമിക്രോൺ സാഹചര്യം മുൻനിർത്തി കോൺഗ്രസ് അധ്യക്ഷ പങ്കെടുക്കില്ല. 15 ദിവസത്തേക്ക് റാലി വേണ്ടായെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. അതിന് ശേഷം തീരുമാനം പുനഃപരിശോധിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായിരിക്കും കോൺഗ്രസിന്റെ മുഖമായി റാലികളിൽ പങ്കെടുക്കാൻ എത്തുക.

]]>
37 മത്സരങ്ങൾ നീണ്ട കുതിപ്പിന് അവസാനം; ഇറ്റലിയെ തോൽപിച്ച് സ്പെയിൻ ഫൈനലിൽ https://malayalees.ch/spain-won-italy-uefa-nations-league/ Thu, 07 Oct 2021 08:35:35 +0000 https://malayalees.ch/?p=50633 യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിയെ തകർത്ത് സ്പെയിനു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അസൂറികളെ കീഴടക്കിയ സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിനു കൂടിയാണ് അവസാനം കുറിച്ചത്. 37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്. സ്പെയിനു വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ലോറൻസോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്. 42ആം മിനിട്ടിൽ ലിയനാർഡോ ബൊണൂച്ചി ചുവപ്പു കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി. (spain won italy uefa)

ബോൾ പൊസഷൻ കൊണ്ട് കളം ഭരിക്കുന സ്പെയിനെയാണ് കളിയിൽ കണ്ടത്. ഇറ്റലിയുടെ ഇടതു വിങിലൂടെ നിരന്തരം ആക്രമണം നടത്തിയ സ്പെയിൻ 15 ആം മിനിട്ടിൽ ആദ്യ ഗോൾ കണ്ടെത്തി. ഒയർസബാളിന്റെ ക്രോസിൽ തലവച്ച് ഫെറാൻ ടോറസ് സ്പെയിനെ മുന്നിലെത്തിച്ചു. 30ആം മിനിട്ടിൽ ഒരു മഞ്ഞ കാർഡ് ലഭിച്ച ബൊണൂച്ചി 42ആം മിനിട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് ക്ഷീണമായി. ഇതിനു പിന്നാലെ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസ് രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ ഗോൾ പോലെ തന്നെ ഒയർസബാളിൻ്റെ ക്രോസിൽ നിന്ന് ഹെഡ് ചെയ്തായിരുന്നു രണ്ടാമത്തെയും ഗോൾ.

രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കുകളിലൂടെ സ്കോർ ചെയ്യാൻ ശ്രമിച്ച ഇറ്റലി 83ആം മിനിട്ടിൽ പെല്ലഗ്രിനിയിലൂടെ ഒരു ഗോൾ മടക്കി. പക്ഷേ, സമനില ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.15നു നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസ് ബെൽജിയവുമായി ഏറ്റുമുട്ടും.

ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇറ്റലി യൂറോ കപ്പ് കിരീടം നേടിയത്. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് ഇറ്റലി വിജയം കണ്ടത്. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയായിരുന്നു ഇറ്റലിയുടെ ഹീറോ. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്.

]]>
യുവേഫയുടെ മികച്ച ഫുട്‌ബോളറായി ഇറ്റലിയുടെ ജോര്‍ജീഞ്ഞോ; തോമസ് ടുഷെല്‍ മികച്ച പരിശീലകന്‍ https://malayalees.ch/jorginho-italy-footballer-uefa-awards-wins/ Fri, 27 Aug 2021 04:37:21 +0000 https://malayalees.ch/?p=48672 യുവേഫാ ചാമ്പ്യന്‍സ് ലീഗ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇറ്റലിയുടെ ജോര്‍ജീഞ്ഞോയാണ് മികച്ച ഫുട്‌ബോള്‍ താരം. ചെല്‍സിയുടെ തോമസ് ടുഷെലാണ് മികച്ച പരിശീലകന്‍. ഇസ്താംബൂളില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിലാണ് പ്രഖ്യാപനം. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടേലസ് സ്വന്തമാക്കി.

ജോര്‍ജീഞ്ഞോയ്‌ക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന്‍, എന്‍ഗോളോകാന്റെ എന്നിവര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നു.

2020-21 സീസണില്‍ ദേശീയ ടീമിലെയും ക്ലബിലേയും പ്രകടനം പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി അഞ്ചാം സ്ഥാനത്തായപ്പോള്‍ ലിയോണല്‍ മെസി നാലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പതാം സ്ഥാനത്തുമായി. ലീകെ മെര്‍ട്ടന്‍സ്, അലക്സിയ പ്യുറ്റേയാസ്, ജെനിഫര്‍ ഹെര്‍മോസോ എന്നിവരാണ് വനിതാ പ്ലെയര്‍ ഓഫ് ദ ഇയറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.

യൂറോ കപ്പില്‍ കളിച്ച 24 ടീമുകളുടെ പരിശീലകരും യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച ക്ലബുകളുടെ 80 പരിശീലകരും യുവേഫ അംഗരാജ്യങ്ങളില്‍ നിന്നുള്ള 55 ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകളും വോട്ടെടുപ്പിലൂടെയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

]]>
യൂറോ ജേതാക്കളും കോപ്പ ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്നു; ‘മറഡോണ സൂപ്പർ കപ്പ്’ ലോകകപ്പിനു മുൻപെന്ന് റിപ്പോർട്ട് https://malayalees.ch/italy-vs-argetina-super-cup/ Tue, 13 Jul 2021 12:59:12 +0000 https://malayalees.ch/?p=46724 യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന് റിപ്പോർട്ട്. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനു മുൻപ് ‘മറഡോണ സൂപ്പർ കപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം നടത്തിയേക്കും. ആശയം സൗത്ത് അമേരിക്ക ഫുട്ബോൾ ബോഡിയായ കോണ്മെബോൾ യൂറോപ്യൻ ഫുട്ബോൾ ബോഡിയായ യുവേഫയ്ക്ക് മുന്നിൽ വെച്ചിട്ടുണ്ട്. യുവേഫയും ഈ ആശയത്തോട് അനുകൂല നിലപാട് സ്വീകരിച്ചാൽ ഇറ്റലിയും അർജൻ്റീനയും തമ്മിൽ അടുത്ത വർഷം ഏറ്റുമുട്ടും.

മുൻപ് ഇരു കോൺഫെഡറേഷൻസ് ടൂർണമെന്റിലേയും ജേതാക്കൾ ഫിഫ കോൺഫെഡറേഷൻസ് കപ്പിൽ ഏറ്റുമുട്ടിയിരുന്നു. 2017ലാണ് കോൺഫെഡറേഷൻ കപ്പ് അവസാനമായി നടന്നത്. ആ കളിയിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് ജർമനി പരാജയപ്പെടുത്തുകയായിരുന്നു.

മുൻപ് രണ്ട് തവണ ആർതെമിയോ ഫ്രാഞ്ചി ട്രോഫിയിൽ യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക ജേതാക്കളും ഏറ്റുമുട്ടിയിട്ടുണ്ട്. 1985ൽ നടന്ന മത്സരത്തിൽ ഉറുഗഗ്വേയെ തോല്പിച്ച് ഡെന്മാർക്ക് കിരീടം ചൂടിയപ്പോൾ 93ൽ നടന്ന മത്സരത്തിൽ അർജന്റീന ഡെൻമാർക്കിനെ തോൽപ്പിച്ചു.

കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ ആണ് അർജൻ്റീനയുടെ വിജയഗോൾ നേടിയത്. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി മറികടന്നത്.

]]>
വെംബ്ലിയിൽ അജയ്യരായി അസൂറികൾ; ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലിക്ക് രണ്ടാം യൂറോ കിരീടം https://malayalees.ch/italy-is-new-european-champion-beats-england-3-2-on-penalties/ Mon, 12 Jul 2021 04:24:23 +0000 https://malayalees.ch/?p=46647 വെംബ്ലി സ്‌റ്റേഡിയത്തിൽ എക്‌സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട യൂറോ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി നാലു പതിറ്റാണ്ടിനുശേഷം അസൂറിപ്പട വീണ്ടും കിരീടത്തിൽ മുത്തമിട്ടു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇറ്റാലിയൻ ജയം. ഇംഗ്ലീഷ് താരങ്ങളായ ജേഡൻ സാഞ്ചോയുടെയും സാക്കയുടെയും ഷോട്ടുകൾ തടുത്തിട്ട് ഗോൾകീപ്പർ ഡോണറുമ്മയാണ് ഇറ്റലിയുടെ വിജയനായകനായത്. ഇറ്റലിയുടെ ബെലോട്ടിയുടെയും ജോർജീന്യോയുടെയും കിക്ക് തടുത്തിട്ട ഗോൾകീപ്പർ ജോർദൻ പിക്ക്‌ഫോർഡിനും ഇംഗ്ലീഷ്പടയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിന്റെ റാഷ്‌ഫോർഡ് എടുത്ത കിക്ക് പാഴായത് നിർണായകമായി.

രണ്ടാം മിനിറ്റിൽ ലുക് ഷാ നേടിയ ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. യൂറോ കപ്പ് ഫൈനൽ ചരിത്രത്തിലെ വേഗമേറിയ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ലിയനാർഡോ ബൊനൂച്ചിയാണ് ഇറ്റലിക്ക് സമനില ഗോൾ സമ്മാനിച്ചത്. നിശ്ചിതസമയത്ത് സമനിലയായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ, എക്‌സ്ട്രാ ടൈമിലും ആർക്കും ഗോൾ നേടാൻ കഴിയാതെ പോയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടു. ഒടുവിൽ 1968നു ശേഷം യൂറോ കിരീടം വീണ്ടും റോമിലേക്ക്… മത്സരം തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ഇറ്റലിയുടെ ഗോൾവല കുലുക്കി ഇംഗ്ലീഷ് സംഘം സ്വപ്‌നനേട്ടത്തിലേക്കുള്ള ആദ്യ കടമ്പ കടന്നതായിരുന്നു. രണ്ടാം മിനിട്ടിൽ തന്നെ ലൂക്ക് ഷോയാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത്. മികച്ച കൗണ്ടർ അറ്റാക്കിലൂടെയാണ് ഇംഗ്ലീഷ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ ഹാരി കെയ്ൻ പന്ത് ട്രിപ്പിയർക്ക് കൈമാറി. ട്രിപ്പിയർ മികച്ചൊരു ക്രോസ് ബോക്സിലേക്ക് തൊടുത്തുനൽകി. പന്ത് കൃത്യമായി പിടിച്ചെടുത്ത ലൂക്ക് ഷോ അതിമനോഹരമായ ഒരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. ഷായുടെ ഇംഗ്ലണ്ടിനു വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു അത്.

ആദ്യ പകുതിയിലുടനീളം ആധിപത്യം പുലർത്തിയത് ഇംഗ്ലണ്ടായിരുന്നു. തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതിന്റെ പരിഭ്രാന്തിയിൽനിന്ന് ഇറ്റലി കരകയറാൻ ഏറെ സമയമെടുത്തു. ഏഴാം മിനിട്ടിൽ ഇംഗ്ലണ്ട് ബോക്സിന് തൊട്ടടുത്ത് ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 35-ാം മിനിട്ടിൽ ഇറ്റലിയുടെ ഫെഡറിക്കോ കിയേസ തൊടുത്തുവിട്ട ലോങ്റേഞ്ചർ ഇംഗ്ലീഷ് പോസ്റ്റിനെ ചുംബിച്ച് കടന്നുപോയി. രണ്ടാം പകുതിയിൽ കളിമാറി. ആദ്യഗോളിന്റെ ആഘാതത്തിൽനിന്ന് മുക്തമായ ഇറ്റലി ശക്തമായ ആക്രമണത്തിലൂടെയും പ്രത്യാക്രമണത്തിലൂടെയും കളം നിറഞ്ഞു. മികച്ച പന്തടക്കത്തിനു പുറമെ നിരവധി തവണ ഇംഗ്ലീഷ് ബോക്‌സിൽ അസൂറിപ്പട പരിഭ്രാന്തി സൃഷ്ടിച്ചു. 62-ാം മിനിറ്റിൽ കിയേസയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ജോർദൻ പിക്ക്‌ഫോർഡ് തട്ടിയകറ്റി. 63-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ ജോൺ സ്റ്റോൺസിന്റെ ഹെഡ്ഡറിനുമുന്നിൽ ഡോണറുമ്മയും രക്ഷകനായി.

ഒടുവിൽ, 67-ാം മിനിറ്റിൽ ഇംഗ്ലീഷ് ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഇറ്റലി സമനില ഗോൾ നേടി. ബൊനൂച്ചിയാണ് ഇറ്റലിക്കു ഗോൾ നേടിയത്. ഇംഗ്ലീഷ് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയ കോർണർ കിക്കിന് വെരാട്ടി തലവെച്ചെങ്കിലും പിക്ക്ഫോർഡ് രക്ഷപ്പെടുത്തി. എന്നാൽ പന്ത് ക്രോസ് ബാറിൽ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. ബൊനൂച്ചി പന്ത് അനായാസം വലയിലെത്തിക്കുകയും ചെയ്തു. 83-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ബുകായോ സാക മികച്ചൊരു അവസരം പാഴാക്കി. നിശ്ചിത സമയം കഴിഞ്ഞിട്ടും ഇരുടീമുകളും സമനിലയിൽ പിരിഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. ഇറ്റലിയുടെ നാലാമത്തെ ഫൈനൽ പോരാട്ടമായിരുന്നു ഇത്. 2000ത്തിലും 2012ലും ഫൈനലിൽ കീഴടങ്ങി. എന്നാൽ, ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ ഫൈനലിലെത്തുന്നത്.

]]>