IT secretary Sivasankar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Nov 2020 04:41:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IT secretary Sivasankar – malayalees.ch https://malayalees.ch 32 32 ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന മൊഴി കേസ് രേഖകളില്‍ ഇല്ലെന്ന് കോടതി https://malayalees.ch/court-observation-about-sivasankar/ Wed, 18 Nov 2020 04:41:12 +0000 https://malayalees.ch/?p=35284 ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച മൊഴി കേസ് രേഖകളിലില്ലെന്ന് കോടതി. ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി നടത്തിയ പ്രധാന വാദം ശിവശങ്കർ ഇത്തരത്തിൽ മൊഴി നൽകിയെന്നായിരുന്നു.

സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇതു സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാൻ ആണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണം. ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെ കുറിച്ച് പരിശോധിക്കണമെന്നുമാണ് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയ 53 പേജുകളുള്ള വിധിന്യായത്തിൽ കോടതി പറയുന്നത്.

സ്വർണക്കടത്തിനെ തുടര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ 28നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. നിലവിലുള്ള രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനല്ലെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കോടതി പറഞ്ഞു. സ്വപ്നയുടെ മൊഴി കരുതലോടെ പരിശോധിച്ച് തുടർ അന്വേഷണം നടത്തണം. ലോക്കറിലുണ്ടായിരുന്നത് കള്ളക്കടത്തിലെ പണമാണോ അതോ ലൈഫ് മിഷൻ പദ്ധതിയിലെ കോഴയാണോ എന്ന് തുടരന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. ശിവശങ്കറിന് പങ്കുണ്ടെങ്കിൽ അക്കാര്യവും അന്വേഷിച്ച് കണ്ടെത്തണമെന്ന് കോടതി വ്യക്തമാക്കി.

]]>
ലൈഫ് മിഷന്‍: വിജിലന്‍സ് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതി https://malayalees.ch/vigilance-case-against-sivasankar/ Mon, 02 Nov 2020 13:02:38 +0000 https://malayalees.ch/?p=34327 ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് സംഘം ജയിലിലെത്തി ചോദ്യംചെയ്തു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ ലൈഫ് സിഇഒയുടെ അടക്കം നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശിവശങ്കറിനെ കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്തത്. അഞ്ചാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറാം പ്രതിയായി സ്വപ്ന സുരേഷിനെയും ഏഴാം പ്രതിയായി സരിത്തിനെയും എട്ടാം പ്രതിയായി സന്ദീപ് നായരെയും ഉള്‍പ്പെടുത്തി. യുണിടാക്കിന് എല്ലാ സഹായവും നല്‍കണമെന്ന് എം ശിവശങ്കര്‍ പറഞ്ഞതായി ലൈഫ് സിഇഒ യു വി ജോസും വടക്കാഞ്ചേരി പദ്ധതിയിലെ എഞ്ചിനീയറും വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

ലൈഫിലെ കോഴയെന്ന് കരുതുന്ന ഐ ഫോണ്‍ ശിവശങ്കറിന് ലഭിച്ചതായി ഇ.ഡിയും കണ്ടെത്തിയിരുന്നു. ലൈഫിലെ ക്രമക്കേടിനാധാരമായ കരാറുകളടക്കം തയ്യാറാക്കിയതിലും ശിവശങ്കറിന്‍റെ പങ്ക് വിജിലന്‍സ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. കമ്മീഷന്‍ ഇടപാടിലും ഗൂഢാലോചനയിലും തെളിവ് ലഭിച്ചതിന് പിന്നാലെയാണ് മറ്റുള്ളവരെ പ്രതി ചേര്‍ത്തത്.

കേസില്‍ നേരത്തെ യുണിടാക്, സെയ്ന്‍ വെഞ്ച്വേഴ്സ്, ലൈഫ് മിഷനിലെ ചില ഉദ്യോഗസഥര്‍, ചില സ്വകാര്യ വ്യക്തികള്‍ എന്നിവരായിരുന്നു പ്രതികള്‍. ലൈഫ് കേസില്‍ ശിവശങ്കറിനെയടക്കം സിബിഐ പ്രതി ചേര്‍ക്കുമെന്ന സൂചന ശക്തമാകുന്നതിനിടെയാണ് വിജിലന്‍സിന്‍റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

]]>
ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം തുടങ്ങി https://malayalees.ch/sivasankar-assets-may-be-freezed/ Mon, 02 Nov 2020 05:19:28 +0000 https://malayalees.ch/?p=34290 ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം ആരംഭിച്ചു. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇ.ഡിയുടെ നീക്കം. ബാങ്ക് അക്കൌണ്ടടക്കം എല്ലാ സ്വത്തുകളും മരവിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇ.ഡിയുടെ പല ചോദ്യങ്ങളോടും ശിവശങ്കര്‍ മുഖം തിരിക്കുകയാണെന്നാണ് വിവരം. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും ശിവശങ്കരന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡിയുള്ളത്. ഇക്കാര്യത്തില്‍ മൊഴികളും ലഭിച്ചിട്ടുണ്ട്. സ്വപ്ന അക്കൌണ്ടില്‍ ഇട്ട പണം ഇതാണോ എന്നതാണ് ഇനി അറിയേണ്ടത്. കൂടാതെ സ്വര്‍ണക്കടത്തിനും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണം. എന്നാല്‍ ഇതുവരെ വരവില്‍ കവിഞ്ഞ ഒരു സ്വത്തും കണ്ടെത്താനായിട്ടില്ല. മറ്റാരുടെയെങ്കിലും പേരിലേക്ക് സ്വത്ത് മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വത്ത് മരവിപ്പിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്.

ഉടന്‍ തന്നെ ശിവശങ്കരന്റെ പേരിലുള്ള സ്വത്തുക്കളും ബാങ്ക് അക്കൌണ്ടുകളും മരവിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലില്‍ പലകാര്യങ്ങളിലും മറുപടിയാന്‍ ശിവശങ്കരന്‍ തയ്യാറായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കരന്റെ എല്ലാ ഇടപാടുകളെ കുറിച്ചും അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇ.ഡി നല്കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇ.ഡിയുടെ കേസില്‍ നിലവില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് കേസുകളില്‍ ഇവര്‍ ജയിലിലാണ്. ആയതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനുള്ള അനുമതിയാണ് തേടിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ശിവശങ്കരന്‍ പറയാത്ത ഉത്തരങ്ങളില്‍ വ്യക്തത കണ്ടെത്താനാകുമെന്നാണ് ഇ.ഡി പ്രതീക്ഷിക്കുന്നത്.

]]>
ശിവശങ്കര്‍ അഞ്ചാം പ്രതി: ഏഴ് ദിവസം എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു https://malayalees.ch/sivasankar-will-produce-in-court-today/ Thu, 29 Oct 2020 08:14:21 +0000 https://malayalees.ch/?p=34116 കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഒരാഴ്ചത്തേക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡി അനുവദിച്ചത്. ഇ.ഡി ചുമത്തിയ കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ.

വൈദ്യപരിശോധനക്ക് ശേഷം രാവിലെ പത്തരയോടെയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്. രണ്ടാഴ്ച ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ച മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഗുരുതരമായ നടുവേദന ഉണ്ടെന്നും അന്വേഷണസംഘം അനാവശ്യമായി ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണെന്നും ശിവശങ്കർ നേരിട്ട് കോടതിയിൽ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച കോടതി ശിവശങ്കറിന് ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി.

അതേസമയം ശിവശങ്കർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നായിരുന്നു ഇ.ഡി കോടതിയിൽ എടുത്ത നിലപാട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യവും പ്രോസിക്യൂഷൻ തള്ളി. ശിവശങ്കറിന് അഭിഭാഷകനെ കാണാനുള്ള അവസരം നൽകണമെന്നും തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെയ്താൽ വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ഇ.ഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും കോടതിയില്‍ ഹാജരാക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇ.ഡി ശിവശങ്കറുള്ള ആയുര്‍വേദ ആശുപത്രിയിലെത്തിയത്. രണ്ട് ഉദ്യോഗസ്ഥരെത്തി ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആറ് മണിക്കൂര്‍ ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രിന്‍സിപ്പള്‍ സെക്രട്ടറിയെന്ന നിലയില്‍ ഉന്നത അധികാരങ്ങള്‍ കയ്യാളിയിരുന്ന സ്ഥാനത്ത് നിന്നാണ് സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനിലേക്ക് എം ശിവശങ്കര്‍ എത്തുന്നത്. വിവിധ അന്വേഷണ ഏജന്‍സികളുടെ മാരത്തോണ്‍ ചോദ്യം ചെയ്യലും ശിവശങ്കറിന് നേരിടേണ്ടി വന്നു.

ജൂണ്‍ 30ന് ദുബൈയിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് കാര്‍ഗോ വിമാനത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ ബാഗേജ് കണ്ടെത്തുന്നതോടെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസിന് തുടക്കമാവുന്നത്. ഐടി വകുപ്പിന് കീഴിലുളള സ്പേസ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജരായിരുന്ന സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിന്‍റ മുഖ്യ ആസൂത്രകയെന്ന് അന്വേഷണ സംഘം തുടര്‍ന്ന് കണ്ടെത്തി. തൊട്ട് പിന്നാലെ സ്വപ്നയുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയായ ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നതിന്‍റെ തെളിവുകളും പുറത്ത് വന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലൈ 7ന് ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. ജൂലൈ 14ന് കസ്റ്റംസ് ആദ്യമായി ശിവശങ്കറെ ചോദ്യം ചെയ്തു.ഇതിനെ പിന്നാലെ ജൂലൈ 16ന് ശിവശങ്കറെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. കസ്റ്റംസിനെ കൂടാതെ എന്‍ഐഎയും സ്വര്‍ണക്കടത്ത് കേസിലേക്ക് വന്നതോടെ ശിവശങ്കറിന് മേല്‍കുരുക്ക് മുറുകി. ജൂലൈ 23ന് എന്‍ഐഎയും ശിവശങ്കറെ ചോദ്യം ചെയ്തു. പിന്നീട് ജൂലൈ 27നും 28നും രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍. ഓഗസ്റ്റ് 7ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ശിവശങ്കറെ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തി. ഓഗസ്റ്റ് 16ന് വീണ്ടും ഇ.ഡിയുടെ ചോദ്യം ചെയ്യല്‍.

സെപ്റ്റംബര്‍ 24ന് സ്വപ്നയേയും ശിവശങ്കറേയും എന്‍ഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഒക്ടോബര്‍ 10ന് സമാനമായ രീതിയില്‍ കസ്റ്റംസും ചോദ്യം ചെയ്തു. ഒക്ടോബര്‍ 14ന് ചോദ്യം ചെയ്യലിന് ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നാലെ ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി ശിവശങ്കറെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടു. ഒക്ടോബര്‍ 16ന് കസ്റ്റംസ് സംഘം വീട്ടിലെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഒക്ടോബര്‍ 23ന് ഹരജി വീണ്ടും പരിഗണിക്കുന്ന വേളയില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ശിവശങ്കറാകാം എന്ന ഗുരുതരമായ ആരോപണം ഇ.ഡി ഹൈക്കോടതിയില്‍ ഉന്നയിക്കുന്നു.എന്നാല്‍ ശിവശങ്കറെ 28 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഒക്ടോബര്‍ 28ന് ശിവശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.

വിധി വന്ന് 5 മിനുട്ടിനുളളില്‍തന്നെ എന്‍ഫോഴ്സ്മെന്‍റ് സംഘം ആശുപത്രിയിലെത്തി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യലാകും ശിവശങ്കറിന്‍റയും സ്വര്‍ണക്കടത്ത് കേസിൻറെയും ഭാവി ഇനി നിര്‍ണയിക്കുക.

]]>
ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം; ചാർട്ടേഡ് അക്കൗണ്ടന്‍റിനെ ചോദ്യം ചെയ്തു https://malayalees.ch/sivasankar-ca-questioned-by-customs-team/ Fri, 31 Jul 2020 09:16:52 +0000 https://malayalees.ch/?p=29397 സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള നാല് പേരുടെ കൂടി അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയേക്കും.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ സാമ്പത്തിക ഇടപാടിൽ കസ്റ്റംസ് അന്വേഷണം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടൻറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അതേസമയം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള നാല് പേരുടെ കൂടി അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയേക്കും.

ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ ചാർട്ടേഡ് അക്കൗണ്ടൻറിനെ ഇന്നലെ വൈകിട്ട് കസ്റ്റംസ് 2 മണിക്കൂർ ചോദ്യം ചെയ്തത്. നേരത്തെ ശിവശങ്കറിൻ്റെ ബാങ്ക് രേഖകൾ കസ്റ്റംസ് ശേഖരിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് ഇപ്പോൾ കസ്റ്റംസ് പരിശോധിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ ജലാൽ, അബൂബക്കർ, ജിഫ്സൽ, ഷാഫി എന്നിവരുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തും. ഇവരെ കസ്റ്റഡിയിൽ ലഭിക്കാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകും. റമീസിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎ നടപടി. സ്വർണക്കടത്തിന് സാമ്പത്തികമായി സഹായിച്ചെന്നും കടത്തിയ സ്വർണം വാങ്ങിയെന്നും കസ്റ്റംസ് കണ്ടെത്തിയവരെയാണ് എൻഐഎയും അറസ്റ്റ് ചെയ്യുക

]]>
ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി ഊര്‍ജിതമാക്കി ഇന്ത്യ: ദുബൈയിലുള്ള കൂടുതല്‍ പേര്‍ എന്‍ഐഎ നിരീക്ഷണത്തില്‍ https://malayalees.ch/india-pressurize-to-get-faisal-fareed-in-custody/ Thu, 16 Jul 2020 04:50:51 +0000 https://malayalees.ch/?p=28582 ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയിൽ നിന്ന് ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും.

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. ദുബൈയിലുള്ള മറ്റ് ചിലര്‍‌ കൂടി എന്‍ഐഎ നിരീക്ഷണത്തിലാണ്. ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിൽ മികച്ച ഏകോപനമാണുള്ളതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

എൻ.ഐ.എ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഫൈസൽ ഫരീദ് മൂന്ന് ദിവസങ്ങളായി ആർക്കും പിടികൊടുക്കാതെ ദുബൈയിൽ ഒളിവിൽ തുടരുകയാണ്. നിയമ വിദഗ്ധരുമായി ചർച്ച നടത്തി മാധ്യമ പ്രവർത്തകരെ കാണുമെന്ന് തിങ്കളാഴ്ച രാവിലെ പ്രതികരിച്ചിരുന്ന ഫൈസൽ ഫരീദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല. ഇയാൾ ദുബൈ പൊലീസ് പിടിയിലായെന്ന പ്രചാരണമുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെയില്ല. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയിൽ നിന്ന് ഇയാളെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും.

ഫൈസൽ ഫരീദിനൊപ്പം നയതന്ത്ര ചാനലുകൾ മുഖേന സ്വർണം കടത്താൻ സഹായിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയ ചിലർക്കെതിരെയും എൻ.ഐ.എ യുഎ.ഇ അധികൃതരെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. റമീസ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. അന്വേഷണത്തിന്‍റെ ഭാഗമായി എൻ.ഐ.എ സംഘം യു.എ.ഇയിൽ എത്താനും സാധ്യതയുണ്ട്.

]]>
സ്വപ്നക്ക് റൂം ബുക്ക് ചെയ്ത ഐടി വകുപ്പ് ജീവനക്കാരന്‍ അരുണ്‍ ബാലചന്ദ്രനെ പുറത്താക്കി https://malayalees.ch/it-department-official-arun-balachandran-dismissed/ Thu, 16 Jul 2020 04:39:55 +0000 https://malayalees.ch/?p=28568 സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ശിവശങ്കറിന്‍റെ നിർദേശപ്രകാരം ഫ്ലാറ്റ് താൻ ബുക്ക് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഇന്നലെയാണ് വെളിപ്പെടുത്തിയത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോയ്ക്കെതിരെയും നടപടി. ഐടി വകുപ്പിലെ കരാർ ജീവനക്കാരനായിരുന്ന അരുൺ ബാലചന്ദ്രനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുറി ബുക്ക് ചെയ്യാൻ ശിവശങ്കറിന്‍റെ നിർദ്ദേശ പ്രകാരം സെക്രട്ടറിയേറ്റിൽ നിന്ന് വിളിച്ചത് അരുണ്‍ ആണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ശിവശങ്കറിന്‍റെ നിർദേശപ്രകാരം ഫ്ലാറ്റ് താൻ ബുക്ക് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഇന്നലെയാണ് വെളിപ്പെടുത്തിയത്. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രതികൾ സ്വർണക്കടത്തിനായി ഗൂഢാലോചന നടത്തിയെന്ന് കസ്റ്റംസും നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുണിനെ മുഖ്യമന്ത്രിയുടെ ഹൈപ്പവര്‍ ഡിജിറ്റല്‍ കമ്മിറ്റിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിലയിലാണ് അരുണ്‍ ബാലചന്ദ്രന്‍ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്. എന്നാല്‍ സ്പ്രിംഗ്ലര്‍ സമയത്ത് പുതിയ തസ്തികയില്‍ നിയമിക്കുകയായിരുന്നു. മെയ് 31 മുതൽ ആറ് ദിവസത്തേക്കാണ് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ ശിവശങ്കർ അരുണിനോട് വാട്സ് ആപ്പ് വഴി നിർദേശിച്ചത്.

അതേസമയം ചോദ്യം ചെയ്യലിൽ ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാനായിട്ടില്ലെന്നാണ് കസ്റ്റംസ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. അറസ്റ്റിലായിട്ടുള്ളവരുടെ മൊഴി ഒത്തുനോക്കിയ ശേഷമെ ശിവശങ്കറിന് ഗൂഢാലോചനയിലും സ്വർണക്കടത്തിലും പങ്കുണ്ടോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്താനാകുവെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ ഒന്നുകൂടി കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത കാണുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി ശിവശങ്കറിന്‍റെ ഫോൺ കസ്റ്റംസ് വാങ്ങിയതായും റിപ്പോർട്ടുണ്ട്.

അതിനിടെ ശിവശങ്കർ ചെയർമാനായിരുന്ന കെഎസ്ഐടിഎല്ലിലും അദ്ദഹത്തിന്‍റെ ഫ്ലാറ്റിലും മൂന്ന് മണിക്കൂര്‍ ഇന്നലെ വീണ്ടും റെയ്ഡ് നടത്തി. കെഎസ്ഐടിഎല്ലിൽ എന്‍ഐഎയും ഫ്ലാറ്റിൽ കസ്റ്റംസുമാണ് പരിശോധന നടത്തിയത്. സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

]]>