isro – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Jan 2024 05:00:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png isro – malayalees.ch https://malayalees.ch 32 32 ഇന്ത്യയുടെ ആദ്യ സൗരദൗത്യം; ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക് https://malayalees.ch/aditya-l1-isros-first-sun-mission-set-to-be-injected-into-final-orbit/ Sat, 06 Jan 2024 05:00:21 +0000 https://malayalees.ch/?p=94144 ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിയോടെയാകും ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. പേടകത്തിലെ എല്ലാ ഉപകരണങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം.

ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ ലഭ്യമാക്കും.

ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC, സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUIT, സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.

സൂര്യനിൽ നിന്ന് വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമന്റ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നീ ഉപകരണങ്ങളും ഒരു മാഗ്നെറ്റോമീറ്ററും ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറി

]]>
സൂര്യനിലേക്ക് ആദിത്യ എല്‍1; ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്ത് കടന്നു https://malayalees.ch/aditya-l1-gets-send-off-from-earth-as-isro-performs-key-manoeuvre/ Tue, 19 Sep 2023 04:58:36 +0000 https://malayalees.ch/?p=87983
ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു. ലക്ഷ്യ സ്ഥാനമായ നിര്‍ദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിലേക്കുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു. ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ുപേടകം 110 ദിവസംകൊണ്ടാണ് സൂര്യന്റെ എല്‍1 ന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തുക.

ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാര്‍ട്ടിക്കിള്‍) സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയാലും പഠനങ്ങള്‍ തുടരും. സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താന്‍ ഈ വിനരങ്ങള്‍ ഉപയോഗിക്കും.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു. സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്.

]]>
കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ വണ്‍; നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്താലും വിജയകരം https://malayalees.ch/aditya-l1-fourth-earth-bound-maneuvre-performed-successfully/ Fri, 15 Sep 2023 05:20:06 +0000 https://malayalees.ch/?p=87793 ഭൂമി വിടാനൊരുങ്ങി ആദിത്യ എല്‍ വണ്‍. നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര 19ന് ആരംഭിക്കും.

ഇതിനോടകം മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും മൂന്നാം തവണ സെപ്തംബര്‍ 10നും ഭ്രമണപഥം ഉയര്‍ത്തി. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായതിന് ശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ്.

നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്റെ മുന്നിലുള്ളത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു.

]]>
റോവറിന്റെ പരീക്ഷണം ഇങ്ങനെ; സള്‍ഫര്‍ സാന്നിധ്യം പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ISRO https://malayalees.ch/isros-new-video-confirms-presence-of-sulphur-on-moon/ Thu, 31 Aug 2023 11:01:24 +0000 https://malayalees.ch/?p=87033 ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ചന്ദ്രന്റെ പര്യവേക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം പ്രഗ്യാന്‍ റോവര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ റോവര്‍ സള്‍ഫള്‍ സാന്നിധ്യം പരിശോധിക്കുന്ന പരീക്ഷണദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുകയാണ്.

അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി. പ്രഗ്യാന്‍ റോവറിലെ ഘകആട ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് അഞ്ചു സെന്റിമീറ്റര്‍ താഴെയാണ് സള്‍ഫറിന്റെ

ഇതാദ്യമായാണ് ഒരു ചാന്ദ്രദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നേരിട്ടെത്തി സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഖരരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കൂടുതല്‍ ഉറപ്പിക്കുന്നുണ്ട് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്ന സള്‍ഫറിന്റെ സാന്നിധ്യം. വിലയേറിയ നിരവധി മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രന്റെ പ്രേതഭൂമിയെന്ന് അറിയപ്പെടുന്ന ആരാരും എത്തിപ്പെടാത്ത ദക്ഷിണധ്രുവത്തിലുണ്ടാകാമെന്നും പുതിയ കണ്ടെത്തലുകള്‍ സൂചന നല്‍കുന്നുണ്ട്.

]]>
അകലെ നിന്ന് കാണുന്നത് പോലെയല്ല; ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് https://malayalees.ch/chandrayaan-3-lander-shares-its-first-video-from-moon-surface/ Fri, 25 Aug 2023 08:37:09 +0000 https://malayalees.ch/?p=86760 ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ലാൻഡർ ഇമേജർ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ( Chandrayaan 3 Lander Shares Its First Video From Moon Surface )

ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ഇന്നലെ പര്യവേഷണം ആരംഭിച്ചു. റോവർ മൊബിലിറ്റി പ്രവർത്തനങ്ങളും തുടങ്ങി. ലാൻഡർ മൊഡ്യൂൾ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് ഓൺ ചെയ്തതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ഒരു ലൂണാർ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമാണ് റോവർ പര്യവേഷണം നടത്തുക. ലാൻഡറും റോവറും സൗരോർജത്തിലാണ് പ്രവർത്തിക്കുക.

സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം.

ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ഡാറ്റാ വിശകലനം ചെയ്യാൻ തുടങ്ങും. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക.

]]>
ഭാരിച്ച ഉത്തരവാദിത്തം മാത്രമല്ല, ലഭിക്കുക വൻ ആനുകൂല്യങ്ങളും ! ISRO ലെ ജീവനക്കാർ പറയുന്നു… https://malayalees.ch/what-is-it-like-to-work-for-isro/ Fri, 25 Aug 2023 04:36:26 +0000 https://malayalees.ch/?p=86730 ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാൻഡിംഗിന് പിന്നാലെ വിജയാഹ്ലാദത്തിൽ പരസ്പരം ആലിംഗനം ചെയ്യുകയും കൈയ്യടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഇസ്രോ ജീവനക്കാരെയാണ് ടെലിവിഷനിലൂടെ നാം കണ്ടത്. ചന്ദ്രയാന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ കൗതുകം പൂണ്ടത് ഇസ്രോയിലെ ജീവിതത്തെ കുറിച്ചാണ്. ISRO ലെ തൊഴിൽ ജീവിതം എങ്ങനെയാകും, അന്തരീക്ഷം എങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ക്വോറയിലൂടെയും മറ്റും ഉയർന്നത്. അതിന് ISRO ലെ പല ജീവനക്കാരും മറുപടിയുമായി രംഗത്തെത്തി. ( What is it like to work for ISRO )

ഐഎസ്ആർഒയിലെ ജോലി ഭാരിച്ച ഉത്തരവാദിത്തമാണെങ്കിൽ അതിനൊപ്പം ലഭിക്കുക വലിയ ആനുകൂല്യങ്ങൾ കൂടിയാണെന്നാണ് ലഭിച്ച മറുപടികളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

56,100 രൂപയാണ് ISRO ലെ അടിസ്ഥാന ശമ്പളമെന്ന് ഇസ്രോ മുൻ ശാസ്ത്രജ്ഞൻ യഷ് ഗുഹ ക്വോറയിൽ കുറിച്ചു. ഇതിന് പുറമെ ഡിയർനെസ് അലവൻസുണ്ട്. ഒപ്പം ഹൗസ് റെന്റ് അലവൻസ്, ട്രാവൽ അലവൻസ് എന്നിവ ലഭിക്കും. എച്ച്ആർഎ എന്നത് അടിസ്ഥാന ശമ്പളത്തിന്റെ 10-20% വരെ വരും.

9-10 മണിക്കൂർ വരെയാകും ജോലി സമയമെന്ന് ഐഎസ്ആർഒയിലെ സിസ്റ്റം എഞ്ചിനിയറായ അവിനാഷ് ഹിന്ദുജ പറയുന്നു. 2007 മുതൽ ഇസ്രോയിൽ സേവനമനുഷ്ഠിക്കുകയാണ് അവിനാശ്. ഈ 9 മണിക്കൂർ ജോലി സമയത്തിൽ രണ്ട് ചായ ബ്രേക്കും ഒരു ലഞ്ച് ബ്രേക്കുമുണ്ട്. ആഴചയിൽ രണ്ട് ദിവസം അവധിയാണ്. എന്നാൽ പ്രൊജക്ട് ലോഞ്ച് പോലുള്ള നിർണായക ഘട്ടങ്ങളിൽ അവധി മറക്കേണ്ടി വരും.

സർക്കാർ അവധി ദിവസങ്ങൾക്ക് പുറമെ 10 കാഷ്വൽ ലീവും 30 ഏൺഡ് ലീവും ലഭിക്കുമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ശബരി ശ്രീകുമാർ ക്വോറയിൽ കുറിച്ചു. മെഡിക്കൽ ലീവ് വേറെയും ലഭിക്കും. വനിതാ ജീവനക്കാർക്ക് ആറ് മാസത്തെ പ്രസവാവധിയും രണ്ട് വർഷം വരെ ശമ്പളത്തോടുകൂടിയ ചൈൽഡ് കെയർ ലീവും ലഭിക്കും.

മിക്കപ്പോഴും ഇസ്രോ ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് നൽകും. ഐഎസ്ആർഒ കാന്റീനിൽ ഭക്ഷണത്തിന് തുച്ഛമായ തുകയേ ഈടാക്കുകയുള്ളു. ഉച്ചയൂണിന് അഞ്ച് രൂപ. പ്രഭാതഭക്ഷണത്തിന് അതിലും കുറവ്. പ്രാതലും വൈകീട്ടത്തെ ചായയും സൗജന്യം. കുട്ടികളുടെ പഠന ചെലവും സ്ഥാപനം വഹിക്കും.

മറ്റ് കേന്ദ്ര സർക്കാർ ജീവനക്കാരെ പോലെ രാജ്യമൊട്ടാകെ ഓടി നടക്കേണ്ടതായി വരില്ല ഇസ്രോയിലെ ജീവനക്കാർക്കെന്ന് മറ്റൊരു ജീവനക്കാരനായ ജയകുമാർ ചന്ദ്രശേഖരൻ പറയുന്നു.

പുതുതായി ഇസ്രോയിൽ ചേരുന്ന വ്യക്തിക്ക് മൂന്ന് മാസം ഇൻഡക്ഷൻ പ്രോഗ്രാമുണ്ടാകും. ഇക്കാലയളവിൽ ഇസ്രോയെ കുറിച്ചും, സ്‌പേസ് സയൻസ്, ലോഞ്ചിംഗ് ടെക്‌നോളജി, വിവിധ പദ്ധതികൾ, സാറ്റലൈറ്റ് ലോഞ്ചിംഗ്, പ്രൊപൽഷൻ, കൺട്രോൾ, എയറോഡൈനാമിക്‌സ്, റിവ്യൂ മെക്കാനിസം എന്നിവയെ കുറിച്ച് പഠിപ്പിക്കുമെന്ന് രാജേഷ് ഗുല്ലം പറഞ്ഞു.

]]>
ചന്ദ്രോപരിതലത്തിൽ എത്തിയ ആദ്യ ബഹിരാകാശപേടകം ഇതായിരുന്നു; ലോകത്തിന്റെ ചാന്ദ്ര ദൗത്യങ്ങൾ https://malayalees.ch/the-worlds-lunar-missions/ Wed, 23 Aug 2023 12:13:03 +0000 https://malayalees.ch/?p=86656 ചാന്ദ്ര പര്യവേഷണങ്ങൾ എക്കാലത്തും ശാസ്ത്രലോകത്തിന്റെ ഹരമായിരുന്നു. ഇന്ത്യയ്ക്കു പുറമേ, റഷ്യ, അമേരിക്ക, ജപ്പാൻ, യൂറോപ്യൻ സ്‌പേസ് ഏജൻസി, ചൈന, ലക്‌സംബെർഗ്, ഇസ്രായേൽ, ഇറ്റലി, ദക്ഷിണ കൊറിയ, യു എ ഇ എന്നിവരും ഈ ദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

1959 സെപ്തംബർ 12-ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലൂണ 2 ആണ് ചന്ദ്രോപരിതലത്തിൽ എത്തിയ ആദ്യ ബഹിരാകാശപേടകം. 1958 മുതൽ1976 വരെ 44 ആളില്ലാത്ത ലൂണാ ദൗത്യങ്ങൾ സോവിയറ്റ് യൂണിയൻ നടത്തിയിട്ടുണ്ട്. ഇതിൽ 15 എണ്ണമാണ് വിജയിച്ചത്. ഏറ്റവുമൊടുവിൽ റഷ്യ ഓഗസ്റ്റ് 10-ന് വിക്ഷേപിച്ച ലൂണ-25 ഓഗസ്റ്റ് 20-ന് ചന്ദ്രോപരിതലത്തിൽ തകർന്നു വീണു.

ചന്ദ്രന്റെ വിദൂരദൃശ്യത്തിന്റെ ആദ്യഫോട്ടോയെടുത്തത് 1959-ൽ ലൂണ-3 ആയിരുന്നു. 1966-ൽ ചന്ദ്രോപരിതലത്തിൽ ആദ്യമായി സുരക്ഷിത ലാൻഡിങ് നടത്തിയ ലൂണ 9 ആയിരുന്നു ആദ്യമായി ചന്ദ്രന്റെ ക്ലോസപ്പ് ചിത്രമെടുത്തത്. 1966-ൽ വിക്ഷേപിക്കപ്പെട്ട ലൂണ 10 ആണ് ആദ്യ കൃത്രിമ ചന്ദ്ര ഉപഗ്രഹം.

1961 മുതൽ 1972 വരെയാണ് അമേരിക്ക അപ്പോളോ ചാന്ദ്രദൗത്യം നടത്തിയത്. മനുഷ്യനെ ആദ്യം ചന്ദ്രനിൽ എത്തിച്ചത് അപ്പോളോ ദൗത്യമാണ്. 1969 ജൂലൈ 20-ന് നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനുമാണ് അപ്പോളോ 11-ൽ ചന്ദ്രോപരിതലത്തിൽ ആദ്യം ഇറങ്ങിയത്.

അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസ അഞ്ചു തവണ കൂടി മനുഷ്യനെ ചന്ദ്രോപരിതലത്തിൽ എത്തിച്ചു. മൊത്തം 12 മനുഷ്യരാണ് ഇതുവരേയ്ക്കും ചന്ദ്രനിൽ നടന്നിട്ടുള്ളത്. അമേരിക്കയ്ക്കല്ലാതെ മറ്റൊരു രാഷ്ട്രത്തിനും ഈ നേട്ടം ഇതുവരെ സാധ്യമാക്കാനായിട്ടില്ല.

2017-ലാണ് അമേരിക്ക ആർട്ടിമിസ് മിഷനിലൂടെ രണ്ടാം ചാന്ദ്രദൗത്യത്തിന് തുടക്കമിട്ടത്. 2024-ൽ ഒരു വനിതയുൾപ്പടെ മനുഷ്യരെ വീണ്ടും ചന്ദ്രനിൽ എത്തിക്കുകയാണ് ലക്ഷ്യം. 2022-ലാണ് ആർട്ടിമിസ് 1 വിജയകരമായി പൂർത്തിയാക്കിയത്.

ചന്ദ്രനിലെ രാസമൂലകങ്ങളെപ്പറ്റി ആദ്യമായി സമഗ്ര വിവരം ലഭ്യമാക്കിയത് യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇ എസ് എയുടെ ആദ്യ ചാന്ദ്രപര്യവേഷണമായ സ്മാർട്ട് – 1 ആയിരുന്നു. 2008 സെപ്തംബർ 3-ന് ലക്ഷ്യമിട്ടതുപോലെ ഈ പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കുകയായിരുന്നു.

ചൈന അഞ്ച് ചാന്ദ്രദൗത്യങ്ങളാണ് ഇതുവരെ നടത്തിയത്. ചാങ്-ഇ എന്നു പേരിട്ട ഈ അഞ്ചു ദൗത്യങ്ങളും വിജയിച്ചു. ചാങ് -ഇ 1.2 ചന്ദ്രനെ വലംവയ്ക്കുന്ന ഓർബിറ്ററായിരുന്നു. ചാങ് – ഇ 3.4 -ൽ ലാൻഡറും റോവറുമുണ്ടായിരുന്നു. ചാങ് ഇ 4 ഭൂമിയിൽ ദൃശ്യമല്ലാത്ത ചന്ദ്രോപരിതലത്തിലാണ് സുരക്ഷിത ലാൻഡിങ് നടത്തിയത്. ചാങ്-ഇ 5-ന്റെ ലക്ഷ്യം ചന്ദ്രശില ഭൂമിയിലെത്തിക്കുകയായിരുന്നു. 2020 ഡിസംബറിൽ 1731 ഗ്രാം സാമ്പിളുമായി അത് ഭൂമിയിൽ തിരിച്ചെത്തി. 2030-ൽ ഒരു ചൈനക്കാരനെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈന ഇപ്പോൾ.

ഓർബിറ്ററുകൾ, ലാൻഡറുകൾ ഇംപാക്ടറുകൾ എന്നിവ ചന്ദ്രോപരിതലത്തിൽ എത്തിക്കുന്നതിൽ ജപ്പാൻ അടക്കം മറ്റു പല രാജ്യങ്ങളും വിജയം കൊയ്തിട്ടുണ്ട്.

]]>
അന്ന് പരിഹാസം, ഇന്ന് അഭിനന്ദനം; ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ മന്ത്രി https://malayalees.ch/pak-leader-who-mocked-isro-now-praises-moon-mission/ Wed, 23 Aug 2023 05:22:47 +0000 https://malayalees.ch/?p=86629
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3നെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ പാക് മന്ത്രി ഫവാദ് ഹുസൈന്‍. മനുഷ്യരാശിയുടെ ചരിത്രനിമിഷമെന്നാണ് ചാന്ദ്രയാന്‍ മൂന്നിനെക്കുറിച്ച് മുന്‍ മന്ത്രിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് ആശംസകളും അറിയിച്ചിട്ടുണ്ട് അദ്ദേഹം. ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന്‍.(Pak leader who mocked ISRO now praises moon mission,)

‘പാക് മാധ്യമങ്ങള്‍ ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ് തത്സമയം സംപ്രേക്ഷണം ചെയ്യണം. മനുഷ്യരാശിയുടെ ചരിത്രനിമിഷമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും ശാസ്ത്ര സമൂത്തിന്റെയും. ഒരുപാട് ആശംസകള്‍’ അദ്ദേഹം എക്‌സില്‍ കുറിച്ചു. ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ സമയത്തും ഇന്ത്യയെ അഭിനന്ദിച്ച് ഫവാദ് രംഗത്തെത്തിയിരുന്നു.

അതേസമയം 2019ലെ ചന്ദ്രയാന്‍ രണ്ട് പദ്ധതിയില്‍ ഐഎസ്ആര്‍ഒയെ നിരന്തരം പരിഹസിച്ചിരുന്നയാളായിരുന്നു ഫവാദ് ഹുസൈന്‍. രണ്ടാം ചാന്ദ്ര ദൗത്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 900 കോടി ചെലവഴിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. അറിയാത്ത സ്ഥലത്തേക്ക് പോകുന്നത് ബുദ്ധിയല്ലെന്നായിരുന്നു ഫവാദിന്റെ പരിഹാസം.

ചന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ പരാജയപ്പെട്ടു എന്ന ഹാഷ്ടാഗോടെ എക്‌സില്‍ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം മാസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതല്‍ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയര്‍ത്തുന്ന പത്തൊന്‍പത് മിനുട്ടുകളില്‍ ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.

]]>
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട്; ആത്മവിശ്വാസത്തോടെ ഐഎസ്ആർഒ https://malayalees.ch/chandrayaan-3-soft-landing-tomorrow-evening/ Tue, 22 Aug 2023 04:52:08 +0000 https://malayalees.ch/?p=86555
ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ നിൽക്കുന്നത്.

ചന്ദ്രയാൻ 2ലെ ചെറിയ പിശകുകളും വെലോസിറ്റിയിലെ പ്രശ്നങ്ങളും ഒക്കെ പരിഹരിച്ചാണ് ഇത്തവണത്തെ ഐഎസ്ആർഒയുടെ നീക്കം. സോഫ്റ്റ് ലാൻഡിം​ഗിന് ശേഷം ചന്ദ്രയാൻ പേടകം വഹിച്ചുകൊണ്ടുള്ള റോവർ ചന്ദ്രന്റെ ഉപരി തലത്തിൽ ഇറങ്ങും. അതിന് ശേഷം 14 ദിവസമാണ് പഠനം നടത്തുക. ​

ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാൻ രണ്ടിൽ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ലാൻഡിങ് ഏരിയ മാത്രമാണ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്‌ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ കുതിച്ചത്. 2019 ൽ ചന്ദ്രയാൻ 2 ദൗത്യം സോഫ്റ്റ് ലാൻഡിംഗ് സമയത്ത് വെല്ലുവിളികൾ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആർ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കൽ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 2019ൽ വിക്ഷേപിച്ച ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയെങ്കിലും റോവറിൽ നിന്ന് ലാൻഡർ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്.

]]>
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്ക് പിന്നില്‍ വൻസംഘം; പരീക്ഷ റദ്ദാക്കാൻ ആവശ്യവുമായി പൊലീസ് https://malayalees.ch/isro-exam-cheating-case-big-gang-behind/ Mon, 21 Aug 2023 08:11:20 +0000 https://malayalees.ch/?p=86518 ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കൻ പൊലീസ്.ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കി.കൂടുതൽ തട്ടിപ്പ് നടന്നതായും സംശയം.(ISRO Exam Cheating Case Big gang behind)

കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായെന്ന് വിവരം. അറസ്റ്റിലായ ഹരിയാന സ്വദേശി സുമിത്തിന്റെ യഥാർഥ പേര് മനോജ്‌ കുമാറാണെന്നും ഇയാൾ പരീക്ഷ എഴുതിയത് സുമിത്തിന് വേണ്ടിയാണെന്നും പൊലിസ് പറഞ്ഞു.

ഹരിയാനക്കാരായ 469 പേർ പരീക്ഷയിൽ പങ്കെടുത്തു. തട്ടിപ്പിന് പിടിയിലായതും ഹരിയാന സ്വദേശികളാണ്. ഇത്രയും പേർ ഹരിയാനയിൽ നിന്ന് പങ്കെടുത്തതിൽ സംശയം. ഇവരുടെ പിന്നിൽ ഹരിയാനയിലെ കോച്ചിങ് സെന്ററെന്നും നിഗമനം.

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. ഹരിയാന സ്വദേശികളായ സുനിൽ, സുമിത് കുമാർ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോട്ടണ്‍ ഹിൽ സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. ഫോൺ ഉപയോഗിച്ചാണ് ഇരുവരും കോപ്പിയടിച്ചതെന്ന് പൊലീസ് പറഞ്ഞു.

]]>