isreal-gaza conflict – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Nov 2023 07:16:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png isreal-gaza conflict – malayalees.ch https://malayalees.ch 32 32 ലോകകപ്പ് വേദിയിൽ പലസ്തീൻ പതാക; 4 പേർ കസ്റ്റഡിയിൽ https://malayalees.ch/palestinian-flag-waved-during-cricket-world-cup-match-in-kolkata/ Wed, 01 Nov 2023 07:16:07 +0000 https://malayalees.ch/?p=90417 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക വീശിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പാകിസ്ഥാൻ-ബംഗ്ലദേശ് മത്സരത്തിനിടെയാണ് ചിലർ പലസ്തീൻ പതാകയുമായി എത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിരുന്നു. പ്രതികളെ പിന്നീട് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

സ്റ്റേഡിയത്തിലെ ജി1, എച്ച്1 ബ്ലോക്കുകൾക്കിടയിലാണ് സംഭവം ഉണ്ടായത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ ചിലർ പലസ്തീൻ പതാക ഉയർത്തികാണിക്കുകയായിരുന്നു. ഭീകര സംഘടനയായ ഹമാസ് ഭരിക്കുന്ന പലസ്തീൻ എൻക്ലേവായ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരായ പ്രതിഷേധ സൂചകമായാണ് ഇത് പ്രദർശിപ്പിച്ചത്.

നാല് പേരെയും ചോദ്യം ചെയ്ത ശേഷം അർദ്ധരാത്രിയോടെ വിട്ടയച്ചു. ബല്ലി, എക്ബൽപൂർ, കാരയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരാണ് പ്രതികൾ. സംഭവത്തിൽ ഈഡൻ ഗാർഡൻസിൽ വിന്യസിച്ചിരുന്ന കൊൽക്കത്ത പൊലീസിനെ വിമർശിച്ച് ബിജെപി നേതാവ് ശിശിർ ബജോറിയ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ തടയേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ഇതെങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

]]>
ഗസ്സയിലെ അല്‍ഖുദ്‌സ് ആശുപത്രിക്ക് സമീപം ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ഭയന്നുവിറച്ച് നൂറുകണക്കിന് രോഗികള്‍ https://malayalees.ch/israel-bombs-areas-close-to-al-quds-hospital-in-gaza/ Mon, 30 Oct 2023 04:28:35 +0000 https://malayalees.ch/?p=90254 ഒഴിയാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഗസ്സയിലെ അല്‍ഖുദ്‌സ് ആശുപത്രിക്ക് സമീപം ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. നിരവധി ഇസ്രായേല്‍ സൈനികരെ വധിച്ചെന്നാണ് ഹമാസിന്റെ അവകാശവാദം. വെന്റിലേറ്ററുകളില്‍ നിരവധി രോഗികളും ഇന്‍ക്യുബേറ്ററില്‍ നിരവധി കുഞ്ഞുങ്ങളും പരിചരണത്തിലുള്ളപ്പോള്‍ എല്ലാവരേയും ഒഴിപ്പിക്കുക പ്രായോഗികമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം. ആശുപത്രിയിലെ രോഗികളെല്ലാവരും പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ ഭയചകിതരാണ് അല്‍ഖുദ്‌സ് ആശുപത്രി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. (Israel bombs areas close to Al Quds hospital in Gaza)

അതേസമയം ഗസ്സയില്‍ നിലവില്‍ ആശയവിനിമയം പുനസ്ഥാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തിലും ഹമാസ് ആക്രമണത്തിലുമായി പശ്ചിമേഷ്യയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 9500ആയി.ഇസ്രയേലില്‍ നിന്നുള്ള വിമാനം എത്തിയതില്‍ പ്രതിഷേധിച്ച് റഷ്യയിലെ ഡാഗെസ്താന്‍ വിമാനത്താവളത്തില്‍ പലസ്തീന്‍ അനുകൂലികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.

വെസ്റ്റ് ബാങ്കിലും ഇസ്രാലേയിന്റെ പരിശോധനയും ആക്രമണവും തുടരുകയാണ്. കിഴക്കന്‍ ജറുസലേമിലെ പലസ്തീനികള്‍ കൂടുതലുള്ള ജില്ലയായ സില്‍വാനിലും റെയ്ഡ് പുരോഗമിക്കുകയാണ്.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയു എന്നിവരുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചര്‍ച്ച നടത്തി. സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെങ്കിലും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അനുസൃതമായി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇസ്രായേലിന്റെ ഉത്തരവാദിത്തമാണെന്നും ബൈഡന്‍ ആവര്‍ത്തിച്ചു

]]>
ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞ് അമേരിക്ക; നീക്കം ഹമാസിനെ സഹായിക്കുമെന്ന് നിലപാട് https://malayalees.ch/us-resists-ceasefire-call-in-gaza/ Wed, 25 Oct 2023 08:47:55 +0000 https://malayalees.ch/?p=90038 ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞ് അമേരിക്ക. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ സഹായിക്കുമെന്നാണ് യുഎസ് നിലപാട്. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ നടത്തിയ തുറന്ന സംവാദത്തിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.(US resists ceasefire call in Gaza)

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് ഹമാസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇസ്രയേലിന് നേരെയുള്ള ആക്രമണം കൂടാന്‍ ഇടയാക്കുമെന്നും യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഗാസിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന യുഎന്നിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിലപാടുകള്‍ക്ക് എതിരാണ് അമേരിക്കയുടെ വാദം.

അതേസമയം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെതിരെ ഇസ്രയേല്‍ രംഗത്തെത്തി. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം. ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതജനങ്ങള്‍ക്കും നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളില്‍ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തി.

]]>
‘യുദ്ധത്തിൻ്റെ വ്യാപ്തി വർധിക്കും’; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ് https://malayalees.ch/irans-warning-to-israel-over-gaza-offensive-2/ Mon, 16 Oct 2023 05:42:35 +0000 https://malayalees.ch/?p=89496
ഗാസയിലെ ഇസ്രയേൽ സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സയണിസ്റ്റ് സർക്കാർ അതിക്രമങ്ങൾ അവസാനിപ്പിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല. നാസികള്‍ ചെയ്തതാണ് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. അതേസമയം ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.

ഇസ്രയേലിനെതിരായ ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തില്‍ ടെഹ്റാന് പങ്കില്ലെന്ന് ഇറാന്റെ ഉന്നത അധികാരിയായ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. എന്നാല്‍ ഇസ്രയേലിന്റെ സൈനിക, രഹസ്യാന്വേഷണ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന് ആയുധം നല്‍കിക്കൊണ്ട് ഇറാനിലെ പൗരോഹിത്യ ഭരണാധികാരികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിന് ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ മാത്രമാണ് നല്‍കുന്നത് എന്നാണ് ടെഹ്റാന്‍ പറയുന്നത്. ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് അമിറാബ്ദുള്ളാഹിയന്‍ പറഞ്ഞു.

ഗാസയ്ക്കെതിരായ ആക്രമണം മിഡില്‍ ഈസ്റ്റില്‍ പ്രതിരോധത്തിന്റെ പുതിയ മുന്നണികള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”മേഖലയില്‍ പ്രതിരോധത്തിന്റെ പുതിയ മുന്നണികള്‍ തുറക്കുന്നതിന്റെയും യുദ്ധം വ്യാപിക്കുന്നതിന്റേയും ഉത്തരവാദിത്തം അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും മേല്‍ ആയിരിക്കുമെന്നും അമിറാബ്ദൊല്ലാഹിയന്‍ പറഞ്ഞു.

]]>
‘യുദ്ധത്തിൻ്റെ വ്യാപ്തി വർധിക്കും’; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ് https://malayalees.ch/irans-warning-to-israel-over-gaza-offensive/ Mon, 16 Oct 2023 05:24:03 +0000 https://malayalees.ch/?p=89475 ഗാസയിലെ ഇസ്രയേൽ സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. സയണിസ്റ്റ് സർക്കാർ അതിക്രമങ്ങൾ അവസാനിപ്പിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല. നാസികള്‍ ചെയ്തതാണ് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. അതേസമയം ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഇടപെടലുണ്ടായിരിക്കുന്നത്.

ഇസ്രയേലിനെതിരായ ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തില്‍ ടെഹ്റാന് പങ്കില്ലെന്ന് ഇറാന്റെ ഉന്നത അധികാരിയായ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. എന്നാല്‍ ഇസ്രയേലിന്റെ സൈനിക, രഹസ്യാന്വേഷണ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന് ആയുധം നല്‍കിക്കൊണ്ട് ഇറാനിലെ പൗരോഹിത്യ ഭരണാധികാരികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിന് ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ മാത്രമാണ് നല്‍കുന്നത് എന്നാണ് ടെഹ്റാന്‍ പറയുന്നത്. ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് അമിറാബ്ദുള്ളാഹിയന്‍ പറഞ്ഞു.

ഗാസയ്ക്കെതിരായ ആക്രമണം മിഡില്‍ ഈസ്റ്റില്‍ പ്രതിരോധത്തിന്റെ പുതിയ മുന്നണികള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”മേഖലയില്‍ പ്രതിരോധത്തിന്റെ പുതിയ മുന്നണികള്‍ തുറക്കുന്നതിന്റെയും യുദ്ധം വ്യാപിക്കുന്നതിന്റേയും ഉത്തരവാദിത്തം അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും മേല്‍ ആയിരിക്കുമെന്നും അമിറാബ്ദൊല്ലാഹിയന്‍ പറഞ്ഞു.

]]>
യുദ്ധമുന്നണിയിലെ റിസര്‍വ് ഫോഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍ https://malayalees.ch/idfs-kuki-soldiers-in-israel-march-against-hamas/ Sat, 14 Oct 2023 04:48:28 +0000 https://malayalees.ch/?p=89417 യുദ്ധമുന്നണിയിലെ റിസര്‍വ് ഫോഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍. 206 പേരാണ് ഇസ്രായേലിന്റെ 3,60,000 അംഗ റിസര്‍വ് ഫോഴ്‌സില്‍ സ്ഥാനം പിടിച്ചത്. മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഇവര്‍. ഗാസയോട് ചേര്‍ന്നുള്ള ഡെറോട്ട് എന്ന നഗരത്തില്‍ താമസിക്കുന്നവരാണ് ഇവര്‍. ഇസ്രായേലിന്റെ ജൂത പാരമ്പര്യം ഉള്ളവരോടുള്ള ഒപ്പണ്‍ഡോര്‍ പോളിസിയുടെ ഭാഗമായാണ് ഇവര്‍ ഇസ്രായേലിലെത്തിയത്. 5000-ത്തോളം കുക്കി പാരമ്പര്യം ഉള്ളവര്‍ ഇസ്രായേലിലെ ഡെറോട്ട് എന്ന നഗരത്തില്‍ മാത്രം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ( IDF’s Kuki soldiers in Israel march against Hamas)

ഹമാസിനെതിരെയുള്ള തിരിച്ചടിക്കല്‍ കടുപ്പിച്ച സാഹചര്യത്തിലാണ് ഇസ്രയേല്‍ മിലിറ്ററി 3,60,000 റിസര്‍വ് ഫോഴ്‌സിനെക്കൂടി യുദ്ധമുന്നണിയിലെത്തിച്ചത്. തങ്ങളുടെ 73-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇസ്രയേല്‍ റിസര്‍വ് ഫോഴ്‌സിലെ അംഗവും മണിപ്പൂരില്‍ വേരുകളുള്ളയാളുമായ നദിവ് ഖാട്ടോയെ ആദരിച്ചിരുന്നു. ഇസ്രയേലിലെ കുകി വംശജര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നും ഇന്ത്യന്‍ ജൂതന്മാരുടെ കൂട്ടായ്മ ബ്‌നെ മെനാഷെ ചെയര്‍മാന്‍ ലാലം ഹാങ്ഷിങ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് 2000 പലസ്തീനികള്‍ക്കും 1300 ഇസ്രയേല്‍ പൗരന്മാര്‍ക്കുമാണ്. ഗാസയില്‍ നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു എസ് പ്രസ്താവിച്ചു.

]]>
ഗാസ മുനമ്പിൽ 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തി: ഇസ്രായേൽ സൈന്യം https://malayalees.ch/bodies-of-1500-hamas-operatives-found-around-gaza-strip-israel-army/ Tue, 10 Oct 2023 07:55:13 +0000 https://malayalees.ch/?p=89185 ഗാസ മുനമ്പിന് ചുറ്റും 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. ഗാസയുമായുള്ള അതിർത്തിയിൽ സുരക്ഷാ സേന ഏറെക്കുറെ നിയന്ത്രണം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ്. അതേസമയം ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസിൽ വൻ പോരാട്ടമാണ് നടക്കുന്നത്.

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ കഴിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ആരും അകത്തേക്ക് വന്നിട്ടില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ നുഴഞ്ഞുകയറ്റങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിർത്തിക്ക് ചുറ്റുമുള്ള എല്ലാ ജനവിഭാഗങ്ങളെയും ഒഴിപ്പിക്കുന്നത് സൈന്യം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ഗാസയിൽ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. ഗാസയ്ക്കുനേരെ കരയാക്രമണത്തിന് ഇസ്രയേൽ 3 ലക്ഷം റിസർവ് സൈനികരെ സജ്ജരാക്കി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞ് പൂർണ ഉപരോധത്തിന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു.

]]>