Israeli Footballer Turkey Arrested Israel Hamas War – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Jan 2024 08:46:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Israeli Footballer Turkey Arrested Israel Hamas War – malayalees.ch https://malayalees.ch 32 32 ഗോളാഘോഷത്തിൽ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെപ്പറ്റി സൂചന; ഇസ്രയേൽ താരം തുർക്കിയിൽ അറസ്റ്റിൽ https://malayalees.ch/israeli-footballer-turkey-arrested-israel-hamas-war/ Mon, 15 Jan 2024 08:41:01 +0000 https://malayalees.ch/?p=94657 ഗോളടിച്ചതിനു ശേഷമുള്ള ആഘോഷത്തിൽ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെപ്പറ്റി സൂചിപ്പിച്ച ഇസ്രയേൽ ഫുട്ബോൾ താരം തുർക്കിയിൽ അറസ്റ്റിൽ. അൻ്റലിയാസ്പൊർ താരമായ സഗിവ് ജെഹെസ്കയാണ് അറസ്റ്റിലായത്. വെറുപ്പ് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇസ്രയേൽ ദേശീയ ടീമിനായി 8 തവണ കളത്തിലിറങ്ങിയ 28കാരനായ താരത്തെ ക്ലബ് സസ്പൻഡ് ചെയ്തുകഴിഞ്ഞു.

ട്രാബ്സോൺപോർ ക്ലബിനെതിരെ ഗോൾ നേടിക്കഴിഞ്ഞ് ആഘോഷിക്കുമ്പോൾ കയ്യിലെ ബാൻഡേജിലാണ് വിവാദ സന്ദേശം രേഖപ്പെടുത്തിയിരുന്നത്. ’10 ദിവസം, 07/10′ എന്നതായിരുന്നു സന്ദേശം. യുദ്ധം തുടങ്ങി 100 ദിവസമായെന്നും ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചു എന്നുമാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു എന്നും അടിച്ചമർത്തപ്പെടുന്ന പലസ്തീനൊപ്പമാണ് തങ്ങൾ എന്നും തുർക്കി പറഞ്ഞു.

]]>