Israel – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:47:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Israel – malayalees.ch https://malayalees.ch 32 32 ‘ഇത് അവസാനത്തെ പിറന്നാളാകട്ടെ’; ഹമാസിന് ജന്മദിന സന്ദേശവുമായി ഇസ്രയേല്‍ https://malayalees.ch/israel-with-birthday-message-to-hamas/ Sat, 16 Dec 2023 04:54:21 +0000 https://malayalees.ch/?p=92955 ഹമാസിന്‍റെ സ്ഥാപക ദിനത്തില്‍ ജന്മദിന സന്ദേശവുമായി ഇസ്രയേല്‍. ഔദ്യോഗിക എക്സ് അക്കൌണ്ടിലിലൂടെയാണ് ജന്മസന്ദേശം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹമാസിന്‍റെ 36-ാം സ്ഥാപകദിനം. ഇത് അവസാനത്തെ ജന്മദിനമാവട്ടെ എന്നായിരുന്നു ഇസ്രയേലിന്‍റെ ജന്മദിന സന്ദേശം.

“36 വര്‍ഷം മുന്‍പ് ഈ ദിവസത്തിലാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അവസാനത്തേതാകട്ടെ” എന്നായിരുന്നു എക്സ് പോസ്റ്റ്. ഹമാസില്‍ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗും ഉപയോ​ഗിച്ചായിരുന്നു എക്സ് പോസ്റ്റ്. കേക്കിന്റെ മുകളിൽ റോക്കറ്റുകൾ വെച്ച ഒരു ചിത്രമാണ് പോസ്റ്റിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

— Israel ישראל 🇮🇱 (@Israel) December 14, 2023

അതേസമയം ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം മൂന്ന് മാസത്തിനിപ്പുറവും തുടരുകയാണ്. 1200 ഇസ്രയേലുകാരും 18,500 പലസ്തീനികളും ഇതുവരെ കൊല്ലപ്പെട്ടു.

]]>
‘പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം’; ഇസ്രയേലിനോട്‌ സ്വരം കടുപ്പിച്ച്‌ അമേരിക്ക https://malayalees.ch/us-warns-israel-amid-gaza-carnage/ Fri, 01 Dec 2023 04:31:40 +0000 https://malayalees.ch/?p=92109 ഇസ്രയേലിനോട്‌ സ്വരം കടുപ്പിച്ച്‌ അമേരിക്ക.ഗസ്സയിൽ പോരാട്ടം പുനരാരംഭിക്കുമ്പോൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പ്‌ വരുത്തണമെന്നും പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

അതേസമയം വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാർ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടൻ പുനരാരംഭിക്കരുതെന്നും വെടിനിർത്തൽ കൂടുതൽദിവസത്തേക്ക് നീട്ടണമെന്നും അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാവുകയാണ്. ഇക്കാര്യത്തെക്കുറിച്ചും ഗാസയുടെ യുദ്ധാനന്തരഭാവിയെക്കുറിച്ചും ചർച്ചചെയ്യാൻ യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കൻ ബുധനാഴ്ച ടെൽഅവീവിലെത്തിയിരുന്നു. യുദ്ധമാരംഭിച്ചശേഷം പ്രശ്നപരിഹാരസാധ്യതതേടി മൂന്നാംതവണയാണ് അദ്ദേഹം പശ്ചിമേഷ്യയിലെത്തുന്നത്.

ഇതിനിടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 16 ബന്ദികളെ വ്യാഴാഴ്ച രാവിലെ ഹമാസ് മോചിപ്പിച്ചു. ഇതിൽ 10 പേർ ഇസ്രയേൽപൗരരും നാലുപേർ തായ്‌ലാൻഡിൽനിന്നും രണ്ടുപേർ റഷ്യയിൽനിന്നുമുള്ളവരുമാണ്. പിന്നാലെ 30 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഇതോടെ വെള്ളിയാഴ്ച വെടിനിർത്തൽ നിലവിൽ വന്നതുമുതൽ ഇസ്രയേൽ മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണം 97 ആയി. ഇതിൽ 70 പേർ ഇസ്രയേൽ പൗരരാണ്.

]]>
’20 മിനിറ്റിൽ പതിച്ചത് 5000 റോക്കറ്റുകൾ’; ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി https://malayalees.ch/hamas-attack-in-israel-indian-foreign-ministry/ Sat, 07 Oct 2023 11:37:22 +0000 https://malayalees.ch/?p=89070 ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. (hamas attack in israel indian foreign ministry)

അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. 

കൂടുതൽ വിവരങ്ങൾക്കും ജാഗ്രത നിർദ്ദേശങ്ങൾക്കുമായി https://www.oref.org.il/en എന്ന് വെബ്‌സൈറ്റ് സന്ദർശിക്കാനും എംബിസി അറിയിച്ചു.ജറുസലേമിൽ ഉൾപ്പെടെ തെക്കൻ, മധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. ഇസ്രയേൽ യുദ്ധത്തിലാണെന്നും വിജയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കൾക്ക് കൃത്യമായ മറുപടി നൽകുമെന്നും നൈതന്യാഹു അറിയിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി സൈന്യം അറിയിച്ചു. ജനങ്ങൾ ബോംബ് ഷെൽട്ടറുകൽക്ക് സമീപം തങ്ങണമെന്ന് ഇസ്രായേലി സൈന്യം ആഹ്വാനം ചെയ്തിട്ടുണ്ട്.ഇതിനിടെ ഗാസയിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം ആംരഭിച്ച് തുടങ്ങി.

]]>
ഇസ്രായേൽ വിമാനത്താവളത്തിൽ വന്യജീവി കടത്തിന് ശ്രമം; യുവാവ് പിടിയിൽ https://malayalees.ch/passenger-tries-to-smuggle-snakes-lizards-at-israel-airport/ Thu, 12 Jan 2023 04:15:01 +0000 https://malayalees.ch/?p=74338 വന്യജീവി കടത്തിന് ശ്രമിച്ച യുവാവ് ഇസ്രായേൽ വിമാനത്താവളത്തിൽ പിടിയിലായി. മൂന്ന് പല്ലികളെയും രണ്ട് പാമ്പുകളെയുമാണ് ഇസ്രായേൽ പൗരനിൽ നിന്നും കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രങ്ങൾ, ടിൻ ഫോയിൽ, സോക്സുകൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിരായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ മന്ത്രാലയം പുറത്തുവിട്ടു.

ഹംഗറിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് 20 കാരൻ പിടിയിലായത്. കൃഷി മന്ത്രാലയം, ടാക്സ് അതോറിറ്റി, നേച്ചർ ആൻഡ് പാർക്ക് അതോറിറ്റി, ബോർഡർ പൊലീസ് എന്നിവയുടെ പ്രതിനിധികൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കടത്തിയ മൃഗങ്ങളെ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.

ഹംഗറിയിൽ നിന്ന് ഇസ്രയേലിലേക്ക് മടങ്ങുന്ന വിമാനത്തിലായിരുന്നു ഇയാൾ ദിവസങ്ങൾക്കുമുമ്പ് അറസ്റ്റിലായതെന്നും രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആവശ്യമായ പെർമിറ്റുകളില്ലാതെ വന്യജീവികളെ ഇസ്രായേലിലേക്ക് ഇറക്കുമതി ചെയ്യുന്നത് കുറ്റകരമായി കണക്കാക്കുകയും ഗണ്യമായ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കുകയും ചെയ്യും.

]]>
ഇസ്രായേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് തുർക്കി https://malayalees.ch/israel-announces-restoration-of-full-diplomatic-ties-with-turkey/ Thu, 18 Aug 2022 04:14:17 +0000 https://malayalees.ch/?p=66572 നയതന്ത്രബന്ധം പൂർണതോതിൽ പുനഃസ്ഥാപിക്കാൻ തുർക്കി-ഇസ്രായേൽ ധാരണ. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ വിപുലമാക്കുന്നതിനും മേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സൗഹൃദം സഹായിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡിന്റെ ഓഫിസ് അറിയിച്ചു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ ഇരു രാജ്യങ്ങളും അംബസഡർമാരെയും നിയമിക്കും.

ലാപിഡും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉർദുഗാനും തമ്മിൽ ചർച്ച നടത്തിയിരുന്നു. പലസ്തീൻ വിഷയം തുർക്കി ഉപേക്ഷിക്കുക‍യാണെന്ന് ഇതിന് അർത്ഥമില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രി കാവൂസ് ഓഗ് ലു പറഞ്ഞു.

2018ൽ യു.എസ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ അറുപതോളം പലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും അംബാസഡർമാരെ പുറത്താക്കിയത്.ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് കഴിഞ്ഞ മാർച്ചിൽ തുർക്കി സന്ദർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ 10 വർഷത്തോളമായി നിലനിൽക്കുന്ന സംഘർഷാവസ്ഥക്ക് അയവുവന്നത്.

]]>
യു.​എ.​ഇ​യും ഇ​സ്രായേ​ലും വ്യാ​പാ​ര ക​രാ​ർ ഒ​പ്പു​വെ​ച്ചു https://malayalees.ch/israel-signs-historic-trade-deal-with-uae/ Thu, 02 Jun 2022 04:10:33 +0000 https://malayalees.ch/?p=62759 വ്യാപാരബന്ധം മെച്ചപ്പെടുത്താൻ യു.എ.ഇ.-ഇസ്രയേൽ തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. ദുബായിൽ നടന്ന ചടങ്ങിൽ യു.എ.ഇ. സാമ്പത്തികമന്ത്രി അബ്ദുല്ല ബിൻ തൗഖ്, ഇസ്രയേൽ സാമ്പത്തിക വ്യവസായ മന്ത്രി മേജർ ജനറൽ ഓർന ബാർബിവെ എന്നിവർ കരാറിൽ ഒപ്പുവെച്ചു.

ഇരുരാജ്യങ്ങൾക്കും മികച്ച സാമ്പത്തികനേട്ടങ്ങളാണ് കരാർ വാഗ്ദാനംചെയ്യുന്നത്. കൂടാതെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. വ്യാപാരമേഖലയിൽ മികച്ചനേട്ടം കൈവരിക്കാനാവും. ഈ വർഷം യു.എ.ഇ. ഒപ്പിടുന്ന രണ്ടാമത്തെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണിത്.

പുതിയ കരാർപ്രകാരം മരുന്നുകൾ, കൃഷി, ഭക്ഷണം എന്നിവയുൾപ്പെടെ 96 ശതമാനം ഉത്പന്നങ്ങൾക്കും കസ്റ്റംസ് തീരുവ ഇല്ലാതാകും. കമ്പനികൾക്ക് യു.എ.ഇ.യിൽ കൂടുതൽ നൽകുമെന്ന് ഇതിനോടകം അധികൃതർ അറിയിച്ചിട്ടുണ്ട്. 10 വർഷത്തിനകം വ്യാപാര ഇടപാടുകൾ ലക്ഷം കോടിയിലെത്തിക്കാനാണ് ലക്ഷ്യം. 2030-ഓടെ മൊത്തം യു.എ.ഇ. കയറ്റുമതി അരശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 സെപ്റ്റംബറിൽ അബ്രഹാം ഉടമ്പടി ഉപ്പുവച്ചതിന് ശേഷമാണ് ഇസ്രയേലുമായുള്ള ബന്ധം യു.എ.ഇ. ശക്തിപ്പെടുത്തുത്. ആദ്യമായാണ് ഒരു അറബ് രാജ്യവുമായി ഇസ്രയേൽ സ്വന്തന്ത്ര വ്യാപാര കരാറിലേർപ്പെടുന്നത്.

]]>
ഇസ്രയേലുമായുള്ള ഏതുബന്ധവും ഇറാഖിൽ കുറ്റം; ബിൽ പാസാക്കി https://malayalees.ch/iraq-passes-law-to-criminalise-relations-with-israel/ Sat, 28 May 2022 04:41:03 +0000 https://malayalees.ch/?p=62539 ഇസ്രയേലുമായി ഏതുതരം ബന്ധവും കുറ്റകരമാക്കുന്ന ബിൽ ഇറാഖി പാർലമെന്റ് പാസാക്കി. നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവോ മരണശിക്ഷയോ ലഭിക്കാം. ഇറാഖിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിയമം ബാധകമാണ്.

329 അംഗ സഭയിൽ 275 പേർ ബില്ലിനെ പിന്തുണച്ചു. ജനവികാരത്തിന്റെ പ്രതിഫലനമാണ് നിയമമെന്ന് ഇറാഖി പാർലമെന്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ഇസ്രയേലിന്റെ രാഷ്ട്രപദവി ഇറാഖ് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ പുതിയനിയമം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. അതേസമയം ബാഗ്ദാദിൽ തടിച്ചുകൂടിയ ജനങ്ങൾ ഇസ്രയേൽവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.

]]>
ഇസ്രായേലിലും കുരങ്ങുപനി; 12 രാജ്യങ്ങളിലായി 100 പേര്‍ പനിബാധിതരെന്ന് ലോകാരോഗ്യ സംഘടന https://malayalees.ch/monkeypox-reaches-israel-as-who-confirms-nearly-100cases-across-globe/ Mon, 23 May 2022 08:16:15 +0000 https://malayalees.ch/?p=62251 ഇസ്രായേലില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് പനി സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് രോഗം. 12 രാജ്യങ്ങളിലായി 100 പേരെ കുരങ്ങുപനി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇസ്രായേലില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരു വ്യക്തിയിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതായും സംശയാസ്പദമായ മറ്റ് കേസുകൾ പരിശോധിക്കുന്നതായും ഇസ്രായേൽ അധികൃതർ അറിയിച്ചു. പനിയും മുറിവുകളുമായി വിദേശത്ത് നിന്നും എത്തുന്നവരോട് ഡോക്ടറെ കാണാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുരങ്ങുപനിയുടെ വ്യാപനം ആശങ്കപ്പെടേണ്ട ഒന്നാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഞായറാഴ്ച പറഞ്ഞു. ഏത് വാക്സിനാണ് ഫലപ്രദമെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

കുരങ്ങുപനി സാധാരണ കണ്ടുവരാത്ത രാജ്യങ്ങളിൽ നിരീക്ഷണം വ്യാപിപ്പിക്കുന്നതിനാൽ കൂടുതൽ കേസുകൾ തിരിച്ചറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു, കുരങ്ങുപനിയുടെ വ്യാപനം എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ മാർഗനിർദേശങ്ങളും വരും ദിവസങ്ങളിൽ രാജ്യങ്ങൾക്ക് നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

]]>
ജറുസലേമിൽ ഇസ്രയേൽ പൊലീസുമായി ഏറ്റുമുട്ടൽ; 31 പലസ്തീൻ സ്വദേശികൾക്ക് പരുക്ക് https://malayalees.ch/palestinians-clash-israel-police-injury/ Fri, 22 Apr 2022 12:47:27 +0000 https://malayalees.ch/?p=60557 ഇസ്രയേൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 31 പലസ്തീനികൾക്ക് പരുക്ക്. ജറുസലേമിലെ അൽ അഖ്സ പള്ളിയ്ക്ക് സമീപത്തുവച്ചാണ് ഏറ്റുമുറ്റലുണ്ടായത്. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. നൂറിലധികം ആളുകൾ കല്ലെറിഞ്ഞെന്ന് ഇസ്രയേൽ പൊലീസ് പറഞ്ഞു.

200ഓളം ആളുകളാണ് പൊലീസുമായി ഏറ്റുമുട്ടിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇവരിൽ ചിലർ കല്ലുകളെറിഞ്ഞു. രാവിലെ നടന്ന പ്രാർത്ഥനയക്ക് ശേഷമായിരുന്നു സംഭവം. ഇവരെ പിരിച്ചുവിടാൻ പൊലീസ് റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. ഏറ്റുമുട്ടൽ ചിത്രീകരിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

]]>
ഇസ്രായേലിൽ ഭീകരാക്രമണം; അഞ്ച് മരണം https://malayalees.ch/israel-terrorist-attack-5-dead/ Wed, 30 Mar 2022 07:33:57 +0000 https://malayalees.ch/?p=59285 ഇസ്രായേലിൽ ഭീകരാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇന്ന് നടന്നതെന്നാണ് റിപ്പോർട്ട്.

ഇസ്രായേലിലെ തെൽ അവീവിലായിരുന്നു ഭീകരാക്രമണം. ഒരു വാഹനത്തിലെത്തിയ അക്രമി തോക്കെടുത്ത് ജനൽ വഴി തുടരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ വഴിയിലാണ് വെടിയേറ്റ് മരിച്ചുവീണത്. മറ്റൊരു വാഹനത്തിനകത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ചയും ഞായറാഴ്ചയുമായി ആറഅ പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങൾ ജനങ്ങളിൽ ഭീതി നിറച്ചിരിക്കുകയാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

]]>