Israel-Palestine conflict – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 09:24:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Israel-Palestine conflict – malayalees.ch https://malayalees.ch 32 32 ‘കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ഏക രാജ്യം’; ഇസ്രയേലിനെതിരായ ജിജി ഹദീദിന്റെ പോസ്റ്റ് വിവാദം https://malayalees.ch/gigi-hadid-says-israel-is-only-country-keeping-children-as-prisoners-of-war-faces-backlash/ Tue, 28 Nov 2023 09:24:36 +0000 https://malayalees.ch/?p=91934 ഇസ്രയേലിനെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ അമേരിക്കൻ സൂപ്പർ മോഡൽ ജിജി ഹദീദിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം.

ഒക്ടോബർ 7ന് ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നതിനും വർഷങ്ങൾക്ക് മുൻപ് ഇസ്രയേൽ പലസ്തീനികളെ വധിച്ചും, പീഡിപ്പിച്ചും, കടത്തിക്കൊണ്ടുപോയും ദ്രോഹിച്ചിട്ടുണ്ടെന്ന് ജിജി ഹദീദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഇസ്രയേലെന്നും ജിജി ഹദീദ് തുറന്നടിച്ചിരുന്നു. മരണപ്പെട്ട പലസ്തീനികളുടെ അവയവങ്ങൾ അവരുടെ അനുവാദമില്ലാതെ ഇസ്രയേൽ എടുക്കാറുണ്ടെന്നും ജിജി ഹദീദ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് ജിജി ഹദീദിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ജിജി ഹദീദിനെതിരെ ഇസ്രയേലി സർക്കാരും രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേലിൽ ഹമാസ് നടത്തിയ കൂട്ടക്കുരുതിയിൽ ധീരമായി ഒന്നും തന്നെയില്ലെന്നും തീവ്രവാദികൾക്കെതിരായുള്ള ഇസ്രയേലിന്റെ ചെറുത്ത് നിൽപ്പിനെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടതെന്നും ഇസ്രയേൽ മറുപടിയായി പറഞ്ഞു.

]]>
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; സമസ്തയുടെ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന് https://malayalees.ch/solidarity-with-palestinian-people-samastas-prayer-meeting-today/ Tue, 31 Oct 2023 04:38:25 +0000 https://malayalees.ch/?p=90323 പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി സമസ്തയുടെ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്. വൈകീട്ട് 3.30ന് ജില്ലാ തലത്തിലാണ് പ്രാര്‍ത്ഥനാ സംഗമം നടക്കുന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പരിപാടി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം,എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുക്കും. സമസ്തയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചിരുന്നു.

അതേസമയം മുസ്ലിംലീഗുമായുള്ള ഭിന്നതക്കിടെയാണ് സമസ്ത സംഘടിപ്പിക്കുന്ന പ്രര്‍ത്ഥനാ സമ്മേളനം നടക്കുന്നത്. മുസ്ലിംലീഗിന്റെ ഐക്യദാര്‍ഢ്യ റാലിയിലെ ശശി തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനം നിലനില്‍ക്കെയാണ് പ്രാര്‍ത്ഥനാ സംഗമം എന്ന പ്രത്യേകതയും ഉണ്ട്.

]]>
ഗാസയിലെ ജനങ്ങൾക്ക് നേരിയ ആശ്വാസം; ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തി വിടും https://malayalees.ch/egypt-president-agrees-to-open-the-rafah-crossing/ Thu, 19 Oct 2023 10:32:18 +0000 https://malayalees.ch/?p=89712 തുടർച്ചയായി ബോംബുകളും മിസൈലുകളും വീഴുന്ന ഗാസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി. ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തു വിടും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ( Egypt president agrees to open the Rafah crossing )

ബന്ദികളെ മോചിപ്പിക്കാതെ ഇസ്രയേൽ വഴി സഹായം കടത്തിവിടില്ലെന്ന് നെതന്യാഹു അറിയിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി ബൈഡൻ ഫോണിൽ സംസാരിച്ചതിനെ തുടർന്ന് റഫാ അതിർത്തി തുറന്നുകൊടുക്കാമെന്ന് ഈജിപ്ത് ഉറപ്പു നൽകി. റഫ അതിർത്തിയിൽ 200 ട്രക്കുകൾ 3000 ടൺ സഹായവുമായി കാത്തു കിടപ്പാണ്. 100 ട്രക്കുകൾക്കെങ്കിലും ഗാസയിലേക്ക് അനുമതി നൽകണമെന്ന് രക്ഷാ സമിതിയിൽ യുഎൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി നിലച്ച ഗാസയിലേക്ക് ഇന്ധനം കടത്തിവിടുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. കയറ്റി വിടുന്നവ ഹമാസ് പിടിച്ചെടുത്താൽ റഫ കവാടം അടയ്ക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ആക്രമണമുണ്ടായ അൽ അഹ് ലി അറബ് ബാപ്റ്റിസ്റ്റ് ആശുപത്രിക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടപ്പാണ്. ഇന്ധനമില്ലാത്തതിനാൽ യന്ത്ര സഹായത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനാവാത്തത് പ്രതിസന്ധിയാണ്.

അതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ തലവന്മാരേയും ഋഷി സുനക് കാണും. യുഎസ് കോൺഗ്രസിനെ ജോ ബൈഡൻ ഇന്ന് അഭിസംബോധന ചെയ്യും.

]]>
നേരിട്ടെത്തി ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ https://malayalees.ch/us-president-joe-biden-lands-israel-meets-benjamin-netanyahu/ Wed, 18 Oct 2023 10:52:31 +0000 https://malayalees.ch/?p=89649 യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബൈഡനെ ടെൽ അവീവ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ജോ ബൈഡൻ ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഹമാസ് ഐഎസിനേക്കാൾ അപകടകാരികളാണെന്ന് ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഐസിന്റെ പാത പിന്തുടരുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിച്ചു.

ഇസ്രയേലിലെത്തിയ ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു.

പ്രാദേശിക നേതാക്കൻമാരുമായും ചർച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പ്രശ്നം കൂടുതൽ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേൽ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോർദാന‍് രാജാവ് എന്നിവരുമായി ഇതിനകം ചർച്ച നടത്തി. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരൻമാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണെന്നും ജോൺ കിർബി പറഞ്ഞു.

]]>
പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ഇസ്രയേലിലെ തൊഴില്‍ സ്ഥാപനങ്ങള്‍ https://malayalees.ch/palestinians-in-israel-suspended-from-jobs-over-war/ Mon, 16 Oct 2023 05:32:18 +0000 https://malayalees.ch/?p=89484 യുദ്ധം കനക്കുന്ന പശ്ചിമേഷ്യയില്‍ നിന്ന് ഒട്ടും ആശ്വാസാവഹമല്ലാത്ത വാര്‍ത്തകളാണ് ഓരോ ദിവസവും എത്തുന്നത്. കര, നാവിക ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തുടങ്ങിയിരിക്കുകയാണ് അധികൃതര്‍. രണ്ട് വര്‍ഷത്തിലേറെയായി ഇസ്രയേലിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു നൗറയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്.(Palestinians in Israel suspended from jobs over war)

യുദ്ധഭൂമിയാണെങ്കിലും ആശുപത്രി സേവനമായതിനാല്‍ പതിവ് പോലെ ജോലിക്കെത്തിയതായിരുന്നു നൗറ. എന്നാല്‍ ഓഫീസില്‍ എത്തിയപ്പോള്‍ തന്നെ മാനേജര്‍ അവരെ വിളിപ്പിച്ചു. പലസ്തീന്‍കാരിയായ നൗറയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരികെ വരേണ്ടെന്നുമായിരുന്നു മാനേജറുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുള്ള നടപടിയില്‍ അപമാനം തോന്നുന്നുവെന്നും ഇത് വിശ്വസിക്കാനാകുന്നില്ലെന്നും നൗറ പ്രതികരിച്ചു.

ഇസ്രയേലിലെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും അവിടെ വസിക്കുന്ന പലസ്തീനികള്‍. സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുന്നത് തിരിച്ചറിയാന്‍ തുടങ്ങിയെന്നും താന്‍ വിവേചനം അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും നൗറ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തെ അനുകൂലിച്ചെന്നും അച്ചടക്ക കോഡ് ലംഘിച്ചുവെന്നും ആരോപിച്ചാണ് നൗറയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വിശദീകരണം. ഹിയറിംഗിന് വിളിച്ചപ്പോള്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്നും ആരോപിക്കപ്പെടുന്നത് പോലെ ഹമാസിനെ അനുകൂലിച്ച് താന്‍ സംസാരിച്ചിട്ടില്ലെന്നും നൗറ വ്യക്തമാക്കി.

Read Also: പശ്ചിമേഷ്യയിലെ കണ്ണീർ മുനമ്പ്; യുദ്ധഭീകരത അടയാളപ്പെടുത്തുന്ന ​ഗാസ

നൗറയെ പോലെ നൂറുകണക്കിന് പേര്‍ക്കെതിരെ ഇസ്രയേലിലെ തൊഴില്‍ സ്ഥാപനങ്ങള്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ പിരിച്ചുവിടല്‍ നേരിടുന്നതായി ഡസന്‍ കണക്കിന് പരാതികളാണ് ഇസ്രയേലിലെ
അഭിഭാഷകര്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും തൊഴിലാളികളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലോ സഹപ്രവര്‍ത്തകരുമായുള്ള സംഭാഷണങ്ങളുടെ പേരിലോ ആണ് സ്‌കൂളുകളും സര്‍വകലാശാലകളും മറ്റ് ജോലിസ്ഥലങ്ങളും പലസ്തീനികളെ പിരിച്ചുവിടുന്നത്.

]]>
ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ https://malayalees.ch/operation-ajay-33-malayalis-arrived-on-the-second-flight-from-israel/ Sat, 14 Oct 2023 04:53:34 +0000 https://malayalees.ch/?p=89423 ന്യൂഡൽഹി: ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എ.ഐ 140( AI140)
ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്.

കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ്, ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി, ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി ക്ലീറ്റസ്, കോഴിക്കോട് കക്കോടി സ്വദേശി അശ്വവിൻ കെ. വിജയ്, ഭാര്യ ഗിഫ്റ്റി സാറാ റോളി, തിരുവനന്തപുരം പേരൂർക്കട സ്വദേശി ശ്രീഹരി,
കോട്ടയം പാലാ സ്വദേശി ജോബി തോമസ്, എറണാകുളം നെടുമ്പാശേരി സ്വദേശി ബിനു ജോസ്, എറണാകുളം മുവാറ്റുപുഴ സ്വദേശി ജോഷ്മി ജോർജ്, പത്തനംതിട്ട തിരുവല്ല സ്വദേശി.സോണി വർഗീസ് കെയർ ഗീവർ, ഇടുക്കി തങ്കമണി സ്വദേശി ഷൈനി മൈക്കിൾ കെയർ ഗീവർ, കൊച്ചി കളമശേരി സ്വദേശി മേരി ഡിസൂസ, കെയർ ഗീവർ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ജെസീന്ത ആന്റണി,
കാസർഗോഡ് ബദിയടുക്ക സ്വദേശി അനിത ആശ, കെയർ ഗീവർ ആലപ്പുഴ ഹരിപ്പാട് സ്വദേശി അരുൺ രാമചന്ദ്ര കുറുപ്പ് , ഗീതു കൃഷ്ണൻ, മകൾ ഗൗരി അരുൺ, എറണകുളം തൃപ്പൂണിത്തുറ സ്വദേശി നവനീത എം.ആർ, ഇടുക്കി അടിമാലി സ്വദേശി നീലിമ ചാക്കോ. കോട്ടയം ചിങ്ങവനം സ്വദേശി നദാനീയേൽ റോയ്, ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെയ്സൺ ടൈറ്റസ്, വയനാട് സുൽത്താൻ ബത്തേരി സ്വദേശി ജോസ്ന ജോസ്, കെയർ ഗീവർ കണ്ണൂർ ചിറയ്ക്കൽ സ്വദേശി നിവേദിത ലളിത, രവീന്ദ്രൻ, പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി അമ്പിളി ആർ വി, തിരുവനന്തപുരം ശാസ്തമം​ഗലം സ്വദേശി വിജയകുമാർ പി, ഭാര്യ ഉഷ ദേവി, മകൾ അനഘ യു വി, തിരുവനന്തപുരം ആറ്റുകാൽ സ്വദേശി ദ്വിതി പിള്ള എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്. ഇതിൽ ഇടുക്കി കട്ടപ്പന സ്വദേശി അലൻ ബാബു, വയനാട് സ്വദേശി വിൻസന്റ് എന്നിവർ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് മടങ്ങി. യാത്രാ സംഘത്തിൽ 20 ഓളം പേർ വിദ്യാർത്ഥികളാണ്. കെയർ ഗീവറായി ജോലി ചെയ്യുന്നവരും സംഘത്തിലുണ്ട്.

വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗ് മടങ്ങിയെത്തിയ പൗരന്മാരെ സ്വീകരിച്ചു. മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ആയി, ഡൽഹി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് തുറന്നു. ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രായേലിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അറിയിച്ചിരുന്നു.

]]>
പലസ്തീൻ ജനതയ്ക്ക് രണ്ട് കോടി ഡോളർ; അടിയന്തര സഹായവുമായി യുഎഇ https://malayalees.ch/uae-president-sheikh-mohamed-orders-urgent-help-for-palestinians/ Wed, 11 Oct 2023 05:11:39 +0000 https://malayalees.ch/?p=89231 പലസ്തീനിലെ ജനതയ്ക്ക് സഹായവുമായി യുഎഇ. രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക.(uae president sheikh mohamed orders urgent help for palestinians)

പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് ​അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ്​ സഹായമെത്തിക്കുന്നതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിലും സാധാരണ ജനത്തിന്റെ ജീവൻ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. പലസ്തീൻ വിഭാഗങ്ങളും ഇസ്രായേൽ സേനയും തമ്മിലുള്ള നിലവിലെ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ സിവിലിയൻമാരുടെ സംരക്ഷണത്തിന് മുൻ‌ഗണന നൽകണം.

അന്താരാഷ്‌ട്ര നിയമങ്ങൾ അനുസരിക്കാൻ ഏവർക്കും ബാധ്യതയുണ്ടെന്നും സമാധാനം കൈവരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരം കൊണ്ടുവരുന്നതിന് ചർച്ചകൾ നടത്തുകയും നയതന്ത്ര പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്നും യോഗം അഭിപ്രായപ്പെട്ടു.

]]>
‘സിപിഐഎമ്മും കോൺഗ്രസും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നത്’; കെ സുരേന്ദ്രൻ https://malayalees.ch/k-surendran-on-hamas-israel-attack/ Wed, 11 Oct 2023 04:56:58 +0000 https://malayalees.ch/?p=89216 സിപിഐഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോൺഗ്രസ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാവില്ല. ഉള്ളിലെ ഇന്ത്യാ വിരോധമാണ് നുരഞ്ഞു പൊന്തുന്നത്.(K Surendran on hamas israel attack)

പിന്നെ ഹിന്ദുക്കളോടും കൃസ്ത്യാനികളോടുമുള്ള തീരാ പകയുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യ എന്നും ഭീകരതയ്ക്കെതിരെ. ഇസ്രായേലിനൊപ്പം. കമ്യൂണിസ്റ്റുകളും കേരളത്തിലെ കോൺഗ്രസുകാരും ലീഗും ഹമാസിനൊപ്പം ഭീകരവാദികളോടൊപ്പമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അതേസമയം സ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി പരിഗണിച്ചുവരുകയാണെന്നാണ് കേന്ദ്രം അറിയിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയമായിരുന്നു.

ഇസ്രയേലിന് പുറമെ പലസ്തീനും ഇന്ത്യക്കാരുണ്ട്. രണ്ടു രാജ്യങ്ങളിലെയും ഇന്ത്യന്‍പൗരമാരെയും ഇന്ത്യന്‍ വംശജരെയും ഒഴിപ്പിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എന്നാല്‍, ഈജിപ്തിലേക്കുള്ള വഴി ഉള്‍പ്പെടെ അടഞ്ഞതോടെ ഒഴിപ്പിക്കല്‍ എളുപ്പമല്ലെന്നാണ് ഇസ്രയേലിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിക്കുന്നത്.

]]>
‘ജെറാൾഡ് ഫോഡ്’ അത്യാധുനിക ആയുധങ്ങളുമായി എറ്റവും വലിയ അമേരിക്കയുടെ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത് https://malayalees.ch/americas-gerald-ford-in-israel/ Wed, 11 Oct 2023 04:54:04 +0000 https://malayalees.ch/?p=89213 യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലിൽ ഉണ്ടാകും. സ്ഥിതിഗതികൾ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും.(Americas Gerald ford in Israel)

പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. അടിയന്തര ഘട്ടങ്ങളിലുള്ള തയ്യാറെടുപ്പുകൾക്ക് തങ്ങളെ പ്രാപ്തമാക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹഗാരി വ്യക്തമാക്കി.

വരും ദിവസങ്ങളിൽ ഇസ്രായേലിന് കൂടുതൽ സഹായം എത്തിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് ഇസ്രയേലിനും തങ്ങളുടെ പ്രതിരോധ സേനയ്‌ക്കും അമേരിക്ക നൽകിയ പിന്തുണയ്‌ക്കും സഹായത്തിനും ഏറെ നന്ദിയുള്ളവരായിരിക്കുമെന്ന് ഐഡിഎഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘ അമേരിക്കയുടേയും ഇസ്രയേലിന്റേയും സൈനിക ശക്തികൾ തമ്മിലുള്ള സഹകരണം മുൻപത്തേതിലും ശക്തമാണെന്നും പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിലെ പ്രധാന ഭാഗമാണിതെന്ന് പൊതു ശത്രുക്കൾക്ക് അറിയാമെന്നും ട്വീറ്റിൽ പറയുന്നു.

]]>
ഇസ്രയേൽ-ഹമാസ് ആക്രമണം; അമേരിക്കയിൽ 11 പൗരന്മാർ കൊല്ലപ്പെട്ടെന്ന് ജോ ബൈഡൻ https://malayalees.ch/jo-biden-says-11-us-citizens-killed-in-hamas-attack/ Tue, 10 Oct 2023 07:51:42 +0000 https://malayalees.ch/?p=89182 ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.(Jo Biden says 11 us citizens killed in hamas attack)

സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുൻ‌ഗണനയെന്ന് ബൈഡൻ പറയുന്നു. അതിനാൽ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കുകയും പ്രാദേശിക അധികാരികളുടെ മാർഗനിർദേശം പാലിക്കുകയും ചെയ്യണമെന്ന് ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാരോട് ബൈഡൻ അഭ്യർത്ഥിച്ചു.

ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരിൽ അമേരിക്കൻ പൗരന്മാരും ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. ഇസ്രയേലിൽ ഹമാസിന്റെ ആക്രമണം ഉണ്ടായ സമയം മുതൽ ഇസ്രയേലിന് പിന്തുണ നൽകിയിരുന്നു അമേരിക്ക.

വിദ്വേഷവും അക്രമവും മൂലം നിരവധി കുടുംബങ്ങൾ ഛിന്നഭിന്നമായിരിക്കുകയാണ്. ഇസ്രായേലിലുള്ള യുഎസ് പൗരന്മാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺസുലർ സേവനങ്ങൾ നൽകുന്നുണ്ടെന്നും ഇസ്രയേൽ വിടാൻ താൽപര്യപ്പെടുന്നവർക്ക് വാണിജ്യ വിമാനങ്ങൾ പരിമിതമാണെങ്കിലും അതും ലഭ്യമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.

എന്നാൽ ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ജോബൈഡനെ പഴിചാരി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ആഗോളതലത്തിൽ അമേരിക്കയുടെ ദൗർബല്യത്തിന്റെ തെളിവാണ് ആക്രമണം. താൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ ഇത്തരം ക്രൂരതകൾ സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

]]>