Israel-Palestine conflict 2023 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Nov 2023 04:32:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Israel-Palestine conflict 2023 – malayalees.ch https://malayalees.ch 32 32 ഗസ്സയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍; മരുന്നെത്തിച്ച് ജോർദാൻ https://malayalees.ch/israeli-troops-surround-gaza-communication-blackout-in-region/ Mon, 06 Nov 2023 04:32:12 +0000 https://malayalees.ch/?p=90624 ഗസ്സ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഗസ്സ സിറ്റി പൂര്‍ണമായും വളഞ്ഞുവെന്നും തെക്കന്‍ ഗാസയെന്നും വടക്കന്‍ ഗാസയെന്നും രണ്ടായി വിഭജിച്ചുവെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഗസ്സയിലെ 48 പ്രദേശങ്ങൾ തകർക്കപ്പെട്ടതായി യുഎൻ ഏജൻസി സ്ഥിരീകരിച്ചു. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്.

സൈന്യത്തിന്‍റെ ആക്രമണത്തില്‍ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ വീണ്ടും പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് പൂര്‍ണതോതില്‍ സംവിധാനങ്ങള്‍ വിഛേദിക്കപ്പെടുന്നത്. കഴിഞ്ഞ മാസം ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് പിന്നാലെ തുടങ്ങിയ ഇസ്രയേല്‍ നടപടിയില്‍ 9,770 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഗസ്സയിലെ ആശുപത്രികൾക്ക് സമീപം ജോർദാൻ വ്യോമസേനാ മരുന്നുകൾ എത്തിച്ചു. പരുക്കേറ്റവരെ സഹായിക്കുന്നത് കടമയെന്ന് ജോർദാൻ രാജാവ് അറിയിച്ചു. അതിനിടെ വെടി നിർത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്നും ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടർ വില്യം ബേ‌ർൺസും ഇസ്രയേലിലെത്തി. പശ്ചിമേഷ്യൻ സന്ദർശനം തുടരുന്ന ബ്ലിങ്കൻ ഇന്ന് തുർക്കി നേതൃത്വവുമായി ചർച്ച നടത്തും.

]]>
ദുരിതപൂർണമായി ​ഗസ്സയിലെ അൽഷിഫ ആശുപത്രി; മോർച്ചറികളും പ്രവർത്തനം നിലച്ചു https://malayalees.ch/gazas-al-shifa-hospital-almost-stopped-its-functioning/ Thu, 02 Nov 2023 04:57:17 +0000 https://malayalees.ch/?p=90461 യുദ്ധം കനക്കുന്ന ഗസ്സയിൽ ജനജീവിതം അതിദുസ്സഹം. ഇതുവരെ നാനൂറിലധികം പേർ ഗസ്സ വിട്ടുപോയി. ബ്രിട്ടീഷ്, അമേരിക്കൻ പൗരന്മാരാണ് ഇതിൽ കൂടുതലും. ഗസ്സയിൽ ഇന്റർനെറ്റും ടെലിഫോൺ സംവിധാനങ്ങളും വീണ്ടും വിഛേദിക്കപ്പെട്ടതായി പലസ്തീൻ പ്രതികരിച്ചു. അതിനിടെ അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുകയാണ് ഗസ്സയിലെ അൽഷിഫ ആശുപത്രി.(Gaza’s Al-shifa hospital almost stopped its functioning)

അൽഷിഫയുടെ നിലവിലെ അവസ്ഥയെ അങ്ങേയറ്റം ഇരുണ്ടത് എന്നാണ് ​ഗസ്സയിലെ പലസ്തീൻ ആരോഗ്യ അതോറിറ്റിയുടെ വക്താവ് അഷ്‌റഫ് അൽ-ഖുദ്ര പ്രതികരിച്ചത്. ജനറേറ്ററിൽ കഷ്ടിച്ച് പ്രവർത്തിക്കുന്നുണ്ട് ആശുപത്രിയെങ്കിലും ജീവൻ രക്ഷാസംവിധാനങ്ങൾ ഏറെക്കുറെ നിലച്ചു. ഇന്ധനം തീർന്നതിനാൽ ആശുപത്രിയിലെ വെന്റിലേഷനും എസി സംവിധാനവും പ്രവർത്തനം നിലച്ചു. ​ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയാണിത്.

രോഗികൾക്കുള്ള ഓക്‌സിജൻ ഉൽപ്പാദന സംവിധാനവും പ്രവർത്തനം നിർത്തി. മോർച്ചറിയിലെ ഫ്രീസറുകൾ പോലും പ്രവർത്തിക്കുന്നില്ല. പലസ്തീൻ സംഘടനകൾ നൽകുന്ന ഇന്ധനം ഏതാനും മണിക്കൂറുകൾ മാത്രമേ നിലനിൽക്കൂ. അടുത്ത ദിവസങ്ങളിൽ ഇന്ധനം ഇല്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കും. ഇസ്രായേൽ സൈന്യം ഒഴിപ്പിക്കണമെന്ന് പറഞ്ഞ ആശുപത്രിയാണ് അൽഷിഫ. ആശുപത്രിക്ക് താഴെ ഹമാസിന്റെ തുരങ്കമുണ്ടെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ആരോപണം.

വടക്കൻ ഗസ്സയിലെ മറ്റ് രണ്ട് പ്രധാന ആശുപത്രികളും ഇന്ധനം തീർന്നതോടെ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ടുകൾ. രോ​ഗികൾക്ക് പുറമേ കുടിയൊഴിപ്പിക്കപ്പെട്ട 50000ത്തിലധികം പലസ്തീനികൾ അൽ ഷിഫയിൽ അഭയം പ്രാപിച്ചിരുന്നു.

]]>
പ്രതീക്ഷയറ്റ പാലസ്തീനിന്‍റെ ബ്രാന്‍ഡ് അംബാസഡർ, ഹന്‍ഡാല എന്ന കാർട്ടൂണ്‍ ചെക്കന്‍ https://malayalees.ch/how-cartoon-handala-became-a-symbol-of-palestinian-resistance/ Sat, 28 Oct 2023 08:46:48 +0000 https://malayalees.ch/?p=90229
ഒരു പത്ത് വയസുള്ള കുഞ്ഞ്. ചിലപ്പോള്‍ നാലാം ക്ലാസിലെത്തിക്കാണും. അച്ഛന്റേയും അമ്മയുടേയും കൊഞ്ചിക്കലും നാട്ടിലെ സമപ്രായക്കാരുടെ കൂട്ടും വീട്ടിനുള്ളിലെ സുരക്ഷിതത്വവും തെളിഞ്ഞ ആകാശവും നിറമുള്ള കാഴ്ചകളും ഓടിക്കളിക്കാന്‍ നാട്ടുവഴികളും സ്‌കൂളിലെ പാഠങ്ങളും വീട്ടുകാര്‍ക്കൊപ്പം സ്വസ്ഥമായ ഉറക്കവും അര്‍ഹിക്കുന്ന പ്രായം. ആ സമയത്തൊരു യുദ്ധമുണ്ടാകുന്നു. പ്രീയപ്പെട്ടവരില്‍ പലരും നാട്ടിലെ പരിചയക്കാരില്‍ ഒട്ടുമിക്കവരും മരിച്ചുപോകുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞുതരാന്‍ മനസാനിധ്യമുള്ള ആരും എവിടെയുമില്ല. ഇതുവരെ വളര്‍ന്ന വീടും നാടും സ്വന്തമല്ലാതാകുന്നു. കയ്യില്‍കിട്ടാവുന്നതൊക്കെ പെറുക്കിക്കെട്ടി തിക്കുംതിരക്കും അനുഭവിച്ച് സൗകര്യങ്ങളേതുമില്ലാത്ത ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ പലയാളുകളോടൊപ്പം താമസിക്കേണ്ടി വരുന്നു. ഇനി ഇതാണ് നമ്മുടെ വീടെന്ന് അറിയേണ്ടി വരുന്നു. ഈ ഒരു മുറിവ് ഒരു പത്തുവയസുകാരന്റെ മനസില്‍ നിന്ന് എത്ര കാലമെടുത്താലാണ് മാഞ്ഞുപോകുക? പലസ്തീനിലെ അങ്ങനെയൊരു പത്തുവയസുകാരന്റെ മുറിവാണ് പലസ്തീന്റെ ദേശീയപ്രതിരോധത്തിന്റെ പ്രതീകമായി മാറിയ ഹാന്‍ഡാല. വളര്‍ച്ചയില്ലാത്ത, മരണമില്ലാത്ത, മുഖമില്ലാത്ത,വീടില്ലാത്ത പത്തുവയസുകാരന്‍ ഹാന്‍ഡാല ലോകപ്രസിദ്ധമായ ഒരു കാര്‍ട്ടൂണാണ്. പലസ്തീനിലെ ഏറ്റവും പ്രശസ്തനായ കാര്‍ണൂണിസ്റ്റ് നാജി അല്‍ അലി സൃഷ്ടിച്ച ഹാന്‍ഡല പലസ്തീന്‍ കുഞ്ഞുങ്ങളുടെ മുഖമില്ലാത്ത ഒരു മുഖമായി പതിറ്റാണ്ടുകള്‍ നിലനില്‍ക്കുകയായിരുന്നു. (How Cartoon Handala Became a symbol of Palestinian Resistance)

നാജി അല്‍ അലി തന്നെയാണ് പത്തുവയസുകാരനായ ഹാന്‍ഡല. പലസ്തീനികള്‍ക്ക് 1948ലെ നക്ബയില്‍ സ്വന്തം മണ്ണില്‍ നിന്ന് കുടിയിറങ്ങേണ്ടി വന്നപ്പോള്‍ നാജി അല്‍ അലിയ്ക്ക് പത്ത് വയസായിരുന്നു പ്രായം. താന്‍ വേരുറപ്പിച്ച് പയ്യെ വളര്‍ന്നുവന്ന അല്‍ ഷാര്‍ജ ഗ്രാമത്തില്‍ നിന്ന് ലെബനനിലെ അയ്ന്‍ അല്‍ ഹില്‍വ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ബലമായി പറിച്ചുനടപ്പെട്ട ബാല്യത്തിന്റെ ട്രോമയാണ് ഹാന്‍ഡല. തന്റെ ഉള്ളിലുള്ള കുഞ്ഞ്, മുറിവേറ്റ ആ കുഞ്ഞ്, പത്ത് വയസിനുശേഷം വളരാതെ ചുറ്റുമുള്ള സ്‌നേഹരാഹിത്യത്തിനും അവഗണനയ്ക്കും ദാരിദ്ര്യത്തിനും യുദ്ധക്കുറ്റങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്നുവെന്നതിനാലാണ് അല്‍ അലി ഹാന്‍ഡലയെ സൃഷ്ടിച്ചത്. 1963 മുതല്‍ 1987 ല്‍ കൊല്ലപ്പെടുന്നതുവരെ അല്‍ അലി ഹാന്‍ഡാല കാര്‍ട്ടൂണ്‍ വിവിധ പത്രങ്ങളിലായി വരച്ചു.

ഹാന്‍ഡാലയെക്കുറിച്ച് പറഞ്ഞാല്‍, കുറ്റിത്തലമുടിയും വളരെ പ്ലെയിനായ വസ്ത്രങ്ങളും ധരിച്ച പരുക്കനെന്ന് തോന്നുന്ന ഒരു കുട്ടിയാണ് അവന്‍. പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന എല്ലാ കുട്ടികളേയും പോലെ നഗ്നപാദനായിട്ടാണ് അവന്റെ നില്‍പ്പ്. ഒരു പ്രതിഷേധം പോലെ കൈകള്‍ കോര്‍ത്ത് പുറകില്‍ കെട്ടി പുറംതിരിഞ്ഞാണ് അവന്‍ നില്‍ക്കുന്നത്. അവന്‍ നല്ല രീതിയില്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവന്‍ സന്തോഷമോ ഉത്സാഹമോ ഉള്ള ഒരു കുട്ടിയല്ലെന്നും ആരും അവനെ ഓമനിക്കാറില്ലെന്നും കാര്‍ട്ടൂണിന്റെ സൃഷ്ടാവ് തന്നെ വിശദീകരിക്കുന്നുണ്ട്. ആഴത്തില്‍ വേരുകളും തൊട്ടാല്‍ കയ്ക്കുന്ന പഴങ്ങളും വെട്ടിമുറിച്ചാല്‍ അവിടുന്ന് വളരുന്ന സ്വഭാവവുമുള്ള ഒരു പലസ്തീന്‍ മരമായ ഹാന്‍ഡാല എന്ന പേര് ഈ കുഞ്ഞിനിട്ടത് മനപൂര്‍വം തന്നെയാണ്.

പലസ്തീനില്‍ നിന്ന് കുടിയിറക്കപ്പെട്ട ശേഷം അഭയാര്‍ത്ഥികളായ പലസ്തീനികള്‍ നേരിട്ടുവന്ന സംഭവവവികാസങ്ങളെ വെറുതെ നോക്കിനില്‍ക്കുകയാണ് ഹാന്‍ഡാലയെന്ന കുട്ടി. ഗസ്സയില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളേന്തേണ്ടി വരുന്ന അച്ഛന്മാരുടേയും കത്തിയെരിയുന്ന ഗ്രാമങ്ങളേയും മഴവില്ലുകള്‍ കാണേണ്ട ആകാശത്ത് മിസൈലുകള്‍ വന്നെത്തുന്നതും കണ്ടുനില്‍ക്കുന്ന കുട്ടി. അമേരിക്കയും ഇസ്രായേലും പല പാശ്ചാത്യരാജ്യങ്ങളും തങ്ങള്‍ക്ക് മുന്നില്‍ ഒരു മുള്ളുവേലി തീര്‍ക്കുന്നതിന് സാക്ഷിയായ കുട്ടി. വടക്കുനോക്കി യന്ത്രം വടക്കോട്ടെന്ന പോലെ പലസ്തീനിലേക്കാണ് ഹാന്‍ഡാല എന്ന സാക്ഷി സദാ തിരിയുന്നത്. ഭൂമിശാസ്ത്രപരമായി പലസ്തീന്‍ എവിടെയാണെന്ന അര്‍ത്ഥത്തിലല്ല, ഒരു മാനുഷികമായ ആവശ്യമെന്ന നിലയിലാണ് ഹാന്‍ഡാല പലസ്തീനിലേക്ക് തിരിഞ്ഞുനില്‍ക്കുന്നത്.

കാത്തിരിപ്പാണ് ഹാന്‍ഡാലയുടെ കാര്‍ട്ടൂണ്‍ പലപ്പോഴും സൂചിപ്പിക്കുന്നതെന്ന് ഹാന്‍ഡാല ആന്‍ഡ് ഇറ്റ്‌സ് ഇംപാക്ട് ഓണ്‍ വിക്റ്റിമൈസര്‍ ആന്‍ഡ് വിക്ടിം നരേറ്റിവ് ഓഫ് പലസ്തീന്‍ റെഫ്യൂജി ഇന്‍ ലെബനന്‍ എന്ന ലേഖനത്തില്‍ കാര്‍ല മിഖായേല്‍ എന്ന ഗവേഷക എഴുതുന്നു. അഭയാര്‍ത്ഥി ജീവിതത്തിന്റേയും യുദ്ധപരമ്പരകളുടേയും നടുവില്‍ തങ്ങളുടെ കൈയില്‍ ഇപ്പോള്‍ ആകെ അവശേഷിക്കുന്നത് കുറേസമയം മാത്രമാണെന്നതിനാല്‍ വെറുതെ കാത്തിരിപ്പ് തുടരുന്ന ഹാന്‍ഡാല. പലസ്തീന്‍ കുഞ്ഞുങ്ങളുടെ നിസ്സഹായതയുടെ ഒരു പൊസിഷന്‍ കൂടിയാണ് ഈ കാത്തിരിപ്പെന്നും കാര്‍ല എഴുതുന്നു.

1960ല്‍ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലബനീസ് രഹസ്യാന്വേഷണ വിഭാഗം തടവിലാക്കുന്ന സമയത്താണ് നാജി അല്‍ അലി ഹാന്‍ഡാലയെ ജയില്‍ ചുമരുകളില്‍ വരച്ചുതുടങ്ങുന്നത്. പിന്നീട് 1962ല്‍ അല്‍-ഹുറിയ മാസികയില്‍ അല്‍-അലിയുടെ ചിത്രങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് പലസ്തീനിയന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഗസ്സാന്‍ കന്‍ഫാനിയാണ്. ലെബനനിലെ അല്‍-സഫീര്‍, കുവൈത്തിലെ അല്‍-താലിയ, അല്‍-സിയാസ എന്നിവയുള്‍പ്പെടെ നിരവധി പത്രങ്ങളില്‍ പിന്നീട് ഈ കാര്‍ട്ടൂണുകള്‍ അച്ചടിച്ചുവന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ ഓരോ സംഭവവികാസങ്ങളും വീട്ടിലേക്ക് മടങ്ങിപ്പോകാനുള്ള കൊതിയും കാര്‍ട്ടൂണ്‍ പ്രതിനിധീകരിക്കാന്‍ തുടങ്ങിയതോടെ ഹാന്‍ഡാല പലസ്തീനിയന്‍ അതിജീവനത്തിന്റെ പ്രതീകം തന്നെയായി മാറി.

പലസ്തീന്‍ ദേശീയ കവി മഹമുദ് ഡാര്‍വിഷിന്റെ വരികള്‍ പോലൊരു പ്രതീകമായിരുന്നു പലസ്തീന്റെ മനസില്‍ ഹാന്‍ഡാലയ്ക്ക്.

യുദ്ധം തീരും

നേതാക്കള്‍ പരസ്പരം കൈകുലുക്കും

യുദ്ധത്തില്‍ കൊല്ലപ്പെട്ട മകന്‍ മടങ്ങിവരുന്നതും നോക്കി ഒരു വൃദ്ധയിരിക്കും

പ്രീയപ്പെട്ടവന്‍ മടങ്ങിവരാന്‍ കാത്ത് ഒരു യുവനതിയിരിക്കും

വീരനായ അച്ഛന്‍ തിരിച്ചെത്തുന്നതും നോക്കി ആ കുഞ്ഞുങ്ങളിരിക്കും

ആരാണ് നമ്മുടെ സ്വന്തം മണ്ണ് വിറ്റതെന്നെനിക്കറിയില്ല

പക്ഷേ അതിന്റെ വിലയൊടുക്കുന്നത് ആരെന്ന് ഞാന്‍ കാണുന്നുണ്ട്

ദാര്‍വിഷിന്റെ ഈ വരികള്‍ നിറയ്ക്കുന്ന നിസഹായതാണ് ഹാന്‍ഡാലയുടെ കാത്തിരിപ്പും ഓര്‍മിപ്പിക്കുന്നത്.

1987ലാണ് കാര്‍ട്ടൂണിസ്റ്റ് നാജി അല്‍ അലി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അന്ന് ഹാന്‍ഡാല പരമ്പര അവസാനിച്ചതാണെങ്കിലും കാലമിത്ര കഴിഞ്ഞിട്ടും പലസ്തീന്‍ മേഖലയുടെ ചെറുത്തുനില്‍പ്പിന്റെ ഓര്‍മപ്പെടുത്തലായി ഹാന്‍ഡാല ഇന്നും പലസ്തീന്റെ പൊതുഓര്‍മയായി നില്‍ക്കുകയാണ്. ഗസ്സയില്‍ വീണ്ടും ഭാരമേറിയ കുഞ്ഞ് ശവപ്പെട്ടികള്‍ നിറയുമ്പോള്‍, മരിക്കാത്ത കുഞ്ഞുങ്ങള്‍ യുദ്ധഭീകതരയുടേയും നഷ്ടങ്ങളുടേയും കളക്ടീവ് ട്രോമയെ കാലങ്ങളോളം പേറിനടക്കേണ്ടി വരുമ്പോള്‍, വീടും മണ്ണുമെന്ന സുരക്ഷിതബോധം അവരില്‍ നിന്ന് പറിച്ചെറിയപ്പെടുമ്പോള്‍ കാലം വീണ്ടും പലസ്തീനികളെ ഹാന്‍ഡാലയെ ഓര്‍മിപ്പിക്കുകയാണ്.

]]>
തരൂരിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ഒഴിവാക്കാന്‍ മഹല്ല് എംപവര്‍മെന്റ് മിഷന്‍ https://malayalees.ch/mahal-empowerment-mission-to-exclude-all-political-leaders-from-palestine-solidarity-conference/ Sat, 28 Oct 2023 08:25:41 +0000 https://malayalees.ch/?p=90223 ശശി തരൂരിന് പിന്നാലെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ഒഴിവാക്കാന്‍ മഹല്ല് എംപവര്‍മെന്റ് മിഷന്‍ തീരുമാനം. മത – സാമുദായിക – സാംസ്‌കാരിക നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് നിലവിലെ ധാരണ. തിങ്കളാഴ്ചയാണ് തലസ്ഥാനത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നത്.

ശശി തരൂരിനെയാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന്റെ ഉദ്ഘാടകനായി മഹല്ല് എംപവര്‍മെന്റ് മിഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോഴിക്കോട്ടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ സംഘാടകര്‍ തരൂരിനെ ഒഴിവാക്കുകയും പകരം പ്രതിപക്ഷ നേതാവിനെയോ കെ മുരളീധരനെയോ വേദിയിലെത്തിക്കാനും ആലോചിച്ചിരുന്നു.

എം എ ബേബിയായിരുന്നു തരൂരിന് പുറമെ ക്ഷണമുണ്ടായിരുന്ന മറ്റൊരു രാഷ്ട്രീയ നേതാവ്. ഹമാസിനെ തീവ്രവാദ സംഘടനയെന്ന് എം എ ബേബി വിശേഷിപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെയും പിന്നീട് ഒഴിവാക്കി. തുടര്‍ന്ന് രാഷ്ട്രീയ നേതാക്കള്‍ക്ക് ആര്‍ക്കും വേദിയില്‍ ഇടം നല്‍കേണ്ടതില്ലെന്ന് മഹല്ല് എംപവര്‍മെന്റ് മിഷന്‍ തീരുമാനിക്കുകയായിരുന്നു. മത – സാമുദായിക – സാംസ്‌കാരിക നേതാക്കളെ മാത്രം പങ്കെടുപ്പിച്ച് പരിപാടി നടത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ പക്ഷേ പരസ്യ പ്രതികരണത്തിന് മഹല്ല് എംപര്‍മെന്റ് മിഷന്‍ ഭാരവാഹികള്‍ തയ്യാറായില്ല.

തിരുവനന്തപുരം നഗരസഭയിലെ മുസ്ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയാണ് മഹല്ല് എംപവര്‍മെന്റ് മിഷന്‍. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് ഐക്യദാര്‍ഢ്യ സമ്മേളനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം തട്ടകത്തിലുണ്ടായ എതിര്‍പ്പും മുറിവുമുണക്കാന്‍ ശശി തരൂര്‍ ഇടപെടല്‍ നടത്തുമോ എന്നതാണ് ഇനി ശ്രദ്ധേയം.

]]>
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ പാസാക്കി; ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു https://malayalees.ch/united-nations-passes-resolution-for-a-sustained-humanitarian-truce-in-gaza/ Sat, 28 Oct 2023 04:29:40 +0000 https://malayalees.ch/?p=90186 ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസാക്കി. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. (united Nations passes resolution for a sustained humanitarian truce in Gaza)

ഗസ്സയില്‍ അടിയന്തരമായി സഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എന്നാല്‍ ഹമാസിന്റെ ആക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പാസായില്ല. അമേരിക്ക, ഓസ്ട്രിയ, ക്രൊയേഷ്യ, ഫിജി, ഹംഗറി, ഇസ്രയേല്‍, മാര്‍ഷല്‍ ഐലന്റ്, പാപ്പുവ ന്യൂ ഗിനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രമേയത്തോട് വിയോജിച്ചപ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഇറാഖ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍, ടുണീഷ്യ, യുക്രൈന്‍, യുകെ മുതലായ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഗസ്സയിലേക്ക് തടസമില്ലാതെ സേവനമെത്തിക്കല്‍, ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്‍. ഹമാസിനെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതിയെ നിരവധി രാജ്യങ്ങള്‍ പിന്തുണച്ചെങ്കിലും ഇതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാകാതെ വരികയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗം പേരും ഇസ്രയേലിനെ പിന്തുണയ്ക്കാതെ നാസി ഭീകരവാദികളെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചതെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി.

]]>
‘നയിക്കാന്‍ യോഗ്യനല്ല’; യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ https://malayalees.ch/israel-calls-for-resignation-of-un-chief-antonio-guterres/ Wed, 25 Oct 2023 05:14:23 +0000 https://malayalees.ch/?p=90000 യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം. ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതജനങ്ങള്‍ക്കും നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളില്‍ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തി.(Israel calls for resignation of UN chief Antonio Guterres)

ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ അന്താരാഷ്ട്ര മാനുഷിക ലംഘനത്തെ കുറിച്ച് അന്റോണിയോ ഗുട്ടെറസ് വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ മറുപടി. ഹമാസിന്റെ ആക്രമണങ്ങള്‍ ‘ശൂന്യതയില്‍ നിന്നുണ്ടായതല്ല’ എന്ന് ഗുട്ടെറസ് പറഞ്ഞിരുന്നു. ഗാസയില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും ആരും രാജ്യാന്തര നിയമത്തിന് അതീതരല്ലെന്നുമായിരുന്നു യുഎന്‍ സെക്രട്ടറി ജനറലിന്റെ പരോക്ഷ വിമര്‍ശനം.

ഹമാസ് ആക്രമണത്തിന് മറുപടിയായി ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്നും, എന്നാല്‍ അതിന് പകരമായി പലസ്തീന്‍കാരെ മുഴുവന്‍ ശിക്ഷിക്കുന്നത് ശെരിയല്ലെന്നും സെഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗുട്ടെറസ് പറഞ്ഞു.

]]>
‘നഷ്ടങ്ങളേ ഉണ്ടാകുന്നുള്ളൂ, സഹോദരന്മാരെ, ഒന്ന് നിർത്തൂ’; പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ മാർപ്പാപ്പ https://malayalees.ch/brothers-stop-pope-francis-on-hamas-israel-war/ Mon, 23 Oct 2023 05:13:04 +0000 https://malayalees.ch/?p=89862 പശ്ചിമേഷ്യ അശാന്തമായി തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റുമായി 20 മിനിറ്റോളം ചർച്ച നടത്തിയത്. ​ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാർപ്പാപ്പ ചർച്ച ചെയ്തു. (Brothers, Stop Pope Francis On Hamas-Israel War)

റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം യുദ്ധം നിർത്താൻ മാർപ്പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു. യുദ്ധം എല്ലായ്പ്പോഴും നഷ്ടങ്ങൾ മാത്രമേ സമ്മാനിക്കൂ, സഹോദരന്മാരെ നിർത്തൂ, നിർത്തൂ… മാർപ്പാപ്പ പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അതേസമയം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത ലോകനേതാക്കൾ വിവിധ ചർച്ചകൾക്കായി ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ ഇന്ന് ഇസ്രയേലിലെത്തുമെന്നാണ് റിപ്പോർട്ട്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയും ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഗാസ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളാണെന്നാണ് റിപ്പോർട്ട്. പലസ്തീൻ കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേള്‍ഡ് മൂവ്മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴ് മുതല്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 1700 കുട്ടികളും വെസ്റ്റ് ബാങ്കില്‍ 27 കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കണക്കനുസരിച്ച് 120 കുട്ടികളാണ് പ്രതിദിനം ഗാസയില്‍ കൊല്ലപ്പെട്ടത്.

]]>
റഫാ കവാടം തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗാസയിലെത്തി https://malayalees.ch/trucks-enter-gaza-as-rafah-crossing-on-border/ Sat, 21 Oct 2023 08:45:49 +0000 https://malayalees.ch/?p=89794 ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി.യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാൽ സമയം നീണ്ടുപോകുകയായിരുന്നു.(trucks enter Gaza as Rafah crossing on border)

ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

എന്നാല്‍ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് റഫാ അതിര്‍ത്തി തുറന്നുകൊടുക്കാമെന്ന് ഈജിപ്ത് ഉറപ്പു നല്‍കി. റഫ അതിര്‍ത്തിയില്‍ 200 ട്രക്കുകള്‍ 3000 ടണ്‍ സഹായവുമായി കാത്തു കിടപ്പാണ്.

100 ട്രക്കുകള്‍ക്കെങ്കിലും ഗാസയിലേക്ക് അനുമതി നല്‍കണമെന്ന് രക്ഷാ സമിതിയില്‍ യുഎന്‍ എയ്ഡ് ചീഫ് മാര്‍ട്ടിന്‍ ഗ്രിഫിത്ത് ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി നിലച്ച ഗാസയിലേക്ക് ഇന്ധനം കടത്തിവിടുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്. കയറ്റി വിടുന്നവ ഹമാസ് പിടിച്ചെടുത്താല്‍ റഫ കവാടം അടയ്ക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. പക വീട്ടരുതെന്നും രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്ന് ഇസ്രയേലിനും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

]]>
ഇന്ധനത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം; ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടലിലേക്ക് https://malayalees.ch/gazas-only-cancer-hospital-could-shut-down/ Thu, 19 Oct 2023 04:49:02 +0000 https://malayalees.ch/?p=89688 കനത്ത മാനുഷിക പ്രതിസന്ധി അനുഭവിക്കുന്ന സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങളുടെ ദുരിതം കൂടിയാണ് പശ്ചിമേഷ്യന്‍ യുദ്ധം അടയാളപ്പെടുത്തുന്നത്. ഗാസ സിറ്റിയിലെ അല്‍-അഹ്ലി അറബ് ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ കനത്ത
നഷ്ടപ്പെട്ടതിന് പിന്നാലെ മനുഷ്യാവകാശ സംഘടനകളും യുഎന്നുമടക്കം ശക്തമായി അപലപിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം
ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടല്‍ വക്കിലാണ്.(Gaza’s only cancer hospital could shut down)

ഗാസയില്‍ ഇസ്രയേല്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതോടെ അവശ്യ വസ്തുക്കളുടെ ലഭ്യതയ്ക്ക് പ്രദേശത്ത് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഭക്ഷണവും വെള്ളവും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ജനങ്ങള്‍ വലയുന്ന ചിത്രമാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്നത്. ഇതിനിടെയാണ് ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ സെന്റര്‍ കടുത്ത പ്രതിസന്ധി നേരിടുന്നത്. ആശുപത്രിയിലേക്കുള്ള അടിസ്ഥാന വസ്തുക്കളുടെ വിതരണം നിലച്ചതും ആവശ്യമായ മരുന്നുകള്‍ ലഭിക്കാത്തതുമാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതെന്നാണ് ടര്‍ക്കിഷ്-പലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.സുകെക് വ്യക്തമാക്കുന്നത്.

അവശ്യ സേവനങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ റേഡിയോളജി പോലുള്ളവ ഇതിനോടകം നിര്‍ത്തേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ 9000ത്തിലധികം ക്യാന്‍സര്‍ രോഗികളുണ്ടെന്നാണ് ഈ വര്‍ഷമാദ്യം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. അവശ്യ വസ്തുക്കളും അവശേഷിക്കുന്ന ഇന്ധനവും കൂടി തീര്‍ന്നാല്‍ ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാകും. തീവ്രപരിചരണ വിഭാഗങ്ങളില്‍ ഇന്ധനവും ഓക്‌സിജന്‍ മെഷീനുകളും അധികമായി വേണം. അതും ഉടന്‍ തീര്‍ന്നാല്‍ ആശുപത്രി പൂര്‍ണമായും അടച്ചുപൂട്ടേണ്ട നിലയിലെത്തും.

Read Also: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

ഇസ്രായേലിലെ വൈദ്യുതി ലൈനുകളില്‍ നിന്നാണ് ഗാസയ്ക്ക് വൈദ്യുതി ലഭിക്കുന്നത്. ബാക്കിയുള്ളവ പ്രവര്‍ത്തിക്കാന്‍ ഇസ്രായേലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ ആശ്രയിക്കുന്ന ഒരു പവര്‍ പ്ലാന്റില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇസ്രായേലിന്റെ സമ്പൂര്‍ണ്ണ ഗാസ ഉപരോധത്തിനിടയില്‍ ഒരാഴ്ച മുമ്പ് ആ പ്ലാന്റും അടച്ചുപൂട്ടി. ഇതിനുശേഷം ഇസ്രായേല്‍ നടത്തിയ തുടര്‍ച്ചയായുള്ള ബോംബാക്രമണത്തില്‍ ഗാസ മുനമ്പില്‍ 3,300ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്നിലൊന്നും കുട്ടികളാണ്.

]]>
ഹമാസ് മേഖലയില്‍ റെയ്ഡുമായി ഇസ്രയേല്‍; കരയുദ്ധം ഉടനെന്ന് സൂചന https://malayalees.ch/2023-israel-hamas-war-israel-orders-the-evacuation-of-1-1-million-people-gaza/ Sat, 14 Oct 2023 05:07:50 +0000 https://malayalees.ch/?p=89435 ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേല്‍. ഹമാസ് മേഖലയില്‍ ഇസ്രയേല്‍ റെയ്ഡ് തുടങ്ങിയത് കരയുദ്ധം ഉടനെന്ന സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്ഡ് വഴി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ബന്ദികളെ കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്. (2023 Israel–Hamas war Israel orders the evacuation of 1.1 million people gaza)

ഇസ്രയേലിന്റെ അന്ത്യശാസനത്തെതുടര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് പതിനായിരങ്ങള്‍ പലായനം ചെയ്യുന്നത് തുടരുകയാണ്. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് 2000 പലസ്തീനികള്‍ക്കും 1300 ഇസ്രയേല്‍ പൗരന്മാര്‍ക്കുമാണ്. ഗാസയില്‍ നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു എസ് പ്രസ്താവിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്നലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും പരുക്കേറ്റു.

വീഡിയോഗ്രാഫറായ ഇസ്സാം അബ്ദല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും ഇസ്സാമിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നുവെന്നും റോയിട്ടേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

]]>