israel- palastine – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Nov 2023 05:21:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png israel- palastine – malayalees.ch https://malayalees.ch 32 32 പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ ഇല്ല; ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇസ്രയേൽ https://malayalees.ch/no-temporary-ceasefire-in-gaza-israel-response-after-meeting-with-antony-blinken/ Sat, 04 Nov 2023 05:21:05 +0000 https://malayalees.ch/?p=90562 പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം.

​ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആന്റണി ബ്ലിങ്കെൻ ഇസ്രായേൽ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിലപാടറിയിച്ചു. യുദ്ധം താൽക്കാലികമായി നിർത്തിയാൽ ​ഗസ്സയിലേക്ക് കൂടുതൽ സഹായം അനുവദിക്കുമെന്നും പലസ്തീൻ സിവിലിയൻമാരെ സംരക്ഷിക്കുമെന്നും ഹമാസിന്റെ തടവുകാരെ മോചിപ്പിക്കാൻ നയതന്ത്രം രൂപീകരിക്കുമെന്നും ഇസ്രയേലിലെത്തിയ ബ്ലിങ്കെൻ പറഞ്ഞു.

അതേസമയം താൽക്കാലികമായി വെടി നിർത്തൽ അപര്യാപ്തമാണെന്നും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അമേരിക്കയുടെ പങ്ക് ഇല്ലാതാകുന്നില്ലെന്നുമാണ് വിഷയത്തിൽ പലസ്തീനിലെ മനുഷ്യാവകാശ സംഘടനകളുടെ പ്രതികരണം. താത്ക്കാലിക വെടിനിർത്തൽ സുസ്ഥിരമല്ലെന്നും അസംബന്ധമായ സമീപനമാണെന്നും അറബ് വേൾഡ് നൗ ഡെമോക്രസിയിൽ അഡ്വക്കസി ഡയറക്ടർ ആദം ഷാപ്പിറോ പറഞ്ഞു. അമേരിക്കയ്ക്ക് നിയമപരമായി ഉപദേശം നൽകുന്നത് ആരാണെന്ന് തനിക്കറിയില്ല, പക്ഷേ ഇത് ശാശ്വതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ​ഗസ്സയിലെ വെടിനിർത്തൽ നിർദേശം തള്ളിക്കളയുകയായിരുന്നു അമേരിക്ക. വെടിനിർത്തൽ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ സഹായിക്കുമെന്നായിരുന്നു യുഎസ് നിലപാട്.

യുദ്ധം കനക്കുന്നതിനിടെ ആംബുലൻസുകൾക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തുകയാണെന്നാണ് ഹമാസ് അറിയിച്ചു. ലെബനനുമായുള്ള അതിർത്തികളിൽ ഇസ്രയേൽ ജാഗ്രതാ നിർദേശം നൽകി.

]]>
കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു; എ.കെ ബാലൻ https://malayalees.ch/a-k-balan-reacts-palestine-solidarity-rally/ Fri, 03 Nov 2023 05:29:23 +0000 https://malayalees.ch/?p=90518 പലസ്തീൻ ഐക്യദാർഢ്യ റാലി വിവാദത്തിൽ പ്രതികരണവുമായി എ.കെ ബാലൻ.
മുസ്ലീം ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നു. ഏതു പക്ഷത്തു നിൽക്കുന്നു എന്ന് ചിന്തിക്കാറില്ല. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ
സമീപനം എടുക്കുന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു. കോൺഗ്രസിന്റെ വെറുപ്പുണ്ടായിട്ടും സിപിഐഎം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നൽകുന്നത് സന്ദേശമാണ്.
കോൺഗ്രസിന്റെ കക്ഷത്തിലെ പീറ സഞ്ചിയല്ലെന്ന് ലീഗ് വിളിച്ചു പറയുന്നു. യു.ഡി.എഫിനുള്ള ശക്തമായ രാഷ്ട്രീയ സന്ദേശമാണത്. മതന്യൂന പക്ഷങ്ങളുടെ മനസ്സാണ് അത്. കോൺഗ്രസ്സിന്റെ വാല് എത്ര കാലം കുഴലിൽ ഇട്ടാലും നേരെയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ താല്പര്യമാണ്. അനന്തമായി ബില്ലുകൾ നീട്ടി കൊണ്ട് പോകാനാകില്ല.എല്ലാം തന്റെ കക്ഷത്തിൽ ആണെന്ന് കരുതാൻ ആകില്ലല്ലോ.ഗവർണർ ഇനിയെങ്കിലും ഒരു പുനപരിശോധന നടത്തണം. സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കുന്നത് കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു.

കേരളീയം 27 കോടി ധൂർത്തല്ല നിക്ഷേപമാണ്. കായികമേളയും കലാമേളകളും സംഘടിപ്പിക്കാറുണ്ടല്ലോ. അതുപോലെയാണ് കേരളീയവും. ഇപ്പോൾ നിക്ഷേപിക്കുന്നത് ഇരട്ടിയായി തിരിച്ചു കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

]]>
ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ മിസൈൽ ആക്രമണം https://malayalees.ch/missile-attack-on-lebanon-israel-border/ Fri, 03 Nov 2023 05:19:31 +0000 https://malayalees.ch/?p=90515 ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ ശക്തമായ മിസൈൽ ആക്രമണം. വടക്കൻ ഇസ്രയേലിലെ ഒരു പട്ടണത്തിൽ 12 മിസൈലുകൾ പതിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹമാസ് ഖ്വാസം ബ്രിഗേഡ് നേതൃത്വം ഏറ്റെടുത്തു.

ലെബനൻ അതിർത്തിക്കടുത്തുള്ള ഇസ്രായേൽ പട്ടണമായ കിര്യത് ഷ്മോണയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായി ഇസ്രായേലിന്റെ മെഡിക്കൽ സർവീസ് അറിയിച്ചു.
ഗസ്സയിലെ നമ്മുടെ ജനങ്ങൾക്കെതിരായ അധിനിവേശ കൂട്ടക്കൊലകൾക്ക് മറുപടിയായി പട്ടണത്തിന് നേരെ ഒരു ഡസൻ റോക്കറ്റുകൾ പ്രയോഗിച്ചുതായി ഹമാസിന്റെ സായുധ വിഭാഗത്തിലെ ലെബനീസ് വിഭാഗം പറഞ്ഞു.

അതേസമയം ഗസ്സയിലെ യുദ്ധത്തിൽ ഇതുവരെ മരിച്ച പലസ്തീൻകാരുടെ എണ്ണം 9061 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 32,000 പേർക്കു പരുക്കേറ്റു.

വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ മേഖലയിൽ 3 കൗമാരക്കാരുൾപ്പെടെ 4 പലസ്തീൻകാരെ വെടിവച്ചു കൊലപ്പെടുത്തിയതായി പലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. വെസ്റ്റ്ബാങ്കിൽ ഇതുവരെ 130 ലേറെ പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ഏഴിനാരംഭിച്ച സംഘർഷത്തിൽ ഇസ്രയേലിൽ ഇതുവരെ 1400 പേരാണു കൊല്ലപ്പെട്ടത്.

ഗാസ സിറ്റിയെ വടക്കു കിഴക്ക്, വടക്കു പടിഞ്ഞാറ്, തെക്കു ദിശകളിൽനിന്നു വളഞ്ഞാണ് ഇസ്രയേൽ സൈന്യം മുന്നേറുന്നത്. ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് അടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഹമാസ് പ്രവർത്തകർ ഗാസ സിറ്റിയിലെ ഭൂഗർഭ തുരങ്കങ്ങൾക്കു പുറമേ സാധാരണക്കാരുടെ വീടുകളിൽ ഒളിച്ചുപാർത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.

]]>
പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയത്; എം വി ഗോവിന്ദൻ https://malayalees.ch/muslim-league-formed-the-peoples-solidarity-movement-for-palestine-solidarity-mv-govindan/ Fri, 27 Oct 2023 08:01:29 +0000 https://malayalees.ch/?p=90165 പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പിന്നാലെ എംവി ഗോവിന്ദൻ ലീഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ​രം​ഗത്തെത്തി. ഇക്കരെയാണ് താമസമെങ്കിലും അക്കരെയാണ് എം വി ഗോവിന്ദന്റെ മാനസം. എം വി ഗോവിന്ദന്റെ പ്രണയം യാഥാത്ഥ്യമാകട്ടെയന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.

മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലി ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെയാണ്. ശശി തരൂർ ശ്രമിക്കുന്നത് വർഗീയ ധൃവീകരണത്തിലൂടെ വോട്ട് നേടാനാണ്. ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

സംസ്ഥാനത്തെ രണ്ട് ജെഡിഎസ് എംഎൽഎമാരും തങ്ങളുടെ എൻഡിഎ മുന്നണിയിൽ ചേരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതല്ലെങ്കിൽ ഇരുവരും രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജെഡിഎസ് എന്ന നിലയിൽ സ്വതന്ത്ര നിലപാടെടുത്ത് നിൽക്കാൻ അവർക്ക് സാധിക്കില്ല. സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി ഈ മാസം 30 ന് ബിജെപി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.

]]>
ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 ആയി; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ https://malayalees.ch/eu-calls-for-ceasefire-in-israel-hamas-war/ Fri, 27 Oct 2023 04:41:53 +0000 https://malayalees.ch/?p=90144 ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയില്‍ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. അതേസമയം ഏറ്റുമുട്ടലില്‍ മരണം 7000 ആയി.

ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ഇതിനിടെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ യുഎസ് പൗരന്മാരെ ലക്ഷ്യം വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇത് സംബന്ധിച്ച് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് സന്ദേശമയച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണം മൂലം രക്ഷാപ്രവര്‍ത്തനം കാര്യമായി വെട്ടിച്ചുരുക്കേണ്ടി വരുമെന്നാണു യുഎന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.

ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ പ്രവേശിച്ച് 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

]]>
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെടണം; പലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് നന്ദി അറിയിച്ച് നയതന്ത്ര പ്രതിനിധി https://malayalees.ch/palestinian-diplomatic-rep-adnan-abu-alhaija-wants-india-to-demand-restoration-of-peace-in-gaza/ Fri, 27 Oct 2023 04:36:41 +0000 https://malayalees.ch/?p=90138 ഇസ്രയേൽ ആക്രമണം തുടരുന്ന ​ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെടണമെന്ന് ഇന്ത്യയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി അദ്‍നാൻ അബൂ അൽ ഹൈജ. ഇന്ത്യയിലെ പലസ്തീന് അനുകൂല പ്രകടനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഇസ്രയേലിനെ പോലെ പലസ്തീനും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ഗാസയിലെ വംശഹത്യ മറച്ചുവെക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Palestinian Diplomatic Rep Adnan Abu Alhaija wants India to demand restoration of peace in Gaza)

20 ദിവസമായി ​ഗാസയിൽ മരുന്നു വെള്ളവും വൈദ്യുതിയും ഇന്ധനവും ഇല്ലാതെ തുടരുകയാണ്. ചില യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേൽ നടത്തുന്ന ആക്രമണവും സാധരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതും മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നൽകുന്ന സഹായങ്ങൾക്ക് നന്ദിയുണ്ടെന്നും അന്തർദേശീയ തലത്തിലെ സ്വാധീനത്തിൽ ​ഗാസയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ സമാധാനശ്രമങ്ങൾക്ക് എല്ലാം അദ്‍നാൻ അബൂ അൽ ഹൈജ നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഗാസയിൽ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇന്ന് യുഎൻ ജനറൽ അസംബ്ലിയിൽ വെടിനിർത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. അതേസമയം ഏറ്റുമുട്ടലിൽ മരണം 7000 ആയി.

]]>
​ഗാസയിൽ ഇന്ധനം ഇന്ന് തീരും; ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ഇസ്രയേലിന്റേത് നിലനിൽപിനായുള്ള യുദ്ധമെന്ന് ‍ബെഞ്ചമിൻ നെതന്യാഹു https://malayalees.ch/gaza-hospitals-stopping-some-services-as-un-warns-fuel-runs-out/ Thu, 26 Oct 2023 04:55:22 +0000 https://malayalees.ch/?p=90089 ഗാസയിൽ ഇന്ന് ഇന്ധനം ഇന്ന് തീരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ഇന്ധനക്ഷാമം കാരണം ആശുപത്രികൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കരയുദ്ധത്തിന് തയാറെക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ടെലിവിഷൻ പ്രസംഗത്തിനിടെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശം.

ഇസ്രയേലിന്റേത് നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അതേസമയം ഇസ്രയേൽ ആക്രമണത്തിൽ 6,500 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ ലെബനൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറ ​ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് ഇസ്രായേൽ സൈന്യത്തിൽ നിന്ന് ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അൽ ജസീറ ഗാസ ബ്യൂറോ ചീഫ് വെയ്ൽ അൽ ദഹ്ദൂഹിന്റെഭാര്യയും മകളും മകനുമാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഗാസയിലെ വെടിനിർത്തൽ നിർദേശം അമേരിക്ക തള്ളിക്കളഞ്ഞിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ സഹായിക്കുമെന്നാണ് യുഎസ് നിലപാട്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ നടത്തിയ തുറന്ന സംവാദത്തിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.

]]>
ഇസ്രായേൽ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് https://malayalees.ch/13-hostages-held-in-gaza-killed-in-israeli-air-strikes-hamas/ Fri, 13 Oct 2023 10:04:30 +0000 https://malayalees.ch/?p=89401
വടക്കൻ ഗാസയിലുള്ള 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഇസ്രായേലികളും വിദേശികളും ഉൾപ്പെടെയുള്ള ബന്ദികൾ കൊല്ലപ്പെട്ടതെന്നും വിശദീകരണം. സാധാരണക്കാരും സുരക്ഷാ സേനയും ഉൾപ്പെടെ 150ലധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.

വടക്കൻ ഗാസയിലെ അഞ്ച് ഇടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ പതിമൂന്ന് തടവുകാർ കൊല്ലപ്പെട്ടതായി എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ അവകാശപ്പെട്ടിരുന്നു.

]]>
ഇസ്രയേൽ-ഹമാസ് യുദ്ധം; പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി കോൺഗ്രസ് https://malayalees.ch/congress-passes-resolution-supporting-palestine-amid-israel-hamas-war/ Tue, 10 Oct 2023 04:56:34 +0000 https://malayalees.ch/?p=89172 ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം എന്നിവയ്ക്കു പലസ്തീൻ ജനതയ്ക്കുള്ള അവകാശങ്ങൾക്ക് എക്കാലവും കോൺഗ്രസ് നൽകിയ പിന്തുണ ആവർത്തിക്കുകയാണെന്ന് പ്രമേയം. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്ന് പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ശനിയാഴ്ച ഇസ്രായേലിന് നേരെ നടന്ന ആക്രമണങ്ങളെ പാർട്ടി അപലപിച്ചതിന് പിന്നാലെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അക്രമം ഒരിക്കലും ഒരു പരിഹാരവും നൽകുന്നില്ലെന്നായിരുന്നു കോൺ​ഗ്രസിന്റെ പ്രസ്താന.

ഇസ്രയേലികളുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം പലസ്തീനിലെ ജനങ്ങളുടെ ന്യായമായ അഭിലാഷങ്ങൾ ചർച്ചയിലൂടെ നിറവേറ്റണമെന്ന് പാർട്ടി എപ്പോഴും വിശ്വസിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഞായറാഴ്ച പറഞ്ഞിരുന്നു. “ഇസ്രയേൽ ജനതയ്‌ക്കെതിരായ ക്രൂരമായ ആക്രമണങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപലപിക്കുന്നു” എന്ന് അദ്ദേഹം എക്‌സിൽ കരുറിച്ചിരുന്നു.

ചർച്ചയിലൂടെ സംഘർഷം പരിഹരിക്കാൻ ഇന്ത്യ ആഹ്വാനം ചെയ്ത റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ അതേ സമീപനം ഇന്ത്യൻ സർക്കാരിനും ഉണ്ടാകേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് റാഷിദ് അൽവി പറഞ്ഞു. വിഷയത്തിൽ രാജ്യത്തിന്റെ വീക്ഷണം നിലനിർത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബിജെപി നേതാവ് രാജ്യവർധൻ സിംഗ് റാത്തോഡ് കോൺഗ്രസ് പ്രമേയത്തിനെതിരെ പ്രതികരിച്ചു. രാജ്യത്തിന്റെ ആശയങ്ങളിൽ നിന്ന് മാറി സ്വന്തം കാര്യം നൽകാൻ ശ്രമിക്കുന്നതാണ് കോൺഗ്രസിന്റെ പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.

]]>
ഇസ്രയേലിന് അമേരിക്കയുടെ സഹായം; കൂടുതൽ ആയുധങ്ങൾ കൈമാറി; മരണസംഖ്യ ആയിരം കടന്നു https://malayalees.ch/us-to-send-military-ships-aircraft-closer-to-israel/ Mon, 09 Oct 2023 04:53:17 +0000 https://malayalees.ch/?p=89099 ഇസ്രയേൽ-​ഹമാസ് യുദ്ധം കടുക്കുന്നു. യുദ്ധത്തിൽ മരണസംഖ്യ ആയിരംകടന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കി. യുദ്ധത്തിന് ഇസ്രയേലിന് സഹായം നൽകാൻ അമേരിക്ക. യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുന്നു. കൂടുതൽ ആയുധങ്ങളും ഇസ്രയേലിന് കൈമാറിയിട്ടുണ്ട്.

​ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ​ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഹമാസ് ആക്രമണത്തിൽ നിരവധി വിദേശ പൗരന്മാർ കൊല്ലപ്പെട്ടു. നേപ്പാളിൽ നിന്നുള്ള 10 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് ഇസ്രയേലിലെ നേപ്പാൾ എംബസി അറിയിച്ചു. അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ഇസ്രയേലിലെ അഷ്കലോണിലാണ് ഇവർ ജോലി ചെയ്യുന്നത്. അപകടനില തരണം ചെയ്തതായാണ് വിവരം. പലസ്തീനുമായുള്ള സംഘർഷത്തിൽ യുക്രൈൻ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. കൂടു​തൽ രാജ്യങ്ങൾ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കും.

]]>