ISL – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Nov 2023 04:47:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ISL – malayalees.ch https://malayalees.ch 32 32 കൊച്ചിയില്‍ ഗോള്‍ മഴ; ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക് https://malayalees.ch/isl-kerala-blasters-vs-chennaiyin-fc/ Thu, 30 Nov 2023 04:47:44 +0000 https://malayalees.ch/?p=92044
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്. ചെന്നൈയിന്‍ അഫ് എഫ്‌സിക്ക് എതിരെ മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 3-1 ന് പിന്നില്‍ നിന്ന ശേഷം ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ബ്ലാസ്റ്റേഴ്‌സിനായി ഡൈമന്റക്കോസ് ഇരട്ട ഗോള്‍ നേടി. ചെന്നൈയിനായി ജോര്‍ദന്‍ മുറെ രണ്ട് ഗോള്‍ നേടി. 8 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒന്നാം സ്ഥാനത്താണ്. 6 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റ് ഉള്ള എഫ്‌സി ഗോവയാണ് രണ്ടാം സ്ഥാനത്ത്.

ഇരുടീമുകളും വാശിയില്‍ മുന്നേറിയതോടെ ഇന്ന് കൊച്ചിയില്‍ ഗോള്‍ മഴ തന്നെ പെയ്തിറങ്ങുകയായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് റഹീം അലി വലകുലുക്കി. 11-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റയോസ് ഗോള്‍ വീഴ്ത്തി. 13-ാം മിനിറ്റില്‍ തന്നെ ചെന്നൈയിന്റെ ജോര്‍ദന്‍ മുറെ തിരിച്ചടിച്ചു.

പെപ്രയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗോള്‍ നേടുന്നത്. ആവേശകരമായ മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ദിമിത്രിയോസ് ബോക്‌സില്‍ നിന്നെടുത്ത ഷോട്ട് വലയിലാക്കി. ഇന്നത്തെ മത്സരം സമനിലയിലായെങ്കിലും പോയിന്റെ ടേബിളില്‍ ഒന്നാമതെത്തിയതിന്റെ തിമിര്‍പ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.

]]>
ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും https://malayalees.ch/blasters-will-be-out-today-to-reclaim-the-top-spot-in-isl/ Wed, 29 Nov 2023 05:29:48 +0000 https://malayalees.ch/?p=91971 ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. വിജയക്കുതിപ്പ് തുടരാൻ ലക്ഷ്യമിടുന്ന കേരളത്തിന്റെ എതിരാളികൾ ചെന്നൈയിൻ എഫ്‌സിയാണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.

ഏഴ് മത്സരങ്ങളിൽ അഞ്ചു ജയം, ഒരു തോൽവിയും ഒരു സമനിലയും. ആകെ 16 പോയിന്റുമായി പട്ടികയിൽ രണ്ടാമത്. ഐഎസ്എൽ പത്താം സീസണിൽ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ബ്ലാസ്റ്റേഴ്സ് പന്ത് തട്ടുന്നത്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ശക്തർ.

ഓരോ മത്സരം കഴിയുമ്പോഴും തെറ്റുകൾ തിരുത്തി അടുത്ത മത്സരത്തിനിറങ്ങുന്ന മഞ്ഞപ്പട എതിരാളികളുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ശക്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീമാണ് കേരള ബ്ലാസ്റ്റേഴ്സെന്ന് കോച്ച് ഇവാൻ വുകോമാനോവിച്ച് അഭിപ്രായപ്പെട്ടു.

സ്വന്തം മൈതാനത്തും എതിരാളികളുടെ ഗ്രൗണ്ടിലും ഇത്രയധികം പിന്തുണ ലഭിക്കുന്ന മറ്റൊരു ടീമില്ല. അതുകൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിക്കുന്നതെന്നും വുകോമാനോവിച്ച് പറഞ്ഞു. അതേസമയം ഏഴ് പോയിന്റ് മാത്രമുള്ള ചെന്നൈ ഏഴാം സ്ഥാനത്താണ്. മുന്നേറ്റ നിര താളം കണ്ടെത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ വീഴ്ചയാണ് ചെന്നൈയുടെ തലവേദന. ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയെങ്കിലും വഴങ്ങിയത് 13 എണ്ണം.

മുന്നേറ്റ നിര താളം കണ്ടെത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ വീഴ്ചകളാണ് ചെന്നൈയുടെ തലവേദന. ഏഴു മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ നേടിയെങ്കിലും വഴങ്ങിയത് 13 എണ്ണം. ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ചെന്നൈ കോച്ച് ഓവൻ കോയിൽ പറഞ്ഞു. ഇരുവരും മുഖാമുഖം വന്നപ്പോൾ ജയം ഒപ്പത്തിനൊപ്പം. 20 മത്സരങ്ങളിൽ ആറ് മത്സരങ്ങൾ വീതം 2 ടീമുകൾ ജയിച്ചപ്പോൾ 8 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

ആർത്തിരമ്പുന്ന സ്വന്തം ആരാധകർക്ക് മുന്നിൽ വീണ്ടും തലയുയർത്തി ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിനെ പ്രതിരോധിക്കാൻ ചെന്നൈ വിയർക്കുമെന്ന് ഉറപ്പാണ്.

]]>
ഐഎസ്‌എൽ പത്താം പതിപ്പ്: ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിൽ https://malayalees.ch/isl-2023-24-bengaluru-fc-to-face-kerala-blasters-in-opening-fixture/ Tue, 05 Sep 2023 05:19:50 +0000 https://malayalees.ch/?p=87242 ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് കിക്ക്‌ ഓഫ് ചെയ്യും. ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിൽ. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ ജെഎൽഎൻ ഗ്രൗണ്ടിലാണ് ഉദ്ഘാടന മത്സരം. ഐഎസ്എൽ 2023-24 സീസണിലെ സമ്പൂർണ്ണ ഫിക്ചർ ലിസ്റ്റ് ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന് മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31-നാണ് അവസാനിച്ചത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ക്ലബ്ബുകളും മികച്ച താരങ്ങളെ തന്നെയാണ് അവരുടെ കൂടാരത്തിലെത്തിച്ചിട്ടുള്ളത്. പ്രായം കുറവുള്ള വിദേശ കളിക്കാരെ സ്വന്തമാക്കുക എന്ന തന്ത്രമായിരുന്നു വേനല്‍ക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്ലാസ്‌റ്റേഴ്സ് നടപ്പാക്കിയത്.

26 കാരനായ ജാപ്പനീസ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍/വിംഗര്‍/സ്‌ട്രൈക്കര്‍ താരമായ ഡൈസുകെ സകായി ആണ് ഏറ്റവും അവസാനമായി ബ്ലാസ്‌റ്റേഴ്സ് ക്യാമ്പില്‍ എത്തിയത്. 2023-2024 സീസണില്‍ മിലോസ് ഡ്രിന്‍സിച്ച്, ഖ്വാമെ പെപ്‌റ എന്നിവരെയും കേരളം സൈന്‍ ചെയ്തിരുന്നു. പ്രീ-സീസൺ പര്യടനത്തിനായി ഉടൻ ദുബായിലേക്ക് പുറപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇ പ്രോ ലീഗ് ടീമുകൾക്കെതിരെയും സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.

മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ഇതുവരെ കപ്പ് നേടാനായിട്ടില്ല കേരളത്തിൻ്റെ കൊമ്പന്മാർക്ക്. ഇത്തവണയെങ്കിലും മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എൽ കപ്പിൽ മുത്തമിടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

]]>
കേരള ബ്ലാസ്‌റ്റേഴ്‌സ് വിലക്ക് നേരിടുമോ? ; തെളിവനുസരിച്ചാകും നടപടിയെന്ന് ഫുട്ബോൾ ഫെഡറേഷൻ https://malayalees.ch/kerala-blasters-isl-play-off-controversial-sunil-chhetri-freekick/ Sat, 04 Mar 2023 11:12:24 +0000 https://malayalees.ch/?p=77395 മത്സരം പൂർത്തിയാകുന്നതിന് മുമ്പ് ഒരു ടീം ഗ്രൗണ്ട് വിടുന്നത് ഇന്ത്യൻ സൂപ്പർലീഗ് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ എക്സ്ട്രാ ടൈമിലെ ഫ്രീ കിക്ക് ഗോളിനെച്ചൊല്ലി തർക്കിച്ച് ബ്ലാസ്റ്റേഴ്സ് തിരിച്ചുകയറിയത് ഇന്ത്യൻ ഫുട്ബോളിൽ വലിയ പ്രത്യാഘാതമാകും സൃഷ്ടിക്കുക. (Kerala blasters isl play off controversial sunil chhetri freekick)

ബ്ലാസ്റ്റേഴ്സിനെതിരേ ഫുട്ബോൾ ചട്ടപ്രകാരം കനത്ത നടപടി സ്വീകരിച്ചേക്കാം, എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്താണ് തെറ്റെങ്കിൽ ഒരു സീസൺ വിലക്ക് വന്നേക്കാം. അല്ലെങ്കിൽ കനത്ത തുക പിഴയായി നൽകേണ്ടി വരും. സംഭവത്തെ കുറിച്ച് മാച്ച് കമ്മീഷണർ നൽകുന്ന റിപ്പോർട്ടും ബ്ലാസ്റ്റേഴ്സ് നൽകുന്ന തെളിവും പരാതിയും അനുസരിച്ചാകും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നടപടി സ്വീകരിക്കുക.

ക്വിക്ക് റീസ്റ്റാർട്ടിലാണ് ഗോൾ അനുവദിച്ചത് എന്ന പോയിന്റിൽ ഊന്നിയാകും മാച്ച് കമ്മീഷ്ണർ റിപ്പോർട്ട് നൽകുക. എന്നാൽ അങ്ങനെയെല്ലെന്ന് തെളിയിക്കുന്ന വിഡിയോ ബ്ലാസ്റ്റേഴ്സ് ഹാജരാക്കാനും സാധ്യതയുണ്ട്. ക്വിക്ക് റീ സ്റ്റാർട്ടിൽ കളി വീണ്ടും ആരംഭിച്ചെന്നാണ് ബെംഗളൂരുവിന്റെ വാദം. പക്ഷേ ഫൗൾ കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് ഛേത്രിയുടെ ഫ്രീ കിക്ക് ഗോൾ വരുന്നത്. ആ സമയത്ത് ഗോൾകീപ്പർ പോലും സ്ഥാനം തെറ്റിയാണ് നിന്നിരുന്നത്. ഇതാണ് ബ്ലാസ്റ്റേഴ്സ് പ്രതിഷേധിക്കാനുള്ള കാരണവും.

]]>
പരാജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ഗോവയോട് വീണത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് https://malayalees.ch/kerala-blasters-lost-fc-goa-isl/ Mon, 23 Jan 2023 04:41:01 +0000 https://malayalees.ch/?p=74862 ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തുടർച്ചയായ രണ്ടാംതോൽവി. എഫ്‌സി ഗോവയോട്‌ 3‐1നാണ്‌ തോറ്റത്‌. ദിമിത്രിയോസ്‌ ഡയമന്റാകോസാണ്‌ ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയത്‌. ഗോവയ്‌ക്കായി ഇകെർ ഗുറോക്‌ടെക്‌സെന, നോഹ വെയ്‌ൽ സദൂയ്‌, റിഡീം തലങ്‌ എന്നിവർ ലക്ഷ്യം കണ്ടു. 14 കളിയിൽ 25 പോയിന്റുമായി മൂന്നാംസ്ഥാനത്ത്‌ തുടരുകയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. കളിയുടെ അവസാന ഘട്ടത്തിൽ തകർപ്പൻ കളി പുറത്തെടുത്തെങ്കിലും ഗോവയുടെ പ്രതിരോധം ബ്ലാസ്‌റ്റേഴ്‌സിനെ തടയുകയായിരുന്നു. (blasters lost goa isl)

മുംബൈ സിറ്റിക്കെതിരെ കളിച്ച ടീമിൽ കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രതിരോധത്തിൽ ഹർമൻജോത്‌ കബ്രയ്‌ക്ക്‌ പകരം സന്ദീപ്‌ സിങ് എത്തി. ജെസെൽ കർണെയ്‌റോയ്‌ക്ക്‌ പകരം നിഷുകുമാറും. വിക്‌ടർ മോൻഗിൽ, ഹോർമിപാം എന്നിവർ തുടർന്നു.മധ്യനിരയിൽ കെ പി രാഹുലിന്‌ പകരം സൗരവ്‌ മണ്ഡൽ വന്നു. ഇവാൻ കലിയുഷ്‌നി, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ജീക്‌സൺ സിങ് എന്നിവർ തുടർന്നു. ദിമിത്രിയോസ് ഡയമന്റാകോസ്‌. മുൻനിരയിൽ. ബാറിന് കീഴിൽ പ്രഭ്‌സുഖൻ സിങ്ഗിൽ.

ഗോവൻ പ്രതിരോധത്തിൽ സാൻസൺ പെരേര, അൻവർ അലി, മുഹമ്മദ്‌ ഫാരെസ്‌ അൽ അർണൗട്‌, ഐബൻ ഡോഹ്‌ലിങ്‌. മധ്യനിരയിൽ ആയുഷ്‌ ഛേത്രി, ബ്രണ്ടൻ ഫെർണാണ്ടസ്‌, എഡു ബെഡിയ, നോഹ വെയ്‌ൽ സദൂയ്‌, ഇകെർ ഗുറോക്‌ടെക്‌സെന എന്നിവർ. മുന്നേറ്റത്തിൽ ദേവേന്ദ്ര മുർഗവോക്കർ. ഗോൾവലയ്‌ക്ക്‌ മുന്നിൽ ധീരജ്‌ സിങ്‌.

കളിയുടെ ആദ്യ മിനിറ്റുകളിൽ ഗോവയ്‌ക്ക്‌ കിട്ടിയ ഫ്രീകിക്ക്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം സമർഥമായി തടഞ്ഞു. ഇതിനിടെ ഗുറോക്‌ടെക്‌സെന ഹെഡർ ബാറിന്‌ മുകളിലൂടെ പറന്നു. പതിനേഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റം കണ്ടു. ഡയമന്റാകോസും ലൂണയും നടത്തിയ നീക്കം ഗോവൻ പ്രതിരോധം തടഞ്ഞു. കളിയുടെ 32‐ാംമിനിറ്റിൽ ഗോവയ്ക്ക്‌ അനുകൂലമായി റഫറി പെനൽറ്റിക്ക്‌ വിസിലൂതി. ഫെർണാണ്ടസിനെ ബോക്‌സിൽ സൗരവ്‌ തള്ളിയിട്ടതിനായിരുന്നു പെനൽറ്റി. ഗുറോക്‌ടെക്‌സെന ഗോവയ്‌ക്കായി പെനൽറ്റി വലയിലെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. 39‐ാംമിനിറ്റിൽ ലൂണയുടെ ഫ്രീകിക്ക്‌ ധീരജ്‌ കുത്തിയകറ്റുകയായിരുന്നു. പിന്നാലെ നോഹയുടെ അപകടരമായ നീക്കം ഹോർമിപാം തടഞ്ഞു. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങൾക്കിടെ മികച്ചൊരു പ്രത്യാക്രമണത്തിലൂടെ ഗോവ ഗോൾനേട്ടം രണ്ടാക്കി. ഇക്കുറി നോഹയാണ്‌ ലക്ഷ്യം കണ്ടത്‌. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോവൻ ഗോൾമുഖത്തേക്ക്‌ ബ്ലാസ്‌റ്റേഴ്‌സ്‌ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. എങ്കിലും മറുപടി ഗോൾ തൊടുക്കാൻ കഴിയാതെ ബ്ലാസ്‌റ്റേഴ്‌സ്‌ ആദ്യപകുതി അവസാനിപ്പിച്ചു.

രണ്ടാംപകുതി ബ്ലാസ്‌റ്റേഴ്‌സ്‌ ആത്മവിശ്വാസത്തോടെയാണ്‌ തുടങ്ങിയത്‌. 50‐ം മിനിറ്റിൽ ഫ്രീകിക്ക്‌. ഇടതുഭാഗത്തുനിന്ന്‌ ലൂണ തൊടുത്ത മിന്നുന്ന ഫ്രീകിക്ക്‌ ഗോൾമുഖത്തേക്ക്‌. പ്രതിരോധത്തിന്റെ കെട്ടുപൊട്ടിച്ചുനിന്ന ഡയമന്റാകോസ്‌ ഉശിരൻ ഹെഡറിലൂടെ വലയിലെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ പെട്ടെന്നുതന്നെ ട്രാക്കിലായി. 57‐ാം മിനിറ്റിൽ സൗരവിന്റെ ക്രോസ്‌ ഗോൾമുഖത്തേക്ക്‌ മനോഹരമായി എത്തിയെങ്കിലും പ്രതിരോധം തടഞ്ഞു. പിന്നാലെ കലിയുഷ്‌നിയുടെ ലോങ്‌ റേഞ്ചർ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ കളിയിൽ പൂർണനിയന്ത്രണം നേടി. 67‐ാം മിനിറ്റിൽ കളിയിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ആദ്യമാറ്റം വരുത്തി. സൗരവിന്‌ പകരം നിഹാൽ സുധീഷ്‌ കളത്തിലെത്തി. 69‐ാം മിനിറ്റിൽ ഗോവ ലീഡുയർത്തി. പകരക്കാരനായെത്തി റിഡീം തലങ്‌ അവരുടെ മൂന്നാം ഗോൾ വലയിലെത്തിച്ചു. ബെദിയ നൽകിയ ലോങ്‌ ക്രോസ്‌ തടയാൻ പ്രതിരോധത്തിന്‌ കഴിഞ്ഞില്ല.

ബ്ലാസ്‌റ്റേഴ്‌സ്‌ മൂന്ന്‌ മാറ്റങ്ങൾ കൂടി വരുത്തി. നിഷു, ഡയമന്റാകോസ്‌, സഹൽ എന്നിവർക്ക്‌ പകരം ബ്രൈസ്‌ മിറാൻഡ, അപോസ്‌തലോസ്‌ ജിയാനു, ജെസെൽ കർണെയ്‌റോ എന്നിവരെത്തി. അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ പൊരുതിക്കളിച്ചു. 79‐ാം മിനിറ്റിൽ നിഹാലിന്റെ ഷോട്ട്‌ ഗോൾലൈനിൽവച്ച്‌ പ്രതിരോധം തടയുകയായിരുന്നു. 84‐ാം മിനിറ്റിൽ ജീക്‌സണ്‌ പകരം ആയുഷ്‌ അധികാരിയെത്തി. തുടർന്നുള്ള മിനിറ്റുകളിൽ പൊരുതിക്കളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്‌ ഗോൾ മടക്കാനായില്ല.

29ന്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയാണ്‌ വേദി.

]]>
സുന്ദരം, മനോഹരം ബ്ലാസ്റ്റേഴ്സ്; ഇന്നലെ കൊച്ചിയിൽ പിറന്നത് ഐഎസ്എലിലെ ഏറ്റവും മികച്ച ടീം ഗോളുകളിലൊന്ന് https://malayalees.ch/isl-kerala-blasters-goal-jamshedpur-fc/ Wed, 04 Jan 2023 08:50:27 +0000 https://malayalees.ch/?p=73921
Twitter
WhatsAppMore

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഡ്രീം റൺ തുടരുകയാണ്. ഇന്നലെ കൊച്ചിയിൽ ജംഷഡ്പൂർ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്നപ്പോൾ പരാജയമറിയാതെ 8 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. ആറാമത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ സമനില ഒഴിച്ചാൽ ബാക്കിയെല്ലാ മത്സരങ്ങളിലും വിജയം. പോയിൻ്റ് പട്ടികയിൽ മൂന്നാമത്. (kerala blasters goal jamshedpur)

സീസൺ തുടക്കത്തിൽ തുടരെ മൂന്ന് കളി പരാജയപ്പെട്ടതിനു ശേഷമാണ് ഇവാൻ വുകുമാനോവിച് തൻ്റെ മാന്ത്രികവടി വീശിത്തുടങ്ങിയത്. എതിരാളികളെ പഠിച്ച് അദ്ദേഹം ടീമൊരുക്കി. വമ്പൻ പേരുകാർക്കപ്പുറം കളത്തിലെ ഇംപാക്ടിനനുസരിച്ച് അദ്ദേഹം തന്ത്രങ്ങൾ മെനഞ്ഞു. പരാജയമറിയാത്ത ഈ കുതിപ്പ് സീസൺ അവസാനം വരെ തുടരുമെന്ന് നിർബന്ധമില്ല. ചിലപ്പോൾ ഇടയ്ക്ക് കാലിടറിയേക്കാം. എങ്കിലും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ കളി ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നലെ കൊച്ചിയിൽ, നിറഞ്ഞ മഞ്ഞക്കടലിനെ സാക്ഷിയാക്കി കണ്ടത്.

കളിയുടെ 65ആം മിനിട്ടിലാണ് കളത്തിൽ കവിത വിരിഞ്ഞത്. തുടങ്ങിയത് മധ്യനിരയിലെ മാന്ത്രികൻ അഡ്രിയാൻ ലൂണയിലൂടെ. റൈറ്റ് വിങ്ങിൽ മധ്യത്തുനിന്ന് പന്ത് സ്വീകരിച്ച ലൂണ ബോക്സിൻ്റെ എഡ്ജിൽ നിൽക്കുന്ന സഹലുമായി ഒരു വൺ ടു. സഹലിനു സമാന്തരമായി ഡിയമൻ്റകോസ്, മധ്യഭാഗത്തുനിന്ന് ബോക്സിലേക്ക് ഓടിക്കയറുന്ന ജിയാന്നു. ഓപ്പൺ സ്പേസ് ജിയാന്നുവിനു കൂടുതലുണ്ട്. എന്നാൽ കൃത്യമായി അദ്ദേഹം മാർക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. ജിയാന്നുവിലേക്ക് ഒരു ത്രൂ ബോൾ ഗോൾ സാധ്യത 50-50 ആക്കും. കളി കണ്ടവരും കളത്തിലുള്ളവരും അതാണ് ചിന്തിച്ചത്. എന്നാൽ, ലൂണ പാസ് നൽകിയത് ഡിയമൻ്റകോസിന്. പാസ് കൊടുത്തിട്ട് ബോക്സിൻ്റെ വലതുവശത്ത് ഓപ്പൺ സ്പേസിലൂടെ ഓടിക്കയറുന്നു. ഈ സമയം ജിയാന്നുവും ബോക്സിലെത്തി. കൂടെ ടൈറ്റ് മാർക്കിംഗിൽ ഡിഫൻഡറും. ലൂണയിൽ നിന്ന് പന്ത് സ്വീകരിച്ച് ഡിയമൻ്റകോസിൻ്റെ ഒരു ഫസ്റ്റ് ടച്ച് ബാക്ക് ഹീൽ പാസ് ജിയാന്നുവിന്. ഷോട്ടിനു സ്പേസില്ല. ഈ സമയം ലൂണ ബോക്സിലെത്തി. ഫ്രീ സ്പേസ്. പന്ത് സ്വീകരിച്ച ജിയാന്നുവിൻ്റെ ഷോട്ട് തടയാൻ മൂന്ന് ഡിഫൻഡർമാർ. എന്നാൽ, ജംഷഡ്പൂരിനു പിഴച്ചു. ജിയാന്നുവിൻ്റെ ഒരു ഫസ്റ്റ് ടച്ച് ബാക്ക് ഫീൽ പാസ് ലൂണയിലേക്ക്. മുന്നിൽ ഗോളി മാത്രം. ബ്ലാസ്റ്റേഴ്സ് 3 ജംഷഡ്പൂർ 1. മാജിക്കൽ.

ജിയാന്നു നേടിയ ആദ്യ ഗോളും ലോകോത്തര നിലവാരത്തിലുള്ളതായിരുന്നു. ഇടതുവിങ്ങിൽ നിന്ന് ഡിയമൻ്റകോസിൻ്റെ നിലം പറ്റെയുള്ള ഒരു സ്വീകരിച്ച ജിയാന്നുവിൻ്റെ ഫസ്റ്റ് ടച്ച് ബാക്ക് ഹീൽ ഷോട്ട്. ഒപ്പം ഓടിയ രണ്ട് ഡിഫൻഡർമാരും ഗോളിയും നിഷ്പ്രഭരായ ഗോളുകൾ.

]]>
ഐഎസ്എല്ലിൽ ആധിപത്യം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെ വീഴ്ത്തി തുടർച്ചയായ എട്ടാം ജയം https://malayalees.ch/kerala-blasters-fc-beat-jamshedpur-fc-3/ Wed, 04 Jan 2023 05:07:10 +0000 https://malayalees.ch/?p=73897 ഐഎസ്എല്ലിൽ തോൽവിയറിയാതെ തുടർച്ചയായ എട്ടാം ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷഡ്പൂരിനെ പരാജയപ്പെടുത്തി. കേരളത്തിനായി അപ്പോസ്തോലോസ് ജിയാനോ, ഡിമിട്രിയോസ് ഡയമാന്റിക്കോസ്, അഡ്രിയാൻ ലൂണ എന്നിവർ വലകുലുക്കി. ജംഷഡ്പൂരിനായി നൈജീരിയൻ താരം ദാനിയൽ ചീമ ഗോൾ മടക്കി.

സ്വന്തം തട്ടകത്തിൽ പോരിനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടക്കത്തിലെ ലീഡ് നേടാൻ കഴിഞ്ഞു. നിരന്തരമായ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 9 ആം മിനിട്ടിൽ അപ്പോസ്‌റ്റോലോസ് ജിയാനോവിലൂടെ കേരളം മുന്നിൽ. ലീഡ് നേടിയ കേരളത്തെ കൂടുതൽ ആഘോഷിക്കാനുവദിക്കാതെ ജംഷദ്പുർ 17ആം മിനിറ്റിൽ തിരിച്ചടിച്ചു. ദാനിയൽ ചീമയാണ് സ്കോർ ചെയ്തത്.

31 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കി ഡിമിട്രിയോസിലൂടെ കേരളം 2-1 ലീഡ് നേടി. ഗോൾ നിലയിൽ മാറ്റമില്ലാതെ ആദ്യ പകുതി അവസാനിപ്പിച്ച കേരളം രണ്ടാം പകുതിയിൽ ഒരു മാറ്റാവുമായാണ് ഇറങ്ങിയത് ക്യാപ്റ്റൻ ജസലിന് പകരം നിഷു കുമാർ ടീമിലെത്തി. രണ്ടാം പകുതിയുടെ 65 ആം മിനിറ്റിൽ മിന്നും ഗോളിലൂടെ അഡ്രിയാൻ ലൂണ കേരളത്തിന്റെ ഗോൾ നേട്ടം മൂന്നാക്കി. തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ജംഷഡ്പൂർ മുന്നേറ്റങ്ങൾ ഏതാനും കൗണ്ടറുകളിൽ ഒതുങ്ങി. വിജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും കേരളത്തിനായി.

]]>
ISL 2022-23 | ഒഡീഷയെ വീഴ്ത്തി; വിജയക്കുതിപ്പിൽ ബ്ലാസ്റ്റേഴ്സ് https://malayalees.ch/kerala-blasters-grabs-a-win-against-odisha-fc/ Tue, 27 Dec 2022 09:16:38 +0000 https://malayalees.ch/?p=73489 കരുത്തരായ ഒഡീഷ എഫ്സിയെ ഒരു ഗോളിന് വീഴ്ത്തി ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് തൊടുത്തെ ഹെഡറിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഇതോടെ 11 കളിയില്‍ 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഏഴാംജയമാണ്.
ക്രിസ്മസ് രാവിനുശേഷം പന്ത് തട്ടാനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് അവസാന കളിയില്‍നിന്ന് ഒരു മാറ്റം വരുത്തി. പ്രതിരോധത്തില്‍ നിഷുകുമാറിന് പകരം ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്റോ തിരിച്ചെത്തി. സന്ദീപ് സിങ്, റുയ്വാ ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച് എന്നിവര്‍ തുടര്‍ന്നു. ജീക്സണ്‍ സിങ്, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, ഇവാന്‍ കലിയുഷ്നി എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസും കെ.പി.രാഹുലും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്സുഖന്‍ സിങ് ഗില്‍. ഒഡീഷ ഗോള്‍മുഖത്ത് അമരീന്ദര്‍ സിങ്. പ്രതിരോധത്തില്‍ നരേന്ദര്‍ ഗെലോട്ട്, കാര്‍ലോസ് ഡെല്‍ഗോഡോ, സഹില്‍ പന്‍വര്‍ എന്നിവര്‍. മധ്യനിരയില്‍ ഒസാമ മാലിക്, റെയ്നിയെര്‍ ഫെര്‍ണാണ്ടസ്, തോയ്ബ സിങ്, ഐസക് ചാക്ചുവാക്. മുന്നേറ്റത്തില്‍ വിക്ടര്‍ റോഡ്രിഗസ്, നന്ദകുമാര്‍ ശേഖര്‍, പെഡ്രോ മാര്‍ട്ടിന്‍.

ആദ്യനിമിഷംതന്നെ ഒഡീഷയുടെ ആക്രമണമായിരുന്നു. ബോക്സിന് പുറത്തുനിന്നുള്ള റെയ്നിയറിന്റെ വോളി ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. പതിനെട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നീക്കമുണ്ടായി. കര്‍ണെയ്റോ അടി പുറത്തേക്കായിരുന്നു. 24-ാം മിനിറ്റില്‍ ഡെല്‍ഗോഡോയുടെ ഗോള്‍ശ്രമം ഗില്‍ തടഞ്ഞു. ആദ്യപകുതിയില്‍ പ്രതിരോധത്തില്‍ തിളങ്ങി ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമായിരുന്നു. ലോങ് ബോള്‍ പിടിച്ചെടുത്ത് സഹല്‍ ബോക്സില്‍ കടന്നെങ്കിലും കൃത്യമായി അടി പായിക്കാനായില്ല. പന്തില്‍ ബ്ലാസ്റ്റേഴ്സ് നിയന്ത്രണം നേടി. 57-ാം മിനിറ്റില്‍ ലൂണയുടെ തകര്‍പ്പന്‍ ക്രോസ് ഒഡീഷ പ്രതിരോധക്കാരന്‍ ഡെല്‍ഗാഡോ കുത്തിയകറ്റി. 65-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം കിട്ടി. കര്‍ണെയ്റോയുടെ ക്രോസ് ബോക്സില്‍. സഹല്‍ ഡയമന്റാകോസിലേക്ക്. രാഹുലിനെയാണ് ഡയമന്റാകോസ് ലക്ഷ്യമിട്ടത്. എന്നാല്‍ ക്രോസ് മികച്ചതായില്ല. പിന്നാലെ സഹലിന്റെ ലോങ് റേഞ്ച് ബാറിന് മുകളിലൂടെ പറന്നു.

എഴുപതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഡയമന്റാകോസിന് പകരം അപോസ്തലോസ് ജിയാന്നുവും രാഹുലിന് നിഹാല്‍ സുധീഷുമെത്തി. തകര്‍പ്പന്‍ കളിയായിരുന്നു ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള ഘട്ടത്തില്‍. സഹലായിരുന്നു എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍. ആദ്യത്തേത് ബോക്സിലേക്കുള്ള മനോഹരമായ നീക്കം. സുധീഷിന് അതില്‍ കാല്‍ക്കൊരുക്കാനായില്ല. പിന്നാലെ സിസര്‍ കട്ട്. അത് നേരിയ വ്യതാസത്തില്‍ പുറത്ത്. ബ്ലാസ്റ്റേഴ്സ് നിരന്തരം മുന്നേറി. ഒഡീഷ പ്രതിരോധം പിടിച്ചുനിന്നു. 79-ാം മിനിറ്റില്‍ അമരീന്ദറിന്റെ പിഴവില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടേണ്ടതായിരുന്നു. പക്ഷേ, ഗെലൊട്ട് അവരുട അപകടം ഒഴിവാക്കി. 83-ാം മിനിറ്റില്‍ സഹലിന് പകരം ബ്രൈസ് മിറാന്‍ഡ ഇറങ്ങി. 84-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് കിട്ടിയ സുവര്‍ണാവസരം പാഴായി. കര്‍ണെയ്റോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. പന്ത് കിട്ടിയ ലെസ്‌കോവിച്ചിന് വലയിലേക്ക് ലക്ഷ്യം തൊടുക്കാനായില്ല. എന്നാല്‍ അടുത്ത നിമിഷം ബ്ലാസ്റ്റേഴ്സ് മിന്നി. ഇക്കുറി മിറാന്‍ഡയുടെ തകര്‍പ്പന്‍ ക്രോസ്. അമരീന്ദര്‍ ഉയര്‍ന്നുചാടി തട്ടി. പക്ഷേ, പന്ത് സന്ദീപിന്റെ തലയിലേക്കാണ് കൃത്യം കിട്ടിയത്. ഒഴിഞ്ഞ വലയിലേക്ക് കുത്തിയിടേണ്ട കാര്യമേ ഉണ്ടായുള്ളൂ സന്ദീപിന്. ആ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ചു. തുടര്‍ന്ന് രണ്ട് തവണ നിഹാലിന്റെ നീക്കം ബോക്സില്‍ അവസാനിച്ചു. ഒരു തവണ അമരീന്ദര്‍ തടഞ്ഞു. അവസാന നിമിഷം ലൂണയ്ക്ക് പകരം വിക്ടര്‍ മോന്‍ഗിലും ജീക്സണ്‍ സിങ്ങിന് പകരം ആയുഷ് അധികാരിയും കളത്തിലെത്തി.

ജനുവരി മൂന്നിന് ജംഷഡ്പുര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

]]>
ആദ്യ പാദ തോൽവിക്ക് പകരം വീട്ടണം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ https://malayalees.ch/kerala-blasters-odisha-fc-isl-kochi/ Mon, 26 Dec 2022 07:38:46 +0000 https://malayalees.ch/?p=73432 ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിക്കെതിരെ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ആദ്യ പാദത്തിൽ ഒഡീഷയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റ ബ്ലാസ്റ്റേഴ്സ് ആ തോൽവിക്ക് പകരം വീട്ടാനായാണ് ഇന്ന് ഇറങ്ങുക. ഈ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. തുടരെ 6 മത്സരങ്ങൾ വിജയിച്ച് ക്ലബ് റെക്കോർഡ് സ്ഥാപിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടിരുന്നു.

പോയിൻ്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സും ഒഡീഷയും യഥാക്രമം പോയിൻ്റ് പട്ടികയിൽ അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്. ഇരു ടീമുകളും 10 മത്സരം വീതം കളിച്ചു. 6 ജയം, 3 തോൽവി, 1 സമനില. പോയിൻ്റ് 19 വീതം. ഗോൾ ശരാശരിയാണ് ബ്ലാസ്റ്റേഴ്സിനെ അഞ്ചാമതും ഒഡീഷയെ ആറാമതും നിർത്തിയിരിക്കുന്നത്. ഇന്ന് വിജയിക്കാനായാൽ വിജയിക്കുന്ന ടീം മൂന്നാമതെത്തും.

]]>
ഐഎസ്എൽ: എഫ്‌സി ഗോവയ്‌ക്കെതിരെ മഞ്ഞപ്പടയ്ക്ക് തകർപ്പൻ ജയം https://malayalees.ch/isl-kerala-blasters-beat-fc-goa-3-1/ Mon, 14 Nov 2022 04:28:13 +0000 https://malayalees.ch/?p=71234 ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ മഞ്ഞപ്പടയ്ക്ക് ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ തകർത്തത്.

ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ​ഗോൾ കരസ്ഥമാക്കിയത്. വാശിയേറിയ കളി പുരോ​ഗമിക്കുന്നതിനിടെ മൂന്ന് തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് – ഗോവ താരങ്ങള്‍ പരസ്പരം പോരടിച്ചത്. ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ഇത്രയുംതന്നെ പോയിന്റുളള ഗോവ നാലാം

ബ്ലാസ്‌റ്റേഴ്‌സ് നേടിയ രണ്ട് ഗോളുകളില്‍ കെ.പി രാഹുലിന്റെ കൈയൊപ്പുണ്ടായിരുന്നു. രാഹുലിന്റെ അവസരോചിതമായ നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായി. വലതുവിങ്ങില്‍ നിന്ന് നിരവധി അവസരങ്ങൾ സൃഷ്ടിക്കാനും താരത്തിന് എളുപ്പത്തിൽ കഴിഞ്ഞു. മത്സരത്തിലെ ആദ്യ ഗോള്‍ 42-ാം മിനിറ്റിലാണ് പിറന്നത്. രാഹുല്‍ നല്‍കിയ ക്രോസില്‍ നിന്നുള്ള ലൂണയുടെ ഹെഡര്‍ ശ്രമം പിഴച്ചെങ്കിലും, പിന്നാലെ സഹല്‍ നല്‍കിയ പാസ് ലൂണ അനായാസം വലയിലെത്തിച്ചു.

ബ്ലാസ്റ്റേഴ്‌സ് നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് രണ്ടാം ഗോളിലേക്കെത്തിയത്. ബോക്‌സില്‍ വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസിനെ അന്‍വര്‍ അലി നിലത്ത് വീഴ്ത്തുകയായിരുന്നു. ആ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും കിക്കെടുത്ത ദിമിത്രിയോസ് ​ഗോൾവല കുലുക്കുകയും ചെയ്തു. ഇവാന്‍ കലിയുഷ്‌നിയുടെ ഷോട്ടിലൂടെ 51-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോൾ നേടിയത്. 67-ാം മിനിറ്റിലാണ് എഫ്‌സി ഗോവ ആശ്വാസ ​ഗോൾ നേടിയത്. സെറിറ്റോണ്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്ക് നോവ സദോയി ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

]]>