isl-2021-22-jamshedpur-vs-kerala-blasters-semi-final-leg-1-watch-manjappada-fans-celebrated-kbfc-win-in-kochi-r8m3pe – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Mar 2022 04:25:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png isl-2021-22-jamshedpur-vs-kerala-blasters-semi-final-leg-1-watch-manjappada-fans-celebrated-kbfc-win-in-kochi-r8m3pe – malayalees.ch https://malayalees.ch 32 32 സഹലിന്‍റെ ഗോളില്‍ തിരയാര്‍ത്ത് കൊച്ചിയില്‍ മഞ്ഞപ്പട- വീഡിയോ https://malayalees.ch/isl-2021-22-jamshedpur-vs-kerala-blasters-semi-final-leg-1-watch-manjappada-fans-celebrated-kbfc-win-in-kochi-r8m3pe/ Sat, 12 Mar 2022 04:25:32 +0000 https://malayalees.ch/?p=58475 കൊച്ചി: ആര്‍ത്തിരമ്പുന്ന മഞ്ഞക്കടല്‍ പോലെ ഗാലറി. ഓരോ സെക്കന്‍ഡിലും ബ്ലാസ്റ്റേഴ്‌സ്, ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) എന്ന ആര്‍പ്പുവിളി മാത്രം മുഴങ്ങിക്കേള്‍ക്കുന്ന മൈതാനം. ഐഎസ്എല്ലില്‍ (ISL 2021-22) ഹോം ഗ്രൗണ്ടിന്‍റെ ഈ വലിയ ആവേശം കൊവിഡ് കവര്‍ന്നതിന്‍റെ വലിയ നിരാശയുണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് (Manjappada). ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ്‌മയക്കുതിപ്പ് തുടരുന്ന സീസണില്‍ ഗാലറിയില്‍ മഞ്ഞപ്പടയില്ലാത്തത് നിരാശ നല്‍കുന്നതായി പരിശീലകന്‍ തന്നെ തുറന്നുപറഞ്ഞതാണ്. ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ ആദ്യപാദ സെമിക്ക് ഹോം ഗ്രൗണ്ടിന് പുറത്ത് ഫാന്‍ പാര്‍ക്ക് ക്ലബ് ഒരുക്കിയപ്പോള്‍ കലൂര്‍ വീണ്ടുമൊരിക്കല്‍ക്കൂടി മഞ്ഞക്കടലായി.  

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാത്തിരുന്ന നിമിഷമായിരുന്നു. ഹോം ഗ്രൗണ്ടിന്‍റെ ആവേശം കൊവിഡ് കവര്‍ന്നപ്പോള്‍ ഇതുപോലൊന്ന് കൂടാനായി കാത്തിരിക്കുകയായിരുന്നു മഞ്ഞപ്പട ആരാധകര്‍. നിരാശ മറച്ചുവെക്കാതിരുന്ന ക്ലബ് തന്നെ സ്റ്റേഡ‍ിയത്തിന് പുറത്ത് വമ്പന്‍ സ്ക്രീനില്‍ ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാനുള്ള അവസരമൊരുക്കി. സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ക്ലാസിക് ഗോളില്‍ ജംഷഡ്‌പൂരിനെ ബ്ലാസ്റ്റേഴ്‌സ് മലര്‍ത്തിയടിച്ചപ്പോള്‍ ആഘോഷിക്കാന്‍ മഞ്ഞപ്പട ആരാധകര്‍ക്ക് ഒരു രാത്രി കലൂരില്‍ തികയാതെ വന്നു. ബ്ലാസ്റ്റേഴ്‌സിന്‍റെ പഴയ സീസണുകള്‍ ഓര്‍മ്മിപ്പിച്ച് എറണാകുളത്തിന് പുറത്ത് മറ്റ് ജില്ലകളില്‍ നിന്ന് വരെ ആരാധകര്‍ കലൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ക്ലബിനും ആരാധകര്‍ക്കും ഒരുപോലെ സന്തോഷം നല്‍കിയ നിമിഷങ്ങള്‍. 

]]>