is-it-india-women-cricket-team-looking-beyond-harmanpreet-kaur-r7pued – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Feb 2022 04:29:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png is-it-india-women-cricket-team-looking-beyond-harmanpreet-kaur-r7pued – malayalees.ch https://malayalees.ch 32 32 ഹീറോയില്‍ നിന്ന് ബഞ്ചിലേക്ക്! ഒടുവില്‍ ഹർമൻപ്രീത് കൗര്‍ ടീമിന് പുറത്തേക്ക്? https://malayalees.ch/is-it-india-women-cricket-team-looking-beyond-harmanpreet-kaur-r7pued/ Wed, 23 Feb 2022 04:28:59 +0000 https://malayalees.ch/?p=57451 ക്വീന്‍സ്‌ടൗണ്‍: മോശം ഫോമിലുള്ള മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ (Harmanpreet Kaur) പുറത്തിരുത്തിയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ന്യൂസിലൻഡിനെതിരെ നാലാം ഏകദിനം (NZW vs INDW 4th ODI) കളിച്ചത്. 2017 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിര 171 റൺസ് എടുത്തതിന് ശേഷമുള്ള 32 ഏകദിന മത്സരങ്ങളിൽ 27.90 ശരാശരിയോടെ വെറും 614 റൺസ് മാത്രമാണ് ഹർമൻപ്രീതിന്‍റെ സമ്പാദ്യം. വെറും മൂന്ന് അർധസെഞ്ചുറി മാത്രമാണ് ഇക്കാലയളവിൽ ഹർമൻപ്രീത് നേടിയത്. 

ഇതോടെ ഹർമൻപ്രീതിന്‍റെ ടീമിലെ സ്ഥാനത്തിനും ഇളക്കം തട്ടിത്തുടങ്ങി. കിവീസ് വനിതകള്‍ക്കെതിരെ നാലാം ഏകദിനത്തില്‍ അഞ്ച് മാറ്റങ്ങളുമായി കളിക്കാനിറങ്ങിയ ഇന്ത്യ വൈസ് ക്യാപ്റ്റനായി ദീപ്‌തി ശർമ്മയെ തെരഞ്ഞെടുത്തതും ശ്രദ്ധേയമായി. 

]]>