Irikkur – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Mar 2021 04:10:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Irikkur – malayalees.ch https://malayalees.ch 32 32 ഇരിക്കൂര്‍ കോണ്‍ഗ്രസില്‍ പ്രശ്ന പരിഹാരം; എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിച്ചു https://malayalees.ch/tussle-in-irikkur-congress-over-news/ Mon, 22 Mar 2021 04:10:05 +0000 https://malayalees.ch/?p=41854 ഇരിക്കൂർ സീറ്റിനെ ചൊല്ലി കണ്ണൂരിലെ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് വിരാമം. ഇടഞ്ഞു നിന്ന എ ഗ്രൂപ്പ്‌ നേതാക്കളെ പങ്കെടുപ്പിച്ച് ഇരിക്കൂറിൽ യു.ഡി.എഫ് കൺവെൻഷൻ നടത്തി. വിയോജിപ്പുകൾ സ്വാഭാവികമാണെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു. രണ്ട് ദിവസത്തിനകം പ്രശ്നപരിഹാര മുണ്ടാകുമെന്ന് കെ സുധാകരനും വ്യക്തമാക്കി.

രണ്ടാഴ്ചയോളം നീണ്ട പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് എ ഗ്രൂപ്പ്‌ നേതാക്കൾ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിയതോടെ കണ്ണൂരിലെ കോൺഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. സജീവിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് രാജിവെച്ച യു.ഡി.എഫ് ജില്ലാ ചെയർമാൻ അടക്കം ഏതാണ്ട് എല്ലാ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു. കൺവെൻഷനിൽ സംസാരിച്ച കെ.സി ജോസഫും കെ.സുധാകരനും അടക്കമുള്ളവരും മുറിവ് ഉണക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്.

എന്നാൽ സോണി സെബാസ്റ്റ്യൻ കൺവെൻഷനിൽ പങ്കെടുത്തില്ല. വ്യക്തി പരമായ കാരണങ്ങളാലാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. ഒപ്പം ഒരു വിഭാഗം എ ഗ്രൂപ്പ്‌ നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പരിഹാര ഫോർമുല പ്രഖ്യാപിക്കാൻ നേതൃത്വം തയ്യാറാവാത്തതാണ് ഇവരുടെ അതൃപ്‌തിക്ക് കാരണം. ഇതിനിടെ സോണി സെബാസ്റ്റ്യന് രാജ്യസഭ സീറ്റ് നൽകുന്നത് സംബന്ധിച്ച് യു.ഡിഎഫിനുള്ളിൽ ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

]]>
ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു https://malayalees.ch/the-crisis-in-the-congress-over-the-irikkur-seat-is-over/ Thu, 18 Mar 2021 03:53:28 +0000 https://malayalees.ch/?p=41689 ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും. സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

ഇരിക്കൂറിൽ സ്ഥാനാർത്ഥിയെ മാറ്റേണ്ടെന്ന് ഹൈക്കമാൻഡും കെപിസിസിയും നിലപാടെടുത്തതോടെ കണ്ണൂരിൽ എ ഗ്രൂപ്പ് സമവായത്തിനൊരുങ്ങുന്നു. കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ചർച്ച നടത്തും. കണ്ണൂരിൽ രാവിലെ 9 മണിക്കാണ് ചർച്ച. കടുത്ത നിലപാട്‌ വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം. വിമതനെ നിർത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറുമെന്നും സൂചനയുണ്ട്.

സ്ഥാനാർത്ഥിയെ മാറ്റില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് സമവായത്തിന് കളമൊരുങ്ങിയത്. എ ഗ്രൂപ്പ് ഇന്ന് നടത്താനിരുന്ന യോഗം മാറ്റിവെച്ചു. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് എ ഗ്രൂപ്പ് പൂർണ്ണമായി മാറി നിന്നതോടെ സമവായമുണ്ടാക്കാൻ ഐ ഗ്രൂപ്പ് നേതാക്കളും ശ്രമിച്ചിരുന്നു. സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് ഇരിക്കൂറിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 

]]>