irfan pathan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Jul 2020 04:35:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png irfan pathan – malayalees.ch https://malayalees.ch 32 32 “മൂന്നാമനായിറങ്ങാന്‍ നിര്‍ദേശിച്ചത് ചാപ്പലല്ല, സച്ചിന്‍” ഇര്‍ഫാന്‍ പത്താന്‍ https://malayalees.ch/it-was-sachin-tendulkars-idea-to-send-me-at-no3-not-greg-chappells-irfan-pathan/ Wed, 01 Jul 2020 04:35:36 +0000 https://malayalees.ch/?p=27826 ‘എന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. ഇന്ത്യക്കാരനല്ലാത്തതുകൊണ്ട് ചാപ്പലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ്

തന്നെ വണ്‍ഡൗണായി ബാറ്റിംഗിന് ഇറക്കണമെന്ന് നിര്‍ദേശിച്ചത് ചാപ്പലല്ല സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് ഇര്‍ഫാന്‍ പത്താന്‍. പേസ് ബൗളറായി ഇന്ത്യന്‍ ടീമിലെത്തിയ ഇര്‍ഫാന്‍ പത്താന്‍ ബാറ്റിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബൗളിംഗിലെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന വിമര്‍ശങ്ങള്‍ തള്ളിക്കളയുന്നതാണ് പത്താന്റെ പ്രതികരണം. റോണക് കപൂറിന്റെ ബിയോണ്ട് ദ ഫീല്‍ഡ് ചാനലില്‍ സംസാരിക്കവേയാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

27ാം വയസില്‍ അവസാനമത്സരം കളിക്കേണ്ടി വന്ന പത്താന്‍ ഈവര്‍ഷം ആദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അവസാനം കളിച്ച ഏകദിന മത്സരത്തില്‍ മാന്‍ ഓഫ് ദമാച്ചായിട്ട് പോലും ടീമിലേക്ക് തിരിച്ചുവരാന്‍ ഇര്‍ഫാന്‍ പത്താന് അവസരം നല്‍കാതിരുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം വിവാദമായിരുന്നു. ഇതിനിടെയാണ് പത്താന്റെ കരിയര്‍ നശിപ്പിച്ചത് 2005-2007 കാലത്ത് ഇന്ത്യയുടെ പരിശീലകനായിരുന്ന ഗ്രഗ് ചാപ്പലാണെന്ന വിമര്‍ശനം ഉയര്‍ന്നത്.

2005ല്‍ ശ്രീലങ്കക്കെതിരായാണ് പത്താന്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ 70 പന്തില്‍ 83 റണ്‍സെടുത്ത പത്താന്റെ മികവില്‍ ഇന്ത്യ 6ന് 350 എന്ന കൂറ്റന്‍സ്‌കോര്‍ നേടുകയും ലങ്കയെ 152 റണ്‍സിന് തോല്‍പിക്കുകയും ചെയ്തിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡിന് മുന്നില്‍ ഈ നിര്‍ദേശം വെക്കുന്നത് സച്ചിനാണെന്നാണ് പത്താന്റെ വെളിപ്പെടുത്തല്‍.

"മൂന്നാമനായിറങ്ങാന്‍ നിര്‍ദേശിച്ചത് ചാപ്പലല്ല, സച്ചിന്‍" ഇര്‍ഫാന്‍ പത്താന്‍

പത്താനെ മൂന്നാമനായി ഇറക്കാന്‍ വ്യക്തമായ കാരണങ്ങളും സച്ചിന്‍ നിരത്തിയിരുന്നു. പേസര്‍മാരെ നന്നായി കളിക്കുന്ന ഇര്‍ഫാന്‍ പത്താന് സിക്‌സറടിക്കാനും ശേഷിയുണ്ട്. മികച്ച ഫോമിലുള്ള മുരളീധരനെ ആക്രമിക്കുകയെന്നതും ലക്ഷ്യമായിരുന്നുവെന്നും പത്താന്‍ പറയുന്നു.

59 ഏകദിനങ്ങളില്‍ നിന്നും 100 വിക്കറ്റെടുത്ത ബൗളറാണ് ഇര്‍ഫാന്‍ പത്താന്‍. എന്നാല്‍ ബാറ്റിംഗിലേക്ക് കൂടി ശ്രദ്ധ തിരിഞ്ഞതോടെ പിന്നീട് കളിച്ച 61 ഏകദിനങ്ങളില്‍ നിന്നും 73 വിക്കറ്റ് മാത്രമേ അദ്ദേഹത്തിന് വീഴ്ത്താനായുള്ളൂ. ഓപണിംഗ് പേസ് ബൗളര്‍ എന്ന നിലയില്‍ നിന്നും ആദ്യ ബൗളിംഗ് മാറ്റമായെത്തുന്ന ഓള്‍റൗണ്ടര്‍ എന്ന നിലയിലേക്കുള്ള മാറ്റവും തന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിട്ടുണ്ട്. അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാകാന്‍ തനിക്ക് കഴിയുമായിരുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിട്ടുണ്ട്.

]]>
വിവേചനം നിറത്തിന്റെ പേരില്‍ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുമുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍ https://malayalees.ch/racism-not-restricted-to-colour-of-skin-irfan-pathan-draws-attention-to-religious-discrimination/ Wed, 10 Jun 2020 04:50:34 +0000 https://malayalees.ch/?p=26839 സമ്മിക്കെതിരായ അധിക്ഷേപത്തെക്കുറിച്ച് നേരിട്ട് അറിവില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വംശീയ അധിക്ഷേപങ്ങള്‍ സത്യമാണെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിരുന്നു…

ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വര്‍ണ്ണവെറിക്കെതിരായ മുന്നേറ്റം ശക്തമാണ്. അമേരിക്കക്ക് പിന്നാലെ ലോകമാകെ പലരാജ്യങ്ങളില്‍ നിന്നും ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ് മുന്നേറ്റത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിറത്തിന്റെ പേരില്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരിലും വിദ്വേഷം പുലര്‍ത്തുന്നുവെന്നത് സത്യമാണെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

‘തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രമല്ല വിവേചനങ്ങളുള്ളത്. ഒരു പ്രദേശത്ത് നിങ്ങള്‍ മറ്റൊരു വിശ്വാസത്തില്‍ പെട്ടയാളാണെന്ന കാരണം പറഞ്ഞ് വീട് വാങ്ങാന്‍ അനുവദിക്കാത്തതും വിവേചനമാണ്’ എന്നാണ് ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റ്.

ഐ.പി.എല്ലില്‍ തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് കളിക്കാരന്‍ ഡാരന്‍ സമ്മി തുറന്ന് പറഞ്ഞിരുന്നു. സഹതാരങ്ങള്‍ കാലു എന്ന് വിളിച്ചിരുന്നത് അധിക്ഷേപമാണെന്ന് അന്ന് മനസിലായില്ലെന്നും തിരിച്ചറിഞ്ഞപ്പോള്‍ ദേഷ്യം വന്നുവെന്നുമാണ് സമ്മി പറഞ്ഞത്.

ഇതിന് പിന്നാലെ സമ്മിക്ക് അങ്ങനെ വംശീയാധിക്ഷേപം നേരിട്ട വിവരം അറിയില്ലെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ സഹതാരങ്ങള്‍ രംഗത്തെത്തി. ഇതിന് മറുപടിയായി തന്നെ അധിക്ഷേപിച്ചവര്‍ക്ക് അത് ആരാണെന്നറിയാമെന്നും നേരിട്ട് സംസാരിച്ച് തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്തുകയോ മാപ്പു പറയുകയോ വേണമെന്ന് സമ്മി ആവശ്യപ്പെട്ടിരിക്കുകയാണ്.

സമ്മിക്കെതിരായ അധിക്ഷേപത്തെക്കുറിച്ച് നേരിട്ട് അറിവില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വംശീയ അധിക്ഷേപങ്ങള്‍ സത്യമാണെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിരുന്നു. സമ്മിയെ കാലു എന്ന് വിശേഷിപ്പിച്ചുള്ള ഇഷാന്ത് ശര്‍മ്മയുടെ ആറ് വര്‍ഷം മുമ്പുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനിടെ വാര്‍ത്തയായി.

]]>
വംശീയാധിക്ഷേപം; സമ്മിയെ നിഷേധിച്ച് ഐ.പി.എല്ലിലെ സഹതാരങ്ങള്‍ https://malayalees.ch/sammys-former-srh-teammate-denies-racist-slur-allegation-but-admits-incidents-common-in-domestic-cricket/ Tue, 09 Jun 2020 04:32:04 +0000 https://malayalees.ch/?p=26782 എന്നാല്‍ വംശീയ അധിക്ഷേപങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സാധാരണമാണെന്നുകൂടി ഇര്‍ഫാന്‍ പത്താന്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ഐ.പി.എല്ലില്‍ കളിച്ചിരുന്ന സമയത്ത് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നുവെന്ന് ഡാരന്‍ സമ്മി വെളിപ്പെടുത്തിയത്. ആരാധകരുടെ സ്‌നേഹത്തോടെയുള്ള വിളിയെന്ന് കരുതിയിരുന്ന വാക്ക് അധിക്ഷേപമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ദേഷ്യം അടക്കാനാവുന്നില്ലെന്നാണ് സമ്മി പറഞ്ഞത്. എന്നാല്‍, സമ്മിയുടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിലെ സഹതാരങ്ങള്‍ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി.

ഐ.പി.എല്ലില്‍ കളിച്ചിരുന്ന കാലത്ത് ‘കാലു’ എന്നാണ് ആരാധകരില്‍ പലരും തന്നെ ലങ്കന്‍ താരം തിസര പെരേരയും വിളിച്ചിരുന്നതെന്നാണ് സമ്മി പറഞ്ഞത്. അന്ന് ‘കരുത്തര്‍’ എന്ന അര്‍ഥത്തിലാണ് അങ്ങനെ വിളിക്കുന്നതെന്നാണ് കരുതിയതെന്നും ഇപ്പോഴാണ് അങ്ങനെയല്ലെന്ന് തിരിച്ചറിയുന്നതെന്നുമായുന്നു സമ്മിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

2013-14 സീസണില്‍ സണ്‍റൈസേഴ്‌സില്‍ സമ്മിയുടെ സഹതാരങ്ങളായിരുന്ന പാര്‍ഥിവ് പേട്ടലും ഇര്‍ഫാന്‍ പത്താനും ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ വൈ വേണുഗോപാല്‍ റാവുവുമാണ് സമ്മിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടീമിലെ ആരും ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞത് പറഞ്ഞു. തനിക്കറിയില്ലെന്നും, ഇങ്ങനെയൊന്ന് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് വേണുഗോപാല്‍ റാവു പ്രതികരിച്ചത്.

ഐ.പി.എല്ലില്‍ ആ രണ്ട് സീസണുകളിലും സമ്മിയുടെ കൂടെ താന്‍ കളിച്ചിട്ടുണ്ടെന്നും. അന്ന് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഓര്‍ക്കുന്നില്ലെന്നും പത്താനും പറഞ്ഞു. എന്നാല്‍, വംശീയ അധിക്ഷേപങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സാധാരണമാണെന്നുകൂടി ഇര്‍ഫാന്‍ പത്താന്‍ വെളിപ്പെടുത്തി. ‘നമ്മള്‍ ഇതേകുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണ് വേണ്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ വംശീയാധിക്ഷേപം ഞാന്‍ പലതവണ കേട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ചില താരങ്ങള്‍ ഉത്തരേന്ത്യയില്‍ കളിക്കുമ്പോള്‍ അതുണ്ടായിട്ടുണ്ട്. ആരുടേയും പേരു പറയാന്‍ ഉദ്ദേശിക്കുന്നില്ല’ ഇര്‍ഫാന്‍ പറഞ്ഞു.

]]>