IRELAND – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Jun 2023 04:34:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IRELAND – malayalees.ch https://malayalees.ch 32 32 അയർലൻഡിലെ ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുത്തത് 4000 പേർ; വിശിഷ്ടാതിഥിയായി ഹണി റോസും; നന്ദിയറിയിച്ച് അയർലൻഡ് ഗതാഗതമന്ത്രി https://malayalees.ch/actress-honey-rose-in-ireland-for-an-inaugural-function/ Thu, 08 Jun 2023 04:25:57 +0000 https://malayalees.ch/?p=82374 അയർലൻഡിലെ ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുത്തത് 4000 പേരെന്ന് അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ്. കൂടാതെ വിശിഷ്ടാതിഥിയായി മലയാള സിനിമ താരം ഹണി റോസും എത്തിയിരുന്നു. മന്ത്രി തന്നെയാണ് ഹണി റോസിനൊപ്പമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.

അയർലൻഡിലെ ഡബ്ലിനിൽ സംസ്കാരവും കായികവും സംഗീതവും ആഘോഷിക്കുന്ന അതിമനോഹരമായ ഒരു ഔട്ട്ഡോർ ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഹണി റോസ് വിശിഷ്ടാതിഥിയായി & 4000 പേർ ചടങ്ങിൽ പങ്കെടുത്തു.

അയർലൻഡിലെ വൈവിധ്യത്തിന്റെയും ഉൾപ്പെടുത്തലിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ഈ കമ്മ്യൂണിറ്റി ഇവന്റ് സംഘടിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്ന് അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ട്വിറ്ററിൽ കുറിച്ചു.

ആദ്യമായി അയര്‍ലന്‍റിൽ എത്തിയ താരത്തെ കാണാന്‍ നിരവധി മലയാളികളാണ് പരിപാടിക്ക് എത്തിച്ചേർന്നത്. പരിപാടിയിൽ പങ്കെടുത്ത അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് താരത്തിനൊപ്പം സെൽഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.

അതേസമയം, അയര്‍ലന്റിൽ ഇത്രയും മലയാളികളെ പ്രതീക്ഷിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന്, മലയാളികള്‍ ഇല്ലാത്ത സ്ഥലമുണ്ടോ ?. അയർലന്റിലെ കാലാവസ്ഥ ഇഷ്ടപ്പെട്ടെന്നും ഇവിടെ കുറേ കാലം നില്‍ക്കാൻ ആ​ഗ്രഹമുണ്ടെന്നും ഹണി റോസ് പറയുന്നു.

]]>
അയര്‍ലന്റില്‍ ക്യാന്‍സര്‍ ബാധിച്ച് മലയാളി യുവതി മരിച്ചു https://malayalees.ch/malayali-women-dies-off-cancer-at-ireland/ Mon, 10 Apr 2023 08:16:01 +0000 https://malayalees.ch/?p=79381 അയര്‍ലന്റില്‍ മലയാളി യുവതി അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനി ജിത മോഹനന്‍ (42) ആണ് മരിച്ചത്.

ക്യാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബ്യൂമൗണ്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജിത. ഭര്‍ത്താവ് ഹരീഷിനൊപ്പം ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിച്ചുവരികയായിരുന്നു.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കും. ഹരീഷ് കുമാര്‍ ആണ് ഭര്‍ത്താവ്. മകന്‍: തന്മയി(12). സംസ്‌കാരം പിന്നീട്.

]]>
റാഷിദിന്റെ പോരാട്ടം പാഴായി, അഫ്ഗാനെ നാല് റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; അയർലൻഡിനെ വീഴ്ത്തി ന്യൂസീലൻഡ് സെമിയിൽ https://malayalees.ch/new-zealand-vs-ireland-australia-vs-afganisthan/ Sat, 05 Nov 2022 04:15:08 +0000 https://malayalees.ch/?p=70764 ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിജയത്തോളം പോന്ന തോൽവിയുമായി അഫ്ഗാനിസ്താൻ. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാൻ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ അനായാസം വിജയിക്കുമോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാൻ. പിന്നീട് മൂന്ന് വിക്കറ്റുകള്‍ പിഴുത ഓസീസ് അഫ്ഗാനെ സമ്മര്‍ദ്ദത്തിലാക്കി. സ്‌കോര്‍ 103 ല്‍ നില്‍ക്കെ അവര്‍ക്ക് ആറാം വിക്കറ്റും നഷ്ടമായി.

പിന്നീട് ക്രീസിലെത്തിയ റാഷിദ് ഖാൻ നിലവിലെ ചാമ്പ്യന്മാരെ വിറപ്പിച്ചു. വെറും 23 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം റാഷിദ് 48 റണ്‍സ്. ഓസ്‌ട്രേലിയ തോൽവി ഉറപ്പിച്ച സമയം, അവസാന ഓവർ എറിഞ്ഞ മാർക്കസ് സ്റ്റോയിനിസ് 4 റൺസ് അകലെ അഫ്ഗാൻ ജയം തടഞ്ഞു നിർത്തി. മത്സരം ജയിച്ചെങ്കിലും നാളെ ഇംഗ്ലണ്ട് ശ്രീലങ്കയെ വീഴ്ത്തിയാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്താകും.

അതേമയം സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി. അയർലൻഡിനെതിരെ 35 റൺസിനാണു കിവീസിന്റെ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 9 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ ഏഴു പോയിന്റുമായി ന്യൂസീലൻഡ് സെമിയിതെത്തി.

]]>
ടി-20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലൻഡ്; അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരം ഉപേക്ഷിച്ചു https://malayalees.ch/t20-world-cup-ireland-won-england-afghanistan-newzealand-abandoned/ Wed, 26 Oct 2022 12:11:54 +0000 https://malayalees.ch/?p=70241 ടി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി. കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിനെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അയർലൻഡ് ആണ് അഞ്ച് റൺസിന് അട്ടിമറിച്ചത്. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമായിരുന്നു അയർലൻഡിൻ്റെ ജയം. അയർലൻഡ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ആ സമയത്ത് ഇംഗ്ലണ്ട് അഞ്ച് റൺസ് പിന്നിലായിരുന്നു. ഇതോടെ ഗ്രൂപ്പ് ഒന്നിൽ പോരാട്ടം ആവേശകരമായി.

ഇംഗ്ലണ്ടിൻ്റെ കരുത്തുറ്റ ബൗളിംഗ് നിരയെ നിർഭയം നേരിട്ട അയർലൻഡിന് മികച്ച തുടക്കം ലഭിച്ചു. മൂന്നാം ഓവറിൽ പോൾ സ്റ്റിർലിങ്ങ് (14) മാർക്ക് വുഡിനു മുന്നിൽ വീണെങ്കിലും രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണിയും ലോർകൻ ടക്കറും ചേർന്ന് കൂട്ടിച്ചേർത്ത 82 റൺസ് കൂട്ടുകെട്ട് അവരെ ശക്തമായ നിലയിലെത്തിച്ചു. ആദ്യ 10 ഓവറിൽ അയർലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണ് കണ്ടെത്തിയത്. 27 പന്തിൽ 34 റൺസെടുത്ത ടക്കർ നിർഭാഗ്യകരമായി റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് തകർന്നു. ഹാരി ടെക്ടർ (0) മാർക്ക് വുഡിൻ്റെ ഇരയായി മടങ്ങി. ഇതിനിടെ 40 പന്തുകളിൽ ബാൽബിർണി ഫിഫ്റ്റി തികച്ചു. ഇതോടെ അയർലൻഡ് ബാറ്റിംഗ് തകർച്ച നേരിട്ടു. ബാൽബിർണി (47 പന്തിൽ 62), ജോർജ് ഡോക്ക്റൽ (0), മാർക്ക് അഡയർ (4) എന്നിവരെ ലിയാം ലിവിങ്ങ്സ്റ്റൺ മടക്കി അയച്ചപ്പോൾ കർട്ടിസ് കാംഫറെ (18) മാർക്ക് വുഡ് വീഴ്ത്തി. ബാരി മക്കാർത്തി (3), ഫിയോൻ ഹാൻഡ് (1) എന്നിവർ സാം കറനു മുന്നിൽ വീണു. ജോഷ്വ ലിറ്റിലിനെ (0) പുറത്താക്കിയ സ്റ്റോക്സ് അയർലൻഡ് ഇന്നിംഗ്സ് 19.2 ഓവറിൽ അവസാനിപ്പിച്ചു. ഗാരത്ത് ഡെലനി (12) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിൽ അയർലൻഡ് തകർത്തെറിഞ്ഞപ്പോൾ ഇംഗ്ലണ്ട് വിറച്ചു. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ ജോസ് ബട്ലർ കൂടാരം കയറി. ജോഷ്വ ലിറ്റിലിനായിരുന്നു വിക്കറ്റ്. അലക്സ് ഹെയിൽസും (7) ലിറ്റിലിൻ്റെ ഇരയായി മടങ്ങി. ബെൻ സ്റ്റോക്സിനെ (6) ഫിയോൻ ഹാൻഡും ഹാരി ബ്രൂക്കിനെ (21 പന്തിൽ 18) ജോർജ് ഡോക്ക്റലും മടക്കിഅയച്ചതോടെ കളിയിൽ അയർലൻഡ് പിടിമുറുക്കി. 37 പന്തുകൾ നേരിട്ട് വെറും 35 റൺസെടുത്ത ഡേവിഡ് മലാനെ ബാരി മക്കാർത്തി പുറത്താക്കിയതോടെ ഇംഗ്ലണ്ട് 13.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലേക്ക് വീണു. 12 പന്തിൽ 24 റൺസെടുത്ത മൊയീൻ അലി ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ 14.3 ഓവറിൽ മഴ പെയ്തു. ഇതോടെ കളി ഉപേക്ഷിക്കുകയായിരുന്നു.

ഇതേ ഗ്രൗണ്ടിൽ നടക്കാനിരുന്ന രണ്ടാമത്തെ മത്സരം മഴയെ തുടർന്ന് ടോസ് പോലും ചെയ്യാതെ ഉപേക്ഷിച്ചു. അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരമാണ് ഉപേക്ഷിച്ചത്.

]]>
ഋതുരാജിനു പകരം സഞ്ജുവോ ത്രിപാഠിയോ?; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും https://malayalees.ch/sanju-samson-ruturaj-gaikwad-rahul-tripathi/ Tue, 28 Jun 2022 08:23:21 +0000 https://malayalees.ch/?p=63995 അയർലൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം ഇന്ന്. ആദ്യ ടി-20 വിജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ലിനിലെ മലഹിഡെ ക്രിക്കറ്റ് ക്ലബിലാണ് മത്സരം. പരുക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തിരിക്കുമെങ്കിൽ പകരം മലയാളി താരം സഞ്ജു സാംസണോ രാഹുൽ ത്രിപാഠിയോ കളത്തിലിറങ്ങും. ഓപ്പണറെന്നത് പരിഗണിക്കുമ്പോൾ ത്രിപാഠിയ്ക്ക് ടീമിൽ ഇടം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ട് പരമ്പരകളും ഇടം പിടിച്ചെങ്കിലും പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന അർഷ്ദീപ് സിംഗ് ഇന്ന് കളിക്കാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.

ആദ്യ മത്സരത്തിൽ അയർലൻഡിനെ 7 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അയർലൻഡ് ഉയർത്തിയ 108 റൺസ് വിജയ ലക്ഷ്യം, 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ഹൂഡ(29 പന്തിൽ 47), ഇഷൻ കിഷൻ (11 പന്തിൽ 26), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ(12 പന്തിൽ 24) എന്നിവരുടെ മികവിലാണ് ഇന്ത്യൻ ജയം. മഴമൂലം മത്സരം 12 ഓവർ വീതമാക്കി ചുരുക്കിയിരുന്നു.

ടോസ് നേടിയ ഹർദിക് പാണ്ഡ്യ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം തെറ്റിയില്ല, രണ്ടാം ഓവറിൽ തന്നെ അയർലൻഡിന് രണ്ട് വലിയ തിരിച്ചടികൾ നേരിട്ടു. ക്യാപ്റ്റൻ ആൻഡി ബൽബിർണി (0), പോൾ സ്റ്റെർലിങ്ങ് (4) എന്നിവർ പുറത്തായി. ബൽബിർണിയെ ഭുവനേശ്വർ പുറത്താക്കിയപ്പോൾ, പോൾ സ്റ്റെർലിംഗിനെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പുറത്താക്കി. നാലാം വിക്കറ്റിൽ ഹാരി ടെക്ടറും (33 പന്തിൽ 64), ലോർക്കാൻ ടക്കറും (16 പന്തിൽ 18) തമ്മിലുള്ള അർധസെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ അയർലൻഡിന് 108 റൺസെന്ന സ്‌കോറിലെത്താനായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.2 ഓവറിൽ 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുത്തു. ഇന്ത്യക്കായി ഇഷാൻ കിഷൻ 26 റൺസെടുത്തപ്പോൾ സൂര്യകുമാർ അക്കൗണ്ട് തുറക്കാതെ പുറത്തായി. ദീപക് ഹൂഡ പുറത്താകാതെ 47 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 24 റൺസും നേടി. ദിനേശ് കാർത്തിക് 5 റൺസുമായി പുറത്താകാതെ നിന്നു. അയർലൻഡിനായി ക്രെയ്ഗ് യങ് 2 വിക്കറ്റ് വീഴ്ത്തി.

]]>
അയർലൻഡിൽ തണുപ്പ് കഠിനം; താൻ മൂന്ന് സ്വെറ്ററുകൾ ധരിച്ചെന്ന് ചഹാൽ https://malayalees.ch/ireland-t20-weather-yuzvendra-chahal/ Mon, 27 Jun 2022 08:14:13 +0000 https://malayalees.ch/?p=63952 അയർലൻഡിലെ കാലാവസ്ഥ വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. ഇവിടെ തണുപ്പ് കഠിനമാണെന്നും താൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നിയെന്നും ചഹാൽ പറഞ്ഞു. ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായ ചഹാൽ മത്സരത്തിനു ശേഷം സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“ഈ സാഹചര്യങ്ങളിൽ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നി. ചിലപ്പോഴൊക്കെ അത് ബുദ്ധിമുട്ടാണ്. പക്ഷേ, ഏത് സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കണം. മൂന്ന് സ്വെറ്ററുകളാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്.”- ചഹാൽ പറഞ്ഞു.

മത്സരത്തിൽ അയർലൻഡിനെ 7 വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അയർലൻഡ് ഉയർത്തിയ 108 റൺസ് വിജയ ലക്ഷ്യം, 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ഹൂഡ(29 പന്തിൽ 47), ഇഷൻ കിഷൻ (11 പന്തിൽ 26), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ(12 പന്തിൽ 24) എന്നിവരുടെ മികവിലാണ് ഇന്ത്യൻ ജയം. മഴമൂലം മത്സരം 12 ഓവർ വീതമാക്കി ചുരുക്കിയിരുന്നു.

ടോസ് നേടിയ ഹർദിക് പാണ്ഡ്യ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം തെറ്റിയില്ല, രണ്ടാം ഓവറിൽ തന്നെ അയർലൻഡിന് രണ്ട് വലിയ തിരിച്ചടികൾ നേരിട്ടു. ക്യാപ്റ്റൻ ആൻഡി ബൽബിർണി (0), പോൾ സ്റ്റെർലിങ്ങ് (4) എന്നിവർ പുറത്തായി. ബൽബിർണിയെ ഭുവനേശ്വർ പുറത്താക്കിയപ്പോൾ, പോൾ സ്റ്റെർലിംഗിനെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പുറത്താക്കി. നാലാം വിക്കറ്റിൽ ഹാരി ടെക്ടറും (33 പന്തിൽ 64), ലോർക്കാൻ ടക്കറും (16 പന്തിൽ 18) തമ്മിലുള്ള അർധസെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ അയർലൻഡിന് 108 റൺസെന്ന സ്‌കോറിലെത്താനായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.2 ഓവറിൽ 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുത്തു. ഇന്ത്യക്കായി ഇഷാൻ കിഷൻ 26 റൺസെടുത്തപ്പോൾ സൂര്യകുമാർ അക്കൗണ്ട് തുറക്കാതെ പുറത്തായി. ദീപക് ഹൂഡ പുറത്താകാതെ 47 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 24 റൺസും നേടി. ദിനേശ് കാർത്തിക് 5 റൺസുമായി പുറത്താകാതെ നിന്നു. അയർലൻഡിനായി ക്രെയ്ഗ് യങ് 2 വിക്കറ്റ് വീഴ്ത്തി.

]]>
21 പന്തുകളിൽ ബെയർസ്റ്റോയ്ക്ക് അർധസെഞ്ചുറി; രണ്ടാം ഏകദിനത്തിൽ വിറച്ചു ജയിച്ച് ഇംഗ്ലണ്ട് https://malayalees.ch/england-won-ireland-2nd-odi/ Mon, 03 Aug 2020 04:43:12 +0000 https://malayalees.ch/?p=29479 അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനു ജയം. 21 പന്തുകളിൽ അർധസെഞ്ചുറി കുറിച്ച ഓപ്പണർ ജോണി ബെയർസ്റ്റോയുടെ മികവിലാണ് ഇംഗ്ലണ്ട് ജയം കുറിച്ചത്. ഒരു ഘട്ടത്തിൽ 137-6 എന്ന നിലയിൽ തകർന്നടിഞ്ഞ ആതിഥേയരെ ഡേവിഡ് വിലിയും സാം ബില്ലിംഗ്സും ചേർന്ന അപരാജിതമായ 79 റൺസാണ് കര കയറ്റിയത്. അയർലൻഡിനായി ജോഷ്വ ലിറ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തി.

213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. സ്കോർബോർഡ് തുറക്കും മുൻപ് ഓപ്പണർ ജേസൻ റോയ് (0) ക്രെയ്ഗ് യങിൻ്റെ പന്തിൽ ഗാരത് ഡെലനിക്ക് പിടികൊടുത്ത് മടങ്ങി. പിന്നീട് ബെയർസ്റ്റോ ഷോ ആയിരുന്നു. പങ്കാളിയെ നഷ്ടമായതൊന്നും കണക്കിലെടുക്കാതെ അദ്ദേഹം അടിച്ചു തകർക്കാൻ തുടങ്ങി. രണ്ടാം വിക്കറ്റിൽ വിൻസുമായി അദ്ദേഹം 71 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ജെയിംസ് വിൻസ് (16), ടോം ബാൻ്റൺ (15) എന്നിവർ പുറത്തായി. ഇരുവരെയും കർട്ടിസ് കാംഫെർ ആണ് പുറത്താക്കിയത്. വിൻസിനെ ക്ലീൻ ബൗൾഡാക്കിയ കാംഫെർ ബാൻ്റണെ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇതൊന്നും ബെയർസ്റ്റോയെ തളത്തിയില്ല. ആൻഡി മക്ബ്രൈനെ സിക്സറടിച്ച് 21 പന്തുകളിൽ അദ്ദേഹം അരസെഞ്ചുറി കുറിച്ചു. സാം ബില്ലിംഗ്സിനെ കാഴ്ചക്കാരനാക്കി അതിവേഗം സെഞ്ചുറിയിലേക്ക് കുതിക്കവെ ജോഷ്വ ലിറ്റിൽ ബെയർസ്റ്റോക്ക് കടിഞ്ഞാണിട്ടു. ലോർകൻ ടക്കറിനു പിടികൊടുത്ത് മടങ്ങുമ്പോൾ ബെയർസ്റ്റോ 41 പന്തുകളിൽ 82 റൺസെടുത്തിരുന്നു. 14 ബൗണ്ടറികളും 2 സിക്സുകളും സഹിതമായിരുന്നു അദ്ദേഹത്തിൻ്റെ ഇന്നിംഗ്സ്.

തുടർന്ന് ഓയിൻ മോർഗൻ, മൊയീൻ അലി എന്നിവർ സ്കോർബോർഡിൽ ചലനങ്ങളുണ്ടാക്കാതെ മടങ്ങി. ഇരുവരും ജോഷ്വ ലിറ്റിലിൻ്റെ ഇരയായാണ് മടങ്ങിയത്. മോർഗനെ കാംഫെർ പിടികൂടിയപ്പോൾ മൊയീൻ, ടക്കറുടെ കൈകളിൽ അവസാനിച്ചു. 137-6 എന്ന നിലയിൽ പരാജയം മുന്നിൽ കണ്ട ഇംഗ്ലണ്ടിനായി കഴിഞ്ഞ മത്സരത്തിലെ ഹീറോ സാം ബില്ലിംഗ്സ് ഡെവിഡ് വില്ലിയുമായി ഒത്തുചേർന്നു. 32.3 ഓവറിൽ ഇംഗ്ലണ്ട് വിജയ റൺ കുറിക്കുമ്പോൾ ബില്ലിംഗ്സ് 46ഉം വില്ലി 47ഉം വീതം റൺസെടുത്ത് പുറത്താവാതെ നിന്നു.

9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് അയർലൻഡ് 212 റൺസ് നേടിയത്. ഓൾറൗണ്ടർ കർട്ടിസ് കാംഫെറിൻ്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയാണ് അയർലൻഡിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. അയർലൻഡിനായി ഏഴ് താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും കാംഫെർ ഒഴികെ ആർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

]]>