Iran – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Apr 2023 04:51:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Iran – malayalees.ch https://malayalees.ch 32 32 വിമാന സര്‍വീസ് ഉടന്‍, വിസാ നടപടികളും വേഗത്തില്‍; സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി https://malayalees.ch/saudi-iranian-foreign-ministers-met-in-beijing/ Sat, 08 Apr 2023 04:51:34 +0000 https://malayalees.ch/?p=79270 സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചൈനയിലെ ബെയ്ജിങ്ങില്‍ കൂടിക്കാഴ്ച നടത്തി. ചൈനയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ഏഴ് വര്‍ഷം മുമ്പ് ഇറാനുമായുളള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിച്ച ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം പുനരാരംഭിക്കുന്നത്.(Saudi – Iranian Foreign Ministers met in Beijing)

സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് പുതിയ അധ്യായം തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അതിവേഗം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇറാന്‍-സൗദി ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതിന്റെ ഭാഗമായിരുന്നു സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലായഹ്‌യാ എന്നിവരുടെ കൂടിക്കാഴ്ച.

സൗദി-ഇറാന്‍ നേരിട്ടുളള വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കാനും ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് വിസ ലഭ്യമാക്കാനുളള നടപടി വേഗത്തിലാക്കാനും മന്ത്രിമാരുടെ കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന വ്യക്തമാക്കി.

ഇറാനിലെ തെഹ്‌റാനിലും മശ്ഹദിലും സൗദി നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കും. സൗദിയിലെ റിയാദില്‍ ഇറാന്‍ എംബസിയും ജിദ്ദയില്‍ കോണ്‍സുലേറ്റ് തുറക്കാനും ധാരണയായി. 1998ലും 2001ലും ഇരു രാഷ്ട്രങ്ങനളും ഒപ്പുവെച്ച നിരവധി ഉഭയകക്ഷി കരാറുകളുണ്ട്. ഇത് നടപ്പിലാക്കാനും മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. ഇറാന്‍ മന്ത്രിയെ സൗദിയിലേക്കും സൗദി മന്ത്രിയെ ഇറാനിലേക്കും ക്ഷണിച്ചു. ഇരുവരും ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

]]>
ഹിജാബ് വിരുദ്ധ പ്രതിഷേധം: പെണ്‍കുട്ടികള്‍ക്ക് വിഷം കൊടുത്ത് സ്‌കൂളുകള്‍ പൂട്ടിക്കാന്‍ ശ്രമിച്ചതില്‍ അന്വേഷണം നടത്തുന്നുവെന്ന് ഇറാന്‍ https://malayalees.ch/iranian-officials-to-investigate-revenge-poisoning-of-schoolgirls/ Wed, 01 Mar 2023 04:53:32 +0000 https://malayalees.ch/?p=77088 നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കി പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ പൂട്ടിക്കാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയില്‍ അന്വേഷണം നടക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിലെ യുവതികളുടെ പങ്കാളിത്തത്തില്‍ രോഷംകൊണ്ട് അതിന് പ്രതികാരമെന്ന നിലയിലാണ് പെണ്‍കുട്ടികള്‍ക്ക് മേല്‍ വിഷപ്രയോഗം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. (Iranian officials to investigate ‘revenge’ poisoning of schoolgirls)

നവംബര്‍ മാസം മുതല്‍ക്ക് 700ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വാതകങ്ങളായും മറ്റും വിഷയപ്രയോഗം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമുണ്ടായില്ലെങ്കിലും പല കുട്ടികള്‍ക്കും തലകറക്കവും ഛര്‍ദ്ദിയും മനംപുരട്ടലും ശ്വസനപ്രശ്‌നങ്ങളും അനുഭവപ്പെട്ടു. നിരവധി പെണ്‍കുട്ടികള്‍ ആശുപത്രിയിലായി. വിഷം മാരകമല്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് വിഷപ്രയോഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി യൂനസ് പനാഹി പറഞ്ഞു.

കുട്ടികള്‍ക്ക് നേരെയുണ്ടായത് മനപൂര്‍വമായ വിഷപ്രയോഗമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ട യുവതികളോടും പെണ്‍കുട്ടികളോടുമുള്ള പ്രതികാരമെന്ന നിലയിലാണ് വിഷപ്രയോഗം നടന്നതെന്നാണ് പ്രാഥമികമായ നിഗമനം. ചീഞ്ഞ പഴങ്ങളുടേയോ പഴകിയ മത്സ്യത്തിന്റേയോ മറ്റോ ഗന്ധം മൂക്കില്‍ തുളച്ചുകയറിയതായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. കുട്ടികള്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

]]>
ഇറാന്റെ തോല്‍വി ആഘോഷിച്ചു; ഇറാനി സാമൂഹികപ്രവര്‍ത്തകന്‍ വെടിയേറ്റ്‌ മരിച്ചു https://malayalees.ch/iranian-man-killed-celebrating-football-teams-loss/ Thu, 01 Dec 2022 11:32:32 +0000 https://malayalees.ch/?p=72186 ലോകകപ്പ് ഫുട്ബോളിൽ നിന്ന് ഇറാന്‍ പുറത്തായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പരിപാടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു.ഇറാനി സാമൂഹ്യപ്രവര്‍ത്തകനായ മെഹ്‌റാന്‍ സമക്കാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇറാന്റെ തോല്‍വി ആഘോഷിച്ചത്.

ഇറാനിലെ ബന്ദര്‍ അന്‍സാലിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മെഹ്‌റാനെ പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.തലയില്‍ വെടികൊണ്ട മെഹ്‌റാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടെ കാറിന്റെ ഹോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ട് മെഹ്‌റാന്‍ ആഘോഷത്തില്‍ പങ്കാളിയായി. ഇതേത്തുടര്‍ന്നാണ് മെഹ്‌റാനെ പൊലീസ് വെടിവെച്ചുകൊന്നതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ ലോകകപ്പില്‍ ഇറാന്‍ ഫുട്‌ബോള്‍ ടീം സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മത്സരത്തിനിടെ ദേശീയഗാനം ആലപിച്ചിരുന്നില്ല. എന്നാല്‍ വെയ്ല്‍സിനെതിരായ രണ്ടാം മത്സരത്തില്‍ ഇറാന്‍ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചു. ഇതാണ് ഇറാന്‍ ആരാധകരെ ചൊടിപ്പിച്ചത്.

]]>
ഇറാൻ മസ്ജിദ് ഭീകരാക്രമണത്തിൽ 13 മരണം: 40 പേർക്ക് പരുക്ക് https://malayalees.ch/13-killed-40-wounded-in-iran-mosque-terror-attack/ Thu, 27 Oct 2022 04:20:18 +0000 https://malayalees.ch/?p=70275 തെക്കൻ ഇറാനിയൻ നഗരമായ ഷിറാസിലെ ഷിയാ മുസ്ലീം ആരാധനാലയത്തിൽ ഭീകരാക്രമണം. സായുധരായ ഭീകരർ നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടെന്ന് ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. മൂന്ന് ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് അക്രമികളെ അറസ്റ്റ് ചെയ്തു.

]]>
പതിറ്റാണ്ടുകളായി കുളിക്കാത്തയാൾ; ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ മരിച്ചെന്ന് റിപ്പോർട്ട് https://malayalees.ch/dirtiest-man-dies-report/ Tue, 25 Oct 2022 12:10:52 +0000 https://malayalees.ch/?p=70194 ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ എന്നറിയപ്പെടുന്നയാൾ മരിച്ചെന്ന് റിപ്പോർട്ട്. ഇറാൻ സ്വദേശിയായ അമോ ഹാജി മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. 94 വയസായിരുന്നു. 50 വർഷത്തിലധികമായി ഇയാൾ കുളിച്ചിരുന്നില്ല. അവിവാഹിതനായ അമോ ഹാജി ഞായറാഴ്ചയാണ് മരണപ്പെട്ടത്.

കുളിച്ചാൽ അസുഖമുണ്ടാവുമെന്നായിരുന്നു ഇദ്ദേഹത്തിൻ്റെ ഭയം. കുറച്ച് മാസങ്ങൾക്കു മുൻപ് ഗ്രാമത്തിലെ ആളുകളെല്ലാവരും ചേർന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

]]>
ഹിജാബ് ധരിക്കാതെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി https://malayalees.ch/%e0%b4%b9%e0%b4%bf%e0%b4%9c%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87/ Wed, 28 Sep 2022 12:40:25 +0000 https://malayalees.ch/?p=68749 ഇറാനിലെ ഹിജാബ് പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹാദിസ് നജാഫിയാണ് കൊല്ലപ്പെട്ടത്. ( Hadis Najafi shot dead )

ഹിജാബ് ധരിക്കാതെ മുടി പിന്നിലേക്ക് പോണി ടെയിൽ കെട്ടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോയിലെ സ്ത്രീയാണ് മരിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം ഹാദിസിന്റെ വയറിലും കഴുത്തിലും ഹൃദയത്തിലും കൈയിലുമാണ് വെടിയേറ്റത്. നിരവധി പേരാണ് കൊലപാതകത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നത്.

സെപ്റ്റംബർ 16ന് മഹ്‌സ അമിനി എന്ന യുവതിയെ ശരിയായി ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സദാചാര പൊലീസ് മർദിച്ച് കൊലപ്പെടുത്തിയതോടെയാണ് ഇറാനിൽ പ്രതിഷേധം ആരംഭിക്കുന്നത്. തലയിൽ നിരവധി തവണ അടിയേറ്റ മഹ്‌സ അമിനി കോമയിലായിരുന്നു. എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഇറാൻ ഭരണകൂടം പുറത്ത് വിട്ട റിപ്പോർട്ട്.

1979 ലാണ് ഇറാനിൽ ഹിജാബ് നിയമം വരുന്നത്. നിയമപ്രകാരം ഇറാനിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാണ്.

]]>
ആയത്തുള്ള ഖൊമൈനിയുടെ ഫത്വയുടെ നിഴലില്‍ മുപ്പതാണ്ട്; ആരാണ് സല്‍മാന്‍ റുഷ്ദി? https://malayalees.ch/who-is-salman-rushdie-stabbed-in-new-york/ Sat, 13 Aug 2022 04:20:53 +0000 https://malayalees.ch/?p=66332 അല്‍പസമയം മുന്‍പ് ന്യൂയോര്‍ക്കിലെ ഒരു സ്‌റ്റേജില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുഖത്തേറ്റ കുത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവുകൂടിയാണെന്നാണ് സാഹിത്യലോകം പ്രതികരിക്കുന്നത്. സതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിന് പിന്നാലെ ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലം വലിയ അതിജീവന പോരാട്ടം നടത്തിയ റുഷ്ദി ഇന്നുണ്ടായ ആക്രമണത്തെയും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് റുഷ്ദിയുടെ എഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍. ലെക്ച്വറിനിടെ സ്റ്റേജിലേക്ക് പാഞ്ഞുവന്ന് റുഷ്ദിയെ രണ്ട് തവണ കുത്തിയ അക്രമി പിടിയിലായിട്ടുണ്ട്. കുത്തേറ്റ ഉടന്‍ റുഷ്ദിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഇപ്പോഴും പൂര്‍ണമായി സ്ഥിരീകരിച്ച വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

റുഷ്ദിയുടെ സാതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിനെതിരെ ദൈവനിന്ദ എന്ന ആരോപണമാണ് തീവ്ര മതവാദികള്‍ ഉയര്‍ത്തിയിരുന്നത്. 1988ല്‍ റഷ്ദിയുടെ പുസ്തകം ഇറാനില്‍ നിരോധിച്ചു. ഇതിന് പിന്നാലെ ഇറാനിയന്‍ നേതാവ് ആയത്തുള്ള ഖൊമൈനി സല്‍മാന്‍ റഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്ന് മില്യണ്‍ ഡോളറാണ്( 23,89,29,150 രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഒരു സുരക്ഷിത താവളത്തിനുവേണ്ടി പലായനം ചെയ്യാന്‍ ഇത് എഴുത്തുകാരനെ നിര്‍ബന്ധിതനാക്കി.

പിന്നീടുള്ള നാളുകളില്‍ വെറുപ്പും ഭയവും നിറഞ്ഞ വഴികളിലൂടെയാണ് റുഷ്ദിക്ക് സഞ്ചരിക്കേണ്ടി വന്നത്. സാതാനിക് വേഴ്‌സസിന്റെ പകര്‍പ്പുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പുസ്തകത്തിന്റെ പ്രസിദ്ധീകരണ ശാലകള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു. ജപ്പാന്‍, ഇംഗ്ലണ്ട്, തുര്‍ക്കി, ഇറ്റലി, അമേരിക്ക, നോര്‍വേ തുടങ്ങിയ പല രാജ്യങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനും ബ്രിട്ടണും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടാന്‍ പോലും റുഷ്ദിയുടെ പുസ്തകം കാരണമായി.

ഖൊമൈനിയുടെ കല്‍പ്പനയില്‍ നിന്നും ഇറാന്‍ വളരെക്കാലമായി അകലം പാലിക്കുകയാണെങ്കിലും സല്‍മാന്‍ റഷ്ദി വിരുദ്ധ വികാരം ചില തീവ്രമതവാദികള്‍ക്കുള്ളില്‍ വളരെക്കാലം നിലനിന്നു. പിന്നീട് 2012ല്‍ ഒരു മതസ്ഥാപനം റഷ്ദിയെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികം 3.3 മില്യണ്‍ ഡോളറായി ഉയര്‍ത്തി. ഫത്വ കാലത്തെക്കുറിച്ച് റഷ്ദി എഴുതിയ ജോസഫ് ആന്റണ്‍ എന്ന ഓര്‍മക്കുറിപ്പും പിന്നീട് വളരെ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദി കഴിഞ്ഞ 20 വര്‍ഷക്കാലമായി അമേരിക്കയിലാണ് താമസം. റുഷ്ദിയുടെ രണ്ടാമത്തെ നോവലായ മിഡ്‌നൈറ്റ് ചില്‍ഡ്രണ് ബുക്കര്‍ സമ്മാനം ലഭിച്ചതോടെയാണ് ലോകസാഹിത്യ ഭൂപടത്തില്‍ സല്‍മാന്‍ റുഷ്ദി എന്ന പേര് അടയാളപ്പെടുന്നത്. ഗ്രിമസ്, ഷെയിം, ജാഗ്വാര്‍ സ്‌മൈല്‍: എ നിക്കരാഗ്ലന്‍ ജേര്‍ണി, ഈസ്റ്റ് വെസ്റ്റ്, ഫ്യൂറി, ദി ഗ്രൗണ്ട് ബിനീത്ത് ഹെര്‍ ഫീറ്റ് മുതലായവയാണ് റുഷ്ദിയുടെ പ്രശസ്തമായ മറ്റ് കൃതികള്‍.

]]>
ദക്ഷിണ ഇറാനിൽ വൻ ഭൂചലനം; പ്രകമ്പനം ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു https://malayalees.ch/two-earthquakes-in-iran-tremors/ Sat, 02 Jul 2022 04:28:34 +0000 https://malayalees.ch/?p=64208 ദക്ഷിണ ഇറാനിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് ഭൂചലനം ഉണ്ടായത്. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടു. സംഭവത്തിൽ ഇറാനിൽ മൂന്നുപേർ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.

ദക്ഷിണ ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്നുകിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനാൽ യു.എ.ഇയിലെ മിക്കയിടത്തും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 1.32നാണ് 10 കി.മീറ്റർ ദൂരത്തിൽ ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. ഇത് റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. പിന്നാലെ, 3.24ഓടെ മറ്റൊരു ഭൂകമ്പം കൂടി അനുഭവപ്പെട്ടു. ഇതിനിടയിൽ 4.6, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ 2.43നും 3.13നും റിപ്പോർട്ട് ചെയ്തു.

യു.എ.ഇക്ക് പുറമെ സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെല്ലാം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഭൂചലനം അനുഭവപ്പെട്ടു. തുടർചലനം അനുഭവപ്പെടുന്നതിനാൽ പലരും ആശങ്കയിലാണ്. രാത്രി 1.32നും പുലർച്ചെ 3.25നും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.

]]>
ഇറാൻ റെവല്യൂഷണറി ഗാർഡിലെ കേണൽ കൊല്ലപ്പെട്ടു https://malayalees.ch/%e0%b4%87%e0%b4%b1%e0%b4%be%e0%b5%bb-%e0%b4%b1%e0%b5%86%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%af%e0%b5%82%e0%b4%b7%e0%b4%a3%e0%b4%b1%e0%b4%bf-%e0%b4%97%e0%b4%be%e0%b5%bc%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86/ Mon, 23 May 2022 04:13:04 +0000 https://malayalees.ch/?p=62203 ഇറാനിയൻ റെവല്യൂഷണറി ഗാർഡിലെ ഒരു കേണൽ ടെഹ്‌റാനിൽ വെടിയേറ്റ് മരിച്ചു. മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ കേണൽ സയാദ് ഖോഡായിയെ അഞ്ച് തവണ വെടിവെച്ചതായി റിപ്പോർട്ട്. ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

2020-ൽ ഒരു പ്രമുഖ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതിന് ശേഷം ഇറാനിലുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ഇതെന്നാണ് വിലയിരുത്തൽ. വീട്ടുമുറ്റത്തെ കാറിൽ ഇരിക്കവെയാണ് കേണൽ സയാദിന് വെടിയേൽക്കുന്നത്. ‘എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിലെ’ മുതിർന്ന അംഗമായിരുന്നു കേണൽ ഖോദായ്. വിദേശത്ത് പ്രവർത്തനങ്ങൾ നടത്തുന്ന റെവല്യൂഷണറി ഗാർഡിന്റെ (IRGC) ഷാഡോ പോലെയുള്ള ഒരു ബാഹ്യ സേനയാണ് എലൈറ്റ് ഖുദ്‌സ് ഫോഴ്സ്.

ഇത്തരം ഉന്നത കൊലപാതകങ്ങൾക്ക് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ, റവല്യൂഷണറി ഗാർഡുകൾ ഇസ്രായേലി ചാരന്മാരുടെ ഒരു ശൃംഖല കണ്ടെത്തുകയും, മുഴുവൻ പേരെയും അറസ്റ്റ് ചെയ്തതായി ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേലിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സമീപ വർഷങ്ങളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉന്നത ഖുദ്‌സ് ഫോഴ്‌സ് നേതാവാണ് ഖോദായി.

]]>
എഎഫ്സി വനിതാ ഏഷ്യാ കപ്പ്; ഇന്ത്യയെ സമനിലയിൽ തളച്ച് ഇറാൻ https://malayalees.ch/afc-womens-asia-cup-india-drew-iran/ Fri, 21 Jan 2022 04:19:15 +0000 https://malayalees.ch/?p=55804 എഎഫ്സി വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് സമനിലയോടെ തുടക്കം. ഇറാനാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും വിജയിക്കാൻ കഴിയാത്തത് ഇന്ത്യക്ക് നിരാശയാണ്. ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരം വജയിച്ച ചൈനയാണ് ഒന്നാമത്. ഇറാൻ മൂന്നാമതും ചൈനീസ് തായ്പേയ് നാലാമതുമാണ്.

മുംബൈ ഡിവൈ പാട്ടീൽ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24 ഷോട്ടുകളാണ് ഇന്ത്യ ഇറാൻ പോസ്റ്റിലേക്ക് പായിച്ചത്. അഞ്ച് ഷോട്ടുകൾ ഓൺ ടാർഗറ്റ് ആയി. ഇതിൽ ഒന്ന് പോലും ഗോൾ ആയില്ല. 65 ശതമാനം പൊസിഷനും ഇന്ത്യക്കുണ്ടായിരുന്നു. ഇറാൻ വെറും 8 തവണയാണ് ഇന്ത്യൻ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്തത്.

ഈ മാസം 23നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ചൈനീസ് തായ്പേയ്ക്കെതിരെ നടക്കുന്ന മത്സരം രാത്രി 7.30നാണ്. ഏഷ്യാ കപ്പിൽ ഇന്ത്യ ഇതുവരെ കിരീടം നേടിയിട്ടില്ല. 1979ലും 1983ലും രണ്ടാം സ്ഥാനം നേടിയാണ് ഇതുവരെയുള്ള മികച്ച നേട്ടം. ചൈനയാണ് ഏറ്റവുമധികം തവണ കിരീടം നേടിയിട്ടുള്ളത്.

]]>