iqama – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Sep 2020 04:34:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png iqama – malayalees.ch https://malayalees.ch 32 32 നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമ, റീഎന്‍ട്രി കാലാവധികള്‍ നീട്ടി നല്‍കി സൌദി അറേബ്യ https://malayalees.ch/saudi-arabia-iqama-2/ Tue, 08 Sep 2020 04:34:24 +0000 https://malayalees.ch/?p=31490 സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്

സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍. മാനവ വിഭവശേഷി മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് ഇഖാമ കാലാവധി നീട്ടുന്ന നടപടി പൂര്‍ത്തിയാക്കുന്നത്.

സൌദിയില്‍ നിന്നും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവരുടെ റീഎന്‍ട്രി വിസാ കാലാവധിയും എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്. നാട്ടിലുള്ളവരുടെ റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു. ജവാസാത്ത് വിഭാഗമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. അതേ സമയം, വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല. നിലവില്‍ കരമാര്‍ഗം മാത്രം സൌദിയിലേക്ക് സ്വദേശികളെ തിരിച്ചു വരാന്‍ അനുവദിക്കുന്നുണ്ട്. വിദേശത്ത് കുടുങ്ങിയ സൌദി പൌരന്മാരെയും ബന്ധുക്കളേയും ആശ്രിതരേയും കൊണ്ടു വരാന്‍ പ്രത്യേക വിമാന സര്‍വീസുകളും സജ്ജമാണ്. ബാക്കിയുള്ള വിമാന സര്‍വീസുകള്‍ സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, സൌദിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനം നിലവിലെ സാഹചര്യത്തില്‍ മാറ്റിയിട്ടുണ്ട്. ഒക്ടോബര്‍ 28-29 തിയതികളില്‍ നടക്കേണ്ട സമ്മേളനം ജനുവരി 26-28 തിയതികളിലേക്കാണ് മാറ്റിയത്. കോവിഡ് സാഹചര്യത്തിലാണ് നടപടി. നവമ്പറില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഭൂരിഭാഗം പേരും ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
സൗദിയില്‍ ഹുറൂബായവര്‍ക്കും ഇഖാമ തീര്‍ന്നവര്‍ക്കും ഫൈനല്‍ എക്‌സിറ്റ്‌ https://malayalees.ch/saudi-arabia-15/ Wed, 12 Aug 2020 05:14:19 +0000 https://malayalees.ch/?p=30050 ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു

ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍ ഒളിച്ചോട്ട പരാതി നല്‍കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാടണയാന്‍ അവസരം ഒരുങ്ങിയത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ നടപടി ക്രമങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബ് ആയവര്‍ക്കും നാട്ടില്‍ പോകാന്‍ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി രജിസ്ട്രേഷന്‍‌‍ നടത്തിയവര്‍ക്കാണ് ഫൈനല്‍ എക്സിറ്റ് ലഭിച്ചത്. 2019 ഒക്ടോബര്‍ മുതല്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇപ്പോള്‍ നാട്ടില്‍ പോകാന്‍ ഫൈനല്‍‌ എക്സിറ്റ് വിസ ലഭിച്ചത്. ഇതില്‍ മലയാളികളും ഉണ്ട്. ഫൈനല്‍ എക്സിറ്റ് ലഭിച്ചവരില്‍ 549 പേര്‍ ഇഖാമ കാലാവധി തീര്‍ന്നവരാണ്. സ്പോണ്‍‌സര്‍ ഹുറൂബാക്കിയവര്‍, അതായത് ഒളിച്ചോടിയെന്ന് സ്പോണ്‍സര്‍‌ പരാതി കൊടുത്ത 3032 പേരും ഇക്കൂട്ടത്തിലുണ്ട്. ഹുറൂബിനും ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും പുറമെ, മത്‌ലൂബ് ആഥവാ പൊലീസ് കേസുള്ളവര്‍ക്കും നാടണയാം.

നിലവില്‍ കേസുകളില്‍ പെട്ട് പിഴ ലഭിച്ചവര്‍ക്കും നടപടി ക്രമങ്ങള്‍ക്കൊടുവില്‍‌ എക്സിറ്റ് ലഭിക്കും. എല്ലാവര്‍ക്കും കേസിന്റെ സ്വഭാവവും നിയമവും അനുസരിച്ചാകും ഇനി സൌദിയില്‍ മടങ്ങിയെത്താനാകൂ. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ഫോം (ലിങ്ക്: https://www.eoiriyadh.gov.in/news_detail/?newsid=35) ഓണ്‍ലൈനായി പൂരിപ്പിക്കണം. നിലവില്‍ എക്സിറ്റ് ലഭിച്ച എല്ലാവരേയും ഘട്ടം ഘട്ടമായാണ് നാട്ടിലെത്തിക്കുക.

]]>
സൗദിയില്‍ നിന്നും നാട്ടില്‍ പോയവരുടെ റീ എന്‍ട്രി നീട്ടാന്‍ ഫീസടക്കണം; ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് മൂന്ന് മാസം പുതുക്കി ലഭിച്ചു തുടങ്ങി https://malayalees.ch/re-entry-extexnsion-begun/ Mon, 27 Jul 2020 05:52:22 +0000 https://malayalees.ch/?p=29109 ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട്

സൗദിയില്‍ നിന്നും നാട്ടില്‍ പോയി വിമാനങ്ങള്‍ റദ്ദാക്കിയതോടെ തിരിച്ചു വരാനാകാത്ത വിദേശികളുടെ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ സൌകര്യം ഒരുങ്ങി. തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും റീ എന്‍ട്രികള്‍ അബ്ഷീര്‍ വഴിയാണ് പുതുക്കി ലഭിക്കുക. രണ്ട് നിബന്ധനകളാണ് ഇപ്പോള്‍ റീ എന്‍ട്രി പുതുക്കി ലഭിക്കാന്‍ ഉള്ളത്:

1. ഇഖാമ കാലാവധിയുള്ളവര്‍ക്കാണ് ഇപ്പോള്‍ റീ എന്‍ട്രി നീട്ടി ലഭിക്കുക. റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്ന കാലയളവ് വരെ ഇഖാമക്കും കാലാവധി ഉണ്ടായിരിക്കണം.

2. റീ എന്‍ട്രിയുടെ കാലാവധി അവസാനിച്ച് 60 ദിവസം പിന്നിടാന്‍ പാടില്ല.

3. റീ എന്‍ട്രി നീട്ടാന്‍ പണം അടക്കണം. സിംഗിൾ റീ എൻട്രിക്ക് 100 റിയാലാണ് ഫീസ്. മൾട്ടിപ്പ്ള്‍ എൻട്രിക്ക് 200 റിയാലാണ് അടക്കേണ്ടത്. ഇവ സദാദ് വഴി അടക്കാം. ഇതിന് ശേഷം അബ്ഷീര്‍ വഴിയാണ് റീ എന്‍ട്രി പുതുക്കേണ്ടത്. ഇതിനുള്ള രീതി താഴെ പറയും വിധമാണ്:

1. റീ എന്‍ട്രി പുതുക്കാനുള്ള ഫീസടച്ച ശേഷം അബ്ഷീറില്‍ ലോഗിന്‍ ചെയ്യണം.

2. അബ്ഷീറില്‍ സ്‌പോൺസറീസ് സർവീസസ് തെരഞ്ഞെടുക്കുക.

3. സ്‌പോൺസറീസ് സർവീസസ് എന്ന ഓപ്ഷനിലെ വിസ എക്സ്റ്റൻഷൻ സർവീസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതു വഴി റീ എന്‍ട്രി നീട്ടാം.

വിദേശത്തുള്ളവരുടെ ഇഖാമയുടെ കാലാവധി പുതുക്കി നൽകുമെന്ന് ജവാസാത്ത് അഥവാ പാസ്പോര്‍ട്ട് വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. ഇവര്‍ക്കും ഇതിന് ശേഷം റീ എന്‍ട്രി പുതുക്കാനുള്ള അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധി സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട്. കഴിഞ്ഞ തവണ മൂന്ന് മാസത്തേക്ക് ഭൂരിഭാഗം പേര്‍ക്കും ഇഖാമ കാലാവധി സൌജന്യമായി നീട്ടി ലഭിച്ചിരുന്നു. അന്ന് നീട്ടി ലഭിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ സൌജന്യമായി ഇഖാമ കാലാവധി നീട്ടി ലഭിക്കുന്നത്. ഈ വിഭാഗത്തിലെ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും നീട്ടി ലഭിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ മൂന്ന് മാസം നീട്ടി ലഭിച്ചവര്‍ക്ക് ആനുകൂല്യം വീണ്ടും ലഭിക്കുമോ എന്നതില്‍ വ്യക്തതയില്ല. ഇഖാമ കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും ജവാസാത്ത് പുറത്ത് വിട്ടിട്ടില്ല.

]]>
കോവിഡ് സാഹചര്യത്തില്‍ ഇഖാമ കാലാവധി ദീര്‍ഘിപ്പിക്കല്‍ നാട്ടില്‍‌ പോയി കുടുങ്ങിയവര്‍ക്ക് മാത്രം; സൗദിക്കകത്തുള്ളവരുടെ റീ എന്‍ട്രി, എക്സിറ്റ് വിസകളും ദീര്‍ഘിപ്പിക്കും https://malayalees.ch/iqama-renewal/ Fri, 10 Jul 2020 05:25:40 +0000 https://malayalees.ch/?p=28289 നേരത്തെ, സൌദിക്കകത്തുള്ളവരുടെ ഇഖാമ കാലാവധിയും ദീര്‍ഘിപ്പിക്കുമെന്നത് ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ പട്ടികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല.

കോവിഡ് സാഹചര്യത്തില്‍ വിസ, ഇഖാമ എന്നിവയുടെ കാലാവധി ആനുകൂല്യം നീട്ടി ലഭിക്കുന്നവരുടെ അന്തിമ പട്ടിക ജവാസാത്ത് വിഭാഗം പുറത്തിറക്കി. ജവാസാത്ത് ജനറല്‍ സുലൈമാന്‍ അല്‍ യഹിയ ആണ് ആനുകൂല്യം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. ഇതു പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ താഴെ പറയുന്ന വിഭാഗക്കാരാണ്.

1. റീ എൻട്രിയോ, എക്സിറ്റോ അടിച്ച ശേഷം സൗദിയിൽനിന്ന് പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവര്‍ക്ക് റീ എന്‍ട്രി പിഴ കൂടാതെ നീട്ടി നല്‍കും. എന്നാല്‍ ഇവര്‍ക്ക് ഇഖാമയില്‍ കാലാവധിയുണ്ടായിരിക്കണം.

2. നാട്ടില്‍ പോയി വിമാനം റദ്ദാക്കിയത് കാരണം കുടുങ്ങി മടങ്ങി വരാനാകാതെ റീ എൻട്രി വിസാ കാലാവധി തീർന്നാൽ അതും പിഴ കൂടാതെ നീട്ടികൊടുക്കും.

3. നാട്ടില്‍ പോയി കുടുങ്ങി ഇഖാമാ കാലാവധി അവസാനിക്കുന്നവര്‍ക്കും അതും പിഴ കൂടാതെ നീട്ടി നല്‍കും.

4. വിസിറ്റ് വിസ കാലാവധി കഴിഞ്ഞവരുടെ വിസയും പുതുക്കി നൽകും. ഈ നാലുവിഭാഗവും ആനുകൂല്യം ലഭിക്കാൻ അബ്ഷിർ വഴി അപേക്ഷ നൽകണം.

ഈ നാലു വിഭാഗങ്ങളും ആനുകൂല്യം നല്‍കാന്‍ അബ്ഷീര്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഇത് വരും ദിവസങ്ങളില്‍ ആരംഭിക്കും. നേരത്തെ, സൌദിക്കകത്തുള്ളവരുടെ ഇഖാമ കാലാവധിയും ദീര്‍ഘിപ്പിക്കുമെന്നത് ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ പട്ടികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. നിലവില്‍ ഇഖാമ കാലാവധി പുതുക്കിയവര്‍ക്കെല്ലാം 12 മാസത്തേക്ക് തന്നെയാണ് പുതുക്കി ലഭിക്കുന്നത്. അന്തിമ പട്ടികയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ സൌദിക്കകത്തുള്ളവരുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി പുതുക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

]]>