IPL2021 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 15 Oct 2021 04:18:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IPL2021 – malayalees.ch https://malayalees.ch 32 32 ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനൽ https://malayalees.ch/ipl2021-final-update/ Fri, 15 Oct 2021 04:18:50 +0000 https://malayalees.ch/?p=51021 ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ദുബൈയിലാണ് മത്സരം. ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. മെഗാലേലത്തിനു മുൻപുള്ള ജേതാക്കളെ കണ്ടെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി.

ആദ്യ പകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കിയാൽ കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. എന്നാൽ ഒത്തിണക്കത്തോടെ കളിക്കുന്നതിൽ കൊൽക്കത്തയാണ് മുന്നിൽ.

]]>
ഐപിഎല്ലിൽ ഇന്ന് വമ്പൻ പോരാട്ടം; ചെന്നൈ സൂപ്പർ കിംഗ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും https://malayalees.ch/ipl2021-chennai-banglore-match-today/ Fri, 24 Sep 2021 13:17:01 +0000 https://malayalees.ch/?p=50063 ഐപിഎല്ലിൽ ഇന്ന് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേർക്കുനേർ. ചെന്നൈ ആവട്ടെ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം. പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ഒന്നാമതും 12 പോയിന്റുമായി ചെന്നൈ രണ്ടാമതുമാണ്.

ക്വാറന്റീൻ പൂർത്തിയാക്കിയ സാം കറൻ ചെന്നൈ ടീമിൽ ഇടം പിടിച്ചേക്കും. അങ്ങനെ വന്നാൽ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിന് പുറത്തേക്കുള്ള വഴിയാകും. എന്നാൽ ആദ്യ മത്സരത്തിൽ ആർസിബി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.

ആർസിബിയിലും ടീമിൽ മാറ്റം വന്നേക്കും. ടിം ഡേവിഡിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. അങ്ങനെ വന്നാൽ കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ വാനിഡു ഹസരങ്ക പുറത്തിരിക്കേണ്ടിവരും. രണ്ട് ഓവർ മാത്രമാണ് ഹസരങ്ക എറിഞ്ഞത്, വിക്കറ്റൊന്നും നേടിയതുമില്ല 20 റൺസ് നൽകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇരു ടീമിലും ഓരോ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

]]>
ഐപിഎൽ 2021: ബാംഗ്ലൂരിന് തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത https://malayalees.ch/ipl2021-updates-rcb-kkr/ Tue, 21 Sep 2021 04:25:27 +0000 https://malayalees.ch/?p=49872 ഐപിഎല്ലിൽ പത്തു വിക്കറ്റിൻറെ തകര്‍പ്പൻ ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 92 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 എടുത്ത് ലക്ഷ്യത്തിലെത്തി. 48 റൺസെടുത്ത ശുഭ്മാൻ ഗില്ലിൻറെ വിക്കറ്റാണ് വിജയത്തിനരികെ കൊൽക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യരും(27 പന്തിൽ 41) തിളങ്ങി.

ഇന്നത്തെ മത്സരത്തിൽ ആർസിബി നേടുന്ന ഓരോ സിക്‌സിനും 60,000 രൂപയും ഫോറിന് 40,000 രൂപയും വിക്കറ്റിന് 25,000 രൂപയും കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികൾക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം.

പക്ഷേ സംഭവിച്ചത് പേരുകേട്ട ബാറ്റിങ് നിരയുള്ള ആർസിബി നിരയിലെ ഒരു ബാറ്റ്‌സ്മാനും സിക്‌സർ പറത്താൻ സാധിച്ചില്ല. ഫലത്തിൽ 60,000 രൂപ പോലും കൊടുക്കേണ്ടി വന്നില്ല. 92 റൺസിന് ആർസിബി നിരയിലെ എല്ലാവരും കൂടാരം കയറിയ മത്സരത്തിൽ ഫോറുകളുടെ എണ്ണവും കുറവായിരുന്നു. 8 ബൗണ്ടറികൾ മാത്രമാണ് ബാഗ്ലൂരിന്റെ ഇന്നിങ്‌സിൽ പിറന്നത്.

ജയത്തോടെ റൺറേറ്റ് മെച്ചപ്പെടുത്തിയ കൊൽക്കത്ത ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബാംഗ്ലൂർ മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.

]]>
കൊവിഡ് വ്യാപനം രൂക്ഷം; ഐപിഎല്‍ നിര്‍ത്തിവച്ചു https://malayalees.ch/2021-ipl-may-be-suspended-for-this-season/ Tue, 04 May 2021 11:56:10 +0000 https://malayalees.ch/?p=43663 കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു.ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്.ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര,സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധിഷേധം ഉയർന്നിരുന്നു. പ്രധിഷേധത്തെ തുടർന്നാണ് ബിസിസിഐ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു. ഇന്നലെ നടക്കാനിരുന്ന കൊൽക്കത്ത -ബാംഗ്ലൂർ മത്സരം മാറ്റിവച്ചിരുന്നു.ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകന്‍ ആര്‍ ബാലാജി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന കളി മാറ്റിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളും ക്വാറന്റെയ്‌നിലാണ്. ചെന്നൈ ബൗളിംഗ് കോച്ച് ബാലാജിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ താരങ്ങള്‍ ഇനി ക്വാറന്റെയ്‌നില്‍ കഴിയേണ്ടിവരും. ആറു ദിവസത്തെ ക്വാറന്റെയ്‌ന് ശേഷം മൂന്നു ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയ ശേഷം മാത്രമേ താരങ്ങൾക്കിനി കളിക്കളത്തിൽ ഇറങ്ങാനാകൂ.

]]>