ipl2020 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Nov 2020 04:34:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ipl2020 – malayalees.ch https://malayalees.ch 32 32 ഈ മുംബൈയെ തോല്‍പിക്കാനാര്‍ക്കാവും? https://malayalees.ch/who-can-beat-mumbai-indians-ipl-2020-analysis/ Thu, 12 Nov 2020 04:34:15 +0000 https://malayalees.ch/?p=34941 ഐ.സി.സി ടി20 കിരീടം നേടാനും മുംബൈ ഇന്ത്യന്‍സിനാവുമെന്ന് അഭിപ്രായപ്പെട്ടത് മുന്‍ ഇംഗ്ലണ്ട് താരം മൈക്കില്‍ വോണ്‍. ലോകത്തിലെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസി ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെയുള്ളൂവെന്നും അത് മുംബൈ ഇന്ത്യന്‍സാണെന്നും അഭിപ്രായപ്പെട്ടത് ആ ടീമിലെ തന്നെ വെസ്റ്റ്ഇന്‍ഡീസ് താരം കീരണ്‍ പൊള്ളാര്‍ഡ് (ലോകത്തെ ഏതാണ്ടെല്ലാം ടി20 ടീമുകളില്‍ കളിച്ചിട്ടുണ്ട് പൊള്ളാര്‍ഡ് ) പ്രതാപ കാലത്തെ വെസ്റ്റ്ഇന്‍ഡീസിനെയും ആസ്‌ട്രേലിയയേയും ഈ ടീം ഓര്‍മിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവരും ഏറെ.

ചുമ്മാ പറഞ്ഞതല്ല ഇതൊന്നും. ടീം എന്ന നിലയില്‍ മുംബൈയെ വിലയിരുത്തിയാല്‍ ഇവര്‍ പറഞ്ഞതിന്റെ കാമ്പ് മനസിലാക്കാനാവും. ഒരു കളിക്കാരനെ രൂപപ്പെടുത്തിയെടുക്കുന്നതിലും അയാളെ മികച്ചരൊളാക്കുന്നതിലും ഇന്ന് മുംബൈയോളം പോന്നൊരു ടീമില്ല എന്ന് പറയേണ്ടി വരും. ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത ബുംറ മുതല്‍ പാണ്ഡ്യ സഹോദരന്മാര്‍ വരെ മുംബൈയുടെ ക്രീസില്‍ വളര്‍ന്നവരാണ്. അഞ്ച് ഐ.പി.എല്‍ കിരീടവും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവുമുള്‍പ്പെടെ ഏഴ് ടി20 കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സിന്റെ ഷെല്‍ഫിലുള്ളത്. കിരീട നേട്ടങ്ങളുടെ എണ്ണം കൊണ്ട് പാകിസ്താന്‍ ടീമായ സിയാല്‍കോട്ട് സ്റ്റാലിയന്‍സ് (എട്ട് കിരീടം) മുന്നിലുണ്ടെങ്കിലും പ്രകടനത്തിലും സമീപനത്തിലും മുംബൈയുടെ പരിസരത്തൊന്നും വരില്ല.

ടീമിനെ വാര്‍ത്തെടുക്കുന്ന രീതിയാണ് മുംബൈയെ മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതിന് നായകന്‍ രോഹിത് ശര്‍മ്മ മുതല്‍ പരിശീലകന്‍ മഹേള ജയവര്‍ധന വരെ മത്സരിക്കുന്നു. രാഹുല്‍ ദ്രാവിഡ് എങ്ങനെയാണോ ഏതാണ്ട് അതുപോലത്തെ പ്രകൃതക്കാരനാണ് മഹേള. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും മുതിര്‍ന്ന കളിക്കാരോടുള്ള സമീപനത്തിലും ‘ജയവര്‍ധന ടച്ച്’ ടീമിന് മുതല്‍കൂട്ടാണ്. മത്സരത്തിന് ശേഷം നടക്കുന്ന കളിക്കാരുടെ ടോക് ഷോയില്‍ പലരും ഇക്കാര്യം പങ്കുവെക്കാറുണ്ട്.

]]>
രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 155 റണ്‍സ് വിജയലക്ഷ്യം https://malayalees.ch/ipl-2020-match-bw-rr-and-rcb/ Sat, 03 Oct 2020 13:01:06 +0000 https://malayalees.ch/?p=32750 രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് 155 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 154 റണ്‍സ് നേടിയത്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് 155 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 154 റണ്‍സ് നേടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 31 റണ്‍സെടുക്കുന്നതിനിടെ സ്മിത്തും ബട്ട്‌ലറും സഞ്ജുവും പുറത്ത്.

ബട്ട്‌ലര്‍ 22 റണ്‍സ് നേടിയപ്പോള്‍ സ്മിത്തിന് അഞ്ച് റണ്‍സെ നേടാനായുള്ളൂ. നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച് സഞ്ജു തുടങ്ങിയെങ്കിലും ചഹലിന്റെ മുന്നില്‍ വീണു. 4 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. പിന്നീട് വന്ന ഉത്തപ്പ (17) വീണ്ടും പരാജയപ്പെട്ടു. എന്നാല്‍ ലോമോറും അവസാനത്തില്‍ തിവാട്ടിയയും പരാഗും ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോര്‍ 150 കടത്തുകയായിരുന്നു.

ലോമോര്‍ 47 റണ്‍സ് നേടി. തിവാട്ടിയ 12 പന്തില്‍ 24ഉം പരാഗ് 18 പന്തില്‍ 16 റണ്‍സും നേടി. ബാംഗ്ലൂരിന് വേണ്ടി ചാഹല്‍ മൂന്നും ഇസ്രു ഉദാന രണ്ടും വിക്കറ്റ് വീഴ്ത്തി.

]]>
ചെന്നൈ സൂപ്പര്‍കിങ്സ് തോറ്റു; 44 റണ്‍സിന് https://malayalees.ch/csk-lose-to-delhi-capitals/ Sat, 26 Sep 2020 04:47:16 +0000 https://malayalees.ch/?p=32357 ചെന്നൈ സൂപ്പര്‍കിങ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് ജയം. 44 റണ്‍സിനാണ് കരുത്തരായ ചെന്നൈയെ ഡല്‍ഹി തോല്‍പിച്ചത്.

ചെന്നൈ സൂപ്പര്‍കിങ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് ജയം. 44 റണ്‍സിനാണ് കരുത്തരായ ചെന്നൈയെ ഡല്‍ഹി തോല്‍പിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 176 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ചെന്നൈക്ക് വേണ്ടി ഫാഫ് ഡുപ്ലെസി (43) കേദാര്‍ ജാദവ് (26) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ധോണി 15 റണ്‍സെടുത്ത് പുറത്തായി. കാഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി പൃഥ്വി ഷായുടെ തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്. 43 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സറും അടക്കം 64 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. ധവാന്‍ (35) പന്ത്(37) എന്നിവര്‍ പിന്തുണകൊടുത്തു.

]]>