IPL – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Jul 2023 10:39:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IPL – malayalees.ch https://malayalees.ch 32 32 ഐപിഎല്‍ ഒഴിവാക്കിയതിന് താരങ്ങള്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് https://malayalees.ch/bangladesh-cricket-board-reward-50-lakh-to-3-bangladeshi-players-for-skipping-ipl/ Thu, 06 Jul 2023 10:39:00 +0000 https://malayalees.ch/?p=83959 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാതിരുന്നതിന് താരങ്ങള്‍ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് 50 ലക്ഷം രൂപ പാരിതോഷികം നല്‍കിയതായി റിപ്പോര്‍ട്ട്. ഷാക്കിബ് അല്‍ഹസന്‍ ഉള്‍പ്പെടെ മൂന്നു താരങ്ങള്‍ക്കാണ് പാരിതോഷികം നല്‍കിയത്.

ഷാക്കിബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ക്കാണ് പാരിതോഷികം ലഭിച്ചത്. ഐപിഎല്‍ 2023 സമയത്ത് ബംഗ്ലാദേശ് അയര്‍ലന്‍ഡുമായി ടെസ്റ്റ്, ട്വന്റി പരവമ്പരകള്‍ കളിക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനായി ഐപിഎല്‍ മത്സരങ്ങള്‍ ഒഴിവാക്കേണ്ടിവന്നത്.

രാജ്യത്തിനായി കളിക്കുന്നതായിരിക്കണം ഏറ്റവും പ്രാധാന്യമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചീഫ് ജലാല്‍ യൂസഫ് പറഞ്ഞു. താരങ്ങള്‍ പണമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാലസും അവര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഞങ്ങള്‍ക്ക് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. 2023 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരങ്ങളായിരുന്നു ഷാക്കിബ് അല്‍ ഹസനും ലിറ്റന്‍ ദാസും.

]]>
കിട്ടിയത് 16.25 കോടി; കളിച്ചത് രണ്ട് കളി; ഒരു ഇംപാക്ടും ഉണ്ടാക്കാതെ ബെൻ സ്റ്റോക്സ് മടങ്ങുന്നു https://malayalees.ch/ben-stokes-ipl-csk-england/ Wed, 17 May 2023 11:35:06 +0000 https://malayalees.ch/?p=81378 ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് മടങ്ങുന്നു. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അവസാന ലീഗ് മത്സരത്തിനു ശേഷം സ്റ്റോക്സ് ആഷസ് തയ്യാറെടുപ്പുകൾക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനാണ് സ്റ്റോക്സ്. ചെന്നൈ 16.25 കോടി രൂപ മുടക്കി ടീമിലെത്തിച്ച സ്റ്റോക്സ് ഇക്കൊല്ലം ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. എടുത്തത് 15 റൺസും വഴങ്ങിയത് ഒരു ഓവറിൽ 18 റൺസും. ശനിയാഴ്ചയാണ് ചെന്നൈയുടെ അവസാന ലീഗ് മത്സരം.

മാർച്ച് 31ന് ഗുജറാത്തിനെതിരെയും ഏപ്രിൽ മൂന്നിന് ലക്നൗവിനെതിരെയുമാണ് സ്റ്റോക്സ് കളിച്ചത്. ഗുജറാത്തിനെതിരെ നാലാം നമ്പറിൽ ഇറങ്ങിയ സ്റ്റോക്സ് ഏഴ് റൺസ് നേടി പുറത്തായി. ലക്നൗവിനെതിരെ അഞ്ചാം നമ്പറിലെത്തിയ താരം നേടിയത് 8 റൺസ്. ലക്നൗവിനെതിരെ ഒരു ഓവർ എറിഞ്ഞ സ്റ്റോക്സ് 18 റൺസ് വഴങ്ങുകയും ചെയ്തു. ഇതിനു ശേഷം താരം ഒരു കളി പോലും കളിച്ചില്ല. താരത്തിന് പരുക്കേറ്റു എന്നായിരുന്നു വിവരം. ഏപ്രിൽ 22ന്, സ്റ്റോക്സിനു പരുക്കേറ്റിരിക്കുകയാണെന്നും ഒരാഴ്ച പുറത്തിരിക്കുമെന്നും മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ് അറിയിച്ചു. എന്നാൽ, പരുക്കിൽ നിന്ന് മുക്തനായിട്ടും താരം പിന്നീട് കളിച്ചില്ല. സ്റ്റോക്സ് പന്തെറിയാൻ ഫിറ്റല്ല എന്നാണ് ചെന്നൈ ടീം മാനേജ്മെൻ്റ് പറയുന്നത്. അവസാന മത്സരമായതിനാൽ പ്ലേയിങ്ങ് ഇലവനിൽ ചെന്നൈ മാറ്റം വരുത്തിയേക്കില്ല. ലീഗ് മത്സരങ്ങളിൽ മുഴുവൻ ടീമിനൊപ്പമുള്ളതിനാൽ സ്റ്റോക്സിന് ശമ്പളം മുഴുവൻ ലഭിക്കുമെന്നാണ് വിവരം. ഇതേപ്പറ്റി കൃത്യമായ വിവരമില്ല.

ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്ന് വിജയിച്ചാൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തെത്തും. നേരത്തെ പുറത്തായിക്കഴിഞ്ഞ ഡൽഹി ക്യാപിറ്റൽസിന് ഒരു ജയം പ്രത്യേകിച്ച് ഗുണം ചെയ്യില്ലെങ്കിലും അവസാന സ്ഥാനം മെച്ചപ്പെടുത്താൻ കഴിയും. ധരംശാലയിൽ രാത്രി 7.30നാണ് മത്സരം.

]]>
ഐപിഎൽ: സഞ്ജുവിനും സംഘത്തിനും ഇന്ന് നിർണായകം; എതിരാളികൾ ഗുജറാത്ത് https://malayalees.ch/rajasthan-royals-gujarat-titans-ipl-2/ Fri, 05 May 2023 08:10:10 +0000 https://malayalees.ch/?p=80759 ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പോയിൻ്റ് ടേബിളിൽ ഗുജറാത്ത് ഒന്നാമതും രാജസ്ഥാൻ നാലാമതുമാണ്. ഇന്നത്തെ കളി വിജയിച്ചാൽ രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തും. രാജസ്ഥാൻ തോറ്റാൽ ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കും. (rajasthan royals gujarat titans)

https://7d9ab12defb52feab3e544558470f31d.safeframe.googlesyndication.com/safeframe/1-0-40/html/container.html

ശക്തമായ ഒരു സ്ക്വാഡ് ഉണ്ടായിട്ടും മോശം തീരുമാനങ്ങൾ കൊണ്ട് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. മുംബൈയോട് കഴിഞ്ഞ കളിയിൽ നേരിട്ട തോൽവിയടക്കം മോശം തീരുമാനങ്ങൾ കാരണമായിരുന്നു. ബാറ്റിംഗ് ഓർഡർ തന്നെയാണ് ജയിക്കാമെന്നുറപ്പുള്ള പല മത്സരങ്ങളും രാജസ്ഥാനെ പരാജയപ്പെടുത്തിയത്. അശ്വിൻ്റെ ബാറ്റിംഗ് ഓർഡർ, ദേവ്ദത്തിൻ്റെ ബാറ്റിംഗ് ഓർഡർ, ഹോൾഡറിൻ്റെ അണ്ടർ യൂട്ടലൈസേഷൻ തുടങ്ങിയ തീരുമാനങ്ങളൊക്കെ തിരിച്ചടിച്ചു. പല മത്സരങ്ങളിലും നേരിയ മാർജിനിലാണ് രാജസ്ഥാൻ തോറ്റത്. ഈ പരാജയങ്ങളിൽ മേല്പറഞ്ഞ മോശം തീരുമാനങ്ങൾ നിർണായകമായി. ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ഷിംറോൺ ഹെട്മെയർ എന്നീ പ്രധാന താരങ്ങളൊന്നും ഫോമിലല്ലാതിരുന്നിട്ടും രാജസ്ഥാന് വലിയ സ്കോറുകൾ പടുത്തുയർത്താൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. ഡെത്ത് ഓവർ ബൗളർമാരുടെ പോരായ്‌മയുണ്ടെങ്കിലും ടീമിൽ മാറ്റമുണ്ടാവില്ല.

ഇൻ്റിമിഡേറ്റിങ്ങ് ആയ ബൗളിംഗ് നിരയുടെ കരുത്തുമായാണ് ഗുജറാത്ത് എത്തുന്നത്. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയോട് പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് കരുത്തരാണ്. ഷമി, റാഷിദ്, ഹാർദിക്, ജോഷ്വ, നൂർ, മോഹിത് എന്നിങ്ങനെ ക്വാളിറ്റി ബൗളർമാരുടെ ഒരു നീണ്ട നിരയാണ് ഗുജറാത്തിലുള്ളത്. ബാറ്റിംഗ് നിര സ്ഥിരമായി ഫോം കാത്തുസൂക്ഷിക്കുന്നില്ലെങ്കിലും പല മത്സരങ്ങളിൽ പല താരങ്ങളാണ് തിളങ്ങാറുള്ളത്. അതുകൊണ്ട് തന്നെ ഗുജറാത്തിനെതിരായ ഗെയിം പ്ലാൻ എതിരാളികൾക്ക് തലവേദനയാണ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.

ആദ്യ പാദ മത്സരത്തിൽ ഗുജറാത്തിനെതിരെ ആവേശജയം നേടിയ രാജസ്ഥാന് ഇന്ന് കാര്യങ്ങൾ എളുപ്പമാവില്ല. സ്പിന്നർമാരെ തുണയ്ക്കുമെന്ന് കരുതപ്പെടുന്ന പിച്ചിൽ ഗുജറാത്തിൻ്റെ അഫ്ഗാൻ സ്പിൻ ദ്വയം വലിയ ഭീഷണി ആയേക്കും. രാജസ്ഥാനാവട്ടെ, ചഹാൽ -അശ്വിൻ സഖ്യത്തിൻ്റെ റോൾ നിർണായകമാവും.

]]>
വീണ്ടും അവസാന ഓവര്‍ ത്രില്ലര്‍; ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത https://malayalees.ch/sunrisers-hyderabad-and-kolkata-knight-riders-ipl-live-updates/ Fri, 05 May 2023 04:28:38 +0000 https://malayalees.ch/?p=80729 അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തില്‍ അഞ്ച് റണ്‍സ് വിജയം സ്വന്തമാക്കി കൊല്‍ക്കത്ത. അവസാന ഓവറില്‍ ഹൈദരാബാദിന് വിജയിക്കാന്‍ ഒന്‍പത് റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷേ അവസാന ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു. അടിവാരം മത്സരമെന്ന് വിളിക്കപ്പെട്ട മത്സരത്തില്‍ ആറാമത്തെ തോല്‍വി നേരിടാനായിരുന്നു ഹൈദരാബാദിന്റെ വിധി. (SunRisers Hyderabad and Kolkata Knight Riders ipl live updates)

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് 35 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ നിധീഷ് റാണയുടേയും റിങ്കു സിങിന്റേയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്ക് നാല് വിക്കറ്റ് നഷ്ടമായ ഹൈദരാബാദ് തകര്‍ന്നതാണ്. പക്ഷേ ക്യാപ്റ്റന്‍ എയ്ഡന്‍ മക്രത്തിന്റേയും ക്ലാസന്റേയും ബാറ്റിംഗ് മത്സരം അവസാന പന്തിലെത്തിച്ചു. പക്ഷേ വിജയം മാത്രം അകന്നുനിന്നു.

നിലവില്‍ എട്ടാമതാണ് കൊല്‍ക്കത്തയുടെ സ്ഥാനം. ഹൈദരാബാദാകട്ടെ ഒന്‍പതാമതും. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്ത ബൗളിംഗ് നിരയില്‍ തിളങ്ങിയത്. അവസാന ഓവറിലെ ഹൈദരാബാദിന്റെ വിജയ പ്രതീക്ഷ വിക്കറ്റ് നേട്ടത്തിലൂടെ തകര്‍ക്കാനും ചക്രവര്‍ത്തിക്കായി.

]]>
ഗൊലായത്തിനെ തോല്പിച്ച് ഡേവിഡ്; ഗുജറാത്തിനെതിരെ ഡൽഹിയ്ക്ക് ആവേശജയം https://malayalees.ch/dc-won-gt-ipl-gujarat-titans-delhi-capitals-html/ Wed, 03 May 2023 04:32:09 +0000 https://malayalees.ch/?p=80611 മറ്റൊരു ലോ സ്കോർ ത്രില്ലറിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്തിനെ കീഴടക്കി പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹി. 5 റൺസിനാണ് ഡൽഹിയുടെ ജയം. ഡൽഹി മുന്നോട്ടുവച്ച 131 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 125 റൺസ് നേടാനേ സാധിച്ചുള്ളൂ. 59 റൺസ് നേടി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. ഡൽഹിയ്ക്കായി ഖലീൽ അഹ്‌മദും ഇശാന്ത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഡൽഹിയെപ്പോലെ ഗുജറാത്തിനും ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിൽ തന്നെ വൃദ്ധിമാൻ സാഹയെ (0) പുറത്താക്കിയ ഖലീൽ അഹ്‌മദ് ഡൽഹിയ്ക്ക് തകർപ്പൻ തുടക്കം നൽകി. മൂന്നാം നമ്പറിലെത്തിയ ഹാർദിക് പാണ്ഡ്യ പോസിറ്റീവായി തുടങ്ങി. എന്നാൽ, നാലാം ഓവറിൽ ശുഭ്മൻ ഗില്ലിനെ (6) ആൻറിച് നോർക്കിയ മടക്കി. വിജയ് ശങ്കറെ (6) ഇശാന്ത് ശർമയും ഡേവിഡ് മില്ലറെ (0) കുൽദീപ് യാദവും മടക്കിയതോടെ ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യക്കൊപ്പം അഭിനവ് മനോഹർ എത്തിയതോടെ ഗുജറാത്ത് സാവധാനം കളിയിലേക്ക് തിരികെവരാൻ തുടങ്ങി. ഡൽഹി കൃത്യതയോടെ പന്തെറിഞ്ഞെങ്കിലും ഗുജറാത്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയില്ല. ഇതിനിടെ 44 പന്തിൽ ഹാർദിക് ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത ഓവറിൽ മനോഹർ പുറത്ത്. 26 റൺസെടുത്ത താരത്തെ ഖലീൽ അഹ്‌മദാണ് മടക്കിയത്. 62 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിലാണ് മനോഹർ പുറത്തായത്.

അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയ അനായാസം ബൗണ്ടറികൾ കണ്ടെത്തി. ആൻറിച് നോർക്കിയ എറിഞ്ഞ 19ആം ഓവറിലെ അവസാന മൂന്ന് പന്തുകളും ബൗണ്ടറിയ്ക്ക് പുറത്തേക്ക് പറത്തിയ തെവാട്ടിയ ഗുജറാത്തിനെ അവിശ്വസനീയ ജയത്തിനരികെ എത്തിച്ചു. ഇശാന്ത് ശർമ എറിഞ്ഞ അവസാന ഓവറിൽ 12 റൺസായിരുന്നു വിജയലക്ഷ്യം. ഓവറിലെ നാലാം പന്തിൽ തെവാട്ടിയ പുറത്ത്. 7 പന്തിൽ 20 റൺസ് നേടിയാണ് തെവാട്ടിയ മടങ്ങിയത്. ഓവറിൽ വെറും 6 റൺസ് വിട്ടുനൽകിയ ഇശാന്ത് ഡൽഹിയ്ക്ക് അവിസ്‌മരണീയ ജയം സമ്മാനിച്ചു.

]]>
ഐപിഎലിൽ ഇന്ന് ‘മിസ്‌മാച്ച്’; ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് അവസാന സ്ഥാനക്കാരായ ഡൽഹിയെ നേരിടും https://malayalees.ch/ipl-gujarat-titans-delhi-capitals-preview-html/ Tue, 02 May 2023 11:13:28 +0000 https://malayalees.ch/?p=80572 ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 8 മത്സരങ്ങളിൽ ഇന്ന് 6 ജയം സഹിതം ഗുജറാത്ത് ടൈറ്റൻസ് പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. അതേസമയം, ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 6 പരാജയം സഹിതം 4 പോയിൻ്റുള്ള ഡൽഹി 10ആം സ്ഥാനത്തുമാണ്. 

ഐപിഎൽ ബിസിനസ് എൻഡിലേക്ക് കടക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാർ അത് ആവർത്തിക്കാനുള്ള യാത്രയിലാണ്. എല്ലാ ഡിപ്പാർട്ട്മെൻ്റിലും മികച്ച താരങ്ങൾ. സമ്പന്നമായ ബെഞ്ച് സ്ട്രെങ്ങ്ത്, ഹോം എവേ മത്സരങ്ങളിൽ ഒരു ഇലവനെ അണിനിരത്താൻ കഴിയും വിധത്തിലുള്ള കരുത്ത്. ഗുജറാത്ത് ആണ് നിലവിൽ ഐപിഎലിലെ ടീം ടു ബീറ്റ്. ഹാർദിക് പാണ്ഡ്യയുടെ ബാറ്റിംഗ് ഫോം ഗുജറാത്തിനെ ഒരു തരത്തിലും ബാധിക്കുന്നില്ല. വിജയ് ശങ്കറിൻ്റെ ശൈലീമാറ്റം ഗുജറാത്തിൻ്റെ ബാലൻസ് അവിശ്വസനീയമാം വിധം വർധിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, റാഷിദ് ഖാൻ, ജോഷ്വ ലിറ്റിൽ, മോഹിത് ശർമ, നൂർ അഹ്‌മദ് എന്നിവരടങ്ങിയ ബൗളിംഗ് നിര ടൂർണമെൻ്റിലെ ഏറ്റവും മികച്ചതാണ്. ടീമിൽ മാറ്റമുണ്ടാവില്ല.

നേരെ വിപരീതമാന് ഡൽഹി ക്യാമ്പിലെ അവസ്ഥ. അക്സർ പട്ടേലിനെ മാറ്റിനിർത്തിയാൽ ഒരൊറ്റയാൾ പോലും ഫോമിലല്ല. മിച്ചൽ മാർഷ് തരക്കേടില്ലാത്ത പ്രകടനങ്ങൾ നടത്തുന്നു. സ്റ്റാർ ബാറ്റർ ഡേവിഡ് വാർണറിൻ്റെ ഫോമില്ലായ്‌മ അവരെ സാരമായി ബാധിക്കുന്നുണ്ട്. ഇഷാന്ത് ശർമ, കുൽദീപ് യാദവ്, ആൻറിച് നോർക്കിയ എന്നിവരടങ്ങിയ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ഭേദപ്പെട്ടതാണെങ്കിലും ബാറ്റിംഗ് നിരയുടെ പിടിപ്പുകേട് അതൊക്കെ തകിടം മറിയ്ക്കുന്നു. ഈ കളി കൂടി തോറ്റാൽ ഡൽഹിയുടെ അവസാന പ്രതീക്ഷയും അണയും.

]]>
ഐപിഎൽ: വിജയവഴിയിലേക്ക് തിരികെയെത്താൻ ഹൈദരാബാദ്; ജയം തുടരാൻ ഡൽഹി https://malayalees.ch/srh-delhi-capitals-ipl-preview/ Mon, 24 Apr 2023 04:03:32 +0000 https://malayalees.ch/?p=80094 ഐപിഎലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. രണ്ട് തുടർ തോൽവികളുമായി എത്തുന്ന ഹൈദരാബാദ് വിജയവഴിയിലേക്ക് തിരികെയെത്താൻ ഇറങ്ങുമ്പോൾ സീസണിലെ ആദ്യ ജയത്തിൻ്റെ ആത്‌മവിശ്വാസത്തിൽ ഇറങ്ങുന്ന ഡൽഹി ജയം തുടരാനാണ് ഇറങ്ങുക.

ഒരു സെഞ്ചുറി മാറ്റിനിർത്തിയാൽ കോടികൾ പൊട്ടിച്ച് ടീമിലെത്തിച്ച ഹാരി ബ്രൂക്ക് നിരാശപ്പെടുത്തുന്നത് ഹൈദരാബാദിൻ്റെ ടീം ബാലൻസിനെ സാരമായി ബാധിക്കുന്നുണ്ട്. ഓപ്പണിംഗിലേക്ക് തിരികെയെത്തിയപ്പോൾ അഭിഷേക് ശർമ ഫോമിലേക്കുയരുന്നത് ശുഭസൂചനയാണ്. എന്നാൽ, മായങ്ക് അഗർവാൾ നിരാശപ്പെടുത്തുന്നു. അഗർവാളിനു പകരം അന്മോൾപ്രീത് കളിച്ചേക്കും.

ഡേവിഡ് വാർണർ പഴയ ഫോമിലേക്കുയർന്നത് ഡൽഹിയ്ക്ക് വലിയ ആത്‌മവിശ്വാസമാകും. പൃഥ്വി ഷാ തുടരെ നിരാശപ്പെടുത്തുന്നതാണ് ഡൽഹിയുടെ തിരിച്ചടി. മനീഷ് പാണ്ഡെയും നിരാശപ്പെടുത്തുകയാണ്. മാറ്റി പരീക്ഷിക്കാൻ പ്രിയം ഗാർഗ്, യാഷ് ധുൽ തുടങ്ങിയ ഓപ്ഷനുകളുണ്ട്.

]]>
ഐപിഎൽ: ഇന്ന് ‘മഹിരാട്’ പോര്; ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ https://malayalees.ch/ipl-rcb-csk-ipl-toss/ Mon, 17 Apr 2023 08:09:35 +0000 https://malayalees.ch/?p=79701 ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ആറാമതും ഏഴാമതുമുള്ള ടീമുകൾക്ക് ഇന്നത്തെ കളി വളരെ നിർണായകമാണ്. ഇന്ന് വിജയിക്കുന്ന ടീമിന് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത പോലുമുണ്ട്.

ഡൽഹി ക്യാപിറ്റൽസിനെതിരെ ആധികാരിക ജയം നേടിയതിൻ്റെ ആത്‌മവിശ്വാസത്തിലാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ടെങ്കിലും ബാംഗ്ലൂർ കരുത്തരായി വരുന്നു. വിരാട് കോലി, മുഹമ്മദ് സിറാജ് എന്നിവരുടെ പ്രകടനങ്ങളാണ് ടീമിൻ്റെ നട്ടെല്ല്. ഗ്ലെൻ മാക്സ്‌വലും ചില മത്സരങ്ങളിൽ തിളങ്ങി. ഹർഷൽ പട്ടേലും ദിനേശ് കാർത്തികും നിരാശപ്പെടുത്തുമ്പോൾ വെയിൻ പാർനൽ മികച്ച പ്രകടനം നടത്തുന്നു. കഴിഞ്ഞ കളി അരങ്ങേറിയ വിശാഖ് വിജയകുമാറിൻ്റെ പ്രകടനവും പോസിറ്റീവാണ്. ജോഷ് ഹേസൽവുഡിന് ടീമിൽ ഇടം ലഭിച്ചേക്കില്ല. എങ്കിലും പാർനലിനെ പുറത്തിരുത്തി ഹേസൽവുഡിനെ കൊണ്ടുവരിക എന്ന തന്ത്രം മാറ്റിനിർത്താനാവില്ല.

ചെന്നൈ സൂപ്പർ കിംഗ്സ് ഏറെക്കുറെ സെറ്റാണ്. ബാറ്റിംഗ് നിരയാകെ ഫോമിലാണ്. പ്രകടനങ്ങളിൽ സ്ഥിരതക്കുറവുണ്ടെങ്കിലും ഏറെക്കുറെ ബാറ്റിംഗ് ഭദ്രമാണ്. ബൗളിംഗ് നിരയാണ് നിരാശപ്പെടുത്തുന്നത്. എന്നാൽ, അത് പരിഹരിക്കാൻ പറ്റിയ റിസോഴ്സുകൾ ചെന്നൈയിൽ ഇല്ല താനും. ടീമിൽ മാറ്റമുണ്ടായേക്കില്ല.

]]>
പന്തിൽ ഉമിനീര് പുരട്ടി അമിത് മിശ്ര; വിവാദം: വിഡിയോ https://malayalees.ch/amit-mishra-saliva-ipl-video/ Tue, 11 Apr 2023 08:32:57 +0000 https://malayalees.ch/?p=79455 ഐപിഎൽ മത്സരത്തിനിടെ പന്തിൽ ഉമിനീര് പുരട്ടി ലക്നൗ സൂപ്പർ ജയൻ്റ്സ് താരം അമിത് മിശ്ര. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് മിശ്ര പന്തിൽ ഉമിനീർ പുരട്ടിയത്. കൊവിഡ് വ്യാപനത്തിനു ശേഷം പന്തിൽ ഉമിനീർ പുരട്ടുന്നത് ഐസിസി വിലക്കിയിരുന്നു. (amit mishra saliva ipl)

ബാംഗ്ലൂർ ഇന്നിംഗ്സിൻ്റെ 12ആം ഓവറിലെ ആദ്യ പന്ത് എറിയുന്നതിനു മുൻപാണ് മിശ്ര പന്തിൽ ഉമിനീർ പുരട്ടിയത്. 2021 ഐപിഎലിലും മിശ്ര ഇത്തരത്തിൽ ഉമിനീർ പുരട്ടി വിവാദത്തിലായിരുന്നു. അന്ന് മിശ്ര ഡൽഹി ക്യാപിറ്റൽസിലായിരുന്നു. ഇത് ശ്രദ്ധിച്ച അമ്പയർ അന്ന് ക്യാപ്റ്റനും താരത്തിനും മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഇന്നലെ മിശ്രയുടെ പ്രവൃത്തി അമ്പയർ ശ്രദ്ധിച്ചില്ല. ഇന്നലെ 2 ഓവർ പന്തെറിഞ്ഞ മിശ്ര കോലിയുടെ വിക്കറ്റ് വീഴ്ത്തി.

ബാംഗ്ലൂരിനെതിരായ ആവേശ മത്സരത്തിൽ അവസാന പന്തിൽ ലക്‌നൗവി വിജയിച്ചിരുന്നു. കോലിയുടെയും ഡു പ്ലെസിസിൻ്റെയും മാക്സ്‌വെലിന്റെയും മികവിൽ 212 റണ്ണുകൾ പടുത്തുയർത്തിയ ബാംഗ്ലൂരിന് പക്ഷേ, ലക്‌നൗവിന്റെ രണ്ടാം ഇന്നിങ്സിൽ പിഴച്ചു. അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ലക്‌നൗവിന്റെ വിജയം ഒരു വിക്കറ്റിന്.

]]>
ഐപിഎലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ കളി: ആദ്യ ജയം തേടിയിറങ്ങുന്നത് ഡൽഹിയും മുംബൈയും https://malayalees.ch/ipl-mumbai-indians-delhi-capitals-mi-vs-dc/ Tue, 11 Apr 2023 04:51:59 +0000 https://malayalees.ch/?p=79433 ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ക്യാപിറ്റൽസിൻ്റെ തട്ടകമായ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഡൽഹി മൂന്ന് കളി തോറ്റപ്പോൾ മുംബൈ കളിച്ച രണ്ടെണ്ണത്തിൽ മുട്ടുമടക്കി. പട്ടികയിൽ മുംബൈ 9ആമതും ഡൽഹി 10ആമതുമാണ്. (ipl mi vs dc)

ബാലൻസ്ഡ് അല്ലാത്ത ഒരു ഇലവനാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. 17 കോടി രൂപയിലധികം മുടക്കി ടീമിലെത്തിച്ച ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തുന്നത് മുംബൈക്ക് കനത്ത തിരിച്ചടിണ്. ജോഫ്ര ആർച്ചർ പഴയ മൂർച്ചയിലെത്താത്തതും റിച്ചാർഡ്സണും ബുംറയും പരുക്കേറ്റ് മടങ്ങിയതും മുംബൈ ബൗളിംഗ് നിരയുടെ നടുവൊടിച്ചു. ഇഷാൻ കിഷൻ, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നീ പ്രധാന താരങ്ങൾ ഫോമിലല്ലാത്തതും മുംബൈയെ വലയ്ക്കുന്നുണ്ട്. കരിയറിൻ്റെ അവസാനത്തിൽ നിൽക്കുന്ന പീയുഷ് ചൗളയാണ് മുംബൈയുടെ പ്രധാന സ്പിന്നർ. കുമാർ കാർത്തികേയ, ഋതിക് ഷൊകീൻ എന്നീ ശരാശരി സ്പിന്നർമാർ കൂടി ചേരുന്ന ടീമിൽ ഷംസ് മുലാനി വേറിട്ടുനിൽക്കുന്നു. യുവ സ്പിന്നർമാരിൽ ഒരാൾക്ക് പകരം മുലാനി കളിച്ചേക്കും. വിഷ്ണു വിനോദ്, സന്ദീപ് വാര്യർ, നേഹൽ വധേര തുടങ്ങിയവരിൽ ചിലർക്കും അവസരം ലഭിച്ചേക്കും.

കടലാസിൽ വലിയ പ്രശ്നങ്ങളില്ലെങ്കിലും ഋഷഭ് പന്ത് പുറത്തായത് ഡൽഹി ടീം ബാലൻസിനെ സാരമായി ബാധിച്ചിട്ടുണ്ട്. പന്തിനു പകരം രണ്ട് താരങ്ങളെ ഡൽഹിയ്ക്ക് കളിപ്പിക്കേണ്ടിവരുന്നു. പൃഥ്വി ഷാ തുടരെ നിരാശപ്പെടുത്തുന്നതും ഡേവിഡ് വാർണറിൻ്റെ മെല്ലെപ്പോക്കും ഡൽഹിയുടെ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ട്. ടീമിൽ ആരും എടുത്തുപറയത്തക്ക മികച്ച പ്രകടനങ്ങൾ നടത്തിയിട്ടില്ല. കഴിഞ്ഞ കളിയിൽ പരുക്കേറ്റ ഖലീൽ അഹ്‌മദിനു പകരം ഇഷാന്ത് ശർമ കളിച്ചേക്കും. ആൻറിച് നോർക്കിയക്ക് പകരം ലുങ്കി എങ്കിഡി, മുകേഷ് കുമാറിനു പകരം ചേതൻ സക്കരിയ എന്നിവർക്കും സാധ്യതയുണ്ട്.

]]>