ipl-schedule-out-kkr-csk – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Mar 2022 04:18:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ipl-schedule-out-kkr-csk – malayalees.ch https://malayalees.ch 32 32 ഐപിഎൽ മത്സരക്രമം പുറത്തുവിട്ടു; ഉദ്ഘാടന മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും https://malayalees.ch/ipl-schedule-out-kkr-csk/ Mon, 07 Mar 2022 04:17:54 +0000 https://malayalees.ch/?p=58141 വരുന്ന സീസണിലെ ഐപിഎൽ മത്സരക്രമം പുറത്തുവിട്ടു. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് റണ്ണേഴ്സ് അപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മാർച്ച് 26 ശനിയാഴ്ച രാത്രി 7.30നാണ് മത്സരം. ലീഗ് മത്സരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്ലേ ഓഫ് മത്സരങ്ങളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളാണ് ഉള്ളത്. ഈ മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാംഖഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡിവൈ പാട്ടിൽ സ്റ്റേഡിയം, ജിയോ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നീ വേദികളിലാവും നടക്കുക. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതം നടക്കുമ്പോൾ ബ്രാബോൺ സ്റ്റേഡിയത്തിൽ 15 മത്സരങ്ങളുണ്ടാവും.

]]>