IPL auction – malayalees.ch https://malayalees.ch Malayalam Online News Portal Sat, 24 Dec 2022 04:27:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IPL auction – malayalees.ch https://malayalees.ch 32 32 അബ്ദുൽ ബാസിത്തും കെഎം ആസിഫും രാജസ്ഥാനിൽ; രോഹൻ കുന്നുമ്മലിന് ഇടമില്ല https://malayalees.ch/ipl-auction-km-asif-abdul-basith/ Sat, 24 Dec 2022 04:27:09 +0000 https://malayalees.ch/?p=73354 വിഷ്ണു വിനോദിനു പിന്നാലെ രണ്ട് കേരള താരങ്ങൾക്ക് കൂടി ഐപിഎൽ കരാർ. ഓൾറൗണ്ടർ അബ്ദുൽ ബാസിത്തും പേസർ കെഎം ആസിഫും അടിസ്ഥാനവിലയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തി. കെഎം ആസിഫിന് 30 ലക്ഷം രൂപയും അബ്ദുൽ ബാസിത്തിന് 20 ലക്ഷം രൂപയുമായിരുന്നു അടിസ്ഥാന വില. വിഷ്ണു വിനോദിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് സ്വന്തമാക്കിയത്. അതേസമയം, ആഭ്യന്തര മത്സരങ്ങളിൽ തകർപ്പൻ ഫോമിലായിരുന്ന ഓപ്പണർ രോഹൻ കുന്നുമ്മലിനെ ഒരു ടീമും സ്വന്തമാക്കിയില്ല. രോഹനൊപ്പം വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ, സ്പിന്നർ എസ് മിഥുൻ എന്നിവരെയും ആരും വാങ്ങിയില്ല. 

മലയാളി താരങ്ങളെ കൂടാതെ ഇംഗ്ലണ്ട് താരം ജോ റൂട്ട്, ഓസീസ് സ്പിന്നർ ആദം സാമ്പ എന്നിവരെയും രാജസ്ഥാൻ റോയൽസ് അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി. ജോ റൂട്ടിന് ഒരു കോടി രൂപയും ആദം സാമ്പയ്ക്ക് ഒന്നര കോടി രൂപയുമായിരുന്നു അടിസ്ഥാന വില. വിൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡർ (5.75 കോടി രൂപ), ഇന്ത്യൻ സ്പിന്നർ മുരുഗൻ അശ്വിൻ (20 ലക്ഷം രൂപ), ദക്ഷിണാഫ്രിക്കയുടെ എക്സ്പ്ലോസിവ് വിക്കറ്റ് കീപ്പർ ഡൊണവൻ ഫെരേര (50 ലക്ഷം) എന്നിവരെയും രാജസ്ഥാൻ ടീമിലെത്തിച്ചു.

ആദ്യ റൗണ്ടിൽ അൺസോൾഡായ ദക്ഷിണാഫ്രിക്കൻ കൂറ്റനടിക്കാരൻ റൈലി റുസോയെ 4.60 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. മനീഷ് പാണ്ഡെ (2.40 കോടി), ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങുന്ന പേസർ മുകേഷ് കുമാർ (5.50 കോടി) എന്നിവരെയും ഡൽഹി സ്വന്തമാക്കി.

ആദ്യ റൗണ്ടിൽ അൺസോൾഡ് ആയ ബംഗ്ലാദേശ് താരങ്ങൾ ഷാക്കിബ് അൽ ഹസനും (1.50 കോടി) ലിറ്റൺ ദാസും (50 ലക്ഷം) കൊൽക്കത്തയിൽ കളിക്കും. നമീബിയൻ ഓൾറൗണ്ടർ ഡേവിഡ് വീസിനെയും (1 കോടി) കൊൽക്കത്ത ടീമിലെത്തിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ തകർത്തുകളിക്കുന്ന ഓൾറൗണ്ടർ വിവ്രാന്ത് ശർമയെ 2.60 കോടി രൂപ മുടക്കി സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. മായങ്ക് അഗർവാൾ (8.25 കോടി), ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസൻ (5.25 കോടി) എന്നിവരും ഹൈദരാബാദ് ഫ്രാഞ്ചൈസിയിലാണ്.

അഫ്ഗാൻ ഓൾറൗണ്ടർ നവീനുൽ ഹഖ് (50 ലക്ഷം), സ്പിന്നർ അമിത് മിശ്ര (50 ലക്ഷം), ഓസീസ് ഓൾറൗണ്ടർ ഡാനിയൽ സാംസ് (75 ലക്ഷം) എന്നിവർ ലക്നൗ സൂപ്പർ ജയൻ്റ്സിലാണ്.

അയർലൻഡ് പേസർ ജോഷ്വ ലിറ്റിലിനെ 4.40 കോടി രൂപ മുടക്കി ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഇന്ത്യൻ പേസർ ശിവം മവിയ്ക്കായി 6 കോടി രൂപയാണ് നിലവിലെ ചാമ്പ്യന്മാർ മുടക്കിയത്. കെയിൻ വില്ല്യംസണും (2 കോടി) ഗുജറാത്തിലാണ്.

]]>
ipl auction 2023 | ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ https://malayalees.ch/ipl-auction-2023/ Fri, 23 Dec 2022 04:07:31 +0000 https://malayalees.ch/?p=73264 2023 സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും. ആദ്യമായാണ് താരലേലത്തിന് കേരളം വേദിയാകുന്നത്. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് ലേലം ആരംഭിക്കുന്നത്.

ഡൽഹി, മുംബൈ, ബെംഗളുരൂ, ഹൈദരബാദ്, തുർക്കിയിലെ ഇസ്താംബുൾ തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് കൊച്ചി ഐപിഎൽ താരലേലത്തിന് വേദിയാകുന്നത്. കഴിഞ്ഞ സീസണ് മുന്നോടിയായി മെഗാ താരലേലം നടന്നിരുന്നു. അതുകൊണ്ട് ഒരു ദിവസം മാത്രം നീളുന്ന മിനി താരലേലമാണ് ഇക്കുറി കൊച്ചിയിൽ നടക്കുക.

ലേല പട്ടികയിൽ 405 താരങ്ങളുണ്ട്. ഇതിൽ 273 പേർ ഇന്ത്യൻ താരങ്ങളാണ്. എന്നാൽ പത്ത് ഐപിഎൽ ടീമുകളിലായി 87 താരങ്ങൾക്ക് മാത്രമെ അവസരം ലഭിക്കു. ഇതിൽ 30 പേർ വിദേശ താരങ്ങളായിരിക്കും. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള 19 വിദേശ താരങ്ങൾ ഇത്തവണ ലേലത്തിനുണ്ട്.

ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങളായ മനീഷ് പാണ്ഡെയും മായങ്ക് അഗർവാളും ഉണ്ട്. താരലേലത്തിൽ ഒരു ടീമിന് പരമാവധി മുടക്കാവുന്ന തുക 90 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്തിയിരുന്നു.

സൺറൈസേഴ്സ് ഹൈദരബാദിനാണ് കൂടുതൽ തുക മുടക്കാനാവുക. 42 കോടി 25 ലക്ഷം രൂപ കൈവശമുണ്ട്. ഈ തുകയ്ക്ക് പതിമൂന്ന് താരങ്ങളെ സ്വന്തമാക്കണമെന്ന വെല്ലുവിളിയും മുന്നിലുണ്ട്. കൈവശമുള്ള തുക കുറവായതിനാൽ കണക്ക് കൂട്ടി മാത്രമെ ടീമുകൾ ലേലത്തിനിറങ്ങു.

]]>
ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ https://malayalees.ch/ipl-auction-kochi-tomorrow/ Thu, 22 Dec 2022 04:46:25 +0000 https://malayalees.ch/?p=73226 വരുന്ന ഐപിഎൽ സീസണിലേക്കുള്ള ലേലം നാളെ കൊച്ചിയിൽ നടക്കും. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും. 

പഞ്ചാബ് കിംഗ്സിനാണ് നിലവിൽ ഏറ്റവും കൂടുതൽ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപ്പർ കിംഗ്സ് (2.95 കോടി രൂപ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (1.55 കോടി രൂപ), രാജസ്ഥാൻ റോയൽസ് (0.95 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് ബാക്കിയുള്ളത്. ഈ തുകയ്ക്കൊപ്പം 5 കോടി രൂപ കൂടി ഫ്രാഞ്ചൈസികൾക്ക് ചെലവഴിക്കാം. ലക്നൗ സൂപ്പർ ജയൻ്റ്സിന് നിലവിൽ തുകയൊന്നും ബാക്കിയില്ല.

ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.

ലേലത്തിൽ ഉയർന്ന വില ലഭിക്കുമെന്ന് കരുതപ്പെടുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ സാം കറൻ, ബെൻ സ്റ്റോക്സ്, ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എന്നിവരുടെയൊക്കെ അടിസ്ഥാനവില 2 കോടി രൂപയാണ്. ഇക്കഴിഞ്ഞ ടി-20 ലോകകപ്പിൽ പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ കറന് പൊന്നും വില ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആകെ 991 പേരാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 714 ഇന്ത്യൻ താരങ്ങളും 277 വിദേശ താരങ്ങളുമുണ്ട്. ഇവരിൽ ലേലത്തിനെത്തുക ഐപിഎൽ ഫ്രാഞ്ചൈസികൾ ചേർന്ന് ഫൈനലൈസ് ചെയ്ത താരങ്ങളാവും. ഡിസംബർ 9നു മുൻപ് ഫ്രാഞ്ചൈസികൾ ഈ പട്ടിക കൈമാറണം. ആകെ 87 താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് വാങ്ങാം. ഇതിൽ 30 പേർ വിദേശതാരങ്ങളാവാം.

ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവുമധികം താരങ്ങൾ ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 57 താരങ്ങൾ ഓസീസിൽ നിന്ന് ഐപിഎൽ ലേലത്തിൻ്റെ ഭാഗമാവും. എന്നാൽ സ്റ്റീവ് സ്‌മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവർ ലേലത്തിൽ ഇല്ല. നായകൻ പാറ്റ് കമ്മിൻസും ഐപിഎലിൽ നിന്ന് പിന്മാറി.

]]>