IPL 2023 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 31 May 2023 07:50:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IPL 2023 – malayalees.ch https://malayalees.ch 32 32 ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്; പ്രത്യേക പൂജകള്‍ നടത്തി https://malayalees.ch/chennai-super-kings-takes-ipl-trophy-to-tirupathi-temple/ Wed, 31 May 2023 07:50:06 +0000 https://malayalees.ch/?p=82033 ഐപിഎല്‍ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികള്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയ ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്സ് ടീം മാനേജ്‌മെന്റ് 2023-ലെ ഐപിഎൽ ട്രോഫി ചെന്നൈ വിമാനത്താവളത്തിൽ നിന്നും നേരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതും ക്ഷേത്രത്തിലെത്തിച്ച് പൂജകൾ നടത്തുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുന്ന ടീം മാനേജ്‌മെന്റിനെയും വിഡിയോ ദ്യശ്യങ്ങളിൽ കാണാം.

ട്രോഫി വെളുത്ത തുണികൊണ്ട് മൂടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏല്‍പ്പിച്ചശേഷം പ്രത്യേക പൂജകള്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സണ്‍ ന്യൂസാണ് പുറത്തുവിട്ടത്. ഇത് ഇത്തവണ മാത്രമല്ല ടീം മാനേജ്‌മെന്റ് ഇത്തരത്തിൽ ട്രോഫി ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുവരുന്നത്. ഇതിന് മുൻപ് 2021-ലും ടീം മാനേജ്‌മെന്റ് ട്രോഫി ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുവരുകയും പ്രർത്ഥനകശളും പ്രത്യേക പൂജകളും നടത്തിയിട്ടുണ്ട്.

]]>
ഐപിഎല്ലിൽ കിരീടപ്പോര്; ചെന്നൈ സൂപ്പർ കിങ്സ് ​ഗുജറാത്ത് ടൈറ്റൻസ് മത്സരം ഇന്ന് https://malayalees.ch/gujarat-titans-vs-chennai-super-kings-final-match-today/ Mon, 29 May 2023 04:39:56 +0000 https://malayalees.ch/?p=81873 ഐപിഎൽ ചാമ്പ്യന്മാരെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ പോരാട്ടം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30-ന് ഫൈനല്‍ നടക്കും.

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ ഇന്ത്യന്‍ സമയം രാത്രി 10.54-ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും ഞായറാഴ്ച ഇനി മത്സരം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇന്നലെ അഹമ്മദാബാദില്‍ ഉച്ചകഴിഞ്ഞ് വരെ തെളിഞ്ഞ ആകാശമായിരുന്നു എങ്കില്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിലധികം മുമ്പ് മാത്രം മഴയെത്തുകയായിരുന്നു. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തുകയായിരുന്നു. ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. എന്നാൽ മഴ മാറാതെ നിന്നതോടെ മത്സരം നടക്കില്ലെന്ന് ഉറപ്പായ ആരാധകർ സ്റ്റേഡിയം വി‍ടാൻ തുടങ്ങി.

കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഫൈനലിൽ കൊമ്പുകോർക്കുന്നത്. റെക്കോർഡ് കിരീട നേട്ടമാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നത്. നാല് തവണ ചാമ്പ്യൻമാരായ അവർ ഇന്നു കിരീടം സ്വന്തമാക്കിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം എത്തും‌. അഞ്ച് തവണയാണ് മുംബൈ ചാമ്പ്യൻമാരായത്.

]]>
മികവിൽ ഗുജറാത്ത് ഫൈനലിലേയ്ക്ക്; ഞായറാഴ്ച ചെന്നൈയെ നേരിടും https://malayalees.ch/ipl-2023-gujrat-vs-chennai-final/ Sat, 27 May 2023 04:34:09 +0000 https://malayalees.ch/?p=81828 ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈയ്‌ക്കെതിരെ ഗുജറാത്തിന് ജയം. ജയിക്കാൻ 234 റൺസ് വേണ്ടിയിരുന്ന മുബൈ 18.2 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മുബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് പൊരുതിയെങ്കിലും ജയത്തിലേക്ക് എത്താൻ സാധിച്ചില്ല.

സൂര്യകുമാർ യാദവ് 61, തിലക് വർമ്മ 43, കാമറോൺ ഗ്രീൻ 30 ഒഴികെ മറ്റാരും മുംബൈക്കായി പൊരുതി നിൽക്കാൻ പോലും തയാറായില്ല. ഗുജറാത്ത് ബൗളിങ്ങിന് മുന്നിൽ ആദ്യം മുതലേ പതറുകയായിരുന്നു മുബൈ ബാറ്റർമാർ. ഗുജറാത്തിന് വേണ്ടി മോഹിത് ശർമ 5 വിക്കറ്റ് നേടി. മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവർ രണ്ടുവിക്കറ്റുകൾ വീതം നേടി.

നേരത്തെ ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗിൽ 60 പന്തിൽ 129 റൺസ് നേടി പുറത്തായി. ഈ സീസണില്‍ മൂന്ന് സെ‌ഞ്ചുറികള്‍ ഗില്‍ നേടിക്കഴിഞ്ഞു. 49 പന്തിലായിരുന്നു ഗില്ലിന്‍റെ മൂന്നക്കം. മൂന്നാമനായി ഇറങ്ങിയ സായി സുദർശനും നാലാമത് ഇറങ്ങിയ ക്യാപ്റ്റൻ പാണ്ട്യയും ബാറ്റിങ്ങിൽ മികവ് കാട്ടി. മുംബൈ ഇന്ത്യൻസിന് വേണ്ടി പിയുഷ് ചൗള, ആകാശ് മദ്വാൽ എന്നിവർ ഓരോ വിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തിൽ താരമായ ആകാശ് മദ്വാൽ 4 ഓവറിൽ വഴങ്ങിയത് 52 റൺസാണ്. മുംബൈ നിരയിൽ ആറ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ആരും കാര്യമായ മികവ് കാട്ടിയില്ല.

ഈ സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തലയില്‍ ഓറഞ്ച് ക്യാപ്പ് സുരക്ഷിതം. ഇതിനകം ഗില്ലിന്‍റെ റണ്‍വേട്ട 820 പിന്നിട്ടുകഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നാല്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം ഇനിയും ഉയരും. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 14 മത്സരങ്ങളില്‍ 730 റണ്‍സുമായി മുന്നിലുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഫാഫ് ഡുപ്ലസിസിന്‍റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.

]]>
ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ; ഗുജറാത്ത് ടൈറ്റന്‍സിനെ തകർത്തത് 15 റൺസിന് https://malayalees.ch/chennai-super-kings-enters-ipl-finals-for-10th-time-down-gujarat-titans-by-15-runs/ Wed, 24 May 2023 04:22:58 +0000 https://malayalees.ch/?p=81659 ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റൺസിന് തകർത്ത് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് പതിനാറാം സീസണിന്‍റെ ഫൈനലിൽ പ്രവേശിച്ചു. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സ് 20 ഓവറില്‍ 157 റണ്‍സിന് ആൾ ഔട്ടാവുകയായിരുന്നു.

173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ മറുപടി ബാറ്റിംഗ് പ്രതീക്ഷ നൽകുന്നതായിരുന്നില്ല. മൂന്ന് ഓവറില്‍ 22 റൺസ് നേടിയപ്പോഴേയ്ക്കും വൃദ്ധിമാന്‍ സാഹയെ ദീപക് ചാഹര്‍ പുറത്താക്കിയിരുന്നു. 11 പന്തില്‍ 12 റൺസെടുക്കാനേ സാഹയ്ക്ക് കഴിഞ്ഞുള്ളൂ. പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും(7 പന്തില്‍ 8) മടങ്ങിയതോടെ ടൈറ്റന്‍സ് 5.5 ഓവറില്‍ 41-2 എന്ന നിലയിലായി.

ശുഭ്മാന്‍ ഗില്‍ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും ദാസുന്‍ ശനക 16 പന്തില്‍ 17 റണ്‍സുമായും ഡേവിഡ് മില്ലർ 6 പന്തില്‍ 4 റൺസുമായും പവലിയനിലേയ്ക്ക് മടങ്ങി. അധികം വൈകാതെ ഗില്ലിനെ ദീപക് ചാഹർ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ടൈറ്റന്‍സ് പരാജയം മണത്തു തുടങ്ങി. 38 ബോളില്‍ 4 ഫോറും 1 സിക്സും സഹിതം 42 റണ്‍സാണ് ഗില്‍ നേടിയത്.

ഇതോടെ 88-5 എന്ന നിലയില്‍ ടൈറ്റന്‍സ് ദയനീയാവസ്ഥയിലായി. 15-ാം ഓവറിലാണ് അവർ 100 കടന്നത്. ഇതിനിടെ രാഹുല്‍ തെവാട്ടിയയും 3 റൺസുമായി കൂടാരം കയറി. വാലറ്റത്ത് റാഷിദ് ഖാനും വിജയ് ശങ്കറും സിഎസ്കെയ്ക്ക് നേരിയ ഭീഷണി ഉയർത്തിയെങ്കിലും പതിരാനയുടെ പന്തിലെ കിടിലൻ ക്യാച്ചില്‍ ശങ്കറിനെ ഗെയ്‌ക്‌വാദ് പിടികൂടിയതോടെ പോരാട്ടം ഏറക്കുറേ അവസാനിച്ചു. 16 പന്തില്‍ 30 റൺസ് എടുത്ത റാഷിദ് ഖാനെ തുഷാർ ദേശ്പാണ്ഡെയാണ് മടക്കിയത്. ഇന്നിംഗ്സിലെ അവസാന ബോളിലാണ് മുഹമ്മദ് ഷമി(5) പുറത്തായത്. നൂർ അഹമ്മദ് (7*) പുറത്താവാതെ നിന്നു.

ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദ് 60ഉം ദേവോണ്‍ കോണ്‍വേ 40ഉം റണ്‍സ് നേടി തകർപ്പൻ തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തിലാണ് 172 റണ്‍സെടുത്തത്. ക്യാപ്റ്റൻ ധോണി 2 പന്തില്‍ ഒരു റണ്ണെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ(16 പന്തില്‍ 22) ഇന്നിംഗ്‌സിലെ അവസാന ബോളില്‍ മടങ്ങിയപ്പോള്‍ മൊയീന്‍ അലി(4 പന്തില്‍ 9*) പുറത്താവാതെ നിന്നു.

]]>
നിർണായക മത്സരത്തിൽ ഡൽഹിക്ക് എതിരെ കൂറ്റൻ വിജയ ലക്ഷ്യം ഉയർത്തി ചെന്നൈ https://malayalees.ch/dc-needs-224-runs-to-win-vs-csk-ipl-2023/ Sat, 20 May 2023 12:08:23 +0000 https://malayalees.ch/?p=81505 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 224 വിജയലക്ഷ്യം. ഡൽഹിയിൽ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 223 റൺസ് നേടി. ഓപ്പണർമാരായ ഋതുരാജ് ഗൈക്വാദും ഡെവോൺ കോൺവേയും തകർത്തടിച്ചപ്പോൾ ചെന്നൈക്ക് ലഭിച്ചത് ഉഗ്രൻ തുടക്കം. പവർ പ്ലേയിൽ ചേതൻ സക്കറിയയുടെ ഓവർ മാത്രമാണ് ചെന്നൈയെ വരുന്നു മുറുക്കിയത്. ആദ്യ ആറ് ഓവറിൽ ഗുജറാത്ത് നേടിയത് 52 റണ്ണുകൾ. ചേതന് മാത്രമാണ് ഡൽഹി ബോളിങ് നിരയിൽ കാര്യമായ പ്രഹരങ്ങൾ ലഭിക്കാതിരുന്നത്. 

ചെന്നൈയുടെ ആദ്യ വിക്കറ്റു വീണത് പതിനഞ്ചാം ഓവറിലായിരുന്നു. ചേതൻ സക്കറിയയുടെ പന്തിൽ റോസ്സോയുവിന് ക്യാച്ച് നൽകി ഋതുരാജ് ഗൈക്വാദ് ( 50 പന്തിൽ 79 ) പുറത്തായി. പകരമെത്തിയ ശിവം ദുബെ 9 പന്തുകൾ മാത്രമേ നേരിട്ടുവെങ്കിലും 22 റൺസ് എടുത്ത് ടീമിന്റെ റൺ നിരക്കിന് മുതൽക്കൂട്ടായി. 52 പന്തുകളിൽ നിന്ന് 167.31 സ്ട്രൈക്ക് റേറ്റിൽ 87 റൺസ് അടിച്ചെടുത്ത ഡെവോൺ കോൺവെ ചെന്നൈയുടെ താരമായി. ഖലീൽ അഹമ്മദിന്റെ പന്തിൽ ലളിത് യാദവിന് ക്യാച്ച് നൽകി ദുബെ പുറത്തായതോടെ ചെന്നൈ നായകൻ എം. എസ് ധോണി കളികളത്തിലെത്തി. 4 മാത്രം നേരിട്ട താരത്തിന് അഞ്ച് റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

നോർട്ജെയുടെ പന്തിൽ കോൺവെ പുറത്തായതോടെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ചെന്നൈ 200 കടന്നു.

]]>
വീണ്ടുമൊരു ഗില്ലാട്ടം; സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ; ഹൈദരാബാദിന് 189 റൺസ് വിജയലക്ഷ്യം https://malayalees.ch/ipl-gujrath-vs-hyderabad-match-live/ Tue, 16 May 2023 04:28:08 +0000 https://malayalees.ch/?p=81299 ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 9 വിക്കറ്റിന് 188 റണ്‍സെടുത്തു. ഗില്ലിന്‍റെ മിന്നല്‍ സെഞ്ചുറിക്കൊപ്പം(58 പന്തില്‍ 101), സായ് സുദര്‍ശന്‍റെ(36 പന്തില്‍ 47) കൂട്ടുകെട്ടാണ് ഗുജറാത്തിനെ പൊരുതാനുള്ള സ്കോറിലേക്കെത്തിച്ചത്.ഭുവനേശ്വര്‍ കുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ മറുപടി ബാറ്റിങ്ങിറങ്ങിയ ഹൈദരാബാദ് 2 ഓവറിൽ 11 റൺസിന്‌ 2 വിക്കറ്റ് എന്ന നിലയിലാണ്.

ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് സ്ഥാപിച്ച 146 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ടൈറ്റന്‍സിനെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.15-ാം ഓവറില്‍ സായിയെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് കൂട്ടുകെട്ട് പൊളിച്ചത്.

36 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം സായ് സുദര്‍ശന്‍ 47 റണ്‍സ് നേടി. പാണ്ഡ്യ(6 പന്തില്‍ 8) രാഹുല്‍ ത്രിപാഠിയുടെ ക്യാച്ചില്‍ പുറത്തായി. 5 പന്തില്‍ 7 റണ്‍സ് നേടിയ ഡേവിഡ് മില്ലറെ ടി നടരാജനും 3 പന്തില്‍ മൂന്ന് നേടിയ രാഹുല്‍ തെവാട്ടിയയെ ഫസല്‍ഹഖ് ഫറൂഖിയും പുറത്താക്കി. റാഷിദ് ഖാനും(1 പന്തില്‍ 0) വേഗത്തിൽ പുറത്തായപ്പോള്‍ മൂന്നാം ബോളില്‍ നൂര്‍ അഹമ്മദിനെ ഭുവനേശ്വർ റൺഔട്ടാക്കി.

]]>
പ്ലേ ഓഫിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്, ഹൈദരാബാദിനെ 34 റണ്‍സിന് തോൽപ്പിച്ചു https://malayalees.ch/ipl-2023-gujrath-titans-into-playoffs/ Tue, 16 May 2023 04:26:30 +0000 https://malayalees.ch/?p=81296 ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തോൽപ്പിച്ച് പ്ലേ ഓഫിലേക്ക് കുതിച്ചത്. തോല്‍വിയോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്തായി

189 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റിന് 154 റണ്‍സേ നേടാനായുള്ളൂ. അർധസെഞ്ചുറി നേടിയ ഹെന്‍‍റിച്ച് ക്ലാസന് മാത്രാണ് സണ്‍റൈസേഴ്സ് ബാറ്റിംഗ് നിരയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനായത്. ഹെന്‍‍റിച്ച് ക്ലാസൻ 44 പന്തില്‍ 64 റണ്‍സെടുത്തു പുറത്തായി. ഗുജറാത്ത് ബൗളിംഗ് നിരയിൽ മുഹമ്മദ് ഷമി മോഹിത് ശർമ എന്നിവർ നാല് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ അമോല്‍പ്രീത് സിംഗിനെ(4 പന്തില്‍ 5) റാഷിദ് ഖാന്‍റെ കൈകളില്‍ എത്തിച്ചാണ് ഷമി വിക്കറ്റുകൾക്ക് തുടക്കമിട്ടത്. പിന്നാലെ അഭിഷേക് ശര്‍മ്മ(5 പന്തില്‍ 4) രാഹുല്‍ ത്രിപാഠി(2 പന്തില്‍ 1), ഏയ്‌ഡന്‍ മാര്‍ക്രം(10 പന്തില്‍ 10) എന്നിവരേയും ഷമി മടക്കിയപ്പോള്‍ സന്‍വീര്‍ സിംഗിനെയും(6 പന്തില്‍ 7), അബ്‌ദുല്‍ സമദിനേയും(3 പന്തില്‍ 4) മാര്‍ക്കോ യാന്‍സനെ(6 പന്തില്‍ 3) മോഹിത് ശര്‍മ്മ പുറത്താക്കി.

]]>
ചെന്നൈ വീര്യം; വീണ്ടും തോറ്റ് ഡല്‍ഹി https://malayalees.ch/ipl-chennai-super-king-vs-delhi-capitals-live-updates/ Thu, 11 May 2023 04:39:26 +0000 https://malayalees.ch/?p=81059 പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനം മോഹിച്ചിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് അടിവാരത്തെ സ്ഥിരം ടീമായ ഡല്‍ഹിയെ തകര്‍ത്ത് നിലവില്‍ 2023ഐപിഎല്ലിന്റെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തുകയും പ്ലേ ഓഫിനോട് ഒരുപടി കൂടി അടുക്കുകയും ചെയ്തു. ക്യാപ്റ്റന്‍ കൂള്‍ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ സിഎസ്‌കെ 27 റണ്‍സിനാണ് ഡല്‍ഹിയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. 

ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേരുകേട്ട ബാറ്റിംഗ് നിരയ്ക്ക് പക്ഷേ കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാന്‍ ചെന്നൈയ്ക്കായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 9 ബോളില്‍ 20 റണ്‍സ് നേടിയ ധോണി ആരാധകരെ സന്തോഷിപ്പിക്കുകയും 167 എന്ന പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിക്കുകയും ചെയ്തു. ചെന്നൈയ്ക്കുവേണ്ടി 12 പന്തില്‍ ദുബെ 25 റണ്‍സും റായിഡു 17 പന്തില്‍ 23 റണ്‍സും നേടി. ഡല്‍ഹിയ്ക്കുവേണ്ടി മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ മാര്‍ഷാണ് തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ തന്നെ വാര്‍ണറെ നഷ്ടമായ ഡല്‍ഹി പിന്നീട് കളിയിലേക്ക് തിരിച്ചുവന്നതേയില്ല. മൂന്ന് വിക്കറ്റ് നേടിയ പതിരനയും രണ്ട് വിക്കറ്റ് നേടിയ ദീപക് ചഹറും അടങ്ങുന്ന ചെന്നൈ ബൗളിംഗ് നിര ഡല്‍ഹി ബാറ്റിംഗിനെ എറിഞ്ഞിടുകയായിരുന്നു. വിജയത്തോടെ ഏഴ് വിജയവുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ. 11 മത്സരങ്ങളില്‍ ഏഴും തോറ്റ ഡല്‍ഹി പത്താം സ്ഥാനത്ത് തുടരുന്നു.

]]>
വീണ്ടും അവസാന ഓവര്‍ ത്രില്ലര്‍; ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത https://malayalees.ch/sunrisers-hyderabad-and-kolkata-knight-riders-ipl-live-updates/ Fri, 05 May 2023 04:28:38 +0000 https://malayalees.ch/?p=80729 അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തില്‍ അഞ്ച് റണ്‍സ് വിജയം സ്വന്തമാക്കി കൊല്‍ക്കത്ത. അവസാന ഓവറില്‍ ഹൈദരാബാദിന് വിജയിക്കാന്‍ ഒന്‍പത് റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷേ അവസാന ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു. അടിവാരം മത്സരമെന്ന് വിളിക്കപ്പെട്ട മത്സരത്തില്‍ ആറാമത്തെ തോല്‍വി നേരിടാനായിരുന്നു ഹൈദരാബാദിന്റെ വിധി. (SunRisers Hyderabad and Kolkata Knight Riders ipl live updates)

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് 35 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ നിധീഷ് റാണയുടേയും റിങ്കു സിങിന്റേയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്ക് നാല് വിക്കറ്റ് നഷ്ടമായ ഹൈദരാബാദ് തകര്‍ന്നതാണ്. പക്ഷേ ക്യാപ്റ്റന്‍ എയ്ഡന്‍ മക്രത്തിന്റേയും ക്ലാസന്റേയും ബാറ്റിംഗ് മത്സരം അവസാന പന്തിലെത്തിച്ചു. പക്ഷേ വിജയം മാത്രം അകന്നുനിന്നു.

നിലവില്‍ എട്ടാമതാണ് കൊല്‍ക്കത്തയുടെ സ്ഥാനം. ഹൈദരാബാദാകട്ടെ ഒന്‍പതാമതും. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്ത ബൗളിംഗ് നിരയില്‍ തിളങ്ങിയത്. അവസാന ഓവറിലെ ഹൈദരാബാദിന്റെ വിജയ പ്രതീക്ഷ വിക്കറ്റ് നേട്ടത്തിലൂടെ തകര്‍ക്കാനും ചക്രവര്‍ത്തിക്കായി.

]]>
ഐപിഎൽ; ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പഞ്ചാബ് https://malayalees.ch/ipl-2023-punjab-kings-beat-chennai-super-kings-by-4-wickets/ Mon, 01 May 2023 09:53:01 +0000 https://malayalees.ch/?p=80519 ഇന്ത്യൻ പ്രിമിയർ ലീ​ഗിലെ ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പഞ്ചാബ്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തെത്തി. 42 റണ്‍സെടുത്ത പ്രഭ്സിംറാന്‍ സിങ്ങും 40 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണുമാണ് പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുത്തത്. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അവസാന പന്തിൽ ജയിക്കാന്‍ മൂന്ന് റൺസ് വേണമെന്നിരിക്കെ സിക്കന്ദർ റാസയാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. 

നേരത്തേ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഡെവോൺ കോൺവേയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈ മികച്ച സ്‌കോർ നൽകിയത്. 20 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ചെന്നൈ 200 റൺസെടുത്തത്. ഡെവോൺ കോൺവേ 52 പന്തിൽ 16 ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയില്‍ 92 റൺസെടുത്ത് പുറത്താവാതെ നിന്നു.

കളി പരാജയപ്പെട്ടെങ്കിലും ധോണി തകർപ്പൻ പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. ചെന്നൈ ഇന്നിങ്‌സിലെ അവസാന ഓവറിൽ ക്രീസിലെത്തിയ ധോണി അവസാന രണ്ട് പന്തും സിക്‌സർ പറത്തിയാണ് ആരാധകരെ കോരിത്തരിപ്പിച്ചത്. പഞ്ചാബ് ഓപ്പണറായ പ്രഭ്‌സിംറാൻ സിങ്ങിനെ പുറത്താക്കാൻ ധോണി നടത്തിയൊരു സ്റ്റമ്പിങും സോഷ്യൽ മീഡിയയിൽ വൈറലായി.

ചെന്നൈയ്ക്കായി ഓപ്പണർമാരായ ഗെയ്ക് വാദും കോൺവേയും ചേർന്ന് ആദ്യ വിക്കറ്റിൽ 86 റൺസിന്‍റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 37 റൺസെടുത്ത ഗെയ്ക്വാദ് റാസക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. പിന്നീടെത്തിയ ശിവം ദുബേ 28 റൺസെടുത്ത് മടങ്ങി. അതിന് ശേഷം ക്രീസിലെത്തിയ ജഡേജക്കും മുഈൻ അലിക്കും വലിയ സംഭാവനകൾ നൽകാനായില്ല.

]]>