ipl 2022 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 May 2022 07:38:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ipl 2022 – malayalees.ch https://malayalees.ch 32 32 14 വർഷങ്ങൾക്കു ശേഷം രാജസ്ഥാൻ കലാശപ്പോരിൽ; അമരത്ത് മലയാളി https://malayalees.ch/rajasthan-royals-ipl-final/ Sat, 28 May 2022 07:38:17 +0000 https://malayalees.ch/?p=62565 14 വർഷങ്ങൾക്കു ശേഷം രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിലെത്തിയിരിക്കുകയാണ്. 2008ൽ, ഐപിഎലിൻ്റെ ആദ്യ സീസണിൽ ഷെയിൻ വോൺ ആണ് ഇതിനു മുൻപ് രാജസ്ഥാനെ ഫൈനലിലെത്തിച്ചത്. അക്കൊല്ലം കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ഞെട്ടിച്ച് വോണും സംഘവും സമാനതകളില്ലാത്ത ക്രിക്കറ്റ് കാവ്യം എഴുതി. ആദ്യ സീസണു ശേഷം ഒരിക്കൽ പോലും ഫൈനൽ കളിക്കാൻ രാജസ്ഥാനു സാധിച്ചില്ല. അതാണ് ഒരു മലയാളിയുടെ കീഴിൽ രാജസ്ഥാൻ തിരുത്തിയെഴുതിയത്.

കഴിഞ്ഞ സീസണിലാണ് സഞ്ജു റോയൽസിൻ്റെ നായകനായി അവരോധിക്കപ്പെടുന്നത്. പരുക്കും താരങ്ങളുടെ കൊഴിഞ്ഞുപോക്കും കൊണ്ട് വലഞ്ഞ രാജസ്ഥാൻ 14 മത്സരങ്ങളിൽ വെറും അഞ്ചെണ്ണം മാത്രമാണ് വിജയിച്ചത്. പോയിൻ്റ് പട്ടികയിൽ ഏഴാമതായി ടീം ഫിനിഷ് ചെയ്തു. എന്നാൽ, ഈ സീസണിൽ മാനേജ്മെൻ്റ് ടീം പൊളിച്ചെഴുതി. യുവതാരങ്ങളിൽ നിക്ഷേപം നടത്തുന്നതിനൊപ്പം ലേലത്തിൽ തങ്ങൾക്ക് വേണ്ടവരെ കൃത്യമായി ടീമിലെത്തിക്കാൻ അവർക്കു സാധിച്ചു. അശ്വിനെയും ചഹാലിനെയും ടീമിൽ എത്തിച്ചതുവഴി രണ്ട് മികച്ച സ്പിന്നർമാർ മാത്രമല്ല ടീമിലെത്തിയത്. രണ്ട് മികച്ച ക്രിക്കറ്റ് ബ്രെയിനുകൾ കൂടിയാണ്. പവർ പ്ലേയിൽ വിനാശം വിതയ്ക്കുന്ന ട്രെൻ്റ് ബോൾട്ട്. സ്കിഡ്ഡി പിച്ചുകളിൽ അപകടകാരിയാവുന്ന പ്രസിദ്ധ്. ഇതുവരെ വേണ്ടവിധത്തിൽ ഫ്രാഞ്ചൈസികൾ ഉപയോഗിക്കാത്ത ഷിംറോൺ ഹെട്‌മെയർ. ഡെത്ത് ഓവറുകളിൽ അഗ്രകണ്യനായ ഒബേദ് മക്കോയ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രകടനം നേരിട്ടുകണ്ട് ഇഷ്ടപ്പെട്ട് സഞ്ജു സജസ്റ്റ് ചെയ്ത കുൽദീപ് സെൻ. ഒരു ചാമ്പ്യൻ ടീം രൂപപ്പെടുകയായിരുന്നു.

ഏഴാം നമ്പറിൽ അശ്വിൻ കളിക്കുന്ന ടീമിൻ്റെ ഏറ്റവും വലിയ പ്രശ്നവും അത് തന്നെയായിരുന്നു. ഒരു പ്രോപ്പർ ഓൾറൗണ്ടർ രാജസ്ഥാനുണ്ടായിരുന്നില്ല. ജിമ്മി നീഷവും ഡാരൽ മിച്ചലുമൊന്നും അതിനു പരിഹാരവുമായിരുന്നില്ല. അവിടെയാണ് അശ്വിൻ എന്ന ക്രിക്കറ്റ് ബ്രെയിൻ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. മൂന്നാം നമ്പറിലടക്കം ബാറ്റ് ചെയ്ത അശ്വിൻ സീസണിൽ നേടിയത് ഒരു ഫിഫ്റ്റി അടക്കം 185 റൺസ്. 147നടുത്താണ് സ്ട്രൈക്ക് റേറ്റ്. ഡെസിഗ്നേറ്റഡ് ഫിനിഷർ ഹെട്‌മെയർ പരാജയപ്പെട്ട മത്സരത്തിൽ ആ റോളും അനായാസം എടുത്തണിഞ്ഞ അശ്വിൻ ചെന്നൈക്കെതിരെ ടീമിനെ വിജയിപ്പിച്ചത് 23 പന്തിൽ 40 റൺസ് എടുത്താണ്. ആ ജയമാണ് രാജസ്ഥാനെ പോയിൻ്റ് പട്ടികയിൽ രണ്ടാമത് എത്തിച്ചത്. വിജയത്തിനു ശേഷം അശ്വിൻ നടത്തിയ ആഘോഷ പ്രകടനം ആ ടീമിനെ അയാൾ എത്രമാത്രം സ്നേഹിക്കുന്നു എന്നതിൻ്റെ ഉദാഹരണമായിരുന്നു. അവിടെയാണ് ഒരു ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു മികച്ചുനിന്നത്.

ജോസ് ബട്‌ലറും ട്രെൻ്റ് ബോൾട്ടും അടങ്ങുന്ന സൂപ്പർ സ്റ്റാറുകളും ആർ അശ്വിനും യുസി ചഹാലും അടങ്ങുന്ന സീനിയർ താരങ്ങളുമൊക്കെ രാജസ്ഥാൻ്റെ പിങ്ക് ജഴ്സിയിൽ ഒറ്റക്കെട്ടായി നിന്നു. ടീമിൻ്റെ വിജയത്തിനായി അവരെല്ലാവരും 100 ശതമാനം നൽകി. അവരെ ഒരുമിച്ചുനിർത്തി സഞ്ജു എന്ന മലയാളിപ്പയ്യൻ നിറഞ്ഞുനിന്നു.

നാണം കുണുങ്ങിയായ ടീനേജുകാരനായി രാജസ്ഥാനൊപ്പം കൂടിയ സഞ്ജുവിൻ്റെ വളർച്ച നമ്മുടെ കണ്മുന്നിൽ വച്ചായിരുന്നു. ടാലൻ്റഡ് യങ്സ്റ്റർ എന്ന ലേബൽ കടന്ന്, റിലയബിൾ ബാറ്റർ എന്ന ലേബലിലൂടെ സഞ്ജു എത്തിയത് മില്ല്യൺ ഡോളർ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ പദത്തിൽ. തിരുവനന്തപുരത്തെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച്, നമ്മുടെ കണ്മുന്നിലൂടെ വളർന്ന നമ്മുടെ പയ്യൻ!

ഗുജറാത്തിനെതിരെ ഫൈനലിൽ രാജസ്ഥാൻ വിജയിച്ചുകൊള്ളണമെന്ന് നിർബന്ധമൊന്നുമില്ല. പരാജയപ്പെട്ടാലും രാജസ്ഥാനെയും സഞ്ജുവിനെയും സംബന്ധിച്ച് ഇത് വിജയമാണ്.

]]>
സഞ്ജുവിനു കഴിയാത്തത് രജതിനു കഴിഞ്ഞു; ആർസിബി താരത്തെ പുകഴ്ത്തി മാത്യു ഹെയ്ഡൻ https://malayalees.ch/%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%a4/ Thu, 26 May 2022 11:58:04 +0000 https://malayalees.ch/?p=62466 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാടിദാറിനെ പുകഴ്ത്തി ഓസ്ട്രേലിയയുടെ മുൻ താരം മാത്യു ഹെയ്ഡൻ. ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജു സാംസണു കഴിയാത്തത് രജത് പാടിദാറിനു സാധിച്ചു. അത് അയാളുടെ രാത്രിയായിരുന്നു എന്നും ഹെയ്ഡൻ പറഞ്ഞു. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ എലിമിനേറ്ററിൽ തകർപ്പൻ സെഞ്ചുറിയടിച്ച പാടിദാർ ബാംഗ്ലൂരിനെ വിജയിപ്പിച്ചിരുന്നു.

https://07f9ddbda24f9f2a40f6c4a3b914f6ab.safeframe.googlesyndication.com/safeframe/1-0-38/html/container.html

“സഞ്ജുവിനു സാധിക്കാതിരുന്നത് രജതിനു കഴിഞ്ഞു. അത് അയാളുടെ രാത്രിയായിരുന്നു. അയാളുടെ വാഗൺ വീൽ നോക്കൂ. ഓൺസൈഡിലൂടെ അയാൾ ചില വമ്പൻ ഷോട്ടുകൾ കളിച്ചു. ഒപ്പം, ഓഫ്‌സൈഡിലൂടെയും ചില മനോഹര ഷോട്ടുകൾ കളിച്ചു. തകർപ്പൻ ഇന്നിംഗ്സ്.”- ഹെയ്ഡൻ പറഞ്ഞു.

എലിമിനേറ്ററിൽ 49 പന്തുകളിൽ നിന്ന് സെഞ്ചുറി തികച്ച പാടിദാർ 54 പന്തുകൾ നേരിട്ട് 12 ബൗണ്ടറിയും 7 സിക്സറും സഹിതം 112 റൺസ് നേടി പുറത്താവാതെ നിന്നു. ഈ ഇന്നിംഗ്സിൻ്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടാനേ ലക്നൗവിനു സാധിച്ചുള്ളൂ.

ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിൽ സഞ്ജു 26 പന്തുകളിൽ 47 റൺസെടുത്ത് പുറത്തായിരുന്നു. കളിയിൽ രാജസ്ഥാൻ മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം ഗുജറാത്ത് അവസാന ഓവറിൽ മറികടന്നു.

]]>
ഈഡൻ ഗാർഡൻസിൽ മഴപ്പേടി; മത്സരം തടസപ്പെട്ടാൽ സൂപ്പർ ഓവർ https://malayalees.ch/eden-gardens-rain-gujarat-titans-rajasthan-royals/ Tue, 24 May 2022 11:51:00 +0000 https://malayalees.ch/?p=62358 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ക്വാളിഫയറിന് മഴ ഭീഷണി. നിലവിൽ മഴ അകന്നുനിൽക്കുകയാണെങ്കിലും ഈഡൻ ഗാർഡൻസിൽ മഴ പെയ്യാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂർ മുൻപ് വരെ സ്റ്റേഡിയത്തിൽ മഴ പെയ്തിരുന്നു എന്നതും ആരാധകർക്ക് ആശങ്കയാണ്. മഴ പെയ്ത് കളി മുടങ്ങിയാൽ ഐപിഎൽ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിൽ ജേതാക്കളെ പ്രഖ്യാപിക്കും.

നിലവിൽ 35 ഡിഗ്രിയാണ് ഈഡൻ ഗാർഡൻസിലെ ഊഷ്മാവ്. മൈതാനം മുഴുവൻ മൂടിയിരിക്കുകയാണ്. തെളിഞ്ഞ ആകാശമാണെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പമുണ്ട്. അഞ്ച് ഓവറെങ്കിലും കളി നടന്നില്ലെങ്കിൽ മത്സരം സൂപ്പർ ഓവറിൽ തീരുമാനിക്കും. സൂപ്പർ ഓവറും നടന്നില്ലെങ്കിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിനെ വിജയി ആയി പ്രഖ്യാപിക്കും.

രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഇന്നത്തെ മത്സരം. പോയിൻ്റ് പട്ടികയിൽ ടൈറ്റൻസ് ഒന്നാമതും രാജസ്ഥാൻ രണ്ടാമതും ഫിനിഷ് ചെയ്തു. ഇന്ന് വിജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീം ലക്നൗ സൂപ്പർ ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടക്കുന്ന എലിമിനേറ്ററിലെ വിജയിയെ നേരിടും.

]]>
ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ല: ചേതേശ്വർ പൂജാര https://malayalees.ch/%e0%b4%90%e0%b4%aa%e0%b4%bf%e0%b4%8e%e0%b5%bd-%e0%b4%9f%e0%b5%80%e0%b4%ae%e0%b4%bf%e0%b5%bd-%e0%b4%89%e0%b5%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b0%e0%b5%81/ Mon, 23 May 2022 12:13:25 +0000 https://malayalees.ch/?p=62286 ഐപിഎലിലെ ഏതെങ്കിലും ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ തനിക്ക് ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. ഐപിഎലിൽ ഉൾപ്പെടാതിരുന്നതിനാലാണ് തനിക്ക് കൗണ്ടി കളിക്കാൻ കഴിഞ്ഞത്. കൗണ്ടിയിൽ നന്നായി കളിക്കാൻ കഴിഞ്ഞതിനാൽ ടീമിലേക്ക് തിരികെവരാൻ സാധിച്ചു എന്നും പൂജാര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഞാൻ ഏതെങ്കിലും ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും ഞാൻ കളിക്കുമായിരുന്നില്ല. ഞാൻ നെറ്റ്സിൽ പരിശീലനം നടത്തിയേനെ. കളിക്കുന്നതും നെറ്റ്സിൽ പരിശീലനം നടത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് കൗണ്ടി ഓഫർ വന്നപ്പോൾ യെസ് പറഞ്ഞത്. എൻ്റെ പഴയ താളം വീണ്ടെടുക്കാനാണ് കൗണ്ടി കളിക്കാൻ തീരുമാനിച്ചത്. ഞാൻ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കൗണ്ടിയിൽ നന്നായി കളിക്കാൻ കഴിഞ്ഞപ്പോൾ ടീമിലേക്ക് തിരികെവരാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, കൗണ്ടി കളിക്കാൻ പോയപ്പോൾ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരിക എന്ന ലക്ഷ്യമുണ്ടായിരുന്നില്ല. താളം കണ്ടെത്തുകയായിരുന്നു എൻ്റെ ലക്ഷ്യം.”- പൂജാര പറഞ്ഞു.

കൗണ്ടിയിൽ സസക്സിനായി കളിച്ച പൂജാര അഞ്ച് മത്സരങ്ങളിൽ നിന്ന് 120 ശരാശരിയിൽ 720 റൺസാണ് നേടിയത്. ഈ പ്രകടനം താരത്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ടീമിലും ഇടം നേടിക്കൊടുത്തു.

]]>
ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ല: ചേതേശ്വർ പൂജാര https://malayalees.ch/cheteshwar-pujara-ipl-county-cricket/ Mon, 23 May 2022 07:54:32 +0000 https://malayalees.ch/?p=62249 ഐപിഎലിലെ ഏതെങ്കിലും ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ തനിക്ക് ഒരു മത്സരം പോലും കളിക്കാൻ കഴിയുമായിരുന്നില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. ഐപിഎലിൽ ഉൾപ്പെടാതിരുന്നതിനാലാണ് തനിക്ക് കൗണ്ടി കളിക്കാൻ കഴിഞ്ഞത്. കൗണ്ടിയിൽ നന്നായി കളിക്കാൻ കഴിഞ്ഞതിനാൽ ടീമിലേക്ക് തിരികെവരാൻ സാധിച്ചു എന്നും പൂജാര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഞാൻ ഏതെങ്കിലും ഐപിഎൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഒരു മത്സരം പോലും ഞാൻ കളിക്കുമായിരുന്നില്ല. ഞാൻ നെറ്റ്സിൽ പരിശീലനം നടത്തിയേനെ. കളിക്കുന്നതും നെറ്റ്സിൽ പരിശീലനം നടത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് കൗണ്ടി ഓഫർ വന്നപ്പോൾ യെസ് പറഞ്ഞത്. എൻ്റെ പഴയ താളം വീണ്ടെടുക്കാനാണ് കൗണ്ടി കളിക്കാൻ തീരുമാനിച്ചത്. ഞാൻ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കൗണ്ടിയിൽ നന്നായി കളിക്കാൻ കഴിഞ്ഞപ്പോൾ ടീമിലേക്ക് തിരികെവരാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, കൗണ്ടി കളിക്കാൻ പോയപ്പോൾ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരിക എന്ന ലക്ഷ്യമുണ്ടായിരുന്നില്ല. താളം കണ്ടെത്തുകയായിരുന്നു എൻ്റെ ലക്ഷ്യം.”- പൂജാര പറഞ്ഞു.

കൗണ്ടിയിൽ സസക്സിനായി കളിച്ച പൂജാര അഞ്ച് മത്സരങ്ങളിൽ നിന്ന് 120 ശരാശരിയിൽ 720 റൺസാണ് നേടിയത്. ഈ പ്രകടനം താരത്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ടീമിലും ഇടം നേടിക്കൊടുത്തു.

]]>
മഞ്ഞക്കുപ്പായത്തിൽ ഇന്ന് ധോണിയുടെ അവസാന മത്സരം?; ആകാംക്ഷയിൽ ക്രിക്കറ്റ് ലോകം https://malayalees.ch/%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8/ Sat, 21 May 2022 06:53:24 +0000 https://malayalees.ch/?p=62161 സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി ഇന്ന് അവസാന ഐപിഎൽ മത്സരം കളിച്ചേക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങുന്ന ചെന്നൈ ജഴ്സിയിൽ താരം ഇനി കളിച്ചേക്കില്ലെന്നാണ് കരുതപ്പെടുന്നത്. അടുത്ത സീസണിലും ധോണി ടീമിനൊപ്പമുണ്ടാവുമെന്ന് ടീം ഉടമകൾ സൂചിപ്പിച്ചിരുന്നു എങ്കിലും ധോണി തന്നെയാവും ഇത് തീരുമാനിക്കുക. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ധോണി ടീമിൽ തുടർന്നാലും അത്ഭുതമില്ല.

40 വയസുകാരനായ ധോണി കഴിഞ്ഞ 14 സീസണുകളായി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നു. ഈ സീസണിൻ്റെ തുടക്കത്തിൽ ധോണിക്ക് പകരം ജഡേജയെ നായകനാക്കി നിയമിച്ചെങ്കിലും തുടർ തോൽവികൾക്ക് പിന്നാലെ ധോണി വീണ്ടും നായകത്വം ഏറ്റെടുത്തു. നിലവിൽ പരുക്ക് കാരണം ജഡേജ ടീമിൽ നിന്ന് പുറത്താണ്. തൻ്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് ജഡേജയ്ക്ക് അസ്വാരസ്യം ഉണ്ടാക്കിയെന്ന് വിവരമുണ്ട്. താരവും മാനേജ്മെൻ്റുമായി ഉരസലിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഫ്രാഞ്ചൈസി സിഇഒ ഈ റിപ്പോർട്ടുകൾ തള്ളി. ജഡേജ അടുത്ത വർഷവും ടീമിനൊപ്പമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

]]>
ചെന്നൈ ജഴ്‌സിയില്‍ അടുത്ത വര്‍ഷവും കളിക്കും: എം.എസ്.ധോണി https://malayalees.ch/%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88-%e0%b4%9c%e0%b4%b4%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d/ Sat, 21 May 2022 04:08:03 +0000 https://malayalees.ch/?p=62138 ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമാകുന്നു. ആരാധകര്‍ക്കിടയില്‍ വിരമിക്കല്‍ സാധ്യതകളിലേക്കു വരെ ചെന്നെത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അടുത്ത സീസണുകളിലും താന്‍ ടീമിലുണ്ടാകുമെന്ന് ധോണി വെളിപ്പെടുത്തി.

ടോസിനിടെ സംസാരിച്ച ധോണി തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ചു. ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു. ”തീര്‍ച്ചയായും, ചെന്നൈയോട് നന്ദി പറയാതിരിക്കുന്നത് അന്യായമായിരിക്കും. സിഎസ്‌കെ ആരാധകരോട് അങ്ങനെ ചെയ്യുന്നത് നല്ല കാര്യമല്ല. അടുത്ത വര്‍ഷം എല്ലാ ടീമുകളുടെയും ഗ്രൗണ്ടില്‍ കളികള്‍ നടക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ എല്ലാ സ്ഥലങ്ങളിലും വലിയ സ്വീകരണമായിരിക്കും കിട്ടുക.

കുറച്ചുനാള്‍ മുമ്പ് ചെന്നൈയില്‍ നടന്ന ഒരു ചടങ്ങില്‍, ഐപിഎലിലെ തന്റെ വിരമിക്കല്‍ മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു. ഇതിനിടെ നായക സ്ഥാനം ജഡേജയെ ഏല്‍പ്പിച്ചതോടെയാണ് ഇത് അവസാന സീസണ്‍ ആണെന്ന് വാര്‍ത്ത വന്നത്. എന്തായാലും നായക സ്ഥാനം ഏറ്റെടുത്തതോടെ അടുത്ത വര്‍ഷവും ധോണി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

]]>
ഐപിഎൽ: ആര് പ്ലേ ഓഫിൽ കയറണമെന്ന് മുംബൈ തീരുമാനിക്കും; ഇന്ന് ഹൈദരാബാദിനെതിരെ https://malayalees.ch/ipl-mumbai-indians-sunrisers-hyderabad/ Tue, 17 May 2022 07:47:24 +0000 https://malayalees.ch/?p=61941 ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇന്ന് മുംബൈ വിജയിച്ചാൽ ഡൽഹി ക്യാപിറ്റൽസ് ഉൾപ്പെടെ നാല് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ വർധിക്കും. മറിച്ച് സൺറൈസേഴ്സ് ആണ് വിജയിക്കുന്നതെങ്കിൽ അത് അവരുടെ പ്ലേ ഓഫ് മോഹങ്ങൾക്കും കരുത്തുപകരും. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള മുംബൈ ഇന്ന് വിജയിച്ച് സ്ഥാനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാൽ, പ്ലേ ഓഫ് സാധ്യത നിലനിത്തുക എന്നതാണ് സൺറൈസേഴ്സിൻ്റെ ലക്ഷ്യം.

തുടരെ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടാണ് ഹൈദരാബാദ് എത്തുന്നത്. ക്യാപ്റ്റൻ കെയിൻ വില്ല്യംസണിൻ്റെ മോശം ഫോമാണ് അവരെ ഏറെ വലയ്ക്കുന്നത്. ചില മികച്ച പ്രകടനങ്ങൾക്കു ശേഷം രാഹുൽ ത്രിപാഠിയുടെ ഫോം നഷ്ടപ്പെട്ടതും എയ്ഡൻ മാർക്രം, നിക്കോളാസ് പൂരാൻ എന്നിവരുടെ അസ്ഥിരതയും ഹൈദരാബാദിന് തിരിച്ചടിയാണ്. ഭുവനേശ്വർ കുമാറിനെ മാറ്റിനിർത്തിയാൽ സൺറൈസേഴ്സിൻ്റെ ബൗളിംഗ് യൂണിറ്റും നിരാശപ്പെടുത്തുകയാണ്. ഉമ്രാൻ മാലിക് ചില തകർപ്പൻ സ്പെല്ലുകൾ എറിഞ്ഞെങ്കിലും താരം സ്ഥിരത പുലർത്തുന്നില്ല. നടരാജനും പഴയ മൂർച്ചയില്ല. ടീമിൽ മാറ്റങ്ങൾ വരുത്താൻ പ്രത്യേകിച്ച് ഓപ്ഷനുകളുമില്ല.

പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. രോഹിത് ശർമ്മ-ഇഷാൻ കിഷൻ സഖ്യം ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്യുന്നത് അവർക്ക് ആശ്വാസമാണ്. മധ്യനിരയിൽ തിലക് വർമ കാണിക്കുന്ന ഉത്തരവാദിത്തം ഗംഭീരമാണ്. ടിം ഡേവിഡ് ഫോമിലേക്കുയർന്നത് മുംബൈയുടെ ടീം ബാലൻസ് വർധിപ്പിച്ചിട്ടുണ്ട്. പവർ പ്ലേയിലെ ഗംഭീര പ്രകടനങ്ങൾ അടക്കം ഡാനിയൽ സാംസ് ഒരു ബൗളറെന്ന നിലയിൽ ഫോമിലേക്കുയർന്നതും മുംബൈയുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. ടീമിൽ മാറ്റമുണ്ടായേക്കില്ല.

]]>
ലഖ്‌നൗവിനെ 24 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ; പോയിന്റ് പട്ടികയിൽ രണ്ടാമത് https://malayalees.ch/rajasthan-royals-bowlers-shine-win-by-24-runs-vs-lucknow/ Mon, 16 May 2022 04:09:46 +0000 https://malayalees.ch/?p=61842 ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വിജയത്തോടെ ആർആർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മൂന്നാം സ്ഥാനത്താണ്.

29 പന്തിൽ 41 റൺസെടുത്ത യശസ്വി ജയ്‍സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കൽ (18 പന്തിൽ 39), സഞ്ജു സാംസൺ (24 പന്തിൽ 32) എന്നിവരും തിളങ്ങി. ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ വെറും രണ്ട് റൺസെടുത്തു പുറത്തായത് രാജസ്ഥാനു തിരിച്ചടിയായി. തുടക്കത്തിൽ തന്നെ രാജസ്ഥാന് ബട്‍ലറെ നഷ്ടമായെങ്കിലും സഞ്ജുവും ജയ്സ്വാളും ചേർന്ന് ടീമിനെ രക്ഷിച്ചു. എട്ട് താരങ്ങളാണ് ലക്നൗവിനു വേണ്ടി പന്തെറിയാനെത്തിയത്. രവി ബിഷ്ണോയി രണ്ടു വിക്കറ്റും ആവേശ് ഖാൻ, ജേസൺ ഹോൾഡർ, ആയുഷ് ബദോനി എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ലക്നൗവിനു വേണ്ടി ദീപക് ഹൂഡ (39 പന്തിൽ 59) അർധസെഞ്ചറി നേടിയെങ്കിലും ഓപ്പണർമാരും വാലറ്റവും ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയതു തിരിച്ചടിയായി. മാർകസ് സ്റ്റോയ്നിസ് (17 പന്തിൽ 27), ക്രുനാൽ പാണ്ഡ്യ (23 പന്തിൽ 25) എന്നിവരാണു ലക്നൗവിന്റെ മറ്റു പ്രധാന റൺവേട്ടക്കാർ. ലക്നൗവിന്റെ അഞ്ച് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായി. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ലഖ്‌നൗവിന്റെ അവസാന മത്സരം. രാജസ്ഥാന് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളി.

]]>
ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമിട്ട് ബാംഗ്ലൂരും പഞ്ചാബും ഇന്ന് കളത്തിൽ https://malayalees.ch/ipl-rcb-pbks-preview/ Fri, 13 May 2022 08:10:40 +0000 https://malayalees.ch/?p=61798 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ഇന്ന് കളത്തിൽ. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുക. 12 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റുള്ള ബാംഗ്ലൂർ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പഞ്ചാബ് അഞ്ച് വിക്കറ്റിനു വിജയിച്ചിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദിനെ 67 റൺസിനു തകർത്താണ് ബാംഗ്ലൂർ എത്തുന്നത്. വിരാട് കോലിയുടെ മോശം ഫോമാണ് ബാംഗ്ലൂരിൻ്റെ ഏറ്റവും വലിയ പ്രതിസന്ധി. ഫാഫ് ഡുപ്ലെസി, രജത് പാടിദാർ എന്നിവർ അവസാന ചില മത്സരങ്ങളിൽ ഫോമിലെത്തിയത് അവർക്ക് ആത്മവിശ്വാസം നൽകും. ഗ്ലെൻ മാക്സ്‌വൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹ്മദ് എന്നിവരൊക്കെ മികച്ച രീതിയിൽ തന്നെ കളിക്കുന്നു. ബൗളിംഗ് നിരയിൽ വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ് എന്നിവർ മികച്ച രീതിയിൽ കളിക്കുമ്പോൾ മുഹമ്മദ് സിറാജ് കഴിഞ്ഞ സീസണിലെ ഫോമിനരികെ എത്തിയിട്ടില്ല. എങ്കിലും ഇന്ന് ടീമിൽ മാറ്റമുണ്ടാവാനിടയില്ല.

ഫയർ ബ്രാൻഡ് ക്രിക്കറ്റ് കളിക്കുന്ന പഞ്ചാബ് വാളെടുത്തവൻ വാളാൽ എന്ന പഴഞ്ചൊല്ല് പോലെയാണ്. ഇതുവരെ രണ്ട് മത്സരങ്ങൾ തുടരെ ജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 6 വിക്കറ്റിൻ്റെ പരാജയം അവർ ഏറ്റുവാങ്ങിയിരുന്നു. ജോണി ബെയർസ്റ്റോ ഫോമിലെത്തിയത് പഞ്ചാബിനു പോസിറ്റീവാണ്. എന്നാൽ, മായങ്ക് അഗർവാൾ മധ്യനിരയിൽ നിരാശപ്പെടുത്തുകയാണ്. ശിഖർ ധവാൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ചില മികച്ച പ്രകടനങ്ങൾ നടത്തിയപ്പോൾ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. കഗീസോ റബാഡ, രാഹുൽ ചഹാർ, അർഷ്ദീപ് സിംഗ് എന്നിവരടങ്ങുന്ന ബൗളിംഗ് നിര തരക്കേടില്ലാതെ കളിക്കുന്നു. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.

]]>