IPL 2021 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Oct 2021 04:09:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IPL 2021 – malayalees.ch https://malayalees.ch 32 32 ധോണി ഫിനിഷിൽ സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് കീഴടക്കി ചെന്നൈ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് https://malayalees.ch/ipl2021-live-score-updates/ Fri, 01 Oct 2021 04:09:28 +0000 https://malayalees.ch/?p=50313 സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് കീഴടക്കി ചെന്നൈ.വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറിൽ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദ് നേടിയ 134 റൺസ് 2 പന്ത് ശേഷിക്കവേയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. 75 റൺസ് മറികടന്ന്. ഓപ്പണർമാരായ റുതുരാജ് ഗായക്വാഡ് – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് 6 വിക്കറ്റിന്റെ ജയം നേടിക്കൊടുത്തത്.

റുതുരാജ് 45 റൺസ് നേടിയപ്പോൾ ഫാഫ് ഡു പ്ലെസി 41 റൺസും മോയിൻ അലി 17 റൺസുമാണ് നേടിയത്. റായിഡു 13 പന്തിൽ 17 റൺസ് നേടിയപ്പോൾ എംഎസ് ധോണി 14 റൺസ് നേടി. 31 റൺസാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലേക്ക് എത്തി.

]]>
ഐപിഎല്‍: രണ്ടാംഘട്ടത്തില്‍ ആദ്യവിജയം ചെന്നൈക്ക്; ഋതുരാജ് താരം https://malayalees.ch/mumbai-indians-chennai-superkings/ Mon, 20 Sep 2021 04:14:24 +0000 https://malayalees.ch/?p=49815 ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാംഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയത്തുടക്കം. മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിനാണ് തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സേ നേടാനായുള്ളൂ. mumbai indians-chennai superkings

ഓപ്പണര്‍ ഋതുരാജ് ഗെയ്ഗ്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 52 പന്തില്‍ നിന്ന് 88 റണ്‍സ് അടിച്ചെടുത്തു. രവീന്ദ്ര ജഡേജ 26ഉം ഡ്വയിന്‍ ബ്രാവോ 23ഉം നേടി. കളിയില്‍ പതിനൊന്ന് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് എന്ന അവസ്ഥയിലായിരുന്നു ചെന്നൈ. പിന്നീടുള്ള ഓവറുകളില്‍ ഋതുരാജിന്റെ പ്രകടനം നിര്‍ണായകമായി. ആറാം വിക്കറ്റ് കൂട്ടുകെട്ടല്‍ ജഡേജയും ഋതുരാജും ചേര്‍ന്ന് 81 റണ്‍സ് അടിച്ചുകയറ്റി.

സൗരവ് തിവാരിയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നാല്‍പത് പന്തുകളില്‍ 5 ഫോറുകളടക്കം 50 റണ്‍സില്‍ പുറത്താവാതെ നിന്നു. കിന്റന്‍ ഡീകോക് പന്ത്രണ്ട് പന്തില്‍ നിന്ന് 17 റണ്‍സും അന്‍മോല്‍പ്രീത് സിംഗ് 14 പന്തില്‍ 16ഉം ഇഷാന്‍ കിഷന്‍ 10 പന്തില്‍ 11ഉം പൊള്ളാര്‍ഡ് 14 പന്തില്‍ 15ഉം ആദംമില്‍നേ 15 പന്തില്‍ 15റണ്‍സുമാണ് മുംബൈക്ക് വേണ്ടി നേടിയത്.

മുംബൈ ഇന്ത്യന്‍സിനുവേണ്ടി ട്രെന്റ് ബോള്‍ട്ട്, ആദംമില്‍നേ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ചെന്നൈക്കായി ബ്രാവോ മൂന്നും ദീപക് രണ്ടും ഹേസല്‍വുഡും ഠാക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

]]>
പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ക്യാമ്പിനൊപ്പം ചേർന്നു https://malayalees.ch/pandya-brothers-join-mumbai-indians-camp/ Fri, 27 Aug 2021 13:08:54 +0000 https://malayalees.ch/?p=48705 പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. മറ്റ് ടീം അംഗങ്ങളൊക്കെ നേരത്തെ അബുദാബിയിലെ ക്യാമ്പിനൊപ്പം ചേർന്നിരുന്നു. ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് ബാധിതനായ കൃണാൽ പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം മടങ്ങാതെ പിന്നീടാണ് നാട്ടിലേക്ക് പോയത്. (Pandya brothers Mumbai Indians)

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Image
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.ഇതിനിടെ ഐസിസി ടി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ താരം തബ്രൈസ് ഷംസിയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് പകരക്കാരനായാണ് ഷംസി ടീമിലെത്തുക. ഇന്ത്യയിൽ വച്ച് നടന്ന മത്സരങ്ങളിൽ ടീമിൻ്റെ സ്പിൻ വിഭാഗത്തിൻ്റെ പ്രകടനം നിരാശാജനകമായിരുന്നു. ഇത് പരിഹരിക്കാനായാണ് ലോക ഒന്നാം നമ്പർ ബൗളറെത്തന്നെ രാജസ്ഥാൻ ഒപ്പം കൂട്ടിയിരിക്കുന്നത്.
ഷംസി കൂടി ടീമിലെത്തിയതോടെ മൂന്ന് ഇംഗ്ലീഷ് താരങ്ങൾക്ക് രാജസ്ഥാൻ പകരക്കാരെ കണ്ടെത്തി. മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ബെൻ സ്റ്റോക്സിനു പകരം ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര, രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർക്ക് പകരം ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് റോയൽസിലെത്തിയത്.
ആർസിബിയും ടീം വിട്ടവർക്ക് പകരം വിദേശ താരത്തെ കണ്ടെത്തി. ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സണു പകരം ഇംഗ്ലണ്ടിൻ്റെ സസക്സ് പേസർ ജോർജ് ഗാർട്ടനെ ടീമിലെത്തിച്ചാണ് ആർസിബി വിദേശ ക്വാട്ട പൂർത്തിയാക്കിയത്.
]]>
ഈ വർഷം ഇനി ഐ.പി.എൽ തുടരാൻ സാധ്യത കുറവെന്ന് മാർക് ബുച്ചർ https://malayalees.ch/money-talks-at-the-end-of-the-day-mark-butcher-on-bccis-planning-of-hosting-the-remainder-of-ipl-2021/ Mon, 10 May 2021 04:32:49 +0000 https://malayalees.ch/?p=43926 ഐ.പി.എല്‍ സീസണിലെ ബാക്കി മത്സരങ്ങൾ ഈ വര്‍ഷം നടക്കുക അസാധ്യമായിരിക്കുമെന്ന് മുൻ ഇഗ്ലണ്ട് താരം മാര്‍ക്ക് ബുച്ചര്‍. ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. മാത്രവുമല്ല, രാജ്യങ്ങൾ അവരുടെ ഈ വർഷത്തെ ക്രിക്കറ്റ് കലണ്ടർ ഏറെക്കുറെ മുൻ‌കൂർ പ്ലാൻ ചെയ്തിട്ടും ഉണ്ടാകും. ഇങ്ങനെയൊരു സാഹചര്യത്തിൽ ഐ.പി.എല്ലിന് വേണ്ടി മാത്രമായി ഒരു അഴിച്ചുപണിക്ക് ടീമുകൾ തയ്യാറാകാൻ സാധ്യത കുറവാണ്. അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിനെല്ലാം മുകളിലാണ് പണം എന്നതിനാല്‍ തന്നെ എന്ത് സംഭവിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും മാര്‍ക്ക് ബുച്ചര്‍ സൂചിപ്പിച്ചു. ഏകദേശം 2500 കോടിയോളം രൂപയുടെ നഷ്ടമാണ് ബി.സി.സി.ഐയ്ക്ക് ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ഉണ്ടാകാൻ പോകുന്നത്, അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും ഐ.പി.എൽ നടത്തിയെടുക്കുവാൻ ബി.സി.സി.ഐ ശ്രമിക്കുമെന്നും ബുച്ചര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനായി 71 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വ്യക്തിയാണ് മാര്‍ക്ക് ബുച്ചര്‍. നാലായിരത്തിൽ അധികം റൺസും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്

]]>
ആവേശപ്പോരിൽ ബാംഗ്ലൂരിന് ഒരു റൺ ജയം https://malayalees.ch/de-villiers-blitz-trumps-hetmyer-pant-fightback-in-one-run-win-for-rcb/ Wed, 28 Apr 2021 04:13:39 +0000 https://malayalees.ch/?p=43443 അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റൺ ജയം. ഇരുടീമിലും മുൻനിര തകർന്നടിഞ്ഞപ്പോൾ മധ്യനിരയാണ് കൂട്ടത്തകർച്ച ഒഴിവാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 171 എന്ന ടോട്ടലാണ് ഡൽഹിക്ക് മുൻപിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ റിഷഭ് പന്തും വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയറും ചേർന്ന് അവസാന പന്തുവരെ മത്സരം നീട്ടിക്കൊണ്ടുപോയെങ്കിലും നാലു വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് സ്വന്തമാക്കാനേ ആയുള്ളു. അഹമ്മദാബാദിൽ ഡൽഹിക്കെതിരേ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിരയ്ക്ക് നായകൻ വിരാട് കോലി(12) തുടക്കത്തിലേ നഷ്ടമായി. മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കൽ(17) അധികം വൈകാതെ ഇഷാന്ത് ശർമയുടെ മാസ്മരിക ഇൻസ്വിങ്ങറിൽ ബൗൾഡായി. പിന്നാലെയെത്തിയ സൂപ്പർ താരം ഗ്ലെൻ മാക്‌സ്‌വെൽ വമ്പനടികൾക്ക് ശ്രമിക്കുന്നതിനിടെ അമിത് മിശ്രയുടെ പന്തിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് ഒന്നിച്ച രജത്ത് പട്ടീദാറും എബി ഡിവില്ലിയേഴ്‌സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ബംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. മികച്ച ഫോമിലുള്ള ഡിവില്ലേഴ്സ് സ്‌റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ വാരിക്കൂട്ടിയ 23 റൺസാണ് മത്സരത്തിൽ നിർണായകമായത്. പട്ടിദാർ 22 പന്തിൽ രണ്ടു സിക്‌സുകളുമായി 31 റൺസിനു പുറത്തായപ്പോൾ, ഡിവില്ലേഴ്‌സ് 42 പന്തിൽ അഞ്ചു സിക്‌സും മൂന്നു ഫോറും സഹിതം 75 റൺസാണ് നേടിയത്.

ഡൽഹിക്ക് വേണ്ടി ഇഷാന്ത് ശർമ, കഗിസോ റബാദ, ആവേശ് ഖാൻ, അമിത് മിശ്ര, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ശിഖർ ധവാനെ(6) ജാമീഷൻ തുടക്കത്തിലേ പുറത്താക്കി. കത്തിനിന്ന മികച്ച ഫോമിലുള്ള പൃഥ്വി ഷാക്കും(18 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 21) അധികം ആയുസുണ്ടായില്ല. മൂന്നാമനായി വന്ന സ്മിത്ത് രണ്ടക്കം കടക്കാതെ മുഹമ്മദ് സിറാജിന്റെ പന്തിൽ ഡിവില്ലിയേഴ്‌സിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് നായകൻ റിഷഭ് പന്തും മാർക്കസ് സ്റ്റോയ്‌നിസും ചേർന്നു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. എന്നാൽ, പതിമൂന്നാമത്തെ ഓവറിൽ ഹർഷൽ പട്ടേലിന്റെ പന്തിൽ ഡിവില്ലിയേഴ്‌സിന് ക്യാച്ച് നൽകി സ്‌റ്റോയിനിസും മടങ്ങി. 17 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 22 റൺസായിരുന്നു സ്‌റ്റോയിനിസിന്റെ സമ്പാദ്യം. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്‌മെയറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഡൽഹിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അവസാന ഓവറുകളിൽ കൂറ്റനടികളുമായി നിറഞ്ഞുനിന്ന ഹെറ്റ്‌മെയറിനും പന്തിനും പക്ഷെ ഡൽഹിയെ രക്ഷിക്കാനായില്ല. പന്ത് 48 പന്തിൽ ആറ് ഫോറുകൾ സഹിതം 58 റൺസുമായും ഹെറ്റ്‌മെയർ 25 പന്തിൽ നാല് സിക്‌സും രണ്ടു ഫോറും സഹിതം 53 റൺസുമായും പുറത്താകാതെ നിന്നു. ആർസിബി ബൗളിങ് നിരയിൽ ഹർഷൽ പട്ടേൽ രണ്ടു വിക്കറ്റും സിറാജ്, ജാമീഷൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തോടെ ആർസിബി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഡൽഹി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

]]>
നാലാം ജയവും ഒന്നാം സ്ഥാനവും; ആർസിബി ഇന്നിറങ്ങുന്നു: എതിരാളികൾ രാജസ്ഥാൻ https://malayalees.ch/rajasthan-royals-vs-royal-challengers-bangalore-ipl-rr-rcb-preview/ Thu, 22 Apr 2021 13:16:56 +0000 https://malayalees.ch/?p=43273 ഐപിഎൽ 14ആം സീസണിലെ 16ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ ഈ മത്സരം കൂടി വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് എത്തുന്നത്. അതേസമയം, മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിച്ച രാജസ്ഥാൻ വിജയവഴിയിൽ തിരികെയെത്താനുള്ള ശ്രമത്തിലാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

ആർസിബിയെ പേടിക്കണം. ചെപ്പോക്കിലെ പിച്ചിൽ, എല്ലാ ടീമുകളും ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആർസിബി അടിച്ചുകൂട്ടിയത് 204 റൺസാണ്. അതും കോലി ഉൾപ്പെടെ ആദ്യ രണ്ട് വിക്കറ്റുകൾ 9 റൺസിൽ നഷ്ടപ്പെടുകയും ദേവ്ദത്ത് പടിക്കൽ 28 പന്തിൽ 25 റൺസിൻ്റെ മെല്ലെപ്പോക്ക് കാഴ്ചവെക്കുകയും ചെയ്തിട്ടും ആർസിബി 200 കടന്നു. കഴിഞ്ഞ സീസണിൽ കളിച്ചത് മറ്റാരോ ആണെന്ന് തോന്നിക്കും വിധം ബാറ്റ് ചെയ്യുന്ന ഗ്ലെൻ മാക്സ്‌വൽ ആർസിബിക്ക് നൽകുന്ന ബാലൻസ് അപാരമാണ്. ഒരേസമയം, ഇന്നിംഗ്സ് ബിൽഡ് ചെയ്യാനും അടിച്ചുതകർക്കാനും മാക്സ്‌വലിനു കഴിയുന്നു. ഡിവില്ല്യേഴ്സും ഗംഭീര ഫോമിലാണ്. ഇരുവരുടെയും ബാറ്റിംഗ് മികവിനെപ്പറ്റി സംശയമൊന്നുമില്ലാത്തതു കൊണ്ട് ഈ പ്രകടനങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. എന്നാൽ, ഒരാൾ അത്ഭുതപ്പെടുത്തുകയാണ്, മുഹമ്മദ് സിറാജ്. കൊൽക്കത്തക്കെതിരെ, 19ആം ഓവറിൽ, ആന്ദ്രേ റസലിനെതിരെ സിറാജ് എറിഞ്ഞത് 5 ഡോട്ട് ബോളുകളാണ്. ഓവറിൽ പിറന്നത് ഒരേയൊരു റൺ. 5.82 ആണ് സീസണിൽ സിറാജിൻ്റെ എക്കോണമി. കഴിഞ്ഞ സീസണിലെ റൺ മെഷീനിൽ നിന്ന് അവിശ്വസനീയ മാറ്റമാണ് സിറാജിന് ഉണ്ടായിരിക്കുന്നത്.

ബാംഗ്ലൂരിന് വലിയ തലവേദനകളില്ല. അവസരങ്ങൾ ലഭിച്ചിട്ടും തിളങ്ങാൻ കഴിയാത്ത രജത് പാടിദാറിനെ പുറത്തിരുത്താൻ ഇടയുണ്ട്. പകരം സുയാഷ് പ്രഭുദേശായിയോ സച്ചിൻ ബേബിയോ കളിക്കാനിടയുണ്ട്. ഫോമിലേക്കെത്താത്ത ദേവ്ദത്തിന് ആർസിബി വീണ്ടും അവസരം നൽകിയേക്കും.

രാജസ്ഥാൻ്റെ പരാധീനതകൾ ക്യാപ്റ്റൻ മുതൽ തുടങ്ങുന്നു. സ്ഥിരതയില്ലാതെ ക്യാപ്റ്റൻ നടത്തുന്ന പ്രകടനങ്ങൾ ടീമിൻ്റെ ആകെ മൊറാലിന് ഇടിവുണ്ടാക്കും. ആദ്യ മത്സരത്തിലെ സെഞ്ചുറി മാറ്റിനിർത്തിയാൽ 4, 1 എന്നിങ്ങനെയാണ് സഞ്ജുവിൻ്റെ സ്കോറുകൾ. എങ്ങനെയെങ്കിലും വേഗം പുറത്താവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മനൻ വോഹ്റയെ മാറ്റി യശസ്വി ജയ്സ്വാളിനെ കളിപ്പിക്കാനിടയുണ്ട്. ശിവം ദുബെ പ്രത്യേകിച്ച് ടീമിന് ഗുണമൊന്നും ചെയ്യുന്നില്ല. പക്ഷേ, ദുബെയിൽ നിന്ന് ടീം കൂടുതൽ പ്രതീക്ഷിക്കുന്നു എന്ന സഞ്ജുവിൻ്റെ പ്രതികരണം പരിഗണിച്ചാൽ താരം ടീമിൽ തുടരും. താരത്തെ പുറത്താക്കിയാൽ വോഹ്റ മധ്യനിരയിലേക്ക് മാറി യശസ്വി ഓപ്പൺ ചെയ്തേക്കും. തെവാട്ടിയ അത്ര മികച്ച ഫോമിൽ അല്ലെങ്കിലും സ്ഥാനം നഷ്ടമാവാനിടയില്ല. ആർസിബിക്കെതിരെ മികച്ച റെക്കോർഡ് ഉള്ള ശ്രേയാസ് ഗോപാലിന് ഇന്ന് ടീമിൽ ഇടം കിട്ടിയേക്കും. അങ്ങനെയെങ്കിൽ ഉനദ്കട്ടോ റിയൻ പരഗോ പുറത്തിരിക്കും.

]]>
ഐ.പി.എല്‍: എന്ത് കൊണ്ട് മൊഹാലിയെ ഒഴിവാക്കി? ഉത്തരം തേടി പഞ്ചാബ് മുഖ്യമന്ത്രി https://malayalees.ch/whats-wrong-with-mohali-punjab-cm-amarinder-singh-news/ Tue, 09 Mar 2021 12:25:42 +0000 https://malayalees.ch/?p=41284 ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണില്‍ നിന്ന് മൊഹാലിയെ ഒഴിവാക്കിയതിന്റെ മറുപടി തേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മൊഹാലിക്ക് പുറമെ ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലും ഇത്തവണ ഐപിഎല്‍ നടക്കുന്നില്ല. എന്താണ് വേദി തെരഞ്ഞെടുപ്പിലെ മാനദണ്ഡം എന്ന് ബി.സി.സി.ഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇതിന് പിന്നിലെ കാരണം തേടിയാണ് പഞ്ചാബ് മുഖ്യമന്ത്രി ബി.സി.സി.ഐക്ക് കത്തയച്ചിരിക്കുന്നത്.

സംസ്ഥാനത്തെ കോവിഡ് കേസുകള്‍ അനുസരിച്ചാണ് വേദി തെരഞ്ഞെടുപ്പ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തത വരേണ്ടതുണ്ട്. പഞ്ചാബിനെക്കാളും കോവിഡ് കേസുകള്‍ കൂടുതലുള്ള മുംബൈയില്‍ വേദി അനുവദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ചോദ്യം. പഞ്ചാബ് മുഖ്യമന്ത്രി അയച്ച കത്തില്‍ ഇക്കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം കര്‍ഷക പ്രക്ഷോഭമാണ് മൊഹാലിയെ ഒഴിവാക്കിയതിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരിലധികവും പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇക്കാര്യം പരിഗണിച്ചാണ് മൊഹാലിയെ ഒഴിവാക്കിയതെന്നാണ് പറയപ്പെടുന്നത്. ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

]]>
ഐ.പി.എല്‍ ഏപ്രില്‍ ഒന്‍പത് മുതല്‍; കലാശക്കൊട്ട് മേയ് 30ന് https://malayalees.ch/ipl-2021-to-begin-on-april-9-in-chennai-final-on-may-30-in-ahmedabad/ Mon, 08 Mar 2021 04:27:53 +0000 https://malayalees.ch/?p=41197 ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനാലാം എഡിഷന് ഏപ്രില്‍ ഒന്‍പതിന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.

മുന്‍ സീസണുകളില്‍ നിന്ന് വ്യതസ്തമായി ഇത്തവണം ഹോം മത്സരങ്ങളുണ്ടായിരിക്കില്ല. നിഷ്പക്ഷ വേദികളിലായി ആയിരിക്കും മത്സരങ്ങൾ നടക്കുക. ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരത്തിന് ചെന്നൈ ആതിഥേയത്വം വഹിക്കും. മേയ് 30ന് നിശ്ചയിച്ചിരിക്കുന്ന ഫൈനല്‍ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാകും നടക്കുക. ‘വിവോ’ ആണ് ഐപിഎല്‍ 2021ന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍.

ആറു വേദികളിലായായി ചുരുക്കിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളാണ് വേദി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ 10 മത്സരങ്ങള്‍ വീതവും അഹമ്മദാബാദ് ഡല്‍ഹി എന്നിവിടങ്ങളില്‍ എട്ടു മത്സരങ്ങള്‍ വീതവും നടക്കും. പ്ലേ ഓഫിനും ഫൈനലിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദിയാകുക.

കോവിഡ് വ്യാപനം മുന്‍നിര്‍ത്തി കാണികളെ പ്രവേശിപ്പിക്കാതെയാകും മത്സരങ്ങൾ നടത്തുക. കോവിഡ് സാഹചര്യത്തില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുകയോ സ്ഥിതി മെച്ചപ്പെടുകയോ ചെയ്താല്‍ കാണികളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കും.

2021 ഐപിഎല്‍ സീസണിലെ മത്സരക്രമം ഇങ്ങനെ

]]>