IPL 2020 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 Nov 2020 08:44:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IPL 2020 – malayalees.ch https://malayalees.ch 32 32 ‘കണക്കിന്’ കൊണ്ടും കൊടുത്തും ഐ.പി.എല്‍ 2020… https://malayalees.ch/how-is-ipl-2020/ Wed, 11 Nov 2020 08:32:08 +0000 https://malayalees.ch/?p=34903 മാറി മറിഞ്ഞ ലീഡ് നില. ഒരു ടീമിനല്ലാതെ മറ്റെല്ലാ ടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്ന ടൂര്‍ണമെന്‍റ്. ഒടുവില്‍ അഞ്ചാം കിരീടവുമായി മുംബൈ ഇന്ത്യന്‍സ് വീണ്ടും ഐ.പി.എല്‍ ചാമ്പ്യന്മാരായി.

കണക്കാണല്ലോ എല്ലാം. ഈ കണക്കുകളാണ് ഒരേ സമയം നായകന്മാരെയും പ്രതി നായകന്മാരെയും സൃഷ്ടിക്കുന്നത്. അത്തരം നായക പ്രതിനായക സങ്കല്‍പ്പ സൃഷ്ടികള്‍ ഇത്തവണത്തെ കണക്കുകളിലും ഐ.പി.എല്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഇതേ കണക്കുകള്‍ തന്നെയാണ് 2020 ഐ.പി.എല്ലിനെ ഒരു ഫാന്‍റസി ലീഗെന്നോണം ത്രില്ലിങ് ആക്കിയതും. നമുക്ക് നോക്കാം, ഡ്രീം ഇലവന്‍ ഐ.പി.എല്‍ 2020യിലെ കളിയിലെ കണക്കുകള്‍.

'കണക്കിന്' കൊണ്ടും കൊടുത്തും ഐ.പി.എല്‍ 2020...

ഇത്തവണത്തെ ഐ.പി.എല്ലില്‍ മുംബൈ തുടക്കം മുതല്‍ ഒടുക്കം വരെ സര്‍വാധിപത്യം നിലനിര്‍ത്തിയപ്പോള്‍ അപ്പാടെ നിറം മങ്ങിപ്പോയത് മുന്‍ ചാമ്പ്യന്മാര്‍ കൂടിയായ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം കണക്കുകളുമായാണ് ചെന്നൈയും ധോണിയും യു.എ.ഇ വിട്ടത്. പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. രാജസ്ഥാന്‍ റോയല്‍സായിരുന്നു പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്.

'കണക്കിന്' കൊണ്ടും കൊടുത്തും ഐ.പി.എല്‍ 2020...

30 വിക്കറ്റുകള്‍ നേടിക്കൊണ്ട് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കഗിസോ റബാദയാണ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. ഡല്‍ഹി ഫൈനലിലെത്തുന്നതില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചത് റബാദയുടെ പ്രകടനം തന്നെയായിരുന്നു. പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 14 മത്സരങ്ങളില്‍ നിന്നും 670 റണ്‍സ് അദ്ദേഹം നേടി.

'കണക്കിന്' കൊണ്ടും കൊടുത്തും ഐ.പി.എല്‍ 2020...

പക്ഷെ, രാഹുലിന്‍റെ ഈ വ്യക്തി പ്രഭാവം ഒരു രീതിയിലും പഞ്ചാബിനെ തുണച്ചില്ല എന്നുവേണമെങ്കില്‍ പറയാം. കാരണം, ടൂര്‍ണമെന്‍റിന്‍റെ ആദ്യ പകുതിയില്‍ തന്നെ റണ്‍വേട്ടയില്‍ രാഹുല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും ഏഴില്‍ ആറ് മത്സരങ്ങളും തോറ്റ് പഞ്ചാബ് പട്ടികയില്‍ അവസാനമായിരുന്നു. പിന്നീടൊരു തിരിച്ചുവരവ് നടത്തിയെങ്കിലും പ്ലേ ഓഫിലെത്താന്‍ ടീമിനായില്ല. മിഡില്‍ ഓഡറിനെ ഒട്ടും വിശ്വാസ്യതയിലെടുക്കാതെയുള്ള രാഹുലിന്‍റെ സോ കോള്‍ഡ് വണ്‍ ഡേ ഫോര്‍മാറ്റ് കൂറ്റന്‍ ഇന്നിങ്സുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതായിരുന്നു. 670 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും സ്ട്രൈക്ക് റേറ്റ് 129ല്‍ ഒതുങ്ങാന്‍ കാരണം അതായിരുന്നു. ടൂര്‍ണമെന്‍റിലെ ഏറ്റവും കൂടുതല്‍ ഫാന്‍റസി പോയിന്‍റുമായി ഡ്രീം 11 ഗെയിം ചെയ്ഞ്ചര്‍ അവാര്‍ഡും രാഹുല്‍ നേടി.

ഇത്തവണത്തെ മറ്റൊരു പ്രത്യേകത രണ്ട് മലയാളി സാന്നിധ്യങ്ങളുടെ വളരെ മികച്ച പ്രകടനങ്ങളായിരുന്നു. സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍. 15 മത്സരങ്ങളില്‍ നിന്നും 473 റണ്‍സുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ ദേവ്ദത്ത് പടിക്കല്‍ കന്നി ഐ.പി.എല്‍ അവിസ്മരണീയമാക്കി. എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് പുരസ്കാരവും ദേവ്ദത്തിനായിരുന്നു. ദേവിന്‍റെ സ്ലോ സ്റ്റാര്‍ട്ടിങ് ബാംഗ്ലൂരിന്‍റെ സ്കോര്‍ കാര്‍ഡിനെ പലപ്പൊഴും ബാധിച്ചിരുന്നെങ്കിലും ടൂര്‍ണമെന്‍റില്‍ ഉടനീളം കണ്‍സിസ്റ്റന്‍സ് മെയിന്‍റെയിന്‍ ചെയ്യാന്‍ അദ്ദേഹത്തിനായി.

'കണക്കിന്' കൊണ്ടും കൊടുത്തും ഐ.പി.എല്‍ 2020...

ഇതേ കണ്‍സിസ്റ്റന്‍സി മീറ്റര്‍ പക്ഷെ സഞ്ജു സാംസണ് ടൂര്‍ണമെന്‍റില്‍ പലപ്പൊഴും വിനയായി മാറിയിരുന്നു. പക്ഷെ, രാജസ്ഥാന്‍റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാനും മനോഹരമായ രീതിയില്‍ അക്രമിച്ചുകൊണ്ടുതന്നെ ഇന്നിങ്സ് ബില്‍ഡ് അപ്പ് ചെയ്യാനും സഞ്ജു ശ്രദ്ധിച്ചിരുന്നു. ഒരു ഘട്ടത്തില്‍ പിഴവുകള്‍ നികത്തി അതി മനോഹരമായ രീതിയില്‍ തിരിച്ചുവരാനും സഞ്ജുവിനായി. സ്ട്രോക്ക് പ്ലേയിലും അഗ്രസീവ്നെസിലും സഞ്ജുവിന്‍റെ പാടവം ഏറെ വാഴ്ത്തപ്പെട്ടിരുന്നു. ഓസീസ് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഇടം നേടാന്‍ പ്രധാന കാരണവും ഇതുതന്നെയായിരുന്നു.

'കണക്കിന്' കൊണ്ടും കൊടുത്തും ഐ.പി.എല്‍ 2020...

ടൂര്‍ണമെന്‍റിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയ, മുംബൈ ഇന്ത്യന്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ യുവതാരം ഇഷാന്‍ കിഷന്‍, മാസ്റ്റര്‍ സ്ട്രോക്ക് പ്ലേയിലൂടെ വിസ്മയം തീര്‍ത്ത സൂര്യകുമാര്‍ യാദവ്, സ്കോര്‍ കാര്‍ഡിനെ ഒരോവറില്‍ കീഴ്മേല്‍ മറിച്ച രാഹുല്‍ തെവാഡിയ, തോറ്റ് തോറ്റ് മനസ് മടുത്ത ചെന്നൈക്ക് തുടര്‍ച്ചയായ 3 വിജയങ്ങള്‍ സമ്മാനിച്ച സ്പാര്‍ക്കുള്ള യങ്സ്റ്റര്‍ ഋതുരാജ് ഗൈക്വൈദ്, വരുണ്‍ ചക്രവര്‍ത്തി, ദേവ്ദത്ത് പടിക്കല്‍, തുടങ്ങി നിരവധിയാണ് ഈ വര്‍ഷത്തെ യുവനിരയിലെ വിസ്മയങ്ങള്‍.

അതുപോലെത്തന്നെ, നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച സൂപ്പര്‍ താരങ്ങളും പൊന്നുവില കൊടുത്തു വാങ്ങിയ താരങ്ങളും നിരവധിയാണ്. കരിയറിലെ ഏറ്റവും മോശം ഐ.പി.എല്‍ കളിച്ചാണ് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണി ഈ സീസണ്‍ അവസാനിപ്പിച്ചത്. പൃഥ്വി ഷാ, ഗ്ലെന്‍ മാക്സ് വെല്‍, ഡെയില്‍ സ്റ്റൈന്‍, ആരോണ്‍ ഫിഞ്ച്, കേദാര്‍ ജാദവ്, റിയാന്‍ പരാഗ്… പട്ടിക ഇനിയും നീളുന്നു.

'കണക്കിന്' കൊണ്ടും കൊടുത്തും ഐ.പി.എല്‍ 2020...

ടീം വര്‍ക്കായിരുന്നു മുംബൈ, ഡല്‍ഹി ടീമുകളുടെ കരുത്ത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മറ്റു ടീമുകള്‍ക്ക് അവകാശപ്പെടാനാകാത്ത രീതിയിലുള്ള ഒരു ടീം കെമിസ്ട്രി ഇരു ടീമുകളിലുമുണ്ടായിരുന്നു. അതാണ് ഇരു ടീമുകളെയും ഫൈനലിലെത്തിച്ചത് എന്നും അഭിപ്രായമുണ്ട്. ടൂര്‍ണമെന്‍റിലെ ആദ്യ പകുതിയില്‍ ടീമിലില്ലായിരുന്നെങ്കിലും അടുത്ത 7 മത്സരങ്ങളില്‍ ദി യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയില്‍ കാഴ്ച വെച്ച കളിവിരുന്ന് എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. അത് തികച്ചും ഒരു 41 വയസുകാരന്‍റെ വണ്‍ മാന്‍ ഷോ ആയിരുന്നു. അത് പോലെത്തന്നെ ആസ്വാധ്യകരമായ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച് അറേബ്യന്‍ മണ്ണില്‍ ഈ വര്‍ഷത്തെ ഐ.പി.എല്‍ അവസാനിച്ചു. അടുത്ത സീസണ്‍ 2021 ഏപ്രിലില്‍ തന്നെ തുടങ്ങുമെന്നും കേള്‍ക്കുന്നു. ഏതായാലും കാത്തിരിക്കാം, മറ്റൊരു കളി മാമാങ്കത്തിനായി…

'കണക്കിന്' കൊണ്ടും കൊടുത്തും ഐ.പി.എല്‍ 2020...
]]>
ഐ.പി.എല്‍; കലാശപ്പോരില്‍ കന്നിക്കീരിടം തേടി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും https://malayalees.ch/mumbai-or-delhi-today-ipl-final/ Tue, 10 Nov 2020 07:41:47 +0000 https://malayalees.ch/?p=34827 ഐ.പി.എല്ലിന്‍റെ പതിമൂന്നാം പതിപ്പിന് ഇന്ന് തിരശീല വിഴും. കലാശപ്പോരാട്ടത്തില്‍ ഡൽഹി ക്യാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ദുബെെയില്‍ ഇന്ത്യന്‍ സമയം 7:30 മത്സരം ആരംഭിക്കും. അഞ്ചാം കീരിടം തേടി മുംബൈയും കന്നി കീരിടം സ്വപ്നം കണ്ട് ഡൽഹി കാപിറ്റല്‍സും കളത്തിലിറങ്ങുമ്പോള്‍ മത്സരം തീപ്പാറും എന്ന് സംശയമില്ല.

കണക്കിലും കരുത്തിലും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഒരുപടി മുന്‍പില്‍. ഈ സീസണില്‍ കളിച്ച 15 മത്സരങ്ങളില്‍ പത്തിലും ജയിച്ച് രാജകീയമായാണ് മുംബൈ ഫെനലില്‍ പ്രവേശിച്ചത്. ആദ്യ ക്വാളിഫയറിൽ ഡൽഹി പരാജയപ്പെടുത്തിയത് മുംബൈ ആത്മവിശ്വാസം നല്‍ക്കും. ബൗളിങില്‍ ബുംറയിലും, ബൗൾട്ടിലുമാണ് മുബെെയുടെ പ്രതീക്ഷ. ബാറ്റിങ്ങില്‍ ഫോമിലുള്ള ഇഷാന്‍ കിഷനും,സൂര്യകുമാര്‍ യാദവും പാണ്ഡ്യയും ചേരുമ്പോള്‍ സുശക്തമാണ് മുബെെ നിര. എന്നാല്‍ ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഫോമിലേക്കുയരാത്തത് മുബെെക്ക് തലവേദന സൃഷ്ടിക്കും.

മറുവശത്ത് ബാറ്റിങ് നിരയുടെ സ്ഥിരതയില്ലയ്മയാണ് ഡല്‍ഹിയുടെ മുന്നിലെ വെല്ലുവിളി. ആദ്യ ക്വാളിഫയറിൽ ഡല്‍ഹിയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാരാണ് പൂജ്യത്തിന് പുറത്തായത്. സ്റ്റൊയ്‌നിസ് ധവാനൊപ്പം ഫൈനലിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. എന്നാല്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ സ്ഥിരത ഇല്ലായ്മ ഡല്‍ഹിക്ക് തലവേദനയാണ്. ബൗളിങില്‍ കഗീസോ റബാദയുടെയും ആൻറിച് നോർട്യയുടെയും പ്രകടനം നീര്‍ണായകമാണ്.

]]>
ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്‍ https://malayalees.ch/target-of-132-for-victory-for-hyderabad/ Sat, 07 Nov 2020 04:25:29 +0000 https://malayalees.ch/?p=34640 ഐ.പി.എൽ പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്. ഒന്നാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് കോഹ്‌ലിപ്പട തോറ്റത്. തോല്‍വിയോടെ ബാംഗ്ലൂര്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം കെയ്ന്‍ വില്യംസണ്‍ എന്ന ഒറ്റയാള്‍ പട്ടാളത്തിലൂടെയാണ് സണ്‍റൈസ് കൈപിടിയിലാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മൂന്ന് മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ഹോൾഡറാണ് ബാംഗ്ലൂർ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ആകെ മൂന്ന് പേർക്ക് മാത്രമാണ് ബാംഗ്ലൂർ നിരയിൽ മൂന്നക്കം കടക്കാൻ കഴിഞ്ഞത്. 43 പന്തുകളിൽ നിന്നും 56 റൺസെടുത്ത എ.ബി.ഡിവില്ലിയേഴ്സ് മാത്രമാണ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. സണ്‍റൈസേഴ്സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നടരാജന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. നദീം ഒരു വിക്കറ്റ് സ്വന്തമാക്കി.

തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ചാണ് സൺറൈസേഴ് പ്ലേ ഓഫിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം, തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ബാംഗ്ലൂർ പ്ലേ ഓഫിലെത്തിയത്.

]]>
രാജകീയം മുംബെെ: ഡല്‍ഹിയെ തകര്‍ത്ത് ഐ.പി.എല്‍ ഫെെനലില്‍ https://malayalees.ch/mumbai-beat-delhi-enter-ipl-final/ Fri, 06 Nov 2020 05:00:38 +0000 https://malayalees.ch/?p=34568 ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില്‍ മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം. ജയത്തോടെ ഈ സീസണിലെ ഐപിഎല്‍ ഫൈനലിലേക്കുള്ള ടിക്കറ്റുറപ്പിച്ചു മുംബെെ. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുന്നതിനിടെ പാതിവഴിയില്‍ ഡൽഹിപ്പട വീണു. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇരുന്നൂറ് റൺസെടുത്ത മുംബെെക്കുള്ള ഡല്‍ഹിയുടെ മറുപടി 148 റൺസിൽ അവസാനിക്കുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബെെക്കായി പുറത്താകാതെ അടിച്ചു തകർത്ത ഇഷാൻ കിഷനും (30 പന്തിൽ 55 റൺസ്) സൂര്യകുമാർ യാദവും (38 പന്തിൽ 51) ഓപ്പണർ ഡികോക്കും (25 പന്തിൽ 40 റൺസ്) ചേർന്നാണ് മികച്ച് സ്കോർ സമ്മാനിക്കുന്നത്.

നായകന്‍ രോഹിത് ശര്‍മ്മ ആദ്യ പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നീടാണ് സൂര്യകുമാറും ഡിക്കോക്കും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. പിന്നീടിറങ്ങിയ പൊള്ളാര്‍ഡും റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ് മുംബൈ റണ്‍റേറ്റ് കുറഞ്ഞത്. പക്ഷെ, ഇഷാന്‍ കിഷന്‍ അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. 14 പന്തുകളില്‍ 37 റണ്‍സെടുത്ത് പാണ്ഡ്യ കൂടി അടിച്ചു തകര്‍ത്തതോടെ മുംബൈ 200 എന്ന ടോട്ടലില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിന്‍ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുതെ തുടക്കം തന്നെ പാളി. റൺസ് എടുക്കും മുൻപെ പൃഥ്വിഷായും ശിഖർ ധവാനും രഹാനെയും കൂടാരം കയറുന്ന കാഴ്ച്ചയാണ് കണ്ടത്. സ്കോർ പൂജ്യം റൺസിന് മൂന്ന് വിക്കറ്റ് ! ബൗൾട്ടും ബൂംറയും ചേർന്നായിരുന്നു ഡൽഹി ക്യാമ്പിനെ വിറപ്പിച്ചത്. വെെകും മുന്നേ നായകൻ ശ്രേയസ് അയ്യരേയും (എട്ട് പന്തിൽ 12 റൺസ്) ബുംറ പുറത്താക്കി

പിന്നീട് ക്രീസിൽ നിലയുറപ്പിച്ച മാർകസ് സ്റ്റൊണിസും (46 പന്തിൽ 65 റൺസ്) അക്സർ പട്ടേലും (33 പന്തിൽ 42 റൺസ്) ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും ഫലം മുംബെെക്കൊപ്പം തന്നെ നിന്നു. നാലോവറിൽ രണ്ട് മെയിഡിൻ ഉൾപ്പടെ നാല് വിക്കറ്റുകളാണ് ബൂംറ പിഴുതത്. ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് എടുത്തു. ബൂംറയാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ പ്ലേ ഓഫിൽ പരാജയപ്പെട്ട ഡൽഹി നാളെത്തെ ബാംഗ്ലൂര്‍ – സണ്‍റൈസേഴ്സ് മത്സരത്തിലെ വിജയികളെയും നേരിട്ട് ഫെെനൽ യോ​ഗ്യത നേടാവുന്നതാണ്..

]]>
അവസാന മത്സരത്തിൽ ചെന്നൈ; തോൽവിയോടെ പഞ്ചാബും പുറത്ത് https://malayalees.ch/chennai-in-last-match-punjab-out-with-defeat/ Mon, 02 Nov 2020 05:11:33 +0000 https://malayalees.ch/?p=34275 അവസാന മത്സരത്തിൽ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർത്തെറിഞ്ഞ് ആധികാരിക വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്.

154 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 9 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സീസണിലെ അവസാന മത്സരത്തിൽ നേടിയത്.

തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ്‌ സാധ്യതകൾ അവസാനിച്ചു. ചെന്നൈ നേരത്തെ തന്നെ പുറത്തായിരുന്നു.

ഗെയ്ക്വാദും ഡുപ്ലെസിയും ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ചെന്നൈ വിജയം എളുപ്പമാക്കിയത്. 48 റൺസ് നേടി ഡുപ്ലെസി പുറത്തായെങ്കിലും പിന്നീട് വന്ന റായിഡു ഗെയ്ക്വാദിനൊപ്പം വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ കരക്കെത്തിച്ചു. ഗെയ്ക്വാദ് 62 റൺസും റായിഡു 30 റൺസും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു.

മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാൻ പഞ്ചാബിന്റെ മധ്യനിരയ്ക്ക് സാധിക്കാതെ പോയതാണ് വലിയ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് ടീമിനെ തടഞ്ഞത്.

മായങ്ക് അഗർവാളും ക്യാപ്റ്റൻ കെ.എൽ രാഹുലും ചേർന്ന് ആദ്യ വിക്കറ്റിൽ തകർത്തടിച്ചെങ്കിലും, ടീം സ്കോർ 48ഇൽ നിൽക്കെ അഗർവാൾ പുറത്തായി. അതോടെ ഒരുവശത്തു നിന്ന് റൺറേറ്റ് താഴനും മറുവശത്ത് വിക്കറ്റുകൾ വീഴാനും തുടങ്ങി.

കഴിഞ്ഞ കളിയിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ക്രിസ് ഗെയ്‌ലിന് 12 റൺസ് എടുക്കാനേ ഇത്തവണ കഴിഞ്ഞുള്ളു. പൂരനും നിരാശപ്പെടുത്തി. ആറു പന്തിൽ രണ്ട് റൺസ് നേടിയ പൂരനെ താക്കൂറിന്റെ പന്തിൽ ധോണി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

പിന്നീടെത്തിയ ദീപക് ഹൂഡ തകർത്തടിച്ചതോടെയാണ് പഞ്ചാബ് ഇന്നിങ്സിന് വീണ്ടും ജീവൻ വെച്ചത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹൂഡയുടെ മികവിലാണ് ടീം സ്കോർ 150 കടക്കുന്നത്. 30 പന്തിൽ 62 റൺസ് നേടി ദീപക് ഹൂഡ പുറത്താകാതെ നിന്നു.

]]>
തകര്‍ത്ത് സ്റ്റോക്‌സും സഞ്ജുവും; പഞ്ചാബിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ https://malayalees.ch/rajasthan-royals-7-wicket-win-over-kings-xi-punjab/ Sat, 31 Oct 2020 04:19:57 +0000 https://malayalees.ch/?p=34202 ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നേടി. ബെന്‍ സ്‌റ്റോക്‌സിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിംഗ് കരുത്തിലായിരുന്നു രാജസ്ഥാന്റെ വിജയം. 50 റണ്‍സെടുത്ത സ്‌റ്റോക്‌സും 48 റണ്‍സെടുത്ത സഞ്ജുവും രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

രാജസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ബെന്‍ സ്‌റ്റോക്‌സും റോബിന്‍ ഉത്തപ്പയും നല്‍കിയത്. ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്റ്റോക്‌സിനെ മടക്കി ക്രിസ് ജോര്‍ദാന്‍ കളി പഞ്ചാബിന് അനുകൂലമാക്കി. പിന്നാലെ എത്തിയ സഞ്ജുവും തകര്‍പ്പന്‍ ഇന്നിംഗ്‌സ് പുറത്തെടുത്തതോടെ രാജസ്ഥാന്റെ സ്‌കോര്‍ ഉയര്‍ന്നു.

രാജസ്ഥാന്‍ ടോസ് നേടിയെങ്കിലും പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 185 റണ്‍സാണ് പഞ്ചാബ് നേടിയത്. ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തിലാണ് പഞ്ചാബ് 185 റണ്‍സ് നേടിയത്. ഗെയ്ല്‍ 63 പന്തില്‍ 99 റണ്‍സെടുത്തു. പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മന്‍ദീപ് സിംഗ് പുറത്തായി. മന്‍ദീപിന് പകരം ക്രീസിലെത്തിയത് ക്രിസ് ഗെയ്‌ലാണ്. തുടര്‍ന്ന് രാഹുലും ഗെയ്‌ലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഗെയ്‌ലിനൊപ്പം രാഹുലും തകര്‍ത്ത് കളിക്കാന്‍ തുടങ്ങിയതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

]]>
IPL 2020 | എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയോ? ക്രീസില്‍ കോഹ്ലിയെ തറപ്പിച്ചു നോക്കുന്ന സൂര്യകുമാര്‍ യാദവ് https://malayalees.ch/answers-to-all-questions-suryakumar-yadav-looks-at-kohli-at-the-crease/ Thu, 29 Oct 2020 06:42:29 +0000 https://malayalees.ch/?p=34103 ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് എന്ന പേരാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും സൂര്യകുമാര്‍ തഴയപ്പെട്ടു. എന്തുകൊണ്ട്? ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ സൂര്യകുമാറിന്റെ പ്രകടനം.

43 പന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. സെലക്ടര്‍മാര്‍ക്ക് ബാറ്റിങ്ങിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് സൂര്യകുമാര്‍. പത്ത് ഫോറും മൂന്ന് സിക്സുമാണ് മുംബൈ താരം അടിച്ചു കൂട്ടിയത്. പക്വമായ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. മത്സരത്തിനിടയില്‍ കോഹ്ലിയുമായുള്ള സൂര്യകുമാറിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയയില്‍ വൈറലാകുന്നുണ്ട്. ബാറ്റിങ്ങിനിടയില്‍ കോഹ്ലിയുമായുള്ള സൂര്യകുമാറിന്റെ മുഖാമുഖ ദൃശ്യങ്ങളാണിത്. ഒരക്ഷരം പോലും സൂര്യകുമാര്‍ പറഞ്ഞില്ല. എന്നാല്‍ ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു. ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് സൂര്യകുമാറിന്റെ നോട്ടം എന്നാണ് ആരാധകര്‍ പറയുന്നത്.

മത്സരം വിജയിച്ച ശേഷമുള്ള സൂര്യകുമാറിന്റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ‘നിങ്ങള്‍ എന്തിനാണ് പേടിക്കുന്നത്, ഞാന്‍ ഉണ്ടല്ലോ’ എന്നാണ് ആത്മവിശ്വാസത്തോടെ താരം പറഞ്ഞത്.

ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്‌ത്രിയും സൂര്യകുമാറിനെ കുറിച്ച്‌ ട്വീറ്റ് ചെയ്‌തിരുന്നു.’കരുത്തനായും ക്ഷമയോടെയും തുടരൂ.,’ എന്നാണ് ശാസ്‌ത്രിയുടെ ട്വീറ്റ്. സൂര്യകുമാറിന് ഇന്ത്യന്‍ ടീമില്‍ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കുമെന്ന് മുംബൈ സഹതാരം കിറോണ്‍ പൊള്ളാര്‍ഡും പ്രതീക്ഷ പ്രകടിപ്പിച്ചു. ഉള്ളിന്റെയുള്ളില്‍ സൂര്യകുമാര്‍ അസ്വസ്ഥനാണെന്നും പൊള്ളാര്‍ഡ് പ്രതികരിച്ചു.

]]>
ഐ.പി.എല്‍; ബാംഗ്ലൂരിനെ അനായാസം തകര്‍ത്ത് ചെന്നൈ https://malayalees.ch/chennai-super-kings-thump-royal-challengers-bangalore-by-8-wickets/ Mon, 26 Oct 2020 05:40:44 +0000 https://malayalees.ch/?p=33859 ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. 146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ്, അമ്പാട്ടി റായുഡു, ഡുപ്ലെസി തുടങ്ങിയവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ അനായാസം വിജയത്തിലെത്തിയത്. എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ വിജയത്തിലെത്തിയത്. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ്‌ 51 പന്തുകളില്‍ നിന്നും പുറത്താവാതെ 65 റണ്‍സ് നേടി തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ കോഹ്ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്നാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ചെന്നൈ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ചും ദേവ്ദത്തും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ നാലാം ഓവറില്‍ സ്‌കോര്‍ 31-ല്‍ നില്‍ക്കെ ഫിഞ്ചിനെ പുറത്താക്കി കഴിഞ്ഞ മത്സരത്തിലെ ഹീറോ സാം കറന്‍ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിയ്ക്ക് ശ്രമിച്ച ഫിഞ്ചിന്റെ ശ്രമം പാളുകയായിരുന്നു. ഫിഞ്ച് മടങ്ങിയതിനുശേഷം ക്രീസിലെത്തിയത് ക്യാപ്റ്റന്‍ കോഹ്ലിയാണ്.

പിന്നീട് ദേവ്ദത്ത് പുറത്താവുന്നതോടെ ഡിവില്ലിയേഴ്‌സും കോഹ്ലിയും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. ഇരുവരും തകര്‍ച്ചയില്‍ നിന്നും ബാംഗ്ലൂരിനെ രക്ഷിച്ചു.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ചെന്നൈ ബൗളര്‍മാര്‍ നന്നായി ബൗള്‍ ചെയ്തു. ഇരുവരും പൊരുതിയെങ്കിലും ആക്രമിച്ച് കളിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ഒരു പൊരുതാവുന്ന സ്കോറിലെത്തിക്കാന്‍ ഇവര്‍ക്കായില്ല.

39 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനും സെഞ്ച്വറി നേടിയ ഉടനെ കോഹ്ലിയും പുറത്തായതോടെ ബാംഗ്ലൂര്‍ തകര്‍ച്ചയിലായി.

ചെന്നൈയ്ക്ക് വേണ്ടി സാം കറന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ചാഹര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് സാന്റ്‌നര്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. ഡുപ്ലെസിയായിരുന്നു കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരുവരും ചേര്‍ന്ന് നാലോവറില്‍ 40 റണ്‍സെടുത്തു.

എന്നാല്‍ ആറാം ഓവറില്‍ 25 റണ്‍സെടുത്ത ഡുപ്ലെസിയെ പുറത്താക്കി ക്രിസ് മോറിസ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ഡുപ്ലെസിയ്ക്ക് ശേഷം ക്രീസിലെത്തിയത് അമ്പാട്ടി റായുഡുവാണ്. റായുഡുവും ഗെയ്ക്‌വാദും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

റായുഡുവും മികച്ച ഫോം കണ്ടെത്തിയതോടെ ചെന്നൈ വിജയലക്ഷ്യത്തിലേക്ക് അനായാസേന കുതിച്ചു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 12 ഓവറില്‍ 100 റണ്‍സും ചെന്നൈ മറികടന്നു. റായുഡു പുറത്തായെങ്കിലും ഒടുവില്‍ ധോണിയെ കൂട്ടുപിടിച്ച് ഗെയ്ക്‌വാദ്‌ അനായാസം ടീമിനെ വിജയത്തിലെത്തിച്ചു.

]]>
ഐ.പി.എല്ലില്‍ നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമോ ? ജയവും തോല്‍വിയും തീരുമാനിക്കുന്നത് ഫാന്‍റസി ആപ്പുകളോ ? https://malayalees.ch/is-everything-going-on-in-the-ipl-according-to-the-script-do-fantasy-apps-determine-victory-or-defeat/ Mon, 26 Oct 2020 05:32:58 +0000 https://malayalees.ch/?p=33853 ഐ.പി.എല്ലില്‍ നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമാണോ ? വിജയവും തോല്‍വിയും അങ്ങനെയെല്ലാം ? ഒരു പ്രമുഖ സ്പോര്‍ട്സ് ഗ്രൂപ്പില്‍ നടന്ന ഓണ്‍ലൈന്‍ വോട്ടിങില്‍ ആകെ വോട്ട് ചെയ്തതില്‍ 36 ശതമാനം പേരും ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പിന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുണ്ടെന്ന് വിശ്വസിക്കുന്നു. വാതുവെപ്പും കോഴവിവാദവും അന്യമല്ലാത്ത ക്രിക്കറ്റില്‍ ഇത്തരം സംശയം ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ ഈ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്ന നിരവധി വസ്തുതകള്‍ ഐ.പി.എല്ലിന്റെ പിന്നാമ്പുറത്ത് നടക്കുന്നുവെന്നത് വസ്തുതയാണ്.

ഓപ്പോ കയ്യൊഴിഞ്ഞ ഐ.പി.എല്ലിനെ ഈ വര്‍ഷം താങ്ങി നിര്‍ത്തിയത് ഡ്രീം ഇലവന്‍ എന്ന ഫാന്റസി പ്ലേയിങ് ആപ്പാണ്. ബി.സി.സി.ഐ അധ്യക്ഷന്‍ സൌരവ് ഗാംഗുലി ബ്രാന്‍ഡ് അംബാസിഡറാകുന്ന മൈ ഇലവന്‍ സര്‍ക്കിള്‍ അടക്കം പത്തില്‍ അധികം ചെറുതും വലുതുമായ ഫാന്റസി പ്ലേയിങ് ആപ്പുകള്‍ ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്. 2008 ല്‍ പ്രവര്‍ത്തനം തുടങ്ങുകയും 2012 ല്‍ ഉപഭോക്താക്കള്‍ക്കായി ഫാന്റസി ക്രിക്കറ്റ് ആരംഭിക്കുകയും ചെയ്ത ഡ്രീം ഇലവന്‍ ആപ്പ് നിലവില്‍ ബി.സി.സി.ഐയുടെ മുഖ്യ സ്പോണ്‍സറാണ്. 2017-18 സാമ്പത്തിക വര്‍ഷം 224.6 കോടി രൂപ വരുമാനമുണ്ടായിരുന്ന കമ്പനി അടുത്ത വര്‍ഷം അത് 775.4 കോടിയായി ഉയര്‍ത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 785 കോടി പരസ്യ പ്രചാരണങ്ങള്‍ക്കായി ചെലവഴിച്ച കമ്പനി 222 കോടി മുടക്കി ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷം കന്പനി നേടുന്ന വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ എത്രമാത്രം മുന്നോട്ടുപോകുമെന്ന് കാത്തിരുന്ന് കാണണം.

ഐ.പി.എല്ലില്‍ നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമോ ? ജയവും തോല്‍വിയും തീരുമാനിക്കുന്നത് ഫാന്‍റസി ആപ്പുകളോ ?

ഇന്ത്യാ ടെക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഫാന്റസി സ്പോര്‍ട്സ് ആപ്പുകള്‍ ഈ സാമ്പത്തിക വര്‍ഷം നേടിയ വരുമാന വര്‍ധന 160 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 920 കോടിയായിരുന്നു വരുമാനമെങ്കില്‍ ഇത്തവണ അത് 2400 കോടി പിന്നിട്ടു. 2016 ല്‍ 20 ലക്ഷം പേരാണ് ഫാന്റസി സ്പോര്‍ട്സ് ആപ്പുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം 10 കോടി പിന്നിടുമെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഈ ആപ്പുകള്‍ 166 കോടി രൂപയാണ് ജി.എസ്.ടി ആയി നല്‍കിയതെങ്കില്‍ ഈ വര്‍ഷം അത് 445 കോടി കടക്കും. ക്രിക്കറ്റിന്റെ മറവില്‍ നടക്കുന്ന ചൂതാട്ടവും വാതുവെയ്പ്പും നിയമപരമായി കുറ്റമാണെങ്കിലും ഫാന്റസി പ്ലേയിങ് ആപ്പുകളുടെ മറവില്‍ നടക്കുന്നത് ഇതുതന്നെയാണ്.

രസകരമായ സംഗതി എന്തെന്നാല്‍ പല അന്താരാഷ്ട്ര താരങ്ങളും ക്രിക്കറ്റ് വിദ്ഗ്ധരും ഇത്തരം ആപ്പുകളുടെ പ്രചാരകരാണെന്നതാണ്. മത്സരഫലങ്ങള്‍ ഇത്തരം ഫാന്റസി ആപ്പുകളുടെ താല്‍പര്യാര്‍ഥം തീരുമാനിക്കപ്പെടുന്നുണ്ടോയെന്നതാണ് ഐ.പി.എല്‍ മത്സരങ്ങള്‍ തിരക്കഥ പ്രകാരമാണെന്ന ആശങ്കയ്ക്ക് വഴി തുറക്കുന്നത്. പണം മുടക്കി ഒരേ സമയം ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഫാന്റസി ക്രിക്കറ്റ് സുതാര്യമാണെന്നും പങ്കെടുക്കുന്നവരുടെ പ്രാഗത്ഭ്യവും ഭാഗ്യവുമാണ് പരീക്ഷിക്കപ്പെടുന്നതെന്നാണ് ഇത്തരം ആപ്പുകളുടെ അണിയറക്കാരുടെ അവകാശവാദം. എന്നാല്‍ കോടികള്‍ മറിയുന്ന ഇത്തരം ഓണ്‍ലൈന്‍ വ്യവഹാരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നതാണ് വാസ്തവം

]]>
ഉത്തപ്പയും സ്മിത്തും തകര്‍ത്തു; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 178 റണ്‍സ് വിജയലക്ഷ്യം https://malayalees.ch/rajasthan-royals-set-178-run-target-for-royal-challengers-bangalore/ Sat, 17 Oct 2020 12:58:39 +0000 https://malayalees.ch/?p=33478 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 177 റണ്‍സ് നേടി. ആറ് വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും റോബിന്‍ ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

സ്മിത്ത് 36 പന്തില്‍ 57 റണ്‍സെടുത്തു. ഉത്തപ്പ 22 പന്തില്‍ 41 റണ്‍സും. ഓപ്പണിംഗില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ ബാറ്റിംഗിന് ഇറങ്ങിയത്. ബെന്‍ സ്റ്റോക്‌സിനൊപ്പം റോബിന്‍ ഉത്തപ്പ ക്രീസിലെത്തുകയായിരുന്നു. ഓപ്പണര്‍ റോള്‍ തനിക്ക് കൂടുതല്‍ ചേരും എന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു ഉത്തപ്പയുടെ ബാറ്റിംഗ്. എന്നാല്‍ 15 റണ്‍സെടുത്ത സ്റ്റോക്‌സിനെ പുറത്താക്കി ബാംഗ്ലൂര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി.

പിന്നാലെ എത്തിയ സഞ്ജു മികച്ച രീതിയില്‍ ബാറ്റിംഗ് തുടങ്ങിയെങ്കിലും ഒന്‍പത് റണ്‍സ് മാത്രമേ നേടാനായുള്ളൂ. തുടര്‍ന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ജോസ് ബട്‌ലറും ചേര്‍ന്ന് പതിയെ ടീമിനെ കരകയറ്റി. ബാംഗ്ലൂരിനായി ക്രിസ് മോറിസ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ചാഹല്‍ രണ്ട് വിക്കറ്റുകളും നേടി.

]]>