iphone – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Sep 2023 07:13:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png iphone – malayalees.ch https://malayalees.ch 32 32 നിരവധി ഫീച്ചറുകളുമായി ഐഒഎസ് 17 അവതരിപ്പിച്ച് ആപ്പിള്‍ https://malayalees.ch/apple-ios-17-stable-version-released/ Tue, 19 Sep 2023 07:13:08 +0000 https://malayalees.ch/?p=87998 ആപ്പിള്‍ ഐഫോണുകളിലേക്കായുള്ള ഐഒഎസ് 17 സ്റ്റേബിള്‍ വേര്‍ഷന്‍ ആപ്പിള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ആപ്പിള്‍ ഐഒഎസ് 17 അവതരിപ്പിച്ചത്. എല്ലാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കൂട്ടം പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 17 എത്തിയിരിക്കുന്നത്.

നിലവില്‍ ഇത് ഡെവലപ്പര്‍മാര്‍ക്ക് മാത്രമായാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതിന്റെ പബ്ലിക് ബീറ്റ ജൂലായില്‍ അവതരിപ്പിക്കും. സ്റ്റേബിള്‍ വേര്‍ഷന്‍ ഒക്ടോബറോടുകൂടി എത്തിക്കും. ഫോണ്‍, ഫേസ്ടൈം, മെസേജസ് ആപ്പുകളിലാണ് സുപ്രധാനമായ ചില അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളത്.

കോള്‍ കിറ്റ് എന്ന പുതിയ സംവിധാനം ഉപയോഗിച്ച് ഫോണ്‍ ആപ്പില്‍ ഫോട്ടോകളും ഇമോജികളും ഉപയോഗിച്ച് ഇഷ്ടാനുസരണം കോണ്‍ടാക്ട് പോസ്റ്ററുകള്‍ ഒരുക്കാന്‍ കഴിയാവുന്നതാണ്. ലൈവ് വോയ്‌സ് മെയില്‍ ആണ് മറ്റൊരു പ്രത്യേകത. വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ വോയ്‌സ് മെയില്‍ അയക്കാന്‍ കഴിയും. ഈ പറയുന്ന കാര്യം അപ്പുറത്തുള്ളയാളുടെ സ്‌ക്രീനില്‍ ലൈവ് ടെക്സ്റ്റായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്ത് എഴുതി കാണിക്കുകയും ചെയ്യും.

ഫേസ് ടൈമില്‍ അവതരിപ്പിച്ച പുതിയ സൗകര്യമാണ് വീഡിയോ മെസേജ് ഫീച്ചര്‍. വോയ്സ് മെസേജുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍, ഇന്‍ലൈന്‍ ലൊക്കേഷന്‍ ഷെയറിങ് തുടങ്ങിയവ ചെയ്യാവുന്ന ചെക്ക് ഇന്‍ ഫീച്ചറും പുതിയ സ്റ്റിക്കര്‍ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ ഡ്രോപ്പ് വഴി രണ്ട് ഐഫോണുകള്‍ തമ്മിലോ ആപ്പിള്‍ വാച്ചുകളുമായോ കോണ്‍ടാക്റ്റ്, മ്യൂസിക്, ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ളവ പങ്കുവെക്കാനാവുന്ന പുതിയ നെയിം ഡ്രോപ്പ് ഫീച്ചര്‍ പുതിയ അപ്‌ഡേഷനില്‍ ലഭ്യമാകും.

]]>
48 എംപി ക്യാമറ; 2 ലക്ഷം രൂപ വരെ വില; ഐഫോണ്‍ 15 സീരീസ് വിപണിയില്‍ https://malayalees.ch/apple-iphone-15-with-new-camera-launched/ Wed, 13 Sep 2023 05:30:01 +0000 https://malayalees.ch/?p=87668 ഐഫോണിന്റെ 15 സീരീസ് വിപണിയില്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളാണ് വിപണിയിലെത്തുന്നത്. ഫോണ്‍ കൂടാതെ സീരീസ് 9, അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രോ മോഡലുകളില്‍ മാത്രം ലഭ്യമായ ഡൈനാമിക് ഐലന്‍ഡ് ഉള്‍പ്പെടുത്തിയാണ് 15 സീരീസിലെ എല്ലാ ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ എല്ലാ ഐഫോണ്‍ മോഡലുകളും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എത്തുന്നുണ്ട്.(Apple iPhone 15 with new camera launched)

ക്യാമറയുടെ കാര്യത്തില്‍, ഐഫോണ്‍ 15 പ്രോ 48MP പ്രൈമറി ക്യാമറ, 12MP ടെലിഫോട്ടോ, 12MP അള്‍ട്രാവൈഡ് ക്യാമറ എന്നിവയുമായാണ് വരുന്നത്.
ഏഴു ക്യാമറ ലെന്‍സിന് തുല്യമെന്നാണ് 15 സീരീസിലെ ക്യാമറയെക്കുറിച്ച ആപ്പിള്‍ പറയുന്നത്. മികച്ച ലോ-ലൈറ്റ്, ലെന്‍സ് ഫ്‌ലെയര്‍ ഫ്രീ ഫോട്ടോകള്‍ ഇതിലൂടെ എടുക്കാന്‍ കഴിയും. എ16 ബയോണിക് ചിപ്പ് ആണ് ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളത്.

എഫോണ്‍ 15, 15 പ്ലസ് ഫോണുകളില്‍ യഥാക്രമം 6.1 ഇഞ്ച് 6.7 ഇഞ്ച് ഡിസ്‌പ്ലേകള്‍ ആണുള്ളത്. സൂപ്പര്‍ റെറ്റിന എ്ക്സ്ഡിആര്‍ ഡിസ്പ്ലേയില്‍ 1600 നിറ്റ്സ് എച്ച്ഡിആര്‍ ബ്രൈറ്റ്നെസ് ഉണ്ട്. വെയിലുള്ള സ്ഥലങ്ങളില്‍ പരമാവധി 2000 നിറ്റ്സ് ബ്രൈറ്റ്നെസ് ലഭിക്കും. ക്രാഷ് ഡിറ്റക്ഷന്‍ 3 , സാറ്റലൈറ്റ് വഴിയുള്ള എമര്‍ജന്‍സി എസ്ഒഎസ് എന്നിവ ഉള്‍പ്പെടെ, സഹായം നല്‍കുന്നതിനുള്ള നിര്‍ണായക സുരക്ഷാ മാര്‍ഗങ്ങള്‍ ഐഫോണ്‍ 15 ലൈനപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് 14 രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.

പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. സെപ്റ്റംബര്‍ 15 മുതല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാം സെപ്റ്റംബര്‍ 22 മുതലാണ് വിതരണം ആരംഭിക്കുക. ഐഫോണ്‍ 15 ന് 79900 രൂപയും, 15 പ്ലസിന് 89900 രൂപയും ആണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി ഓപ്ഷനുകള്‍ വില്‍പനയ്ക്കെത്തും. ടൈറ്റേനിയത്തില്‍ നിര്‍മിതമായ ഫ്രെയിമില്‍ ഭാരം കുറഞ്ഞ രൂപകല്‍പനയിലാണ് ഇത്തവണ ഐഫോണ്‍ പ്രോ മോഡലുകള്‍ എത്തിയിരിക്കുന്നത്. ഐഫോണ്‍ 15 പ്രോമാക്‌സിന് 1, 44,900 മുതലാണ് പ്രാരംഭ വില. 1 ടിബി വരെ വരുന്നതിന് 1,99,900 രൂപ വരെയാണ് വരുന്നത്. എ17 ബയോണിക് പ്രൊസസറിന്റെ കരുത്തില്‍ പ്രോ സീരിസുകള്‍ ഗെയിമിങിന്റെ കാര്യത്തില്‍ കരുത്താര്‍ജ്ജിച്ചിരിച്ചിരിക്കുന്നു.

]]>
റീൽസെടുക്കാൻ ഐ ഫോൺ വേണം, പണത്തിനായി സ്വന്തം കുഞ്ഞിനെ വിറ്റ് ദമ്പതികൾ https://malayalees.ch/west-bengal-couple-sell-baby-boy-to-buy-iphone/ Fri, 28 Jul 2023 09:49:53 +0000 https://malayalees.ch/?p=85210 ഒരു ഇൻസ്റ്റാഗ്രാം റീൽസിനായി ഏതറ്റം വരെയും പോകാൻ ഇന്നത്തെ തലമുറ തയ്യാറാണ്. പ്രേക്ഷകരെ ആകർഷിക്കാൻ എടുക്കുന്ന റീലുകൾ ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് ചിലർ ശഠിക്കുന്നു. ലക്ഷ്യങ്ങൾ വിലമതിക്കുന്ന ക്യാമറകളിലും ഐഫോണുകളിലുമാണ് ഇത്തരക്കാർ റീലുകൾ നിർമ്മിക്കുന്നത്. എന്നാൽ എല്ലാവർക്കും ഐഫോൺ വാങ്ങാൻ സാധിക്കണമെന്നില്ല. ലോണും ഇഎംഐയും എടുത്താണ് പലരും ഐഫോൺ വാങ്ങുന്നത്. പക്ഷേ ഐഫോൺ വാങ്ങാനായി നൊന്തു പ്രസവിച്ച കുഞ്ഞിനെ വിൽക്കുന്ന മനുഷ്യരെ നിങ്ങൾ കണ്ടിട്ടുണ്ടോ?

പശ്ചിമ ബംഗാളിലാണ് ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ സംഭവം അരങ്ങേറിയത്. ഐഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനായി ദമ്പതികൾ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. നോർത്ത് 24 പാർഗാന ജില്ലയിലാണ് സംഭവം. സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാനാണ് ദമ്പതികൾ ഐഫോൺ സ്വന്തമാക്കിയത്. ഇവരുടെ അയൽവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയൽക്കാരിൽ സംശയമുളവാക്കിയിരുന്നു. അതിന് ശേഷം വിചിത്രമായ രീതിയിലാണ് ദമ്പതികൾ പെരുമാറിയത്. ഇതും അയൽക്കാരുടെ സംശയത്തിന് ബലമേകി.

സാമ്പത്തിക ഞെരുക്കത്തിലായിരുന്ന കുടുംബമായിരുന്നു ഈ ദമ്പതികളുടേത്. എന്നാൽ പെട്ടെന്നാണ് ഇവരുടെ കൈയ്യിൽ വില കൂടി ഐഫോൺ കണ്ടത്. തുടർന്ന് കുട്ടിയെപ്പറ്റി നാട്ടുകാർ ഇവരോട് ചോദിച്ചതോടെയാണ് പണത്തിനായി കുട്ടിയെ വിറ്റ വിവരം ദമ്പതികൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ സതി കുഞ്ഞിനെ വാങ്ങിയ യുവതി പ്രിയങ്ക ഘോഷ് എന്നിവർ അറസ്റ്റിലായി. അച്ഛൻ ജയദേവ് ഒളിവിലാണ്. പിതാവിന് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. 8 വയസ്സ് പ്രായമുള്ള മകളെയും ഇവർ വിൽക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ്. ദമ്പതികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്.

]]>
ലോകകപ്പ് നേട്ടം, അര്‍ജന്റൈന്‍ ടീമംഗങ്ങള്‍ക്ക് മെസിയുടെ സമ്മാനം; 35 ഗോള്‍ഡന്‍ ഐഫോണുകള്‍! https://malayalees.ch/lionel-messi-orders-35-gold-iphones-for-argentina-team/ Thu, 02 Mar 2023 10:59:22 +0000 https://malayalees.ch/?p=77223 ലോകകപ്പ് നേട്ടത്തിന് പിന്നാലെ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങി ക്യാപ്റ്റൻ ലയണൽ മെസി. ഇതിനായി സ്വര്‍ണത്തില്‍ പൊതിഞ്ഞ 35 ഐഫോണുകള്‍ മെസി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.ഇവ ശനിയാഴ്ച പാരിസില്‍ മെസിയുടെ താമസ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.(lionel messi orders 35 gold iphones for argentina team)

24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്.

”ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെട്ടു. ഐ ഡിസൈന്‍ ഗോള്‍ഡിന്റെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കളില്‍ ഒരാളാണ്. അദ്ദേഹം തന്റെ ആഗ്രഹം തങ്ങളെ അറിയിച്ചു. സാധാരണ ചെയ്യുന്നതു പോലെ വാച്ചുകള്‍ സമ്മാനമായി നല്‍കാന്‍ കരുതുന്നില്ലെന്നും മെസി പറഞ്ഞു.

അതിനാല്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്ത സ്വര്‍ണ ഐഫോണുകള്‍ നല്‍കാമെന്ന് ഞാന്‍ നിര്‍ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന് എതിരഭിപ്രായമൊന്നും ഇല്ലായിരുന്നു” എ ഡിസൈന്‍ ഗോള്‍ഡ് സിഇഒ ബെന്‍ ലയണ്‍സ് വിശദീകരിച്ചു.

]]>
ടൂള്‍സെടുത്തോ; ഐ ഫോണ്‍ ഇനി മുതല്‍ വീട്ടിലിരുന്ന് നന്നാക്കാം https://malayalees.ch/rental-tool-kit-is-now-available-for-i-phone-repairing/ Thu, 28 Apr 2022 08:48:10 +0000 https://malayalees.ch/?p=60884 ഐ ഫോണുകള്‍ വീട്ടിലിരുന്ന് നന്നാക്കുന്നതിനായി സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍. പൊട്ടിയ സ്‌ക്രീന്‍, കേടായ ബാറ്ററി എന്നിവയുള്‍പ്പെടെ സ്വന്തമായി മാറ്റാന്‍ എല്ലാവിധ ടൂള്‍സും റിപ്പയര്‍ മാനുവലും ലഭ്യമാകും. 100 ശതമാനം ഒറിജിനലായ പാര്‍ട്‌സ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ആപ്പിളിന്റെ പുതിയ പദ്ധതി.

സെല്‍ഫ് സര്‍വീസ് റിപ്പയര്‍ സ്റ്റോര്‍ വെബ്‌സൈറ്റിലൂടെയാകും സേവനങ്ങള്‍ ലഭ്യമാകുക. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് സേവനങ്ങള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നത്. എന്നിരിക്കിലും ഉടന്‍ തന്നെ സേവനങ്ങള്‍ യൂറോപ്പിലേക്കും അതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ നീക്കം.

ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്, ഐഫോണ്‍ 13, ഐഫോണ്‍ 13 എന്നിങ്ങനെയുള്ള വിവിധ ഐ ഫോണ്‍ പതിപ്പുകള്‍ക്ക് പ്രത്യേകം ടൂള്‍ കിറ്റുകളുണ്ടാകും. 20 ഇഞ്ച് വീതിയും 47 ഇഞ്ച് ഉയരവുമുള്ള കേസുകളിലാകും ടൂള്‍ കിറ്റെത്തുക. സ്പ്ലേ റിമൂവല്‍ ഫിക്ചര്‍, ഹീറ്റഡ് ഡിസ്പ്ലേ പോക്കറ്റ്, ബാറ്ററി പ്രസ്സ്, ഡിസ്പ്ലേ പ്രസ്സ്, ഡിസ്പ്ലേ, ബാക്ക് പ്രൊട്ടക്റ്റീവ് കവറുകള്‍, സ്‌ക്രൂഡ്രൈവറുകള്‍, ബിറ്റുകള്‍ എന്നിങ്ങനെ സകലതും ഈ കിറ്റിലുണ്ടാകും. പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞാല്‍ മറ്റ് ടൂള്‍സ് അടങ്ങുന്ന കിറ്റ് ആപ്പിളിന് തിരിച്ച് നല്‍കണം. ടൂള്‍ കിറ്റ് വാടകയ്ക്കാണല്ലോ അതിനാല്‍ അധികം പൈസ വേണ്ടല്ലോ എന്നാണ് ധാരണയെങ്കില്‍ തെറ്റി. ടൂള്‍ കിറ്റുകള്‍ ഒരാഴ്ചത്തേക്ക് വാടകയ്‌ക്കെടുക്കണമെങ്കില്‍ 49 ഡോളറാണ് നല്‍കേണ്ടത്. അതായത് 3700 രൂപ. കൈപ്പിഴ കൊണ്ട് ടൂള്‍ കിറ്റിലെ എന്തെങ്കിലും ഉപകരണങ്ങള്‍ നഷ്ടമാകുകയോ കേടുവരികയോ ചെയ്താല്‍ ആപ്പിള്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കും.

]]>
വടക്കാഞ്ചേരി ലൈഫ് ക്രമക്കേട്; ഐ ഫോണുകള്‍ പിടിച്ചെടുക്കും https://malayalees.ch/vadakkancherry-life-irregularities-iphones-will-be-seized/ Tue, 03 Nov 2020 12:50:40 +0000 https://malayalees.ch/?p=34405 വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിലെ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ബാക്കിയുള്ള ഫോണുകള്‍ കൈമാറാന്‍ നിര്‍ദ്ദേശിച്ച് അന്വേഷണസംഘം ഉടന്‍ നോട്ടീസ് നല്‍കും. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും എന്‍ഫോഴ്സ്മെന്‍റ് ജയിലിലെത്തി ചോദ്യം ചെയ്തു.

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടില്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി കൈമാറിയ ഐ ഫോണുകള്‍ എല്ലാം കണ്ടെത്താനാണ് വിജിലന്‍സ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് ഐ ഫോണ്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിജിലന്‍സ് നീക്കം. നറുക്കെടുപ്പിലൂടെ ഐ ഫോണ്‍ ലഭിച്ച കാട്ടാക്കട സ്വദേശി പ്രവീണ്‍ വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം ഫോണ്‍ കൈമാറിയിരുന്നു.

അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന് ലഭിച്ച ഐ ഫോണ്‍ പൊതുഭരണ വകുപ്പ് ഇന്ന് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. സന്തോഷ് ഈപ്പനെ കൂടാതെ ഫോണ്‍ ലഭിച്ചെന്ന് കരുതുന്ന എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, ശിവശങ്കര്‍, കോണ്‍സുലേറ്റ് ജനറല്‍, ജിത്തു എന്നിവര്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കും. ഐ ഫോണ്‍ ഹാജരാക്കാനായിരിക്കും നോട്ടീസിലെ നിര്‍ദ്ദേശം. വിജിലന്‍സ് സംഘം നാളെ സന്ദീപ് നായരെ ചോദ്യം ചെയ്യും.

സ്വപ്ന സുരേഷിനെയും സന്ദീപിനെയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തുള്ള രണ്ട് പേരെയും ജയിലുകളില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എം.ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തതക്ക് വേണ്ടിയാണ് ചോദ്യം ചെയ്തത്.

]]>
സ്വപ്നയില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയ മൂന്ന് പേരുടെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടു https://malayalees.ch/chennithala-has-released-the-details-of-the-three-people-who-bought-the-phone-from-swapna/ Sat, 03 Oct 2020 08:17:34 +0000 https://malayalees.ch/?p=32740 എഫ്സിആര്‍എ ചട്ട ലംഘനം സി.ബി.ഐക്ക് അന്വേഷിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വിട്ട് രമേശ് ചെന്നിത്തല. 2017 ജൂണ്‍ 13 ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഗസ്റ്റ് വിജ്ഞാപനമാണ് ചെന്നിത്തല പുറത്ത് വിട്ടത്. ഒപ്പം യുഎഇ എംബസിയില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഫോണ്‍ ലഭിച്ചവരില്‍ കൊടിയേരി ബാലകൃഷ്ണന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫും ഉള്‍പ്പെ‌ട്ടിട്ടുണ്ടെന്നും ചെത്തില പറഞ്ഞു. ഫോണ്‍ കണ്ടെത്തണമെന്ന ചെന്നിത്തലയുടെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി.

എഫ്സിആര്‍ഐ നിയമ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് അധികാരം നല്‍കി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമാണിത്. ഇത് ചൂണ്ടിക്കാട്ടി ലൈഫിലെ സി.ബി.ഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത് ഔചിത്യമല്ലെന്ന് ചെന്നിത്തല ഓര്‍മ്മപ്പെടുത്തി.

തുടര്‍ന്ന് ഐ ഫോണ്‍ വിവാദത്തില്‍ 3 ഐഫോണുകള്‍ കൈപ്പറ്റിയവരെ കുറിച്ചുള്ള വിവരങ്ങളും പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. തന്‍റെ സ്റ്റാഫിലെ ഹബീബിന് വാച്ച് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ബാക്കി ഫോണുകള്‍ ആര് ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഡിജിപി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

]]>
ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല https://malayalees.ch/chennithala-demands-probe-into-iphone-controversy/ Sat, 03 Oct 2020 04:51:04 +0000 https://malayalees.ch/?p=32721 ഐ ഫോണ്‍ വിവാദത്തില്‍ രമേശ് ചെന്നിത്തലക്ക് എതിരായ ആരോപണത്തില്‍ നിന്ന് ഭരണ പക്ഷം പിന്‍മാറാന്‍ ശ്രമിക്കുന്നതിടെയാണ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്‍റെ നീക്കം. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോ ണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ആവശ്യം.

ഇപ്പോള്‍ ഫോണ്‍ കൈവശമുള്ളവരെ പറ്റിയുള്ള സൂചനകളുടെ ബലത്തിലാണ് ഈ നീക്കമെന്നും അഭ്യൂഹമുണ്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലായിരുന്ന സ്വപ്നയ്ക്ക് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചതായി ആരോപിച്ചിരുന്നത്. വിവരം പുറത്ത് വന്നതിന് പിന്നാലെ സി.പി.എം യുവനേതാക്കളടക്കം പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായി. എന്നാല്‍ ഐ ഫോണ്‍ വിവാദം പ്രചാരണത്തിന് ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട്.

പക്ഷേ വിവാദത്തില്‍ വിട്ടു കൊടുക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായിരുന്നില്ല. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കി. മാത്രമല്ല ഫോണ്‍ ഉപയോഗിക്കുന്നത് ആരെന്ന് കൂടി കണ്ടെത്തണമെന്ന ആവശ്യം കൂടി ഉയര്‍ത്തി.

ഇത് ഭരണപക്ഷത്തേയും അമ്പരിപ്പിച്ചു, യുഎഇ കോണ്‍സലേറ്റില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയിച്ചവര്‍ക്കുള്ള സമ്മാനം താന്‍ വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. എന്നാല്‍ സി.പി.എം ഇത് രാഷ്ട്രീയ ആയുധമാക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ നീക്കം. സ്വാഭാവികമായും തനിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്താനുള്ള നിര്‍ദേശം ഡി.ജി.പിക്ക് നല്‍കേണ്ടി വരും. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഐഎംഇഐ നമ്പര്‍ വെച്ച് പരിശോധന നടത്തിയാല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കും.

]]>