iphone 12 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Jan 2021 07:50:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png iphone 12 – malayalees.ch https://malayalees.ch 32 32 48900 രൂപക്ക് ഐ ഫോൺ 12 മിനി ; റിപ്പബ്ലിക്ക് ദിന സെയിലിൽ വൻ ഓഫറുകൾ https://malayalees.ch/iphone-republic-day-sale/ Sat, 23 Jan 2021 07:50:08 +0000 https://malayalees.ch/?p=39053 ഈ റിപ്പബ്ലിക്ക് ദിനത്തിൽ ആപ്പിൾ ഫോണിൽ വൻ വിലക്കുറവിൽ സ്വന്തമാക്കാം. ഇന്ത്യയിൽ ആപ്പിളിന്റെ അംഗീകൃത വിതരണക്കാരായ ഇന്ത്യസ്റ്റോർ ആണ് വിലക്കുറവിൽ ഫോണുകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. വിലക്കുറവിനൊപ്പം ക്യാഷ്ബാക്ക് ഓഫറുകളും ചില മോഡലുകൾക്ക് കമ്പനി നൽകുന്നുണ്ട്.

ഐഫോൺ 12 സീരീസിലുള്ള ഫോണുകളിൽ ഏതു മോഡൽ വാങ്ങുമ്പോഴും ആറായിരം രൂപ ക്യാഷ്ബാക്ക് ലഭിക്കും. എച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡുകൾ ഇ.എം.ഐ എന്നിവയിൽ ഓഫറുകൾ ലഭ്യമാണ്. മറ്റു തെരഞ്ഞെടുത്ത മോഡലുകൾക്കും ഈ ഓഫർ ബാധകമാണ്.

ക്യാഷ്ബാക്കിനു പുറമെ പഴയ ഫോണുകൾ മാറ്റിവാങ്ങുമ്പോൾ ഒമ്പതിനായിരം രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും. 32 ജി.ബി യുള്ള ഐ ഫോൺ 7 ഉം അതിനു മുകളിൽ വിലയുള്ള മറ്റു ഫോണുകൾ മാറ്റുമ്പോൾ മൂവായിരം രൂപ അധികം ക്യാഷ്ബാക്ക് ആയി ലഭിക്കും. റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട കമ്പനി നൽകുന്ന ഓഫറുകൾ ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്ക് വൻ വിലക്കുറവിൽ ആപ്പിൾ ഫോണുകൾ സ്വന്തമാക്കാം.

]]>
‘ഐഫോൺ 12’ എത്തി; ആപ്പിളിന് ഇനി 5ജി യുഗം https://malayalees.ch/12-5-apple-i-phone-12-launched/ Wed, 14 Oct 2020 06:16:53 +0000 https://malayalees.ch/?p=33266 ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ആപ്പിൾ പുതിയ ഐഫോൺ മോഡൽ പുറത്തിറക്കി. അഞ്ചാംതലമുറ ഫീച്ചറാണ് ഐഫോൺ 12 ന്‍റെ പ്രത്യേകത. ആപ്പിളിന്റെ ആദ്യ 5G മൊബൈൽ ഫോൺ ആണിത്.

ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നാല് വകഭേദങ്ങൾ ഈ മോഡലിനുണ്ട്. ഐഫോൺ 12 നൊപ്പം ഐഫോൺ 12 മിനി എന്ന പേരിൽ ചെറിയ മൊബൈൽ ഫോണും ഇതിൽ ഉൾപ്പെടും. ഏറ്റവും ചെറിയ ഫൈവ് ജി ഫോണാണ് മിനി എന്ന് ആപ്പിൽ അവകാശപ്പെടുന്നു.

മൂന്ന് ക്യാമറകളുള്ള ഐഫോൺ 12 പ്രോ, വലിപ്പം കൂടിയ മാക്സ് എന്നീ മോഡലും വേറെ. നൈറ്റ് ടൈംലാപ്സ് ഷൂട്ടിങ്, ലോലൈറ്റ് ഫോട്ടോഗ്രഫി എന്നിവയാണ് ക്യാമറകളുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. ലോലൈറ്റ് ഷൂട്ടിങിൽ 87 ശതമാനം പുരോഗതി ആപ്പിൾ അവകാശപ്പെടുന്നു. വയർലൈസ് ചാർജർ പോലുള്ള അനുബന്ധ വസ്തുക്കളെ കാന്തശക്തിയിൽ ചേർത്തുനിർത്തുന്ന മാഗ്സേഫ് എന്ന ഫീച്ചർ, സൂപ്പർ റെറ്റന XDR ഡിസ്പ്ലേ, വീഴ്ചകളുടെ ആഘാതം കുറക്കുന്ന സെറാമിക് ഷീൽഡ് എന്നിവ ഈ മോഡലിലുണ്ടാകും.

പ്രഫഷണൽ വീഡിയോ, ഫോട്ടോഗ്രാഫി എന്നിവ സാധ്യമാക്കുന്ന ആപ്പിൾ പ്രോ റോ, 10 ബിറ്റ് എച്ച് ഡി ആർ വീഡിയോ എന്നിവയാണ് പ്രോ വേർഷനുകളുടെ പ്രത്യേകത. കൂടുതൽ ഓഗ്മെന്‍റഡ് റിയാലിറ്റി, ലൈഡാർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫീച്ചറുകളും ഇവ അവകാശപ്പെടുന്നു. ഐഫോൺ 12, മിനി വേർഷനുകൾ ഈമാസം വിപണിയിലെത്തും. പ്രോ, മാക്സ് വേർഷനുകൾ നവംബറിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

699 ഡോളർ മുതൽ 1099 ഡോളർ വരെയാണ് വിവിധ വേരിയന്‍റുകളുടെ വില. യു എ ഇയിൽ 2,999 ദിർഹം മുതൽ 4,699 ദിർഹം വരെയാണ് പ്രീ ഓർഡർ വില. ചാർജിങ് അഡാപ്ടറും ഹെഡ്ഫോണും ഒഴിവാക്കിയാണ് പുതിയ മോഡൽ എത്തുന്നത്. പരമാവധി പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പുതിയ നടപടി.

]]>
ആപ്പിൾ പ്രേമികൾക്ക് സന്തോഷ വാർത്ത; ഐഫോൺ 12 വിപണിയിലേക്ക് https://malayalees.ch/iphone-12-to-debut/ Thu, 08 Oct 2020 08:13:05 +0000 https://malayalees.ch/?p=32977 സൂപ്പർഫാസ്റ്റ് 5 ജി വയർലെസ് കണക്റ്റിവിറ്റിയും പുതിയ ഐപാഡിനെ ഓർമപ്പെടുത്തുന്ന രൂപകൽപ്പനയും ആയിരിക്കും ഐഫോൺ 12ന്റെ പ്രത്യേകതയെന്ന് ടെക് ലോകം പ്രതീക്ഷിക്കുന്നു

ആപ്പിള്‍ ഐഫോണ്‍ 12 സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഇനി വിരാമം. കാത്തിരുന്ന ഐഫോൺ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ടെക് ലോകത്ത് നിന്ന് പുതിയ പ്രഖ്യാപനം. ആപ്പിൾ നിരയിലെ ഏറ്റവും പുതിയ ഐഫോൺ 12ന്റെ ലോഞ്ച് ഒക്ടോബർ 13ന് നടക്കുമെന്നാണ് പുതിയ സൂചനകൾ. സൂപ്പർഫാസ്റ്റ് 5 ജി വയർലെസ് കണക്റ്റിവിറ്റിയും പുതിയ ഐപാഡിനെ ഓർമപ്പെടുത്തുന്ന രൂപകൽപ്പനയും ആയിരിക്കും ഐഫോൺ 12ന്റെ പ്രത്യേകതയെന്ന് ടെക് ലോകം പ്രതീക്ഷിക്കുന്നു.

വിലയിലോ റിലീസ് ഡേറ്റിലോ ഔദ്യോഗിക പ്രഖ്യാപനം നിർമാതാക്കൾ നടത്തിയില്ലെങ്കിലും ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസും ആപ്പിൾ വാച്ച്, ഐ പാഡ് പ്രഖ്യപനങ്ങളും പോലെ പുതിയ ഐ ഫോൺ ലോഞ്ചും പൂർണമായും ഓൺലൈനിൽ നടക്കും എന്നാണ് വാർത്താ സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഈ വർഷത്തെ ആപ്പിൾ പ്രൊഡക്റ്റ് ലോഞ്ചിൽ അപ്‌ഗ്രേഡ് വില്പനകളിൽ വലിയ ഉയർച്ച ഉണ്ടാകുമെന്ന് ടെക് വിദഗ്ധർ പറയുന്നു. ഐപാഡിന്റെ പുതിയ 5 ജി കണക്റ്റിവിറ്റിയും ബോക്‌സിയർ രൂപവും ഐപാഡ് പ്രോയ്ക്ക് സമാനമാണ്. ഇലക്ട്രോണിക്സ് റീസെല്ലർ ഡെക്ലൂട്ടർ നടത്തിയ സർവേയിൽ 53 ശതമാനം ആളുകളും ഐഫോൺ12 വാങ്ങാൻ ആഗ്രഹിക്കുന്നവരാണെന്നായിരുന്നു സർവേ ഫലം.

]]>