investigation – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Oct 2023 04:53:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png investigation – malayalees.ch https://malayalees.ch 32 32 എറണാകുളത്ത് പൊലീസ് ഡ്രൈവറുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം https://malayalees.ch/ernakulam-police-driver-suicide-investigation/ Thu, 05 Oct 2023 04:53:26 +0000 https://malayalees.ch/?p=88924 എറണാകുളം മൂവാറ്റുപുഴയിലെ പൊലീസ് ഡ്രൈവറുടെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണം. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആത്മഹത്യാക്കുറിപ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

ഇന്നലെയാണ് പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനടുത്തുനിന്ന് കണ്ടത്തിയ ആത്മഹത്യാ കുറിപ്പിൽ സഹപ്രവർത്തകരുടെ പേരുമുണ്ട്. തൻ്റെ ശവശരീരം കാണാൻ ഇവർ വരരുതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാ കുറിപ്പിൻ്റെ പകർപ്പ് 24 ന് ലഭിച്ചു.

]]>
ഉമ്മൻ ചാണ്ടിയുടെ സ്തൂതം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു https://malayalees.ch/oommen-chandy-statue-police-investigation/ Thu, 17 Aug 2023 05:01:34 +0000 https://malayalees.ch/?p=86302 തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ്പൊലീസ് അന്വേഷണം നടത്തുന്നത്. സ്തൂപം അടിച്ചു തകർത്തതിന് പിന്നിൽ ആരാണ് എന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് സ്ഥാപിച്ച സ്തൂപം ഇന്നലെ വൈകിട്ടാണ് തകർത്ത നിലയിൽ കാണപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.

]]>
നയന സൂര്യൻ്റെ മരണം; ക്രൈംബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും https://malayalees.ch/nayana-suryan-crime-branch-investigation/ Fri, 20 Jan 2023 04:10:31 +0000 https://malayalees.ch/?p=74724 യുവസംവിധായക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും. സാക്ഷികൾക്കും ആദ്യം കേസ് അന്വേഷിച്ച പൊലീസുകാർക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. സംഭവം നടന്ന് നാല് വർഷം പിന്നിട്ടതിനാൽ തെളിവ് ശേഖരണം ഉൾപ്പടെ കഠിനമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. 

വിശദമായ മൊഴി ശേഖരിക്കലാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്. പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരിൽ ചെന്ന് കൊണ്ടുമാണ് മൊഴി ശേഖരിക്കുന്നത്. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധന ലബോറട്ടറിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ആദ്യ ഘട്ട വിവര ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ ആൽത്തറയിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

യുവസംവിധായിക നയന സൂര്യന്റെ ദുരൂഹ മരണത്തിലെ അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ കൂടുതൽ തെളിവുകൾ പുറത്തായിരുന്നു. നയന മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. മ്യൂസിയം സ്റ്റേഷനിലേക്ക് കോടതി കൈമാറിയ വസ്ത്രങ്ങളാണ് കാണാതായത്. ഇവ ഫോറൻസിക് ലാബിലുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

എന്നാൽ വസ്ത്രങ്ങൾ ലാബിലേക്ക് കൈമാറിയതിന്റെ രേഖകൾ പൊലീസ് സ്റ്റേഷനിലില്ല. തുടർ അന്വേഷണത്തിലെ നിർണായക തെളിവാണ് മരണ സമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ. നാല് വർഷങ്ങൾക്ക് മുൻപ് നടന്ന മരണമായതിനാൽ അന്വേഷണത്തിൽ വസ്ത്രം ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തേണ്ട ഫൊറൻസിക് പരിശോധന ഏറെ നിർണായകവുമാണ്.

ചില നിർണായക വിവരങ്ങൾ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്ന് പുതിയ അന്വേഷണസംഘം ആരോപിച്ചിരുന്നു. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്.

നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല.

]]>
വിദേശ യുവതി പീഡനത്തിനിരയായ കേസ്; അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും https://malayalees.ch/foreign-lady-rape-police-investigation/ Tue, 27 Dec 2022 09:14:36 +0000 https://malayalees.ch/?p=73487 കരിപ്പൂർ വിമാനത്താവളത്തിന് സമീപം വിദേശ യുവതി പീഡനത്തിനിരയായെന്ന കേസിൽ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. അന്വേഷണത്തോട് യുവതി സഹകരിക്കുന്നില്ലെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പൊലീസ് പറഞ്ഞു. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാൽ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്.

മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യുവതിയെ സുരക്ഷാ സേന പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ ഡോക്ടറോടാണ് പീഡനത്തിനിരയായെന്ന് പറഞ്ഞത്. പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.

]]>
ഇലന്തൂർ നരബലി; പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും https://malayalees.ch/elanthoor-human-sacrifice-case-update/ Thu, 24 Nov 2022 04:19:10 +0000 https://malayalees.ch/?p=71768 ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ് എന്നിവർ വിയ്യൂർ അതി സുരക്ഷാ ജയിലിലും മൂന്നാം പ്രതി ലൈല കാക്കനാട് വനിതാ ജയിലിലുമാണ് ഉള്ളത്. കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

സെപ്റ്റംബർ 26നാണ് തമിഴ്നാട് സ്വദേശിയായ പത്മം കൊല്ലപ്പെട്ടത്. ജൂണിലാണ് കാലടി സ്വദേശി റോസ്‌ലിൻ കൊല്ലപ്പെടുന്നത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങളിലെ ഡിഎൻഎ പരിശോധന പൂർണമായും പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകിയിരുന്നു. ഇതോടെ മറ്റൊരു ഇര ഇല്ല എന്നും അന്വേഷണം സംഘം സ്ഥിരീകരിച്ചു. കേസിൽ, പ്രതികളെ കസ്റ്റഡിയിൽ എടുത്തുള്ള തെളിവെടുപ്പ് പൂർത്തിയായി. ഡിജിറ്റൽ തെളിവുകളും സൈബർ തെളിവുകളുമാണ് കേസിൽ നിർണായകമാവുക. ഇതിനിടെ കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായി. ജാമ്യപേക്ഷ കോടതി വിധി പറയാനായി മാറ്റി.

കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിനെ കാണാതാകുന്നത്.

]]>
എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മലപ്പുറത്ത് 19കാരനെ കാണാതായതിൽ ദുരൂഹത https://malayalees.ch/malappuram-man-missing-investigation/ Mon, 14 Nov 2022 04:23:48 +0000 https://malayalees.ch/?p=71229 മലപ്പുറം താനൂരിൽ പത്തൊമ്പതുകാരനെ കാണാതായതിൽ ദുരൂഹത. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് യുവാവിനെ കാണാതായത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിട്ടിട്ടും യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്. പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്താണ് യുവാവ് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

താനൂർ കമ്പനിപ്പടി പടിഞ്ഞാറ് വശം താമസിക്കുന്ന ചന്ദ്രശേഖരൻ, സുധ ദമ്പതികളുടെ മകനാണ് എപി ശ്രീഹരി. ലോട്ടറി കടയിൽ ജോലി ചെയ്തിരുന്ന യുവാവ് ഇക്കഴിഞ്ഞ ആറാം തീയതി കടയിൽ നിന്ന് നേരത്തെ ഇറങ്ങുന്നു. തുടർന്ന് വീട്ടിൽ വീടിന് സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കുന്നു. രാത്രി ഏറെ വൈകിയും മകൻ എത്താതായതോടെ ചന്ദ്രശേഖരൻ അന്വേഷിച്ചു പോവുകയും കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നു. തുടർന്ന് വഴക്കു പറയുന്നു. ഇതാണ് വീട് വിട്ടിറങ്ങാൻ കാരണമായി വീട്ടുകാർ പ്രാഥമികമായി കണക്കാക്കുന്നത്.

ഇന്നേക്ക് എട്ട് ദിവസമായി യുവാവിനെ കാണാതായിട്ട്. ഇയാൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. താനൂർ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ ശ്രീഹരിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഫോൺ രക്ഷിതാക്കളുടെ കൈവശമാണുള്ളത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ദിവസവും ജില്ലയ്ക്ക് അകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

]]>
കാറിൽ ചാരി നിന്നതിനെ ആറുവയസുകാരനെ മർദ്ദിച്ച കേസ്; പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് https://malayalees.ch/car-boy-thrashed-police/ Mon, 07 Nov 2022 04:04:43 +0000 https://malayalees.ch/?p=70815 കാറിൽ ചാരി നിന്നതിനെ ആറുവയസുകാരനെ മർദ്ദിച്ച കേസിൽ തലശ്ശേരി പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്.
സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തലശ്ശേരി എസ്എച്ച്ഒ എം അനിലിനും ഗ്രേഡ് എസ്ഐമാർക്കും റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ വിമർശനമുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ട്വെൻ്റിഫോറിന് ലഭിച്ചു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. അതിന് പിന്നാലെ ഡിജിപി തന്നെ ഇതിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെയാണ് റൂറൽ എസ്പി പിവി രാജീവ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്. പൊലീസിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ജാഗ്രതയോടെ കാര്യഗൗരവമായി വിഷയത്തെ സമീപിക്കുന്നതിൽ വീഴ്ച സംഭവിച്ചു.

രാത്രിയിൽ ഈ പ്രതിയെ കസ്റ്റഡിയിലെടുത്ത് തലശ്ശേരി സ്റ്റേഷനിൽ എത്തിക്കുന്നു. പക്ഷേ എഫ് ഐ ആർ രജിസ്റ്റർ ചെയ്തില്ല എന്ന് മാത്രമല്ല പിന്നീട് അയാളെ വിട്ടയക്കുകയും ചെയ്തു. പിറ്റേന്ന് ഹാജരാവുക എന്ന നിർദ്ദേശം നൽകിയാണ് വിട്ടയച്ചത്. ഈ വിഷയത്തിൽ രണ്ട് എഎസ്ഐമാർക്കും എസ്എച്ച്ഒയ്ക്കും വീഴ്ച സംഭവിച്ചു എന്നതാണ് റിപ്പോർട്ടിലുള്ളത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വാഹനത്തിൽ അങ്ങോട്ടേക്ക് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. പക്ഷേ വാഹനത്തിന് ചുമതല നൽകിയത് ഒരു സിപിഒയ്ക്കാണ്. അതും വീഴ്ചയാണ്. സംഭവസ്ഥലത്ത് പോയിട്ടും ഉദ്യോഗസ്ഥർ കാര്യക്ഷമമായും പ്രവർത്തിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷൻ്റെ ആകെ ഉത്തരവാദിത്വമുള്ള എസ്എച്ച്ഒ വിഷയത്തിൽ കാര്യഗൗരവത്തോടെ ഇടപെട്ടില്ല എന്നും റിപ്പോർട്ടിലുണ്ട്.

]]>
കോഴിക്കോട് മെഡിക്കൽ കോളജിൽ കുത്തിവെപ്പിന് പിന്നാലെ രോഗി മരിച്ച സംഭവം; ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട് https://malayalees.ch/kozhikode-medical-college-police-report/ Wed, 02 Nov 2022 04:07:12 +0000 https://malayalees.ch/?p=70571 കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവെച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് പൊലീസിന്റെ റിപ്പോർട്ട്. രണ്ടാം ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നാണ് കണ്ടെത്തൽ. അസ്വാസ്ഥ്യം ഉണ്ടായപ്പോൾ ഹെഡ് നേഴ്സും പിന്നീട് വന്ന ഡോക്ടറും വിഷയം കാര്യമായി എടുത്തില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്നോ നാളെയോ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും.

യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിലെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കൂടരിഞ്ഞി സ്വദേശിയായ സിന്ധുവിൻ്റെ മരണത്തിലും കോഴിക്കോട് മെഡിക്കൽ കോളജ് പ്രതിസ്ഥാനത്താവുന്നത്. പനിയായി സിന്ധു ആശുപത്രിയിൽ എത്തുകയായിരുന്നു. കുത്തിവയ്പ്പിനെ തുടർന്ന് ഇവർക്ക് അസ്വസ്ഥതകൾ ഉണ്ടായി. ഇവർ മരണപ്പെടുകയായിരുന്നു. ഇത് മരുന്ന് മാറിയതിനാലാണെന്നാണ് കുടുംബം ആരോപിച്ചത്. എന്നാൽ, പാർശ്വഫലത്തെ തുടർന്ന് ആന്തരികമായ ഒരു അസ്വസ്ഥത ഉണ്ടായി. ഇത് മരണത്തിനു കാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, ഇതിനെ തള്ളുന്ന കണ്ടെത്തലാണ് ഇപ്പോൾ പൊലീസ് നടത്തിയിരിക്കുന്നത്. കേസ് മെഡിക്കൽ ബോർഡ് അന്വേഷിക്കണം എന്ന റിപ്പോർട്ടാണ് ഇപ്പോൾ പൊലീസ് നൽകിയിരിക്കുന്നത്.

പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നൽകിയപ്പോൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കൽ കോളജിൽ എത്തി ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

അതിനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂർണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയിൽ ശരീരം തളർന്നു പോകുകയായിരുന്നു. തുടർന്ന് ഉടൻ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

]]>
പഴക്കച്ചവടത്തിൻ്റെ മറവിൽ ലഹരിക്കടത്ത്; വിജിൻ കൂടുതൽ കമ്പനികളെ ഉപയോഗിച്ചെന്ന് സൂചന https://malayalees.ch/vigin-done-massive-drug-deals-in-fruits-packets/ Mon, 10 Oct 2022 09:36:27 +0000 https://malayalees.ch/?p=69341 പഴക്കച്ചവടത്തിൻ്റെ മറവിൽ ലഹരിക്കടത്തിയതിന് പിടിയിലായ കൊച്ചി സ്വദേശി വിജിൻ ലഹരിക്കടത്തിന് കൂടുതൽ കമ്പനികളെ ഉപയോഗിച്ചെന്ന് സൂചന. എമിറ്റോ ഇൻറർനാഷണൽ കൂടാതെ ഇന്ത്യയിൽ മോർഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി കൂടി ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. കാലടി കൂടാതെ കൊച്ചി നഗരത്തിൽ രണ്ടിടത്തും കോഴിക്കോട് ഒരിടത്തും വിജിൻ വർഗീസിന് സംഭരണശാല ഉള്ളതായി ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. വിജിൻ്റെ പേരിൽ കേരളത്തിലെത്തിയ കണ്ടെയ്നറുകളുടെ എണ്ണം ഡിആർഐ പരിശോധിക്കുകയാണ്. 

പ്രതി വിജിന് എമിറ്റോ ഇൻറർനാഷണൽ കൂടാതെ ഇന്ത്യയിൽ മറ്റൊരു സ്ഥാപനം കൂടി ഉണ്ട് എന്നതാണ് നിലവിൽ ഡിആർഐ വ്യക്തമായിരിക്കുന്നത്. മോർ ഫ്രെഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ആർഒസി എറണാകുളത്തിന് കീഴിൽ 2021ലാണ് ഈ കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിജിനും സഹോദരൻ ജിബിൻ വർഗീസും ആണ് ഇതിൻ്റെ ഡയറക്ടർമാർ. ഇതേ പേരിൽ തന്നെ വിജിൻ്റെ കൂട്ടാളി മൻസൂർ തച്ചംപറമ്പിൻ്റെ കമ്പനി ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്നുണ്ട്.

കാലടി കൂടാതെ കൊച്ചി രണ്ടിടത്തും, കോഴിക്കോട് ഒരിടത്തും വിജന സംഭരണശാലകൾ ഉണ്ടായിരുന്നതായാണ് നിലവിൽ ഇപ്പോൾ ഡിആർഐക്ക് വിവരം ലഭിച്ചിട്ടുള്ളത്. വിജിന്റെ പേരിൽ കേരളത്തിലേക്ക് എത്തിയ കണ്ടെയ്നറുകളുടെ എണ്ണം ഡിആർഐ സംഘം പരിശോധിക്കുന്നുണ്ട്. 2017നു ശേഷമാണ് കൊച്ചി തുറമുഖത്ത് വലിയ കണ്ടെയ്നറുകളൊക്കെ സ്കാനറിലൂടെ കയറ്റിവിട്ട് പരിശോധിക്കുന്ന സംവിധാനം തുടങ്ങിയത്. പക്ഷേ അപ്പോഴും കാര്യക്ഷമമായ പരിശോധന നടക്കാറില്ലായിരുന്നു.

പഴങ്ങൾ കേടായി പോകാതിരിക്കാൻ ഈ പരിശോധന പൂർണ്ണമായും ഒഴിവാക്കാറുണ്ടായിരുന്നു. ഈ സാഹചര്യം ഇവർ മുതലെടുത്തിട്ടുണ്ടോ എന്നുള്ളതാണ് ഡിആർഐ പരിശോധിക്കുന്നത്. ബിസിനസ് പങ്കാളി വഞ്ചിക്കുകയായിരുന്നു എന്ന് വിജിൻ വർഗീസിന്റെയും മൻസൂറിന്റെയും വാദം തള്ളുകയാണ് ഡിആർഐ. ഇവർ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര ഏജൻസി പറയുന്നു. കൂടുതൽ കമ്പനികൾ ഇവർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ വേണ്ടിയുള്ള പരിശോധനയും നടക്കുകയാണ്.

]]>
വടക്കഞ്ചേരി വാഹനാപകടം; ഇന്ന് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും https://malayalees.ch/wadakkanchery-accident-investigation-report/ Mon, 10 Oct 2022 04:42:48 +0000 https://malayalees.ch/?p=69309 വടക്കഞ്ചേരി വാഹനാപകടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ഹൈക്കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി നാളെ വീണ്ടും രേഖപ്പെടുത്തിയേക്കും. (wadakkanchery accident investigation report)

അപകടത്തിന്റെ യഥാര്‍ത്ഥ കാരണവും ഇതുവരെയുളള അന്വേഷണപുരോഗതിയുമാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ചെയ്തതിനാലാണ് അപകടം നടന്നതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. നാളെയോ മറ്റന്നാളോ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തില്‍ പരുക്കേറ്റ കെഎസ്ആര്‍ടിസിയിലെ യാത്രക്കാരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

ജോമോന്റെതായി നേരത്തെ പുറത്തുവന്ന ദൃശ്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. പൂനെയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമെന്ന് ജോമോന്‍ പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

വടക്കഞ്ചേരി അപകടം നടക്കുമ്പോൾ കെഎസ്ആർടിസി ബസ് നിർത്തിയിട്ടില്ലെന്ന് ആർടിഓ റിപ്പോർട്ട് നൽകിയിരുന്നു. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല. അപകടത്തിന് തൊട്ടുമുൻപ് വേഗത കുറച്ചെങ്കിലും അത് അപകടത്തിന് കാരണമല്ലെന്നും ആർടിഓ റിപ്പോർട്ടിൽ പറയുന്നു.

വടക്കഞ്ചേരി അപകടത്തിന്റെ കാരണവും സാഹചര്യവും ബസിലെ നിയമലംഘനവും ഒക്കെ പരിഗണിച്ച് ആർടിഓ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ആർടിസി അപകടസമയത്ത് ബസ് നിർത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അപകടത്തിന് തൊട്ടുമുൻപായി കെഎസ്ആർടിസി വേഗത കുറച്ചിരുന്നെന്നും അത് പക്ഷേ, അപകട കാരണമല്ലെന്നും റിപ്പോർട്ടിലുണ്ട്.

ഈ മാസം 5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

]]>