intuc – malayalees.ch https://malayalees.ch Malayalam Online News Portal Tue, 05 Apr 2022 04:11:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png intuc – malayalees.ch https://malayalees.ch 32 32 വി ഡി സതീശനെതിരായ പ്രതിഷേധ പ്രകടനം; ജില്ലാ ഘടകങ്ങളോട് റിപ്പോർട്ട് തേടി ഐഎൻടിയുസി https://malayalees.ch/protest-against-vd-satheesan-intuc-seeks-report-to-district-units/ Tue, 05 Apr 2022 04:11:34 +0000 https://malayalees.ch/?p=59569 വി ഡി സതീശനെതിരായ പ്രതിഷേധ പ്രകടനങ്ങളിൽ ജില്ലാ ഘടകങ്ങളോട് റിപ്പോർട്ട് തേടി ഐഎൻടിയുസി. വി ഡി സതീശനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് കെ പി സി സി വിലയിരുത്തൽ. അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസിക്ക് നിർദേശം നൽകി. പ്രതിഷേധക്കാരുടെ ഭാഗം കേട്ടശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് കെപിസിസി നിർദേശിച്ചു.

ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.സംസ്ഥാനത്ത് ഉടനീളം ഐ എന്‍ ടി യു സിക്കാര്‍ വി ഡി സതീശനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ഐഎന്‍ടിയുസിയും, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോരില്‍ കെ പി സി സി നേതൃത്വം ഇടപെട്ടു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു .

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐ എന്‍ ടി യു സി പരസ്യ പ്രതിഷേധത്തിലേക്ക് കടന്ന സാഹചര്യത്തിൽ ചര്‍ച്ച നടത്താന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തന്നെ മുന്‍കൈയെടുക്കുകയായിരുന്നു.

അതേസമയം പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐ എന്‍ ടി യു സിക്കുള്ളത്. കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐ എന്‍ ടി യു സി എന്നതില്‍ തര്‍ക്കമില്ലെന്ന് വി ഡി സതീശന്‍ പിന്നീട് പറഞ്ഞിരുന്നു. അവിഭാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഐഎന്‍ടിയു സിയെ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം തിരുത്തി പറഞ്ഞിരുന്നു. തനിക്കെതിരെ ഐഎന്‍ടിയുസി നടത്തിയ പരസ്യ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു. താനല്ല ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

]]>
‘അവിഭാജ്യഘടകം’; ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ സ്വന്തമെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍ https://malayalees.ch/k-sudhakaran-on-intuc-row/ Mon, 04 Apr 2022 12:55:30 +0000 https://malayalees.ch/?p=59544 കോണ്‍ഗ്രസില്‍ ഐഎന്‍ടിയുസിയുടെ സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ സ്വന്തമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പലതവണ പറഞ്ഞത് താന്‍ കേട്ടെന്നും സ്വന്തമെന്ന വാക്കിന് വലിയ അര്‍ഥമുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

പോഷകസംഘടന എന്ന പദവിയേക്കാള്‍ പ്രാധാന്യം എഐസിസി ഐഎന്‍ടിയുസിക്ക് നല്‍കുന്നുണ്ടെന്ന് സുധാകരന്‍ വിശദീകരിച്ചു. ഐഎന്‍ടിയുസി പ്രസിഡന്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലുണ്ട്. മറ്റൊരു പോഷക സംഘടനയില്‍ നിന്നുള്ള പ്രതിനിധികളും വര്‍ക്കിംഗ് കമ്മിറ്റിയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോഷക സംഘടന എന്ന ലേബലില്‍ ഐഎന്‍ടിയുസി ഇല്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. ഐഎന്‍ടിയുസിയെ ഒഴിച്ചുനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ ആകില്ല. പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ഐഎന്‍ടിയുസിക്കാര്‍ തെറ്റിദ്ധരിച്ചതാകാം പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രതിപക്ഷനേതാവിനെതിരെ നടത്തിയ പ്രതിഷേധങ്ങള്‍ അച്ചടക്ക ലംഘനമാണ്. വിഡി സതീശനെതിരായ വാര്‍ത്താ സമ്മേളനത്തില്‍ നാട്ടകം സുരേഷിനോട് വിശദീകരണം തേടുമെന്നും കെപിസിസി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി.

]]>
ഐഎൻടിയുസിയെ സമൂഹമാധ്യമത്തിൽ മോശക്കാരാക്കി, വി ഡി സതീശൻ നിലപാട് തിരുത്തണം; ആർ ചന്ദ്രശേഖരൻ https://malayalees.ch/vd-satheesan-should-change-his-stand-says-intuc/ Mon, 04 Apr 2022 07:44:40 +0000 https://malayalees.ch/?p=59538 വി ഡി സതീശൻ നിലപാട് തിരുത്തണമെന്ന നിലപാടിലുറച്ച് ഐഎൻടിയുസി. ചർച്ച തുടരും. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ചർച്ച നടത്തും. ഐഎൻടി യു സിയെ സമൂഹമാധ്യമത്തിൽ മോശക്കാരാക്കിയെന്ന് കെ സുധാകരനോട് ആർ ചന്ദ്രശേഖരൻ പറഞ്ഞു. പണിമുടക്കിനെക്കുറിച്ച് മൂന്ന് മാസം മുൻപ് അറിയിച്ചതാണ്. എന്തിനെന്ന് അന്വേഷിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അണികളിൽ ആശങ്ക ഉണ്ടാക്കിയെന്ന് ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ പരാമർശമാണ് വിവാദമായത്.

പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎൻടിയുസിക്കുള്ളത്. കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎൻടിയുസി എന്നതിൽ തർക്കമില്ലെന്ന് വി ഡി സതീശൻ വിവാദങ്ങൾക്ക് ശേഷം പ്രതികരിച്ചിരുന്നു. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ട്. ഐഎൻടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐഎൻടിയുസിയുടെ പരസ്യ പ്രകടനത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താനല്ല ആ വിഷയത്തിൽ പാർട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

കെ സുധാകരൻ ഇടപെട്ട സാഹചര്യത്തിൽ പ്രശ്നം ഒത്ത് തീർപ്പാകാനാണ് സാധ്യത. വി ഡി സതീശൻ ഐഎൻടിയുസി പോര് കനക്കുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന് നേതാവ് കെ വി തോമസും രം​ഗത്ത് വന്നിരുന്നു. ഐഎൻടിയുസിയും കോൺഗ്രസും തമ്മിൽ പൊക്കിൾകൊടി ബന്ധമാണുള്ളതെന്നും ഐഎൻടിയുസി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നും കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

]]>
വി ഡി സതീശൻ – ഐഎൻടിയുസി തർക്കം; ഇടപെട്ട് കെ സുധാകരൻ, ആർ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച https://malayalees.ch/vd-satheesan-intuc-dispute-k-sudhakaran-to-solve/ Mon, 04 Apr 2022 04:28:19 +0000 https://malayalees.ch/?p=59514 ഐഎൻടിയുസി നേതൃത്വവും വി ഡി സതീശനുമായുള്ള പ്രശ്‌നത്തിൽ ഇടപെട്ട് കെ പി സി സി നേതൃത്വം. ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി കെ സുധാകരൻ ഇന്ന് കൂടിക്കാഴ്ച നടത്തും. വിവാദവും വി ഡി സതീശനെതിരായ പ്രതിഷേധവും അവസാനിപ്പിക്കണമെന്ന് കെ പി സി സി ആവശ്യപ്പെടും. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ പരാമർശത്തിലുള്ള അതൃപ്തി ചന്ദ്രശേഖരൻ അറിയിക്കുമെങ്കിലും പ്രശ്നം തീർക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടേക്കും.

പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎൻടിയുസിക്കുള്ളത്. കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎൻടിയുസി എന്നതിൽ തർക്കമില്ലെന്ന് വി ഡി സതീശൻ വിവാദങ്ങൾക്ക് ശേഷം പ്രതികരിച്ചിരുന്നു. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ട്. ഐഎൻടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐഎൻടിയുസിയുടെ പരസ്യ പ്രകടനത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താനല്ല ആ വിഷയത്തിൽ പാർട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

കെ സുധാകരൻ ഇടപെട്ട സാഹചര്യത്തിൽ പ്രശ്നം ഒത്ത് തീർപ്പാകാനാണ് സാധ്യത. വി ഡി സതീശൻ ഐഎൻടിയുസി പോര് കനക്കുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന് നേതാവ് കെ വി തോമസും രം​ഗത്ത് വന്നിരുന്നു. ഐഎൻടിയുസിയും കോൺഗ്രസും തമ്മിൽ പൊക്കിൾകൊടി ബന്ധമാണുള്ളതെന്നും ഐഎൻടിയുസി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നും കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

]]>
വിഡി സതീശന്റെ പ്രസ്താവന കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും; എകെ ബാലൻ https://malayalees.ch/ak-balan-on-vd-satheesan/ Sat, 02 Apr 2022 08:36:09 +0000 https://malayalees.ch/?p=59478 വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവിനെതിരെ മുൻമന്ത്രി എകെ ബാലൻ. നാളിതുവരെ ഐ.എൻ.ടി.യു.സി കോൺഗ്രസ് പോഷക സംഘടനയാണ്. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഐ.എൻ.ടി.യു.സിയെ പോഷക സംഘടനയായി പ്രഖ്യാപിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.

വിഡി സതീശന്റെ വാക്കുകൾ കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും. കോൺഗ്രസ് നിലപാട് മാറ്റിയോ എന്ന് വ്യക്തമാക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു. അതേസമയം ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതാണെന്ന് വിഡി സതീശനും വ്യക്തമാക്കി. വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ചങ്ങനാശേരിയിലെ ഐ.എന്‍.ടി.യുസി പ്രകടനം സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടത്. അതിനുള്ള സംവിധാനം കോണ്‍ഗ്രസിലുണ്ട്. രണ്ട് ദിവസത്തെ പണിമുടക്കിനോട് അനുബന്ധിച്ചുള്ള അക്രമസംഭവങ്ങളെയാണ് അപലപിച്ചത്. അക്രമസമരത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും കഴിഞ്ഞ ദിവസം സതീശൻ പറഞ്ഞിരുന്നു.

]]>
അനുഭാവികളുണ്ട് പക്ഷേ പോഷക സംഘടനയല്ല; ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ https://malayalees.ch/vd-satheesan-on-intuc/ Wed, 30 Mar 2022 07:50:47 +0000 https://malayalees.ch/?p=59295 ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാൻ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎൻടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

ഐഎൻടിയുസിയിൽ കോൺഗ്രസ് അനുഭാവികൾ കൂടുതൽ ഉണ്ടെന്നത് വസ്തുതയാണ്. പണിമുടക്ക് ഹർത്താലിന് സമാനമായി. കോൺഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയൻ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കെ റെയിലിൽ അതിരടയാളക്കല്ല് ആര് സ്ഥാപിച്ചാലും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കല്ല് പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ മന്ത്രിമാർ എത്തി വീണ്ടും സ്ഥാപിക്കുകയാണ്. മന്ത്രിമാർക്ക് കല്ലിടലാണോ ജോലിയെന്നും അദ്ദേഹം ചോദിച്ചു. സാമൂഹികാഘാത പഠനം നടത്തുകയെന്ന പേരിൽ കേരളത്തെ പണയപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്. ലോണുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്താനാണ് സർക്കാർ നീക്കമെന്നും സതീശൻ ആരോപിച്ചു.

ലോകായുക്ത ഓർഡിനൻസ് വിഷയം സിപിഐയുടെ വിശ്വാസ്യതയെ ബാധിക്കും. ലോകായുക്ത ഭേദഗതി ഓർഡിനൻസ് പുനർവിളംബരം ചെയ്യുന്നതിൽ മന്ത്രിസഭാ ഒന്നിച്ച് തീരുമാനം എടുത്താൽ നാളെ സിപിഐ പറയുന്നത് ജനം വിശ്വസിക്കില്ല. സിപിഐയെ കുറ്റപ്പെടുത്താനില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

]]>