interview – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Feb 2024 04:22:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png interview – malayalees.ch https://malayalees.ch 32 32 ‘അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് എന്തിനെന്ന് അറിയില്ല, ആ നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ https://malayalees.ch/mullappally-ramachandran-interview-answer-please/ Wed, 14 Feb 2024 04:22:49 +0000 https://malayalees.ch/?p=96349 കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമരാഗ്നി യാത്ര തന്നെ അറിയിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നും അദേഹം പറഞ്ഞു. ‘സമരാഗ്നി യാത്രയിലേക്ക് ക്ഷണിക്കാനുള്ള മര്യാദ കെപിസിസി അധ്യക്ഷൻ കാണിച്ചില്ല, കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ കെപിസിസി ഓഫിസിൽ കയറൂവെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് കാരണമില്ലാതെയാണ്. തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. താൻ ഒരുതെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കാൻ ഒരുമടിയുമില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം തിരുവനന്തപുരത്ത് വന്നിട്ടില്ലെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.

എന്തിനു വേണ്ടിയാണ് തന്നെ മാറ്റിയതെന്ന് അറിയില്ല. ആ നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.പാർട്ടിയെ പ്രാണനെപ്പോലെയാണ് സ്നേഹിക്കുന്നത്. താനൊരു യഥാർത്ഥ കോൺഗ്രസുകാരനാണ്. പദവി വേണമെന്നില്ല, അവസരം മതി. അവസരങ്ങൾ തന്നെ തേടി എത്താറുണ്ട്. ഒരു ക്രഡിറ്റും അവകാശപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ രാജിക്കത്ത് അഖിലേന്ത്യാ കോൺഗ്രസിൽ ഏൽപ്പിച്ചുകൊണ്ട് പടി ഇറങ്ങി പോകേണ്ടതായിരുന്നു. പക്ഷെ പോകാതിരുന്നത് പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകനായതുകൊണ്ടാണ്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി എന്ന കാര്യം ഇപ്പോഴും തനിക്ക് ബോധ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ ‘നൊമ്പരം’ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളുണ്ട്. പരിമിതമായ കഴിവുകൾ വെച്ചുകൊണ്ട് സത്യസന്ധവും ആത്മാർത്ഥവുമായി താൻ നിർവഹിച്ചിട്ടുണ്ട്. നാളെയും ഏൽപ്പിക്കുന്ന പ്രധാനപ്പെട്ട ഏത് ചുമതലയും നിർവഹിക്കാൻ തയ്യാറാണ്. പക്ഷേ ഇപ്പോൾ ഒരു ചുമതലയും ഏറ്റെടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപിക്ക് ഇത്തവണ അക്കൗണ്ട് തുറക്കാനാകില്ല.സത്യത്തിൽ ബിജെപി അല്ല കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്, രാഷ്ട്രീയ സ്വയംസേവക സംഘമാണ്.
ഏറ്റവുമധികം ശാഖകളുള്ളത് നമ്മുടെ കേരളത്തിലാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ സാധിക്കുമോ?, നിസ്സാരമല്ല അതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനപ്രിയനായ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. വളരേ സജീവമായി ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു.

]]>
ഏത് അച്ഛനും അമ്മയ്ക്കുമാണ് കുട്ടിയുടെ Sexuality അറിയുക; അശ്വതി ശ്രീകാന്തുമായുള്ള അഭിമുഖം കാണാം https://malayalees.ch/interview-with-aswathy-sreekanth-24-news/ Thu, 09 Mar 2023 04:56:34 +0000 https://malayalees.ch/?p=77673 നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് യൂട്യൂബറെന്ന നിലയിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്. മറ്റ് സെലിബ്രേറ്റികളിലധികവും സാധാരണ ക്ലീഷേ യൂട്യൂബ് വിഡിയോയുമായെത്തുമ്പോൾ അശ്വതി സാമൂഹ്യ പ്രസക്തമായ കണ്ടന്റുകളാണ് ജനങ്ങളിലേയ്ക്കെത്തുന്നത് എന്നതാണ് പ്രത്യേകത.

പാരന്റിം​ഗ് ടീപ്സ്, റിലേഷൻഷിപ്പ്സ് ടിപ്സ്, ബന്ധങ്ങളിലുണ്ടാകുന്ന വീഴ്ച്ചകൾ എങ്ങനെ പരിഹരിക്കാം തുടങ്ങി ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന വിഡിയോകളുമായാണ് അശ്വതി ശ്രീകാന്ത് എത്തുന്നത്. മികച്ച അവതരണമാണ് അവരുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പ്രത്യേക അഭിമുഖം കാണാം.

]]>
‘ഫസ്റ്റ് ഷോ കഴിയുമ്പോൾ സിനിമ കൊള്ളില്ല എന്ന് പറയുന്നത് എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണ്’; ഓൺലൈൻ റിവ്യൂവേഴ്‌സിനെതിരെ മുകേഷ് https://malayalees.ch/mukesh-against-online-reviews/ Fri, 03 Mar 2023 04:57:15 +0000 https://malayalees.ch/?p=77274 അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം നിർവഹിച്ച ഓ മൈ ഡാർലിംഗ് മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഷ് ട്രീ വെഞ്ജ്വെഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിൻ്റെ നിർമ്മാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ഇപ്പോഴിതാ ഓൺലൈൻ നിരൂപകരെ കുറിച്ച് ചിത്രത്തിലെ അഭിനയിച്ച നടൻ മുകേഷ് പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്. ജിസിസി റിലീസിനോട് അനുബന്ധിച്ച് ദുബായിൽ വെച്ച് നടന്ന പ്രസ് കോൺഫെറൻസിലാണ് താരം ഓൺലൈൻ റിവ്യൂവേഴ്‌സിനെ നിശിതമായി വിമർശിച്ചത്. (mukesh against online reviews)

“സോഷ്യൽ മീഡിയ റിവ്യൂകളെ കുറിച്ച് വളരെ മോശപ്പെട്ട അഭിപ്രായമാണ് എനിക്ക്. അതിനെ കുറിച്ചെല്ലാം നിരവധി ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു. ഇതൊക്കെ ഒരാളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ? പത്ര സ്വാതന്ത്ര്യമല്ലേ? എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അതിൽ ഒരു ശരി ഉണ്ടെന്ന് നമുക്ക് തോന്നും. പക്ഷേ അതിൽ ഒരു ശരിയുമില്ല. അത് ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാം. ഒരു സിനിമ ഉണ്ടാക്കുവാൻ സംവിധായകനും നിർമ്മാതാവും അഭിനേതാക്കളും ചെയ്യുന്ന പ്രയത്നങ്ങൾ വലുതാണ്. എന്നാൽ ഫസ്റ്റ് ഷോ കഴിയുമ്പോൾ തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾ വന്ന് അത് കൊള്ളില്ല, ഇത് കാണരുത് എന്നൊക്കെ ചുമ്മാ പച്ചക്ക് പറയുകയാണ്. ഇതൊക്കെ പറയാൻ എന്ത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇയാൾക്കുള്ളത്? ബാക്കിയുള്ളവർ ഒക്കെ മണ്ടന്മാരാണോ?”

“സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത് വിദേശത്ത് ഷോകൾ നടത്തുമ്പോൾ അവിടെ ചെറിയ രീതിയിൽ പത്രവും റേഡിയോ ഒക്കെ നടത്തുന്നവർ പരിപാടിയെ കുറിച്ച് നല്ലതെഴുതുവാൻ സ്പോൺസേഴ്‌സിന്റെ കൈയ്യിൽ നിന്നും പണം ആവശ്യപ്പെടുമായിരുന്നു. പാവം സ്പോൺസേഴ്‌സ് പേടിച്ച് പണം നൽകുകയും ചെയ്യും. കൊടുക്കരുതെന്ന് നമ്മൾ പറഞ്ഞാലും വേണ്ട കൊണ്ട് പൊയ്‌ക്കോട്ടെ എന്ന് പറയുന്ന വർഷങ്ങൾക്ക് മുൻപുള്ള ഒരു സമ്പ്രദായമാണ് ഇപ്പോൾ ടെക്‌നോളജിയുടെ വളർച്ചയുടെ വേറെ രീതിയിൽ എത്തിയിരിക്കുന്നത്. ഇവർക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല.. കാശ് കിട്ടാത്തതിന്റെ ‘കുഴപ്പ’മാണ്. ഫസ്റ്റ് ഷോ കണ്ടിട്ടാണോ എന്നറിയില്ല, ഓ മൈ ഡാർലിംഗിൽ പ്രായമുള്ള ഒരാൾ കൊച്ചു പെൺകുട്ടിയുമായി ഉള്ള പ്രണയമാണ് എന്നൊക്കെ ചുമ്മാ പറയുകയാണ്. മെൽവിനെയൊക്കെയാണ് പ്രായമുള്ള ഒരാൾ എന്ന് പറയുന്നത്. നമ്മുടെ ഇന്നത്തെ നായകന്മാർക്ക് ഒക്കെ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള നായികമാരല്ല വരുന്നത് എന്ന കാര്യം വിഴുങ്ങിയിട്ട്, കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ പറയുന്നില്ല. എന്ത് കുറ്റം കണ്ടുപിടിക്കണം എന്ന് വിചാരിച്ചാണ് ചെറിയ ചെറിയ കുറ്റങ്ങൾ തേടിപോകുന്നത്.”

“മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളിൽ ചിരിക്കാനുള്ളത് പറയുമ്പോൾ വിഷമം വരുന്നു, കരയാനുള്ളത് പറയുമ്പോൾ ചിരി വരുന്നു എന്നൊക്കെയാണ് ഒരുത്തൻ പറയുന്നത്. ഞാൻ സിനിമയിൽ വരുമ്പോൾ ഇവന്റെ ഒക്കെ ഫാദർ ജനിച്ചിട്ട് പോലുമില്ല. ഒരു സീനെടുത്ത് കഴിഞ്ഞാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ കുഴപ്പമാണെന്ന് പറയുവാൻ ഉള്ള അവകാശവും സീനിയോരിറ്റിയും എനിക്കുണ്ട്. ഇതിപ്പോൾ കൊച്ചുകുട്ടികൾ വരെ വന്ന് ചുമ്മാ പരിഹസിക്കുകയാണ്. ഇവർക്കൊക്കെ എന്തോ കിട്ടാനുള്ളത് കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. കുറ്റം പറയുമ്പോൾ നല്ല കാര്യങ്ങൾ കൂടി പറയണം. എന്നാലേ വിശ്വസിക്കുവാൻ പറ്റൂ. ഷോലെ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. എന്താണ് ഈ അമിതാഭ് ബച്ചനും ധർമേന്ദ്രയും ഒക്കെ എന്താണ് ഈ കാണിക്കുന്നത്? ഇവരുടെ മുഖത്ത് എന്താണ് വരുന്നത്? എന്നൊക്കെ അന്ന് ഇവർ ചോദിച്ചേനെ. അമിതാഭ് ബച്ചനൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യം.”

ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ്‌ ഫാദർ എന്നി ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകർക് സുപരിചിത ആയി മാറിയ അനിഖ സുരേന്ദ്രനും, ജോ &ജോ, ഇൻസ്റ്റാഗ്രാമിലെ എഫ്ടി ഗയ്സ് പേജിലൂടെ പ്രസിദ്ധമായ മെൽവിൻ ജി ബാബുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു മികച്ച റൊമാൻ്റിക് കോമഡി എന്റെർറ്റൈനറാണ്. മറ്റു താരങ്ങളായ മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു പ്രണയ കഥ തന്നെയാണ് ആദ്യ പകുതി. രണ്ടാം പകുതി എത്തുന്നതോടെയാണ് ചിത്രം അൺപ്രഡിക്ടബിൾ ആകുന്നതും അതി സങ്കീർണമായ ഒരു മാനസിക വൈകല്യത്തെ റോമാന്റിക് കോമഡി എലമെന്റ്സിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതും. ജിനീഷ് കെ ജോയ് ഒരുക്കിയ തിരക്കഥ ഇന്നത്തെ കാലത്തിനൊപ്പം കൃത്യമായി ചേർന്ന് പോകുന്നുമുണ്ട്.

]]>
സസ്പെൻസും ത്രില്ലറും നിറഞ്ഞ് ‘ഇനി ഉത്തരം’: മനസു തുറന്ന് നിർമാതാക്കൾ https://malayalees.ch/%e0%b4%b8%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%86%e0%b5%bb%e0%b4%b8%e0%b5%81%e0%b4%82-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf-2/ Mon, 03 Oct 2022 07:37:07 +0000 https://malayalees.ch/?p=68938 സസ്‌പെന്‍സ് നിറച്ച സ്ത്രീകേന്ദ്രീകൃതമായ പോസ്റ്ററുകളും ട്രെയിലറുകളും ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇനി ഉത്തരം. സിദ്ധാര്‍ത്ഥ് മേനോനും അപര്‍ണ ബാലമുരളിയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം സുധീഷ് രാമചന്ദ്രന്‍ ആണ്. എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ വരുണ്‍രാജ്, അരുണ്‍ രാജ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ബിസിനസ് മേഖലകളില്‍ ചുവടുറപ്പിച്ച ശ്രീവത്സം ഗ്രൂപ്പ് ഇതാദ്യമായാണ് എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്‍സിലൂടെ സിനിമാ നിര്‍മാണ മേഖലയിലേക്ക് എത്തുന്നത്. ‘ഇനി ഉത്തര’ത്തെ കുറിച്ചും പുതിയ സിനിമാസംരംഭത്തെ കുറിച്ചും മനസുതുറക്കുകയാണ് നിര്‍മാതാക്കള്‍.

നിരവധി മേഖലകളില്‍ സംരഭങ്ങളുള്ള ശ്രീവത്സം ഗ്രൂപ്പാണ് സിനിമാ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. ഈ തീരുമാനത്തിലേക്ക് എങ്ങനെയെത്തി?

സിനിമയുടെ തിരക്കഥ തന്നെയാണ് ഈ മേഖലയിലേക്ക് ശ്രീവത്സം ഗ്രൂപ്പിനെ എത്തിച്ചത്. സിനിമാ നിര്‍മാണ മേഖലയിലേക്ക് വരുന്നത് കഥ കേട്ട് ഇഷ്ടപ്പെട്ട് തന്നെയാണ്. കഥ കേട്ടപ്പോള്‍ തന്നെ ഈ പടം ചെയ്യണമെന്ന് തീരുമാനിച്ചു.

വലിയ പ്രതിസന്ധികള്‍ക്ക് ശേഷമാണ് രണ്ടര വര്‍ഷത്തിന് ശേഷം മലയാള സിനിമ വീണ്ടും തീയറ്ററുകളില്‍ അടക്കം സജീവമാകുന്നത്. പുതിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുള്ള ചുവടുവയ്പ്പാകുമോ?

സിനിമ ചെയ്യുകയാണെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ നിര്‍മാതാക്കളുടെയും സംവിധായകന്റെയും ആദ്യത്തെ സിനിമയെന്ന നിലയില്‍ തീയറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നല്ല പ്രതീക്ഷയുമുണ്ട്. ചിത്രം പൂര്‍ത്തിയായതും ആ നിലയില്‍ തന്നെയാണ്. ലാഗൊന്നും ഇല്ലാതെ ഫാസ്റ്റായി തന്നെയാണ് ചിത്രമൊരുക്കിയിട്ടുള്ളത്. ഒരു ഇമോഷണല്‍ ത്രില്ലര്‍ മൂവി ആണ് ‘ഇനി ഉത്തരം’. വ്യക്തിപരമായി, ത്രില്ലര്‍ മൂവികള്‍ നിരവധി കാണാറുള്ള ആളാണ് ഞാന്‍. ആദ്യമായി മലയാളത്തില്‍ ഞാന്‍ നിര്‍മിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എന്നതും സന്തോഷമുണ്ടാക്കുന്നു.

ഇനി ഉത്തരത്തെ കുറിച്ച് പറയാനുള്ളത്?

ഇമോഷണല്‍ ത്രില്ലര്‍ ആയതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല. പക്ഷേ ഇതൊരു ത്രില്ലര്‍ കാണുന്നത് പോലെ മാത്രമായിരിക്കില്ല. വ്യത്യസ്തമായ രീതിയിലാണ് ചിത്രമൊരുക്കിയിട്ടുള്ളത്. സമൂഹത്തിലെ വ്യത്യസ്തമായ സമീപനത്തോടെയാണ് ചിത്രമെത്തുന്നത്.

ഏത് തരം സിനിമകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവയായിരിക്കും എ&വി എന്റര്‍ടെയിന്‍മെന്‍സ്?

ത്രില്ലർ എന്ന വിഭാഗത്തില്‍ മാത്രം ഒതുങ്ങി വര്‍ക്ക് ചെയ്യണമെന്നില്ല. കഥാപാത്രങ്ങളും കഥയും അത്ര നല്ലതാണെങ്കില്‍ ഇനിയും സിനിമകള്‍ ചെയ്യാമെന്നാണ് ആഗ്രഹിക്കുന്നത്. അതനുസരിച്ച് കഥകള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. ഇനി അടുത്ത സിനിമ ചെയ്യുകയാണെങ്കില്‍ ‘ഇനി ഉത്തര’ത്തിന്റെ റിലീസിന് ശേഷമേ ഉണ്ടാകൂ.

]]>
ഒരു ചോദ്യത്തിൽ നിന്ന് ഉണ്ടായ ‘ഇനി ഉത്തരം’; ത്രില്ലടിപ്പിക്കാൻ രഞ്ജിത്തും ഉണ്ണിയും https://malayalees.ch/%e0%b4%92%e0%b4%b0%e0%b5%81-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a3/ Mon, 03 Oct 2022 04:22:39 +0000 https://malayalees.ch/?p=68919 അപര്‍ണ്ണ ബാലമുരളിയെ പ്രധാന കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം എന്ന സിനിമയിലൂടെ ഇരട്ട തിരക്കഥാകൃത്തുകളായി അരങ്ങേറ്റം കുറിക്കുകയാണ് രഞ്ജിത്തും ഉണ്ണിയും. ആദ്യ സിനിമ തന്നെ ത്രില്ലര്‍ ചിത്രമായതിലുള്ള ത്രില്ലിലാണ് ഇരുവരും.ഒക്ടോബർ ഏഴിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ തിരക്കഥാകൃത്തുക്കളെ ലഭിക്കുകയാണ്. ഇനി ഉത്തര’ത്തിന്റെ വിശേഷങ്ങളും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചും ട്വന്റി ഫോറിനോട് പങ്കുവയ്ക്കുകയാണ് രഞ്ജിത്തും ഉണ്ണിയും.

‘ഇനി ഉത്തര’ത്തിന്റെ ആശയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

സിനിമയെക്കുറിച്ചുള്ള ചർച്ചകൾ എല്ലാദിവസവും ഉണ്ടാകാറുണ്ട്. അങ്ങെനെയിരിക്കെ അനിയൻ പറഞ്ഞൊരു ചോദ്യത്തിൽ നിന്നാണ് ഇനി ഉത്തരത്തിന്റെ ആശയം വന്നത്. അതൊരു ചെറിയ ചോദ്യമായിരുന്നുവെങ്കിലും ആ ചോദ്യത്തിൽ നിന്ന് വലിയയൊരു കഥ ഉണ്ടാവുകയായിരുന്നു. അതിപ്പോൾ സിനിമയായിട്ട് മാറിക്കഴിഞ്ഞു.

ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന സിനിമയാണോ ‘ഇനി ഉത്തരം’?

ഒരു പെൺകുട്ടിയുടെ വ്യക്തിപരമായ ജീവിതത്തിലേക്കുള്ള കടന്നുകയറ്റത്തെ ചോദ്യം ചെയ്യുന്നതാണ് സിനിമ. പെൺകുട്ടികളുടെ ധൈര്യത്തെക്കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. തീർച്ചയായും ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ മനസിൽ ഒരുപാട് ചോദ്യങ്ങളുണ്ടാകും. നമ്മുടെ നാടുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ആദ്യ ചിത്രം ഒരു ത്രില്ലർ സിനിമ ആകാൻ കാരണം?

ആദ്യത്തേത് ത്രില്ലർ ചിത്രം ആകണമെന്ന് ഉറപ്പിച്ചുവച്ചിരുന്നില്ല. ഞങ്ങൾ രണ്ടുപേരും ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന ആളുകളാണ്. ഒരു ത്രില്ലർ സിനിമ കാണുന്ന പ്രേക്ഷകൻ ഇരിക്കുന്നത് കൗതുകത്തോടെയാണ്. ഓരോ ഘട്ടം കഴിയുമ്പോഴും അതിന്റെ ഓരോ കാര്യങ്ങളും സൂക്ഷ്മമായിട്ട് വീക്ഷിച്ചുകൊണ്ടിരിക്കും.
പ്രേക്ഷകർക്കിടയിൽ ത്രില്ലർ സിനിമകൾക്ക് എപ്പോഴും സ്വീകാര്യതയുണ്ട്. അത് തന്നെയാണ് ത്രില്ലർ എഴുതാൻ കാരണം.

അപർണാ ബാലമുരളിക്ക് ഏറെ പ്രകടന സാധ്യതകൾ ഉള്ള കഥാപാത്രമാണോ ചിത്രത്തിലേത്?

തീർച്ചയായും. അപർണ ബാലമുരളിക്ക് ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് ‘ഇനി ഉത്തര’ത്തിലെത്. ചിത്രത്തിന്റെ എഴുത്ത് നടക്കുന്ന സമയത്ത് അപർണ ബലമുരളിയെ കാസ്റ്റ് ചെയ്യണെമെന്നുള്ള തോന്നൽ ഉണ്ടായിരുന്നില്ല. മാത്രമല്ല എഴുതുമ്പോൾ മറ്റ് അഭിനേതാക്കളെയും മുന്നിൽക്കണ്ടിരുന്നില്ല. എഴുത്ത് അവസാനിച്ചിട്ടുള്ള വായനയിലാണ് അപർണയെ നായികയാക്കാമെന്നുള്ള തീരുമാനത്തിൽ എത്തിയത്. ലോക് ഡൗൺ സമയത്താണ് അപർണ്ണയോട് കഥ പറയുന്നത്.

‘ഇനി ഉത്തരം’ എങ്ങനെയൊക്കെയാണ് പ്രേക്ഷകർക്ക് മികച്ച സിനിമാ അനുഭവം ആകുന്നത്?

ചിത്രം തീർച്ചയായും പ്രേക്ഷകന് ഒരു മികച്ച സിനിമാ അനുഭവം തന്നെയാകും സമ്മാനിക്കുക. നല്ല കഴിവുള്ള ടെക്നീഷ്യന്മാരും അഭിനേതാക്കളും ഈ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ‘ഇനി ഉത്തരം’ മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഓരോ നിമിഷവും ത്രിൽ അടിപ്പിക്കുന്ന നിരവധി സന്ദർഭങ്ങൾ ഈ സിനിമയിലുണ്ട്.

ത്രില്ലർ സിനിമ എഴുതുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എന്തൊക്കെയായിരുന്നു വെല്ലുവിളികൾ?

ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് ത്രില്ലർ സിനിമകൾക്കാണ്. ത്രില്ലർ ചിത്രം കാണുന്ന പ്രേക്ഷകൻ ഓരോ നിമിഷവും വളരെ ക്യൂരിയസായിട്ട് നിരീക്ഷിക്കുന്നത്. ത്രില്ലർ കഥകൾ എഴുതുമ്പോൾ സ്വാഭാവികമായും എഴുതുന്ന ആളിനെയും അത് ത്രില്ലടിപ്പിക്കുന്നു. ഒരു ഫീൽ ഗുഡ് ചിത്രം കാണുന്ന പ്രേക്ഷകന്റെ മനസല്ല, ഒരു ത്രില്ലർ ചിത്രം കാണുന്നയാൾക്കുള്ളത്. അതുകൊണ്ട് തന്നെ അതിന്റെ പിഴവുകൾ എല്ലാം തീർത്ത് എഴുതുക വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ത്രില്ലർ സിനിമകൾ ചെയ്യുമ്പോൾ വളരെ സൂക്ഷമത കാണിക്കേണ്ടി വരുന്നു.

]]>
സസ്പെൻസും ത്രില്ലറും നിറഞ്ഞ് ‘ഇനി ഉത്തരം’: മനസു തുറന്ന് നിർമാതാക്കൾ https://malayalees.ch/%e0%b4%b8%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%86%e0%b5%bb%e0%b4%b8%e0%b5%81%e0%b4%82-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1/ Mon, 03 Oct 2022 04:20:13 +0000 https://malayalees.ch/?p=68915 സസ്‌പെന്‍സ് നിറച്ച സ്ത്രീകേന്ദ്രീകൃതമായ പോസ്റ്ററുകളും ട്രെയിലറുകളും ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇനി ഉത്തരം. സിദ്ധാര്‍ത്ഥ് മേനോനും അപര്‍ണ ബാലമുരളിയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം സുധീഷ് രാമചന്ദ്രന്‍ ആണ്. എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ വരുണ്‍രാജ്, അരുണ്‍ രാജ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ബിസിനസ് മേഖലകളില്‍ ചുവടുറപ്പിച്ച ശ്രീവത്സം ഗ്രൂപ്പ് ഇതാദ്യമായാണ് എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്‍സിലൂടെ സിനിമാ നിര്‍മാണ മേഖലയിലേക്ക് എത്തുന്നത്. ‘ഇനി ഉത്തര’ത്തെ കുറിച്ചും പുതിയ സിനിമാസംരംഭത്തെ കുറിച്ചും മനസുതുറക്കുകയാണ് നിര്‍മാതാക്കള്‍.

നിരവധി മേഖലകളില്‍ സംരഭങ്ങളുള്ള ശ്രീവത്സം ഗ്രൂപ്പാണ് സിനിമാ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. ഈ തീരുമാനത്തിലേക്ക് എങ്ങനെയെത്തി?

സിനിമയുടെ തിരക്കഥ തന്നെയാണ് ഈ മേഖലയിലേക്ക് ശ്രീവത്സം ഗ്രൂപ്പിനെ എത്തിച്ചത്. സിനിമാ നിര്‍മാണ മേഖലയിലേക്ക് വരുന്നത് കഥ കേട്ട് ഇഷ്ടപ്പെട്ട് തന്നെയാണ്. കഥ കേട്ടപ്പോള്‍ തന്നെ ഈ പടം ചെയ്യണമെന്ന് തീരുമാനിച്ചു.

വലിയ പ്രതിസന്ധികള്‍ക്ക് ശേഷമാണ് രണ്ടര വര്‍ഷത്തിന് ശേഷം മലയാള സിനിമ വീണ്ടും തീയറ്ററുകളില്‍ അടക്കം സജീവമാകുന്നത്. പുതിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുള്ള ചുവടുവയ്പ്പാകുമോ?

സിനിമ ചെയ്യുകയാണെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ നിര്‍മാതാക്കളുടെയും സംവിധായകന്റെയും ആദ്യത്തെ സിനിമയെന്ന നിലയില്‍ തീയറ്ററില്‍ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നല്ല പ്രതീക്ഷയുമുണ്ട്. ചിത്രം പൂര്‍ത്തിയായതും ആ നിലയില്‍ തന്നെയാണ്. ലാഗൊന്നും ഇല്ലാതെ ഫാസ്റ്റായി തന്നെയാണ് ചിത്രമൊരുക്കിയിട്ടുള്ളത്. ഒരു ഇമോഷണല്‍ ത്രില്ലര്‍ മൂവി ആണ് ‘ഇനി ഉത്തരം’. വ്യക്തിപരമായി, ത്രില്ലര്‍ മൂവികള്‍ നിരവധി കാണാറുള്ള ആളാണ് ഞാന്‍. ആദ്യമായി മലയാളത്തില്‍ ഞാന്‍ നിര്‍മിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എന്നതും സന്തോഷമുണ്ടാക്കുന്നു.

ഇനി ഉത്തരത്തെ കുറിച്ച് പറയാനുള്ളത്?

ഇമോഷണല്‍ ത്രില്ലര്‍ ആയതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല. പക്ഷേ ഇതൊരു ത്രില്ലര്‍ കാണുന്നത് പോലെ മാത്രമായിരിക്കില്ല. വ്യത്യസ്തമായ രീതിയിലാണ് ചിത്രമൊരുക്കിയിട്ടുള്ളത്. സമൂഹത്തിലെ വ്യത്യസ്തമായ സമീപനത്തോടെയാണ് ചിത്രമെത്തുന്നത്.

ഏത് തരം സിനിമകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവയായിരിക്കും എ&വി എന്റര്‍ടെയിന്‍മെന്‍സ്?

ത്രില്ലർ എന്ന വിഭാഗത്തില്‍ മാത്രം ഒതുങ്ങി വര്‍ക്ക് ചെയ്യണമെന്നില്ല. കഥാപാത്രങ്ങളും കഥയും അത്ര നല്ലതാണെങ്കില്‍ ഇനിയും സിനിമകള്‍ ചെയ്യാമെന്നാണ് ആഗ്രഹിക്കുന്നത്. അതനുസരിച്ച് കഥകള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. ഇനി അടുത്ത സിനിമ ചെയ്യുകയാണെങ്കില്‍ ‘ഇനി ഉത്തര’ത്തിന്റെ റിലീസിന് ശേഷമേ ഉണ്ടാകൂ.

]]>