International – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Nov 2021 04:27:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png International – malayalees.ch https://malayalees.ch 32 32 രാജ്യാന്തര വിമാന സര്‍വീസ്; ഡിസംബറോടെ സാധാരണ നിലയിലേക്കെന്ന് കേന്ദ്രം https://malayalees.ch/international-passenger-services-to-return-to-normal-by-december/ Thu, 25 Nov 2021 04:27:14 +0000 https://malayalees.ch/?p=53019 രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം മുപ്പത് വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും ബന്‍സാല്‍ വ്യക്തമാക്കി.

ഇന്ത്യയുമായി എയര്‍ ബബിള്‍ സംവിധാനമുള്ള രാജ്യങ്ങിലേക്ക് രാജ്യാന്തര വിമാന സര്‍വീസ് നടത്തുന്ന പ്രായോഗികമായിരിക്കുമെന്ന കണക്കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി വരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ ഉടന്‍ സാധാരണസ്ഥിതിയിലായേക്കുമെന്ന ഏവിയേഷന്‍ സെക്രട്ടറിയുടെ പ്രസ്താവന.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നും പുറത്തേക്കുമുള്ള യാത്രാവിമാന സർവീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ നിയന്ത്രണം ഈ വര്‍ഷം അവസാനത്തോടെ നീക്കം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

]]>
ചൈനയുടെ രണ്ടാമത്തെ വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം https://malayalees.ch/who-approves-sinovac-covid-shot-in-second-chinese-milestone/ Wed, 02 Jun 2021 04:59:49 +0000 https://malayalees.ch/?p=44977 ചൈനയുടെ രണ്ടാമത്തെ വാക്സിനായ സിനോവാക് വാക്സിനും അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. 18 വയസിന് മുകളിലുള്ളവർക്ക് രണ്ട് ഡോസ് വീതമാണ് വാക്സിൻ നൽകേണ്ടത്. രണ്ട് ഡോസുകള്‍ക്കിടയില്‍ രണ്ടുമുതല്‍ നാലാഴ്ച വരെ ഇടവേള വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

നേരത്തെ ചൈന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോവിഡ് വാക്സിനായ സിനോഫാം വാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയിരുന്നു. മെയ് ആദ്യത്തിലായിരുന്നു സിനോഫാമിന് അടിയന്തര ഉപയോഗത്തിന് അനുമത ലഭിച്ചത്

കുറഞ്ഞ ചെലവില്‍ സിനോവാക് വാക്സിന്‍ സൂക്ഷിക്കാനാകുന്നത് വികസ്വര രാജ്യങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ലോകാരാഗ്യ സംഘടന നിരീക്ഷണം. ഫൈസര്‍, അസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ തുടങ്ങിയയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സിനുകള്‍.

]]>
ഇസ്രായേലുമായുള്ള ആയുധ കച്ചവടം നിർത്തിവെക്കാൻ യു. എസ് കോൺഗ്രസിൽ പ്രമേയം https://malayalees.ch/us-israel-politics-heat-up-on-the-hill-as-liberals-try-to-stop-arms-sale/ Thu, 20 May 2021 13:03:46 +0000 https://malayalees.ch/?p=44420 ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇസ്രായേലിന് ആയുധം നൽകുന്നതിൽ നിന്ന് പിൻവാങ്ങാൻ അമേരിക്കക്ക് ആഭ്യന്തര സമ്മർദ്ദം. ഇസ്രായേൽ വെടിനിർത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം തള്ളിയതിന് പിന്നാലെയാണ് ഇസ്രായേൽ-യുഎസ് ബന്ധത്തിൽ അതൃപ്തി പുകയുന്നത്. ഇസ്രായേലിന് ആയുധം വിൽക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുള്ള 735 മില്യൺ ഡോളറിന്റെ ആയുധകച്ചവടത്തിന് ബൈഡൻ ഭരണകൂടം അനുമതി നൽകിയത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമണത്തിന് പിന്തുണ നൽകുന്ന നടപടിക്ക് യു.എസ് കോൺഗ്രസിൽ നിന്നും വിമർശനം ഉയരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ബൈഡൻ ആയുധകച്ചവടത്തിന് അംഗീകാരം നൽകിയത്. എന്നാൽ ഈ ആയുധകരാറിനെതിരെയാണ് ഇപ്പോൾ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. റിപബ്ലിക്കൻ പാർട്ടി നേതാവായ അലെക്സാൻഡ്രിയ ഒകാസിയൊ കോർടെസിന്റെ നേതൃത്വത്തിലാണ് ബൈഡൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ ഇസ്രായേലി സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിർമിക്കുന്ന ഫാക്ടറി ബ്രിട്ടനിലെ ‘ഫലസ്തീൻ ആക്ഷൻ’ എന്ന സംഘടന പിടിച്ചെടുത്തിരുന്നു. ലെസ്റ്ററിലെ മെറിഡിയൻ ബിസിനസ് പാർക്കിലുള്ള എൽബിത് സിസ്റ്റംസ് എന്ന ഫാക്ടറിയാണ് ‘ഫലസ്തീൻ ആക്ഷൻ’ കൈയേറിയത്. യുവാക്കളും യുവതികളുമടങ്ങുന്ന സംഘം ഫാക്ടറി കെട്ടിടത്തിനു മുകളിൽ കയറി കൊടി നാട്ടുകയായിരുന്നു . അതേസമയം ഗസ്സയിൽ ഇസ്രായേലി‍ന്റെ ശക്തമായ വ്യോമ, ഷെല്ലാക്രമണം പതിനൊന്നാം ദിവസവും തുടരുകയാണ്. ഇന്ന് വെളുപ്പിനും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ബോംബാക്രമണത്തിലൂടെ നിരവധി കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ സൈന്യം തകർത്തു.

]]>
യു.എസിന്റെ വെടിനിർത്തൽ നിർദേശം തള്ളി ഇസ്രായേൽ; ഗസ്സയിൽ കൊല്ലപ്പെട്ടത് 238 പേർ https://malayalees.ch/death-toll-from-israeli-attacks-on-gaza-rises/ Thu, 20 May 2021 05:19:48 +0000 https://malayalees.ch/?p=44397 ഗസ്സയിൽ ഇസ്രായേലി‍ന്റെ ശക്തമായ വ്യോമ, ഷെല്ലാക്രമണം പതിനൊന്നാം ദിവസവും തുടരുകയാണ്. ഇന്ന് വെളുപ്പിനും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ബോംബാക്രമണത്തിലൂടെ നിരവധി കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ സൈന്യം തകർത്തു. ഗസ്സയിൽ ജീവകാരുണ്യ ഉൽപന്നങ്ങൾ എത്തിക്കാൻ ഇസ്രായേൽ അനുവദിച്ചില്ലെങ്കിൽ വലിയ ദുരന്തമാകും സംഭവിക്കുകയെന്ന് യു.എൻ കൂട്ടായ്മ മുന്നറിയിപ്പ് നൽകി. യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ വെടിനിർത്തൽ നിർദേശം തള്ളിയാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത്. വെടിനിർത്തൽ പ്രഖ്യാപനത്തിനു മുന്നോടിയെന്ന നിലക്കാണ് കനത്ത വ്യോമാക്രമണമെന്നും റിപ്പോർട്ടുണ്ട്. അതേ സമയം അഷ്കലോൺ, അഷ്ദോദ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ട് ഹമാസ് നിരവധി റോക്കറ്റുകൾ തൊടുത്തുവിട്ടു. സിദ്റത്തിൽ റോക്കറ്റ് പതിച്ച് രണ്ട് ഇസ്രായേലികൾക്ക് പരിക്കേറ്റു.

വെസ്റ്റ് ബാങ്കിലും പ്രക്ഷോഭം തുടരുകയാണ്. മൂന്നാം ഇൻതിഫാദ കരുത്താർജിക്കുന്നതിെൻറ ഭാഗമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ഗസ്സയിലെ അതിക്രമം എത്രകാലം നീണ്ടുനിൽക്കും എന്ന് പറയാനാകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ചൈന, റഷ്യ ഉൾപ്പെടെ മറ്റ് വൻശക്തി രാജ്യങ്ങളും വെടിനിർത്തലിനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. എന്നാൽ വെടിനിർത്തൽ നിർേദശം സ്വീകാര്യമല്ലെന്ന് ഇസ്ലാമിക് ജിഹാദ് മൂവ്മെൻറ് സെക്രട്ടറി ജനറൽ വ്യക്തമാക്കി. ആക്രമണത്തിൽ അടിയന്തര രക്ഷാസമിതി യോഗം വിളിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. 238 പേരാണ് ഗസ്സയിൽ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി കുട്ടികളും സ്ത്രീകളും കുരുതിക്കിരയായി.bഅയൽരാജ്യമായ ലബനാനിലും ഇസ്രായേൽ ആക്രമണം നടത്തി. ദക്ഷിണ ലബനാൻ അതിർത്തിയിൽനിന്ന് ഇസ്രായേൽ ലക്ഷ്യമിട്ട് റോക്കറ്റുകൾ പതിച്ചതിനു തിരിച്ചടിയായി ഇസ്രായേൽ ഷെല്ലാക്രമണം നടത്തുകയായിരുന്നു. അതിനിടെ, ഇസ്രായേൽ തള്ളിയെങ്കിലും അതിക്രമം അവസാനിപ്പിക്കാൻ എല്ലാ നടപടികളും തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

]]>
അന്ന് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഡ്യൂപ്ലിക്കേറ്റ് കിമ്മാണോ? സംശയം തീരാതെ സോഷ്യല്‍മീഡിയ https://malayalees.ch/kim-jong-un-using-body-double-after-making-public-appearance-since-death-rumours-reports/ Thu, 07 May 2020 08:58:38 +0000 https://malayalees.ch/?p=25253 അഡോള്‍ഫ് ഹിറ്റ്‌ലര്‍, സദ്ദാം എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യ നില വഷളായെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ ഏപ്രില്‍ അവസാന വാരം ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തള്ളി ഉത്തരകൊറിയയും രംഗത്ത് വന്നിരുന്നു. എന്നാല്‍ 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കിം ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. ഉത്തരകൊറിയയിലെ വള നിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച കിം ഫാക്ടറി നടന്നുകാണുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

കോവിഡ് 19 നാശം വിതച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു രാഷ്ട്രത്തിന്റെ നേതാവ് കൂടിയായ കിം അപ്രത്യക്ഷനായതും ഒരു മാസത്തിന് ശേഷമുളള കിമ്മിന്റെ പ്രത്യക്ഷപ്പെടലും വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഏപ്രില്‍ 11ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലായിരുന്നു കിം അവസാനമായി പങ്കെടുത്തത് . പിന്നീടായിരുന്നു കിമ്മിന്റെ തിരോധാനവും മരണം സംഭവിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നത്. എന്നാല്‍ കിം വീണ്ടും പ്രത്യക്ഷപ്പെട്ടത് വിശ്വസിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായിട്ടില്ല.

കിം താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഇക്കൂട്ടരുടെ വാദം. അഡോള്‍ഫ് ഹിറ്റ്‌ലര്‍, സദ്ദാം എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ഏറ്റവും ഒടുവില്‍ പൊതുവേദിയിലെത്തിയ കിമ്മിന്റെ ചിത്രവും പഴയ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഇവര്‍ വാദമുന്നയിക്കുന്നത്. കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് നെറ്റിസണ്‍സ് കണ്ടെത്തിയിരിക്കുന്നത്.

]]>
കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇറ്റാലിയന്‍ ഗവേഷണസ്ഥാപനം https://malayalees.ch/covid-19-vaccine-italian-firm-claims-big-breakthrough-2/ Thu, 07 May 2020 05:03:36 +0000 https://malayalees.ch/?p=25245 അതേസമയം, വാക്‌സിന്‍ കണ്ടെത്തിയെന്ന ഇറ്റാലിയന്‍ കമ്പനിയുടെ അവകാശവാദത്തെ ഭാഗീകമായി മാത്രമേ ഇന്ത്യയിലെ വിദഗ്ധര്‍ അംഗീകരിക്കുന്നുള്ളൂ…

കഴിഞ്ഞ ദിവസമാണ് ഇസ്രയേലില്‍ നിന്നും കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക മുന്നേറ്റമുണ്ടായെന്ന അവകാശവാദം വരുന്നത്. ഇപ്പോഴിതാ കോവിഡിനെതിരായ വാക്‌സിന്‍ എലികളില്‍ വിജയിച്ചെന്ന് അറിയിച്ചുകൊണ്ട് ഇറ്റാലിയന്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നു. മനുഷ്യരിലും ഈ വാക്‌സിന്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ ഫലപ്രദമായേക്കുമെന്നാണ് ടാകിസ് എന്ന കമ്പനിയുടെ ഗവേഷകരുടെ അവകാശവാദം.

റോമിലെ ആശുപത്രിയില്‍ നടത്തിയ ഗവേഷണത്തിലാണ് എലികളില്‍ വിജയകരമായി കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചത്. എലികളില്‍ കുത്തിവെച്ച വാക്‌സിന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചു. ഈ ആന്റിബോഡികള്‍ വെച്ച് നടത്തിയ പരീക്ഷണത്തില്‍ കൊറോണ വൈറസിന് മനുഷ്യ കോശങ്ങളെ ആക്രമിക്കാനാവാതെ നിര്‍വീര്യമാവുകയായിരുന്നു.

അഞ്ച് വാക്‌സിനുകളാണ് പരീക്ഷണം നടത്തിയതെന്ന് ടാകിസ് സി.ഇ.ഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. ഇതില്‍ നിന്നും മികച്ച ആന്റിബോഡികളെ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകളാണ് മനുഷ്യരില്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് മനുഷ്യരില്‍ പരീക്ഷണം നടത്തി പലഘട്ടങ്ങളിലായി ഫലം വിലയിരുത്തിയതിന് ശേഷം മാത്രമേ വാക്‌സിന്‍ വിജയകരമാണോ എന്ന് അറിയാനാകൂ.

അതേസമയം വാക്‌സിന്‍ കണ്ടെത്തിയെന്ന ഇറ്റാലിയന്‍ കമ്പനിയുടെ അവകാശവാദത്തെ ഭാഗീകമായി മാത്രമേ ഇന്ത്യയിലെ വിദഗ്ധര്‍ അടക്കം അംഗീകരിക്കുന്നുള്ളൂ. ഇറ്റാലിയന്‍ വാക്‌സിന്‍ അതിന്റെ തുടക്കഘട്ടത്തിലാണെന്നും യു.കെയിലും ചൈനയിലും ഇതിനേക്കാള്‍ മുന്നേറിയ വാക്‌സിന്‍ ഗവേഷണങ്ങള്‍ നടക്കുന്നുവെന്നുമാണ് വൈറോളജിസ്റ്റുകള്‍ അറിയിക്കുന്നത്. സുരക്ഷിതമായ വാക്‌സിനിലെത്താന്‍ ഇനിയും നിരവധി കടമ്പകള്‍ ഇറ്റാലിയന്‍ ഗവേഷക സംഘത്തിന് താണ്ടാനുണ്ട്. എലികളില്‍ വിജയിച്ച എല്ലാ വാക്‌സിനുകളും അതേപോലെ മനുഷ്യരില്‍ വിജയിക്കണമെന്നില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഏപ്രില്‍ 23ന് തന്നെ മനുഷ്യരില്‍ ആദ്യഘട്ടപരീക്ഷണം നടത്തിയിരുന്നു. ChAdOx1 nCoV-19 എന്നുപേരിട്ടിരിക്കുന്ന വാക്‌സിനാണ് രണ്ട് വളണ്ടിയര്‍മാരില്‍ പരീക്ഷിച്ചിരിക്കുന്നത്.

]]>
ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ് https://malayalees.ch/qatar-airways-to-resume-service-to-india/ Thu, 07 May 2020 04:51:48 +0000 https://malayalees.ch/?p=25233 അനുമതി ലഭിച്ചാല്‍ അടുത്തമാസാവസാനത്തോടെ സര്‍വീസ് തുടങ്ങും

നാടണയാനുള്ള പ്രവാസികളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ പുതിയ പ്രഖ്യാപനം. അടുത്ത മാസാവസാനത്തോടെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 81 ഭാഗങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ സജ്ജമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ സ്വന്തം നാടുകളിലെത്താന്‍ ആഗ്രഹിക്കുന്ന പത്ത് ലക്ഷം പ്രവാസികളെ നാട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ തുടങ്ങാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ 12 ഇടങ്ങളിലേക്കാണ് സര്‍വീസുണ്ടാവുക. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഡല്‍ഹി അഹമ്മദാബാദ് അമൃത്സര്‍, ബംഗ്ലൂര്‍, മുംബൈ, ഗോവ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.

നിലവില്‍ കേരളമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്നുണ്ട്.

]]>
കോവിഡിനെതിരായ നിര്‍ണ്ണായക പഠനത്തിലായിരുന്ന ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു https://malayalees.ch/university-of-pittsburgh-professor-killed/ Thu, 07 May 2020 04:45:35 +0000 https://malayalees.ch/?p=25230 ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്…

കൊറോണ വൈറസിനെതിരായ നിര്‍ണ്ണായക പഠനത്തിലായിരുന്ന യുവ ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായ ബിങ് ലിയു(37)വിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ബിങ് ലിയുവിനെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തലയിലും കഴുത്തിലും അടക്കം ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച നിലയില്‍ ബിങ് ലിയുവിനെ സ്വ വസതിയിലാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ കോശഘടനയെക്കുറിച്ചുള്ള നിര്‍ണ്ണായക പഠനത്തിലായിരുന്നു ലിയുവെന്നാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല അറിയിച്ചത്. അദ്ദേഹം തുടങ്ങിവെച്ച ഗവേഷണങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ അനുസ്മരണ കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ ജീവന്‍ നഷ്ടമായ രണ്ട് പേരും അമേരിക്കന്‍ പൗരന്മാരല്ല. അതുകൊണ്ടു തന്നെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം മേലധികാരികളുടെ വിലയിരുത്തലിന് ശേഷമാകും ഉണ്ടാവുകയെന്നാണ് ലോക്കല്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.

]]>
ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2500ലേറെ മരണം https://malayalees.ch/corona-world-update-news/ Thu, 07 May 2020 04:25:24 +0000 https://malayalees.ch/?p=25218 ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷംകടന്നു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷം കടന്നു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കയില്‍ 1.26 മില്യണിലധികം രോഗികളാണുള്ളത്. എഴുപത്തി നാലായിരത്തിലധികം മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തൊമ്പതിനായിരത്തിലധികം പുതിയ കേസുകളാണ് അമേരിക്കയിലുള്ളത്. നിയന്ത്രണള്‍ നീക്കിയാല്‍ മരണം ഇരട്ടിയാവുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. ബ്രിട്ടണില്‍ മരണസംഖ്യ ഉയരുകയാണ്. മുപ്പതിനായിരത്തിലധികം പേര്‍ മരിച്ചു. സ്പെയിനില്‍ ഒരു ദിവസം 2000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തി അയ്യായിരത്തിലധികം പേരാണ് ഇതിനോടകം മരിച്ചത്.

റഷ്യയിലും കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണം ബ്രസീലിലാണ്. ഇന്നലെ മാത്രം അഞ്ഞൂറിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ഏഴായിരത്തിലധികം പേര്‍ മരിച്ചു. ജപ്പാനില്‍ അടിയന്തരാവസ്ഥ ഈ മാസം അവസാനം വരെ നീട്ടി.

]]>
സൗദിയില്‍ നിന്നും നാളെ കരിപ്പൂരിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മാറ്റി https://malayalees.ch/flight-postpone/ Wed, 06 May 2020 11:42:23 +0000 https://malayalees.ch/?p=25205 സൗദിയില്‍ നിന്നും നാളെ കരിപ്പൂരിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മറ്റന്നാളത്തേക്ക് മാറ്റി. മലപ്പുറം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ നിന്നും മടങ്ങുന്ന യാത്രക്കാര്‍ക്കുള്ള വിവരങ്ങളും ക്രമീകരണവും റിയാദ് എംബസി അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് ഇന്ത്യന്‍ സമയം 4.30ന് വിശദീകരിക്കും. വാര്‍ത്താ സമ്മേളനത്തിലാണ് ക്രമീകരണങ്ങളും പുതിയ വിവരങ്ങളും അറിയിക്കുക

]]>