International Flights – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 Mar 2021 04:50:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png International Flights – malayalees.ch https://malayalees.ch 32 32 കോവിഡ് വ്യാപനം ശക്തം; അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് നീട്ടി https://malayalees.ch/govt-extends-suspension-of-international-commercial-passenger-flights-till-april-30/ Wed, 24 Mar 2021 04:50:01 +0000 https://malayalees.ch/?p=41972 രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 30 വരെ തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

എന്നാല്‍, കാര്‍ഗോ വിമാനങ്ങളുടെ സര്‍വ്വീസ് തുടരും. ഡി.‍ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വ്വീസ് നടത്താം. പ്രത്യേക റൂട്ടുകളില്‍ സര്‍വ്വീസുകള്‍ക്ക് അനുമതിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര റൂട്ടുകളില്‍ വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായുള്ള വിമാനങ്ങളും ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങളും മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. അതേസമയം, ലോക്ക്ഡൗണിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മേയില്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചിരുന്നു.

]]>
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി https://malayalees.ch/suspension-of-scheduled-international-flights-extended-till-december-31/ Thu, 26 Nov 2020 12:06:59 +0000 https://malayalees.ch/?p=35826 കോവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി.

മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കാണ് ഡിസംബര്‍ 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡി.ജി.സി.എ അറിയിച്ചു. ഇന്ത്യക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവക്ക് ഇത് ബാധകമല്ല.

ശൈത്യകാലത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ അവസാനം വരെ നീട്ടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15വരെ കേന്ദ്രം നീട്ടി https://malayalees.ch/international-flights-remain-suspended-till-july-15-says-government/ Sat, 27 Jun 2020 04:19:12 +0000 https://malayalees.ch/?p=27670 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്. എന്നാല്‍ ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകള്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മെയ് 25ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ ഉപാധികളോടെ അനുമതി നല്‍കി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതേസമയം രാജ്യത്ത് കോവിഡ് മരണം 15,000 കടന്നു.രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക് അടുക്കുകയാണ്. പുതുതായി 17,296 കേസുകളും 407 മരണവും റിപ്പോർട്ട് ചെയ്തു.ഇതുവരെ 77,76,228 സാമ്പിളുകൾ പരിശോധിച്ചതായി ഐ സി എം ആർ അറിയിച്ചു. ജനങ്ങൾ മാസ്ക്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

]]>