interim relief – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Aug 2020 09:03:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png interim relief – malayalees.ch https://malayalees.ch 32 32 കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം https://malayalees.ch/puri-announces-rs-10-lakh-interim-relief-for-kin-of-deceased-rs-2-lakh-for-people-who-are-seriously-injured/ Sat, 08 Aug 2020 09:03:16 +0000 https://malayalees.ch/?p=29878 ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ്സിങ് പുരി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തം ദൌര്‍ഭാഗ്യകരമാണ്. മോശം കാലാവസ്ഥക്കിടെയാണ് വിമാനം ഇറങ്ങിയത്. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ ആളപായം കുറച്ചു. 2 ബ്ലാക് ബോക്സുകള്‍ കണ്ടെുത്തു. ഇന്ത്യയിലെ തന്നെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ദീപക് സാത്തെയെന്ന് ഹര്‍ദീപ് സിംഗ് പുരി അനുസ്മരിച്ചു. പ്രദേശത്തെ ജനങ്ങളുടെ ഇടപെടല്‍ ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

]]>